ലൈംഗികശരീരവും ലിംഗമെന്ന ശരീരവും

എം.കെ. ഹരികുമാര്‍

ലൈംഗികത ഇന്ന്, സാഹിത്യത്തിലെ വിലക്കപ്പെട്ട കനിയായിരിക്കുകയാണ്.
സാഹിത്യകാരന്മാരൊക്കെ ആദർശവാദികളാണ്.
മാധ്യമങ്ങളും സർക്കാരും പറയുന്നതിനപ്പുറം ഒരു ചുവട്
വയ്ക്കില്ല എന്ന് ശഠിക്കുന്ന നല്ലപിള്ളകളുണ്ട്. ഇവരൊക്കെ
ഷോകേസിനെ ആകർഷകമാക്കും. ഇവർ മാധ്യമ സംസ്‌കാരത്തി
ന്റെയോ എക്‌സിക്യൂട്ടീവിന്റെയോ പ്രിയപ്പെട്ട കുട്ടികളായി നിൽക്കുകയാണ്.
മനുഷ്യൻ ലൈംഗികതയിലും ജീവിയാണ്. ആൽബർട്ടോ
മൊറാവിയയുടെ കഥകൾ വായിച്ച് ഞെട്ടി പനി പിടിച്ച് കിടക്കു
ന്നവരുണ്ടാകാം. അദ്ദേഹം മനുഷ്യലൈംഗികതയെ ആർത്തിയോടെയല്ല,
നിർവികാരമായ ഒരു സൂക്ഷ്മതയോടെയാണ്
ആവിഷ്‌കരിച്ചത്. മനുഷ്യൻ അങ്ങനെയും ജീവിക്കുന്നു; അവന്
ലൈംഗികാനുഭവവും ഇന്ദ്രിയങ്ങളുമുണ്ട്. ചിലപ്പോൾ ഈ
ലോകത്തെ അവൻ കാണുന്നതുപോലും ഇതിലൂടെയാണ്.
ലൈംഗികതയിൽ മുറിവേൽക്കുക എന്നാൽ ആക്രമിക്കപ്പെ
ടുക എന്നല്ല അർത്ഥം. കവി അഡ്രിയാനി റിച്ച് എഴുതിയിട്ടുണ്ട്,
താൻ ലൈംഗികതയിൽ മുറിവേറ്റവളാണെന്ന്. ആഗ്രഹിച്ച
ലൈംഗികത കിട്ടാത്തതിനെക്കുറിച്ചാണ് അവരുടെ വിഷാദം.
ലൈംഗികതയിൽ എന്തിനു വിഷാദിക്കാനിരിക്കുന്നു എന്ന് ചിന്തി
ക്കുന്നവർ വെറും ഹോബിയായി എഴുത്തിനെ കാണുന്നവരാണ്.
ഒരു സമ്പൂർണമായ അനുഭവലോകത്തിലേക്കുള്ള നിർബാധമായ
വീഴ്ചയാണ് ഒരാളെ എഴുത്തിലേക്ക് പ്രലോഭിപ്പിച്ചുകൊണ്ടുവരു
ന്നത്.

സർക്കാർ പറയുന്നത് കേട്ട് ചിന്തിക്കാനാവില്ല. പലരും അങ്ങ
നെയാണ്. അതുകൊണ്ടാണ് ഒരാൾ പോലും ഇന്ന് ലൈംഗികമായ
ആധിയെക്കുറിച്ച് സ്പർശിക്കാത്തത്. പലരും റോബോട്ടിനെ
പോലെ ജനിച്ച് മരിക്കുകയാണ്. ഒന്നിനോടും വൈകാരികമായി
അടുക്കുകയോ വിയോജിക്കുകയോ ചെയ്യാതെ, എല്ലാറ്റിനെയും
സദാചാരപരവും മാധ്യമചട്ടപ്രകാരവും നോക്കിക്കാണുന്നു. മറ്റു
ള്ളവർ തന്നെക്കുറിച്ച് എന്ത് കരുതും എന്ന് ചിന്തിച്ച് ഉത്കണ്ഠപ്പെട്ട്
അവനവനോട് കള്ളം പറഞ്ഞിട്ട് എന്തു പ്രയോജനം?
സാഹിത്യമെങ്കിലും തീവ്രമായ, അവനവനോടുള്ള സത്യസ
ന്ധതയാകണം. ഒരേസമയം, ആന്തരികമായി എഴുത്തുകാരൻ
ഭ്രാന്തനും യാചകനുമാവണം. അങ്ങനെയുള്ളവനേ ലോകത്തെ
ശരിയായി കാണാനാകൂ.

ഇന്ന് ചിലരെങ്കിലും ‘പ്രണയം’ എന്ന് തുടരെ ഉച്ചരിക്കുന്നുണ്ട്.
അവരൊക്കെ സിനിമയിലെ പ്രണയം കണ്ട് ബേജാറായിരിക്കുകയാണ്.
സ്വാനുഭവമില്ല. യഥാർത്ഥമായ അന്തരനിർബന്ധമില്ല.
സ്വജീവിതത്തിൽ ഒന്നിനെയും സ്‌നേഹിക്കാത്തവർ പ്രണയത്തെ
ക്കുറിച്ച് കവിത എഴുതിയിട്ട് എന്താണ് കാര്യം? പ്രണയമനസ് ആർ
ജിക്കണം. ആ മനസ്സുള്ളവർക്ക് എല്ലാറ്റിനോടും ഉള്ളിൽ പ്രണയമുണ്ടാകും;
പൂച്ചയോടും മുണ്ടിനോടും മുരിക്കിനോടും. ഒരു സാർ
വത്രികമായ പ്രണയാനുഭവമാണത്. അതിന്റെ ലഹരിയിലാകുകയാണ്.
അവിടെ ഒരാളോട് മാത്രമായി സ്വാർത്ഥമായി തോന്നുന്ന
വികാരമല്ല ഉള്ളത്. ഒരാളെ പ്രേമിക്കുമ്പോഴും, ചുറ്റുമുള്ള ലോകത്തോട്
സഹാനുഭൂതിയുണ്ടായിരിക്കും. ഈ സഹാനുഭൂതി
ഇന്നത്തെ ആളുകൾക്ക് നഷ്ടമായതുകൊണ്ടാണ് ഇത്രയധികം
ആസിഡ് ആക്രമണങ്ങളും കൊലപാതകങ്ങളും സംഭവിക്കുന്നത്.
ഒരാൾ പ്രണയിക്കുമ്പോൾ അയാൾ അതുവരെയുള്ള ഭൂതകാലജീവിതത്തിന്റെ
ശിഖരത്തിൽ നിന് പിടി വിട്ട് ഏതോ അഗാധതയിലേക്ക്
പതിക്കുകയാണ്. മറ്റൊരു ജന്മമാണത്. അത് ഏത് പ്രായ
ത്തിലും മനുഷ്യനിൽ ഉണ്ടാകാം. അത് സർക്കാരിന്റെയോ പ്രമുഖ
പത്രങ്ങളുടെയോ ചാനൽ അവതാരകന്മാരുടെയോ അനുവാദത്തോടെ
സംഭവിക്കുന്നതല്ല. ഇന്നത്തെ സദാചാരത്തെ നിശ്ചയി
ക്കുന്ന മേൽഘടകങ്ങളെ തീണ്ടാതെയാണ് എഴുത്തുകാരൻ
അവന്റെ അനുഭവങ്ങൾ തേടേണ്ടത്. എല്ലാം സുവ്യക്തമാണെന്ന്
കരുതി കഥകളെഴുതുന്നവൻ ഒരു കുട്ടിയെപ്പോലെയാണ്; കടന്നുകാണാൻ
കഴിവില്ലാത്തവനാണ്. താൻ നൂറുകൂട്ടം അവ്യക്തതക
ൾക്കു നടുവിലാണ് എന്ന് മനസ്സിലാക്കാനാവശ്യമായ വൈകാരിക
വിനയവും അതിനെക്കുറിച്ചുള്ള ആധിയുമാണ് എല്ലായിടത്തേക്കും
ജീവിതത്തെ വലിച്ചുനീട്ടാൻ ഒരാളെ പ്രേരിപ്പിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ ലൈംഗികത മിക്കവാറും ആത്മാർത്ഥ
മായിരുന്നു. സെക്‌സ് ഒരു കാപട്യമല്ലായിരുന്നു. ഏതാണ് അശ്ലീലം
എന്ന തരത്തിൽ വ്യാഖ്യാനിക്കുന്ന നിയമസംഹിതകൾ അന്നു
ണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇത് പുറത്തു പറയാൻ പേടി
ക്കുന്ന തരത്തിലേക്ക് മാറി. ലൈംഗികത അടിച്ചമർത്തപ്പെട്ടു. ചില
സ്ഥാപനങ്ങൾ അനുശാസിക്കുന്ന വിധത്തിലേ പ്രേമിക്കാനും
രതിബന്ധത്തിലേർപ്പെടാനും? കഴിയൂ. അങ്ങനെയാണ് ലൈംഗി
കതയെക്കുറിച്ചുള്ള ശാസ്ര്തീയ കണ്ടുപിടിത്തങ്ങളും നിഗമനങ്ങളും
ഉയർന്നുവന്നത്. ലൈംഗികത പാപമാണെന്ന തരത്തിൽ, മതം
ചില നിബന്ധനകൾ മുന്നോട്ടുവയ്ക്കാൻ തുടങ്ങി. ലൈംഗികത
രഹസ്യമായി വെളിപ്പെടുത്തുകയും കുറ്റവിമുക്തമാകുകയും
വേണം. ലൈംഗികതയെ മറ്റൊരോ ഭരിക്കുകയാണ്. ലൈംഗികത
വ്യക്തിയുടേതല്ല. അത് മറ്റ് ചില സംഘങ്ങളുടേതാണ്. പതി
നെട്ടാം നൂറ്റാണ്ടിലൊക്കെ ഇത് നിയമപ്രശ്‌നങ്ങളും നൂലാമാലകളുമാകാൻ
തുടങ്ങിയിരുന്നു. ഇപ്പോൾ സർക്കാരും പോലീസും മാധ്യ
മങ്ങളുമാണ് ഒരാളുടെ ലൈംഗികത നിശ്ചയിക്കുന്നത്.

പ്രമുഖ ജർമൻ സൈദ്ധാന്തികനായ റയോൾ ഇഷെൽമാൻ പറ
ഞ്ഞു, ലൈംഗികത സമൂഹം നിർമിക്കുകയാണെന്ന്. ലൈംഗികതയുടെ
വികാരം മനുഷ്യരിൽ നിന്ന് എടുത്തുമാറ്റിയതിന്റെ പശ്ചാ
ത്തലത്തിലാണ് അത് വീണ്ടും കണ്ടെത്തുന്നതിനായി ഡി എച്ച്
ലോറൻസ് ‘ലേഡി ചാറ്റർലീസ് ലവർ’ എന്ന നോവൽ എഴുതിയത്.
ഒരാൾക്ക് പ്രേമിക്കാനും ഇണ ചേരാനും ആഗ്രഹമുണ്ടാകു
ന്നത് തെറ്റല്ലെന്നും ഇതൊക്കെ മനുഷ്യർക്കും വിധിച്ചിട്ടുള്ള കാര്യ
ങ്ങളാണെന്നും പ്രഖ്യാപിച്ചത്.

മലയാള സിനിമയിൽ നിന്ന് സെക്‌സിലെ മാനുഷികത നഷ്ട
പ്പെട്ടു. സാഹിത്യത്തിലും അതില്ല. ഇന്നത്തെ പ്രണയകവിതകളൊക്കെ
യാന്ത്രികമാണ്. അത് പ്രണയത്തെ പേടിക്കുന്ന മനസ്സിൽ
നിന്ന് വരുന്നതാണ്. ലൈംഗികതയെ പേടിയുള്ളവരുണ്ട്. അവർ
കടലാസിൽ താൻ ധീരയാണെന്ന്/ധീരനാണെന്ന് എഴുതിയെന്നി
രിക്കും. പക്ഷേ, അതിൽ മാനുഷികതയുണ്ടാവില്ല.
കെ.എസ്. സേതുമാധവൻ ‘പുനർജന്മം’ എന്നൊരു സിനിമയെടുത്തപ്പോൾ
ജയഭാരതിയുടെ നഗ്നമായ പുറം ആവോളം പ്രദ
ർശിപ്പിച്ചു. അന്ന് സെക്‌സ് സെല്ലുലോയ്ഡിലൊക്കെ കാണിക്കാമായിരുന്നു.
അത് അശ്ലീലമായിരുന്നില്ല. ഇന്ന് അശ്ലീല സൈറ്റുകളിൽ
മാത്രമേ ഇതൊക്കെ വരൂ. അതാകട്ടെ മാനുഷികതയില്ലാതെയും.
ഇന്ന് ജയഭാരതിയെപ്പോലൊരു നടിക്ക് അതുപോലൊരു
മേനിപ്രദർശനം അസാദ്ധ്യമായിരിക്കും. പ്രേക്ഷകർ തങ്ങളുടെ
ലൈംഗികതയുടെ അധികാരം നിയമങ്ങൾക്ക് വിട്ടുകൊടുത്തിരി
ക്കയാണ്.

ലൈംഗിക ശരീരം എന്ന ഒരു വസ്തുവുണ്ട്. ജോലിക്കു പോകു
ന്ന, പഠിക്കുന്ന, ചിന്തിക്കുന്ന ശരീരം പോലെ ലൈംഗികശരീരവുമുണ്ട്.
ഒരു ലൈംഗികശരീരത്തിന് മറ്റൊരു ലൈംഗികശരീരത്തെ
ആക്രമിക്കാൻ അധികാരമില്ല. ആക്രമണവും അധികാരവും
വേറൊരു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ലൈംഗിക ശരീരത്തിന്
ഇഷ്ടാനിഷ്ടങ്ങൾ തീവ്രമാണിന്ന്. അത് പുതിയ രാഷ്ട്രീയമാണ്.
അത് മാനുഷികതയിലോ പ്രേമത്തിലോ അധിഷ്ഠിതമല്ല; യാന്ത്രി
കവും വ്യക്തിവാദപരവുമാണ്.

ഒരാൾ തന്നോട് പ്രണയാഭ്യർത്ഥനയോ ലൈംഗികാഭ്യർത്ഥ
നയോ നടത്തിയാൽ അത് രാഷ്ട്രത്തിന്റെയോ പോലീസിന്റെയോ
വിഷയമാണെന്ന് ധരിക്കുന്നത് ഈ പ്രത്യേക അധികാര കാലാവ
സ്ഥയുടെ ഭാഗമാണ്. ഒരാൾക്ക് ഇന്ന് തന്റെ വൈയക്തികത പുറത്തെടുക്കാൻ
വളരെ കുറച്ച് അവസരമേ കിട്ടുവാനുള്ളൂ. ജോലി
യിൽ പ്രവേശിച്ചാൽ വ്യക്തിപരതയില്ല. യൂണിഫോമിട്ട് യന്ത്രമാകുകയേ
തരമുള്ളൂ. പിന്നെ പൊതുസ്ഥാപനങ്ങളിലോ മാളുകളിലോ
പാർക്കുകളിലോ വ്യക്തികളില്ല, ശരീരങ്ങൾ മാത്രമേയുള്ളൂ;
ലൈംഗികശരീരമല്ല. ലൈംഗികത വാറ്റിപ്പിഴിഞ്ഞു കളഞ്ഞ നിർ
വികാര ശരീരങ്ങൾ. മിഴികളിൽപോലും ലൈംഗികത ഉണ്ടാകുകയില്ല.
ഉണ്ടായാൽ അതും കാമറകൾ പിടിച്ചെടുക്കും. പിന്നെ
വ്യക്തിഗത മനോഭാവങ്ങൾ എവിടെയാണ് പുറത്തെടുക്കാനാവു
ന്നത്? വീട്ടിൽ പറ്റുമായിരിക്കും. ലൈംഗികമായ കാര്യങ്ങളിൽ വഴ
ക്കുണ്ടാകുകയോ പിണങ്ങുകയോ ചെയ്യുന്നത് ഈ വീണ്ടെടുപ്പാണ്.
ഓഫീസിൽ പിണക്കമോ ഇണക്കമോ ഇല്ലാത്ത ശരീരമായി
രിക്കാനേ കഴിയൂ. ലൈംഗികതയില്ലാത്ത ശരീരമായിത്തീരുക
എന്നത്, എല്ലാ കോർപറേറ്റുകളുടെയും നിയമസ്ഥാപനങ്ങളുടെയും
സുഹൃദ്ബന്ധങ്ങളുടെയും നിർദേശത്തിൽപ്പെടുന്നതാണ്.

ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന് എങ്ങനെയെങ്കിലും
നിസ്സാര കാര്യങ്ങളുടെ പേരിൽ വിളിച്ചുപറയുന്നതോടെ, ഒരാളുടെ
ശരീരം പെട്ടെന്ന് ലൈംഗിക ശരീരമായതായി നാം മനസ്സിലാക്കു
ന്നു. സാമൂഹികജീവിതത്തിൽ അമർത്തിവച്ച സകല വ്യക്തി
ത്വവും അതിലൂടെ വീണ്ടെടുക്കാനാകുന്നു. ലൈംഗികത എന്നാൽ
ലിംഗമാണെന്ന തരത്തിൽ ചിലരെങ്കിലും പെരുമാറുന്നതും
ലിംഗംതന്നെ മുറിച്ചെടുക്കുന്നതും നാം പത്രങ്ങളിൽ കാണുന്നു
ണ്ട്. ലിംഗം ശത്രുവിന്റെ സ്ഥാനത്തേക്ക് വരുകയാണ്. ലിംഗം
ഒറ്റയ്ക്ക് ഒരു ശരീരമായിത്തീരുന്നു. ലിംഗത്തിനു രാഷ്ട്രത്തേക്കാൾ
ശക്തിയുണ്ടെന്ന ധാരണയിലാണിത് സംഭവിക്കുന്നത്. ഡ്രാക്കുളയേക്കാൾ
ഭയാനകമാണ് ലിംഗമെന്ന ചിന്ത എത്രയോ നിസ്സഹായമാണ്!
തന്റെ കാമുകൻ വേറൊരു സ്ര്തീയെ പ്രേമിക്കുകയാണെന്ന്
അറിഞ്ഞ് ഒരു സ്ര്തീ അവന്റെ ലിംഗം മുറിക്കുകയായിരുന്നു. ഇതിൽ
ആ വ്യക്തിയോട് ഉണ്ടായിരുന്ന പ്രേമം എവിടെ? അതായത് സകലതിനെയും
പ്രേമിക്കുന്ന വിശാലമായ മാനസികാവസ്ഥയില്ലാതെ,
മാനുഷികതയില്ലാതെ മനുഷ്യർ ലൈംഗികതയെക്കുറിച്ചുള്ള
തെറ്റായ കാഴ്ചപ്പാടുകളിൽ ചെന്നുപെട്ടിരിക്കുകയാണ്. തന്റെ
കാമുകന്റെ ലിംഗം അവന്റെ ശരീരംതന്നെയാണെന്നും അതിന്റെ
സമ്പൂർണമായ ഉടമസ്ഥാവകാശം തനിക്കാണെന്നും പറയുന്നതുപോലെയാണിത്.
ലൈംഗിക കൊടുംക്രൂരത ചെയ്യുന്നവനെ, ഏഴു
വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവനെ ലിംഗം മുറി
ക്കുകയല്ല, മുഴുവൻ സമൂഹവും ചേർന്ന് അയാളെ ഇല്ലാതാക്കുകയാണ്
വേണ്ടത്.

ശരീരത്തിൽ നിന്ന് ലൈംഗികതയെ വേർപെടുത്താനാവില്ല.
അത് അധികാരിവർഗം എന്നും ആഗ്രഹിക്കുന്നതാണ്. ഈ വേർ
പെടുത്തലിലൂടെയാണ് അധികാരം മനുഷ്യലൈംഗികതയിലേക്ക്
ചുവടുറപ്പിക്കുന്നത്. നോട്ടമോ സ്പർശമോ പോലും ലൈംഗികമായ
അപരാധമാണെന്ന മന:ശാസ്ര്തം ഇന്ന് സകല ബഹുരാഷ്ട്ര
കുത്തകകളും ചേർന്ന് സ്ഥാപിച്ചെടുത്തിട്ടുണ്ട്. എല്ലാ കുത്തക
സ്ഥാപനങ്ങളും പ്രണയത്തിനും രതിക്കും എതിരാണ്. ആണും
പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ അവർ ഭയപ്പെടുന്നത്, ബിസി
നസ് തടസ്സപ്പെടുമെന്നും വൈയക്തികത രൂപപ്പെടുമെന്നും
മുന്നിൽ കണ്ടാണ്.

അതുകൊണ്ട് ഒരുവൻ നോക്കുന്നത് പെൺശരീരത്തിന്റെ
അധികാരപരിധിയെ ലംഘിക്കുന്നതാണെന്ന ചിന്ത
പ്രചരിപ്പിക്കുന്നു. മനസ്സിനെ കണ്ടിഷൻ ചെയ്‌തെടുക്കുകയാണ്.
നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ എന്നോട് പ്രേമത്തെപ്പറ്റി
സംസാരിക്കുന്നത്, അല്ലെങ്കിൽ വൈകാരികമായി നോക്കുന്നത്
നമ്മുടെ വ്യക്തിത്വത്തെ ഹനിക്കുമെന്ന് ഭയക്കുന്നത് ഈ ‘കണ്ടി
ഷനിംഗി’ന്റെ ഭാഗമായാണ്. മതം എന്നപോലെ പോലീസും ഭരണകൂടവും
നിർവചിക്കുകയാണ്.