ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

ശ്രീജിത്ത് എൻ

മലയാളത്തിനൊപ്പം കാലം കാഴ്ചവച്ച ക്രിയാത്മകതയുടെ
തീക്ഷ്ണമുഖമാണ് ടി.ഡി. രാമകൃഷ്ണൻ. വിശാലമായ വായനയും
ഉൾക്കാഴ്ചയും യുക്തിചിന്തയുമുള്ള സന്ദേഹിയായ ഒരാൾ.
കാലത്തിന്റെ വ്യഥകളെ, തന്നിലൂടെ പകർത്തുമ്പോഴാണ് ടി.ഡി.
രാമകൃഷ്ണന്റെ നോവലുകൾ പിറവിയെടുക്കുന്നത്. ആൽഫയിൽ
സ്വത്വത്തിന്റെ പ്രതിസന്ധിയാണ് പ്രമേയമാകുന്നതെങ്കിൽ,
അത് ഫ്രാൻസിസ് ഇട്ടിക്കോരയിൽ എത്തുമ്പോൾ നാമറിയാത്ത
പുതിയ അനുഭവഭൂമികയിലേക്ക് തന്നെ മാറ്റിനിർത്തി കഥ പറയാൻ
ഈ രചയിതാവിനാവുന്നുണ്ട്.
കാലം ഇനിയും ശ്രദ്ധേയമായ രചനകൾ ടി.ഡി. രാമകൃഷ്ണനിൽനിന്ന്
പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ അയൽപക്കങ്ങളിലെ
പ്രതിഭകളെ, അവരുടെ രചനകളെ മലയാളിക്ക് പരിചയപ്പെടുത്തി
യതിൽ നിർണായകമായ പങ്കു വഹിച്ച എഴുത്തുകാരൻ കൂടിയാണ്
ടി.ഡി.ആർ.മുംബയ്‌യാത്രയ്ക്കിടയിൽ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്:

എഴുത്ത്

ഞാൻ മുമ്പ് നിരവധി മാഗസിനുകളിൽ കവിതകൾ എഴുതിയി
രുന്നെങ്കിലും വൈകിയാണ് നോവൽ എന്ന മാധ്യമത്തിലേക്ക് കട
ക്കുന്നത്. എന്റെ നാല്പത്തിരണ്ടാമത്തെ വയസ്സിലാണ് ആൽഫ
എന്ന നോവൽ എഴുതുന്നത്. എഴുത്തിന്റെ ഇടവേള എനിക്കുണ്ടായിരുന്നു.
നൂറിലധികം കവിതകൾ വിവിധ മാഗസിനുകളിൽ പ്രസി
ദ്ധീകരിച്ചിരുന്നെങ്കിലും റെയിൽവെജോലിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത
വ്യക്തിപരമായ തടസ്സങ്ങൾ എന്റെ ക്രിയാത്മകതയെ
തളച്ചിടുകയായിരുന്നു. സേലം, ഈറോഡ്, കോയമ്പത്തൂർ,
ചെന്നൈ എന്നിവിടങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട തടസ്സ
ങ്ങളും എഴുത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിർത്തിയിരുന്നെങ്കിലും
ഇത്തരം സ്ഥലങ്ങളിലെ അനുഭവങ്ങൾ എന്നെ നവീകരിക്കുകയായിരുന്നു.
എന്നിലെ എഴുത്തുകാരനെ മാറ്റിത്തീർക്കുകയുമായിരു
ന്നു എന്നു പറയാം.

ആൽഫ എന്ന നോവൽ എഴുതാൻ തുടങ്ങിയത് എന്നിലെ
സ്വത്വപ്രതിസന്ധിയുടെ ഭാഗമാണ്. എഴുപതുകളുടെ ചെറുപ്പക്കാരുടെ
സ്വപ്നം തകർന്നുപോയ അവസ്ഥയിൽ മനുഷ്യൻ എന്ന ജീവി
യുടെ വിശദീകരിക്കാനാവാത്ത ഒരു മേഖലയാണ് ആന്ത്രോപോളോജിക്കൽ
വീക്ഷണത്തിലൂടെ ഞാൻ ഈ നോവലിൽ
ആവിഷ്‌കരിക്കാൻ ശ്രമിച്ചത്. ആൽഫ എഴുതുമ്പോൾ സാഹിത്യ
സംബന്ധമായ എന്റെ നിലപാടുകൾ ബോധപൂർവമായോ അല്ലാതെയോ
ആ കൃതിയിൽ കടന്നുവരുന്നുണ്ട്.

പിന്നീട് സാമൂഹ്യമായ കാര്യങ്ങളിൽ, എന്റെ വിശകലനരീതി
യിൽ വന്ന പ്രകടമായ മാറ്റമാണ് ഫ്രാൻസിസ് ഇട്ടിക്കോരയിൽ
എത്തുമ്പോൾ സംഭവിക്കുന്നത്. മനുഷ്യജീവിതത്തിലെ പണം,
അതിന്റെ ആഘോഷങ്ങൾ, ആർത്തി, ഹിംസാത്മകത, നന്മകളെ
ക്കുറിച്ചുള്ള ബോധം, ആഗോളമുതലാളിത്തത്തിന്റെ വ്യാപനം
എന്നിവ നോവലിന്റെ സത്തയായി മാറുന്നുണ്ട്.
ആൽഫയിൽ ‘ൂമഫധളധഡടഫ ഉധലഡമഴറലണ’ ഉണ്ടെങ്കിൽ ഫ്രാൻസിസ്
ഇട്ടിക്കോരയിൽ ഈ സംവാദം അപ്രത്യക്ഷമാകുന്നു. ഈ പുസ്ത
കത്തെ സമകാലീനസാക്ഷ്യമാക്കി മാറ്റാൻ എനിക്കു കഴിഞ്ഞു
എന്നുതന്നെയാണ് നോവലുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച
പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ആൽഫയിൽ എഴുത്തുകാരൻ
സ്വന്തം നിലപാട് വ്യക്തമാക്കുന്നുണ്ടെങ്കിൽ ടി.ഡി. രാമകൃഷ്ണനില്ലാത്ത
കൃതിയാണ് ഫ്രാൻസിസ് ഇട്ടിക്കോര. ലോക
ത്തിന്റെ പൊതുസ്വഭാവത്തിൽ ഉണ്ടായ മാറ്റം, ഭാഷയുടെ രീതി,
സാഹിത്യഭാഷ, ശൈലികൾ എന്നിവയ്ക്ക് ഇട്ടിക്കോരയിൽ
എത്തുമ്പോൾ പ്രകടമായ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഈ
നോവലിനൊപ്പം തമിഴ് തെലുങ്കു ഭാഷകളിലെ കൃതികളെയും
എഴുത്തുകാരെയും മലയാളത്തിന് പരിചയപ്പെടുത്താനും സാധി
ച്ചു. എന്റെ വീക്ഷണങ്ങളിൽ ഉണ്ടായ ഗാഢതയാണ് പിന്നീടുള്ള
എഴുത്തിൽ എന്നെ സഹായിക്കുന്നത്.

ആഗോളരാഷ്ട്രീയം

ചെറുപ്പത്തിൽതന്നെ ആഗോള രാഷ്ട്രീയത്തിൽ താൽപര്യം
ജനിപ്പിക്കാൻ എനിക്ക് പ്രേരണയായത് എന്റെ അച്ഛനാണ്. കമ്മ്യൂണിസ്റ്റുകാരനായ
അച്ഛനാണ് ആഗോളരാഷ്ട്രീയകാര്യങ്ങളിലേക്ക്
എന്റെ ശ്രദ്ധയെ പറിച്ചുനട്ട എന്റെ ഗുരു. രാഷ്ട്രീയകാര്യങ്ങളിൽ
ഞാൻ നൽകുന്ന ഗൗരവമായ ശ്രദ്ധയ്‌ക്കൊപ്പം പുതിയ വായനയും
നടക്കുന്നുണ്ട്. ഉസർട്ടോ എക്കോ, പാറുക്ക് തുടങ്ങിയ നിരവധി
എഴുത്തുകാരിലേക്ക് എന്റെ ശ്രദ്ധ പോവുകയും അവരുടെ എഴുത്ത്
രീതി, സാദ്ധ്യതകൾ എന്റെ ധാരണയെ മാറ്റിമറിക്കുകയും ചെയ്യു
ന്നുണ്ട്. നിഗൂഢത നോവലിൽ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. യുക്തി
കൊണ്ട് തിരിച്ചും മറിച്ചും ചിന്തിക്കുന്ന രീതി എനിക്കുണ്ട്. അങ്ങനെ
ചിലപ്പോഴുണ്ടാകുന്ന വിചിത്രമായ ചിന്തകൾ എന്റെ എഴുത്തിനെ
ശക്തമായി പ്രലോഭിപ്പിച്ചിട്ടുണ്ട്.
ഫ്രാൻസിസ് ഇട്ടിക്കോരയിലെ കാനിഡോളിസം എന്റെ എഴു
ത്തിലൂടെ കടന്നുവന്നത് ആകസ്മികമായാണ്. പിന്നീട് ബെർളി
തോമസ് എന്ന ബ്ലോഗർ സൗഹാർദത്തിൽ നടക്കുന്ന കാനി
ബോൾ വിരുന്നിനെപ്പറ്റി വിശദമായ കാര്യങ്ങൾ എനിക്ക് ഈ
നോവൽ വായിച്ചശേഷം അയച്ചുതരുന്നുണ്ട്. അത്തരം കാര്യങ്ങൾ
ഇവിടെ നടക്കുന്നുമുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം നടപ്പിലാ
ക്കുന്ന കാര്യങ്ങൾ ഭീകരമാണ്. നമ്മുടെ റിയാലിറ്റിതന്നെ ഭീകരമാണ്.
അല്ലാതെ ഞാൻ ബോധപൂർവം എന്റെ എഴുത്തിൽ നിഗൂഢത
സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല.
ആൽഫ
ഭൂമി കറങ്ങുന്ന രീതിയിൽനിന്ന് വിപരീതമായി കറങ്ങാൻ തുട
ങ്ങിയാൽ എന്തു സംഭവിക്കുമെന്ന ചിന്തയാണ് ആൽഫ എഴുതു
ന്നതിനു മുമ്പ് എന്നിലുണ്ടായത്. അസ്തമിച്ച സൂര്യൻ സാവധാനം
ഉദിക്കുന്നു. വിടർന്ന സൂര്യകാന്തി ചുരുങ്ങി മൊട്ടാവുന്നു. ഇത്തരം
ചിന്തകളിൽനിന്നാണ് ആൽഫ എന്ന നോവലിന്റെ സാദ്ധ്യതകൾ
എനിക്കു തുറന്നുകിട്ടുന്നത്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ
പ്രതിരോധപ്രവർത്തനങ്ങൾ ക്ഷീണിക്കുന്ന അവസ്ഥ ഞാൻ നേരി
ട്ടുകാണുന്നുണ്ട്. ഇതാണ് മറ്റൊരു ചിന്തയിലേക്കും ആൽഫയുടെ
പിറവിയിലേക്കും നയിക്കുന്നത്. എഴുതിക്കഴിഞ്ഞപ്പോൾ പത്രാധി
പരായ ജയചന്ദ്രൻ സാറാണ് എനിക്ക് പ്രോത്സാഹനം തന്നത്. ഒരുമാസത്തിനുള്ളിൽ
ഡി.സി. പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ആ പുസ്തകം ഇറങ്ങിയപ്പോൾ അത്യാവശ്യം ആളുകൾ വായിക്കുകയും
രാജൻഗുരുക്കളെപ്പോലുള്ള ആളുകൾ നിരൂപണം എഴുതുകയും
ചെയ്തു. എന്റെ ആദ്യപുസ്തകംതന്നെ നന്നായി ശ്രദ്ധിക്ക
പ്പെട്ടിട്ടുണ്ട്.

വിവർത്തനം

ആൽഫ ഇറങ്ങി രണ്ടുമൂന്നുമാസം കഴിഞ്ഞപ്പോൾ എഴുത്തുകാരനായ
വൈശാഖൻ സാറാണ് എഴുത്തിന്റെ പുതിയ വഴിയിലേക്ക്
എന്നെ തിരിച്ചുവിട്ടത്. അടുത്ത നോവൽ എഴുതുന്നതിനിടയിലെ
കാലയളവിൽ, ആനുകാലികങ്ങളിൽ ചെറിയ കുറിപ്പുകൾ എഴുതണമെന്ന്
സ്‌നേഹത്തോടെ പറയുന്നത് അദ്ദേഹമാണ്.
അങ്ങനെയാണ് മനുഷ്യപുത്രന്റെ അഭിമുഖം മലയാളത്തിൽ
2011 മഡളമഠണറ ബടളളണറ 14 4
എത്തുന്നത്. പ്രമുഖമായ അവാർഡ് കിട്ടിയിരുന്ന സമയത്താണ്
ഈ അഭിമുഖം വരുന്നത്. അന്നു ഞാൻ മദ്രാസിലാണ് റെയിൽവെയിൽ
ജോലി ചെയ്യുന്നത്. ഈ അഭിമുഖം ഭാഷാപോഷിണിയിൽ
പ്രസിദ്ധീകരിച്ചുവരുന്നു. ഇനിയും അഭിമുഖങ്ങൾ ചെയ്ത് അയച്ചുതരാൻ
കെ.സി. നാരായണൻ ആവശ്യപ്പെടുന്നു. തമിഴിലെ നിരവധി
എഴുത്തുകാരെ മലയാളത്തിന് പരിചയപ്പെടുത്തിയത് അങ്ങനെയാണ്.
ഒരിക്കൽ എസ്. രാമകൃഷ്ണന്റെയും ചാരുനിവേദിതയുടെയും
അഭിമുഖങ്ങൾ എടുത്ത് എസ്. രാമകൃഷ്ണൻ ഭാഷാപോഷി
ണിക്കും ചാരുനിവേദിത മാധ്യമത്തിനും അയയ്ക്കുന്നു. മാധ്യമം
ആവശ്യപ്പെട്ട പ്രകാരം ചാരുനിവേദിതയുടെ കഥയും വിവർത്തനം
ചെയ്ത് അയച്ചു. അടുത്ത ആഴ്ചതന്നെ ‘കലഹത്തിന്റെ ഉത്സവങ്ങ
ൾ’ എന്ന പേരിൽ പതിനാലു പേജിൽ മാധ്യമം അത് ആഘോഷി
ച്ചു. എന്നാൽ എസ്. രാമകൃഷ്ണൻ എന്തൊക്കെയോ കാരണങ്ങ
ളാൽ, പല പ്രശ്‌നങ്ങളാൽ ഒരു കൊല്ലം കഴിഞ്ഞാണ് പ്രസിദ്ധീകൃതമാവുന്നത്.
ചാരുനിവേദിതയുടെ അഭിമുഖം വന്നതോടെ നല്ല പ്രതികരണമാണ്
ഉണ്ടായത്. പിന്നീട് ചാരുനിവേദിതയുടെ കോളം മാധ്യമം
ആരംഭിക്കുകയും ചെയ്തു.
രണ്ടുവർഷംകൊണ്ട് പതിനഞ്ചോളം പുതിയ എഴുത്തുകാരെ
മലയാളത്തിന് പരിചിതരാക്കി.

കനിമൊഴി

രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത, വളരെ മാന്യയായ കനി
മൊഴിയെയാണ് എനിക്ക് പരിചയം. എനിക്ക് രാഷ്ട്രീയം വേണ്ട,
സാഹിത്യം മതി എന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ
അറിയുന്ന കനിമൊഴി അതായിരുന്നു. എല്ലാ പ്രലോഭനങ്ങളെയും
അതിജീവിച്ചിരുന്ന സ്ര്തീയായിരുന്നു. പിന്നീട് അവരുമായുള്ള
സൗഹൃദം കുറഞ്ഞു. ഇപ്പോൾ അഴിമതിയുടെ ഭാഗമായി എഴുത്തുകാരിയായ
കനിമൊഴി, ജയിലിൽ എത്തിയത് നമ്മൾ എഴുത്തുകാർ
ലജ്ജിക്കേണ്ട കാര്യംതന്നെയാണ്.

കരുണാനിധി

കരുണാനിധിയെ ഗോപാലപുരത്തെ വീട്ടിൽ വച്ചാണ് അഭി
മുഖം നടത്തുന്നത്. കലൈഞ്ജറുമായുള്ള അഭിമുഖം സൂക്ഷിച്ചുവേണമെന്ന്
എന്നോട് പലരും പറഞ്ഞിരുന്നു; നാല് മിനിറ്റുകൊണ്ട്
അവസാനിപ്പിക്കുമെന്നും. എന്നാൽ തമിഴിൽ കലൈഞ്ജറുമായി
തുടങ്ങിയ അഭിമുഖം ഒന്നര മണിക്കൂറിലധികം നീണ്ടുനിന്നു.
രാവിലെ 8 മുതൽ 9.30 വരെ. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ എ.
രാജ കരുണാനിധിയെ കാണാൻ പതിനഞ്ചു മിനിറ്റിലധികമായി
പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ആ രാജയാണ് പിന്നീട്
ശക്തമായ അധികാരകേന്ദ്രമായതും, ഇപ്പോൾ ജയിലിലായതും.

പുതിയ എഴുത്തുകാർ

മലയാളത്തിലെ പുതിയ എഴുത്തുകൾ ആശാവഹമാണ്. ബർ
സ, ആട്ജീവിതം, എൻമകനെ… അങ്ങനെ എത്ര പുസ്തകങ്ങൾ.
മലയാളം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. അന്ധകാരനഴിയും
മനുഷ്യന് ഒരാമുഖവും നോവലിലെ മുന്നേറ്റങ്ങളാണ്. കവി
തയിൽ ടി.പി. രാജീവനെപ്പോലുള്ളവരുടെ സാമീപ്യവും മലയാള
ത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.

ബ്ലോഗ്

ബ്ലോഗ് നല്ല കാര്യമാണ്. ഒരേസമയം ലോകത്തിന്റെ വിവിധ
ഭാഗങ്ങളിൽ ആളുകൾ ഇരുന്ന് പ്രതികരിക്കുന്നത് വലിയ കാര്യംതന്നെയാണ്.
ബ്ലോഗ് വഴി എഴുത്തിന് പുതിയ ധൈര്യം കൈവന്നി
ട്ടുണ്ട്.

പുതിയ നോവൽ

താഷ്‌കന്റിൽ വച്ച് ലാൽ ബഹാദൂർ ശാസ്ര്തിയുടെ മരണവുമായി
ബന്ധപ്പെട്ടാണ് പുതിയ രചന. ആഗോള രാഷ്ട്രീയത്തിനൊപ്പം
ഫിക്ഷന്റെ സാദ്ധ്യതയും നന്നായി പ്രയോജനപ്പെടുത്തും. പകുതി
യോളം എഴുതി പൂർത്തിയാക്കി. ഇനിയുള്ള ശ്രദ്ധ ഈ പുസ്തകത്തി
ലാണ്.