ബോംബെ ടാക്കീസ്: യോനിയുടെ ആത്മഗതങ്ങൾ

ശ്രീജിത്ത് എൻ

ലോകത്തിലെതന്നെ അറുപതിലധികം ഭാഷകളിൽ ഭാഷാ
ന്തരം നടത്തി അരങ്ങേറിയ നാടകമാണ് ഈവ് എൻസ്ലറുടെ (ഋവണ
ഋഭലഫണറ) ദ വെജൈന മോണോലോഗ്‌സ് (ൗദണ ്ടഥധഭട ഛമഭമഫമഥഴണല).
ഇന്ത്യയിലെതന്നെ വിവിധ ഭാഷകളിൽ ഈ നാടകം വലിയ
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഈ
നാടകത്തെപ്പറ്റി ഒരന്വേഷണംപോലും ഉണ്ടായിട്ടില്ല.
യോനി എന്ന സംസ്‌കൃതവാക്ക് മലയാളി ഉച്ചരിക്കുമ്പോൾ
തന്നെ മലയാളിക്ക് തരിച്ചുകയറും. പിന്നെ അക്കാര്യത്തെപ്പറ്റി
യുള്ള ഒരു നാടകം മലയാളി എങ്ങനെ അവതരിപ്പിക്കാനാണ്.
അതുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങൾ കപട ലൈംഗിക
സദാചാരം പേറുന്ന മലയാളി ഭദ്രമായി അടച്ചുപൂട്ടിവച്ചിട്ടുള്ളത്.
സ്ര്തീയുടെ കാലിന്മേൽനിന്ന് പാവാട കുറച്ചു മുകളിലോട്ട് കയറി
യാൽ സ്ഖലിച്ചുപോകുന്ന സാക്ഷരതയുള്ള മലയാളി ഇത്തരം
അന്വേഷണങ്ങൾക്കു നേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ലോകത്തിൽ ഓരോ വർഷവും അഞ്ചു ലക്ഷത്തോളം സ്ര്തീകൾ
ബലാത്സംഗത്തിന് ഇരയാവുന്നു എന്നതാണ് കണക്ക്. ഇതിൽ
നിന്ന് വ്യത്യസ്തമൊന്നുമല്ല മലയാളിസമൂഹം. സ്ര്തീകൾക്കെതിരെ
നടക്കുന്ന അതിക്രമങ്ങൾക്ക് ഒരുതരം നിശ്ശബ്ദത കേരളീയസമൂഹ
ത്തിന്റെ മുഖമുദ്രയാണ്. മന്ത്രിമാർ മുതൽ താഴേക്കിടയിൽ വരെയു
ള്ളവർ വിവിധ കാര്യങ്ങളിൽ സ്ര്തീപീഡനചരിത്രം പേറുന്ന കേരളീയ
സമൂഹത്തിൽ തീർച്ചയായും കാണിക്കേണ്ട നാടകംതന്നെയാണ്
ദ വെജൈന മോണോലോഗ്‌സ്.
ഇന്ത്യൻ ഭാഷാന്തരീകരണത്തിനുശേഷം മുംബയിൽ പ്രശസ്ത
തിയേറ്ററുകളിൽ ഇപ്പോഴും അരങ്ങേറുന്ന നാടകം നിറഞ്ഞ സദസ്സി
ലാണ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. അഞ്ചു സ്ര്തീകളുടെ വ്യത്യസ്ത
മായ ജീവിതാനുഭവങ്ങളിലൂടെ ലൈംഗികവേഴ്ചയുടെയും പുരുഷപെരുമാറ്റത്തിന്റെയും
ജീവിതത്തിന്റെയും തീക്ഷ്ണമായ രംഗഭാഷയാണ്
ഈ നാടകം അരങ്ങിലെത്തിക്കുന്നത്.
വേദിയിൽ നാല് വ്യത്യസ്ത ഇരിപ്പിടങ്ങളിലായി ഇരിക്കുന്ന
സ്ര്തീകൾ അവരുടെ അനുഭവങ്ങൾ ഇരുന്നുകൊണ്ടുതന്നെയാണ്
അഭിനയിച്ചു കാണിക്കുന്നത്. ഒരു സ്ര്തീ അതിൽ സൂത്രധാരന്റെ
വേഷമാണ് കൈകാര്യം ചെയ്യുന്നത്. വേശ്യാവൃത്തിയിലും ജീവി
തത്തിന്റെ മറ്റ് മേഖലകളിലും വിഹരിക്കുന്ന സ്ര്തീകൾക്ക് പുരുഷന്മാരെപ്പറ്റിയുള്ള
തീക്ഷ്ണമായ വീക്ഷണങ്ങളും ഈ നാടകത്തിലൂടെ
പുറത്തുവരുന്നുണ്ട്.
ഈവ് എൻസ്ലർ എന്ന നാടകരചയിതാവ് ലോകത്തിലെ ഇരുനൂറോളം
സ്ര്തീകളുമായി തങ്ങളുടെ പുരുഷ അനുഭവങ്ങൾ അഭിമുഖത്തിലൂടെ
രേഖപ്പെടുത്തിയ ശേഷമാണ് ഈ നാടകത്തിന് രൂപം
നൽകിയത്. 1999 മുതൽ ലോകത്തിൽ വിവിധ രാജ്യങ്ങളിൽ ഈ
നാടകം അവതരിപ്പിക്കുന്നുണ്ട്.
ഇംഗ്ലീഷിലും ഹിന്ദിയിലും ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് പുന
ർവായന നടത്തിയ ദ വെജൈന മോണോലോഗ്‌സ് മെഹബാനു
മോഡി കേപ്‌വാൾ, ജയതി ഭാട്ടിയ, ഡോളി താക്കൊറെ,
സോണാലി സച്‌ദേവ്, ആവന്തിക അകേർക്കർ എന്നിവരാണ്
രംഗത്തെത്തിച്ചിട്ടുള്ളത്.
യോനി, സംഭോഗവുമായി ബന്ധപ്പെട്ട് പുരുഷാനുഭവങ്ങൾ
വ്യത്യസ്ത ശബ്ദങ്ങളിലൂടെ, ശരീരഭാഷയിലൂടെ ഓരോ അഭിനേതാവും
പകർന്നുനൽകുമ്പോൾ സദസ്സിൽ ഹാസ്യത്തിന്റെയും
ജിജ്ഞാസയുടെയും അലയൊലികൾ പടർന്നിറങ്ങും. ഓരോ
കഥാപാത്രത്തിന്റെ അനുഭവവും പുതിയ അറിവായാണ് സദസ്സ്
ഏറ്റുവാങ്ങുന്നതു കണ്ടത്.
സ്ര്തീയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ നാടകം ചർച്ച
ചെയ്യുന്നുണ്ട്. രതിമൂർച്ച, ആർത്തവം, ലൈംഗികത, ലൈംഗികപ്രകടനങ്ങൾ
അങ്ങനെ പുരുഷകേന്ദ്രീകൃത ലോകത്തിനു നേരെയുള്ള
സ്ര്തീയുടെ കാർക്കിച്ചുതുപ്പൽ കൂടിയായി നാടകം മാറുന്നുണ്ട്.
ഈവ് എൻസ്ലർ എന്ന നാടകരചയിതാവ് ചെറിയ കുട്ടിയായി
രിക്കുമ്പോൾ പിതാവിൽനിന്ന് ലൈംഗികപീഡനത്തിന് വിധേയയായവളാണ്.
അത്തരമൊരു അനുഭവമാണ് അവരെ സ്ര്തീലോക
ത്തുനിന്ന് പുരുഷകേന്ദ്രീകൃത ലോകത്തെ വെല്ലുവിളിക്കുന്ന തര
ത്തിൽ ഇത്തരമൊരു നാടകരചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് അവർ
തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അറുപതിലധികം ഭാഷകളിൽ രൂപാന്തരപ്പെടുത്തിയ ഈ
നാടകം 120 രാജ്യങ്ങളിൽ അവതരിപ്പിച്ച് വൻ പ്രേക്ഷകശ്രദ്ധ നേടുകയും
ചെയ്തിട്ടുണ്ട്. സ്ര്തീയുടെ ലൈംഗികാവയവംതന്നെയാണ് ഈ
നാടകത്തിലെ പ്രധാന കഥാപാത്രം. ആ അവയവത്തെപ്പറ്റി നിലനിൽക്കുന്ന
രഹസ്യാത്മകതയും അന്ധകാരവും ഈ നാടകം
പൊളിച്ചുകളയുന്നു. ബർമുഡ ത്രികോണംപോലെ അജ്ഞാതമായിരുന്ന
അവയവത്തിന്റെ പുനർവായനയാണ് ഈ നാടകം നട
ത്തുന്നത്.
യോനി എന്നതും പൂറ് (മലയാളത്തിൽ) എന്നതും മോശമായ
വാക്കല്ലെന്നും അത് സൃഷ്ടിയുടെ അനിവാര്യമായ അവയവമാണെന്നും
ഈ നാടകം നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു.
സെക്കൻഡ് സെക്‌സിൽ സിമോൺ ഡിബുവർ പറഞ്ഞതുപോലെ
ുഭണ ധല ഭമള ഠമറഭ ഠഴള റടളദണറ ഠണഡമബണല ശമബടഭ എന്ന കാര്യ
മാണ് നാം പലപ്പോഴും വിസ്മരിക്കുന്നത്.
സ്ര്തീയുടെ നേരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ നിശ്ശ
ബ്ദരായിരിക്കാൻ നമുക്ക് അധികാരമില്ല എന്ന് ഈ നാടകം മറ്റൊരർത്ഥത്തിൽ
നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
2002-ൽ ഒലിവർ അവാർഡിന് ഈ നാടകം തെരഞ്ഞെടുക്കപ്പെ
ട്ടിരുന്നു. അങ്ങനെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സ്ര്തീ അനുഭവ
ങ്ങൾ പകർന്നുനൽകിയ ഈ നാടകം നമുക്ക് പുതിയ നാടകാനുഭവംതന്നെയാണ്
നൽകുന്നത്. വലിയ വായിൽ സ്ര്തീവിമോചനത്തെപ്പറ്റിയും
മറ്റു പലതും സംസാരിക്കുന്ന കേരളീയ സമൂഹത്തിൽ
ഓരോരുത്തരുടെ ഉള്ളിലുമുള്ള അന്ത:പ്രേരണകളിൽ ലൈംഗികതയെ
ഗുപ്തമായി ഉൾച്ചേർത്തിട്ടുണ്ട്. അതിനെ മറികടക്കാൻ കേരളീയസമൂഹത്തിനായിട്ടില്ല.
അതുകൊണ്ടുതന്നെയാണ് രഹസ്യ
മായി എല്ലാ കാര്യങ്ങളും മലയാളി ചെയ്യുന്നത്. മലയാളിയുടെ
എല്ലാ രഹസ്യങ്ങളും ലൈംഗികതയുമായി ബന്ധപ്പെടുന്നതും
അതുകൊണ്ടാണ്.
മലയാളഭാഷയിലേക്ക് രൂപാന്തരം നടത്തി ഈ നാടകം അവതരിപ്പിക്കാൻ
പറ്റിയാൽ ആ സമൂഹത്തിന് നൽകുന്ന ശക്തമായ
ചികിത്സയാവുമെന്നതിൽ സംശയമില്ല. അതിന് ആര് മുൻകൈയെടുക്കുമെന്ന്
കാത്തിരുന്നു കാണാം.
മറുവാക്ക്: ഈ ലേഖനത്തിന്റെ തലക്കെട്ട് പൂറിന്റെ ആത്മഗതങ്ങൾ
എന്ന് നൽകണമെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ എല്ലാ
ഉന്നതമായ സംസ്‌കാരവും പേറുന്ന മലയാളി അതിനെ എങ്ങനെ
സ്വീകരിക്കുമെന്ന ഭയത്താലാണ് യോനിയുടെ ആത്മഗതങ്ങൾ
എന്നു നൽകിയത്. ഈ ലേഖികയ്ക്കിഷ്ടം പൂറിന്റെ ഉൾപറച്ചിൽ
എന്നു നൽകാനായിരുന്ന.