പൂച്ചമുടിയാൻ തവളക്കണ്ണൻ ഉണ്ടമൂക്കാൻ പ്രിയ ബേബിച്ചായൻ

ഇന്ദു മേനോൻ

ഒരിക്കൽ പാലക്കാട്ടുകാരൻ ഒരു പ്രദീപ് പുറത്ത് പച്ച കുത്തിയ
വിചിത്ര ചിത്രങ്ങളെ പ്രൊഫൈൽ ആക്കിയ ഒരു കുട്ടി FB-യിൽ ഒരു
ചോദ്യം ചോദിക്കയുണ്ടായി: ”നിങ്ങൾ പരിചയപ്പെട്ടതിൽ ഏറ്റവും
വിനയമുള്ള എഴുത്തുകാരൻ ആരാണ്?”

ആ ചോദ്യത്തിലെ തമാശയോർത്ത് എനിക്കു ചിരി പൊട്ടി.
പാമരനാം പാട്ടുകാരൻ എന്നു കേട്ടിട്ടുണ്ട്. ആരെങ്കിലും വിനയം,
എളിമ എന്നീ പദങ്ങളുമായ് ചേർത്തുകൊണ്ട് എഴുത്തുകാരനെ
ഓർമിക്കുമോ? എഴുത്തുകാർ പൊതുവെ അഹങ്കാരികളാണ് ധാർ
ഷ്ട്യവും ഗർവും അഹന്തയും അലങ്കാരമാക്കിയവർ സ്ര്തീപുരുഷഭേദമന്യേ
അവർ തലയുയർത്തിപ്പിടിച്ചുനിന്നു. തന്റെ അപകർഷതാബോധത്തെപ്പറ്റി
ഒന്നര പേജ് കവിയാതെ ഉപന്യസിച്ച എഴുത്തുകാരും
നേർജീവിതത്തിൽ ഊറ്റംകൊണ്ടു. നല്ലൊരു മേൽ
ക്കോയ്മാബോധം ഒളിഞ്ഞും തെളിഞ്ഞും അവന്റെ പെരുമാറ്റ
ങ്ങളെ പലപ്പോഴും വികലമാക്കി. എത്രത്തോളം അഹങ്കാരത്തോടെ
പെരുമാറുന്നോ അത്രത്തോളം തന്റെ വില കൂടുമെന്ന്
പല വിഡ്ഢികളും വിശ്വസിച്ചു.

യഥാർത്ഥ കലാകാരൻ എപ്പോഴും അഹന്തയുള്ളവനായ
കാണാതിരിക്കുവാനാണ് ഞാനാഗ്രഹിച്ചത്. എന്റെ അച്ഛൻ കർ
ണാടക സംഗീതജ്ഞനായിരുന്നു. അസംഖ്യം ഗായകരെയും പാട്ടു
കാരെയും ചെറുപ്പം മുതലെ ഞാൻ പരിചയപ്പെട്ടു. വിനയമായി
രുന്നു ഗായകരുടെ മുദ്ര. ഗുരുവിൽ വിശ്വസിക്കുകയും അവരെ പൂജി
ക്കയും ചെയ്തു അവർ. കണ്ണുകളിൽ തിളങ്ങുന്ന ഭക്തിയും പ്രേമവും
അവരുടെ ശബ്ദങ്ങളെ കൂടുതൽ വികാരഭരിതമാക്കി. ഓരോ കയ്യ
ടിക്കു മുമ്പിലും അവർ സദസ്സിനെ വണങ്ങി. അവർ കൊച്ചു
ആസ്വാദകരെപോലും പരിഗണിച്ചു. കൈയടിച്ചു. പുഞ്ചിരിച്ചു. ഒരി
ക്കൽ കൊന്നക്കുടി ചെറിയ കുട്ടിയായിരുന്ന എന്റെ കൊഞ്ചലിൽ
”എന്ന വേണം ഉനക്കമ്മാ? ഏതു പാട്ടു വേണം ചെല്ലക്കുട്ടീ” എന്നു
വാത്സല്യത്തോടെ ചോദിച്ചു.

”പാടറിയേൻ പടിപ്പറിയേൻ” എന്ന സിനിമാപ്പാട്ട് പറഞ്ഞതിൽ
അമ്മ ദേഷ്യപ്പെട്ട് എന്നെ നുള്ളി. പക്ഷേ ആ വലിയ പാട്ടുകാരൻ
നെറ്റിയിലെ സൂര്യബിംബംപോലെ ഉജ്ജ്വലിച്ചുനിന്ന കുങ്കുമപ്പൊട്ട്
ചുളുക്കിയും നിവർത്തിയും എനിക്കുവേണ്ടി മൂന്നാല് സിനിമാപാ
ട്ടുകൾ വായിച്ചു.

എനിക്ക് അസംഖ്യം എഴുത്തു സുഹൃത്തുക്കൾ ഉണ്ടായിരുന്നു.
എഴുത്തിന്റെ കുലപതികൾ മുതൽ പുതുതലമുറയിൽ പൊടിച്ച
പൂക്കുഞ്ഞുമൊട്ടുകൾ വരെ. സരസ്വതീദേവിയുടെ വലതുമുലയുടെ
അഹങ്കാരം ചുരത്തി കുടിച്ചതിനാൽ ഭയങ്കരമായ അഹങ്കാരം
അവരെ ചുറ്റിനിന്നു. ഞാൻ ഒരേ ഒരാളെ മാത്രമേ അങ്ങനെയല്ലാതെ
കണ്ടിട്ടുള്ളൂ. അതെന്റെ പ്രിയപ്പെട്ട ബേബിച്ചായനാണ്. ഇരുപതു
വയസുപോലും തികയാത്ത എന്നെ ‘എടോ, താൻ’ തുടങ്ങി
സ്‌നേഹം നിറഞ്ഞ വിളി സമ്മാനിച്ച അർച്ചനയിലെ ബേബിച്ചായൻ.
കൊന്നക്കുടിയിലും മറ്റു സംഗീതജ്ഞന്മാരിലും സുബ്ബ
ലക്ഷ്മിയിലുമെല്ലാം ഞാൻ കണ്ട അലിവു നിറഞ്ഞ എളിമ ബേബി
ച്ചായന്റെ മാത്രം പ്രത്യേകതയായിരുന്നു. ഋഥമ എന്ന പദത്തിന്റെ
അർത്ഥംപോലും ആ മനുഷ്യനറിയുമെന്ന് എനിക്കു തോന്നിയില്ല.
പൂച്ചമനുഷ്യൻ… നരച്ച നീളമുടി കാറ്റിലിളക്കി അദ്ദേഹം
പൂച്ചയെ ഓർമിപ്പിച്ചു.

”എന്താ തുറിച്ചുനോക്കുന്നത് ഏങ്ങ്?”
മുറ്റത്തെ ഇരുട്ടും തണലുമാർന്ന ചക്കരപ്പൂഴിയിലെ കസേര
ചൂണ്ടി. ”ഇരിക്ക്. എന്നിട്ട് തുറിച്ചുനോക്കാം”.
ഉറക്കം തൂങ്ങിയ പോളക്കണ്ണുകൾ. വലിയ ചുണ്ട്. തവളമനുഷ്യ
ൻ.

”എന്താ നോക്കുന്നത്?”
”തവളക്കണ്ണ്” ഞാൻ മറ കൂടാതെ പറഞ്ഞു.
”എടീ… അങ്ങേര് ഫിറ്റാ” എന്റെ വല്ല്യച്ഛന്റെ മകൾ ഉമചേച്ചി
ചെവിയിൽ പറഞ്ഞു.
”ഫിറ്റല്ലേലും ഈ കണ്ണ് ഇങ്ങനാ…. ഹഹഹ” അദ്ദേഹം ഉമചേ
ച്ചിയെ കളിയാക്കി.
ഞാൻ അദ്ദേഹത്തെക്കുറിച്ച് എഴുതാൻ ചെന്നതാണ്. അമ്മി
ണിയമ്മാമ്മയുടെ ബേബിച്ചായൻ.
രണ്ടരമൂന്നു വയസ്സുള്ള ഒരാൺകുട്ടി പുത്തൻ അരഞ്ഞാണമിട്ട്
ഉടുതുണിയില്ലാതെ തുള്ളി തുള്ളി വന്നു.

”ഇന്ന് വാങ്ങിച്ചതാ. കൊല്ലത്തൂന്നേ… ഇവനിങ്ങനെ ഉടുക്കാൻ
വല്യ മടിയാ. കിണുങ്ങാമണി കാണിച്ച് ഇങ്ങനെ ഓടി നടക്കും.
കണ്ടോ ആ അരഞ്ഞാണമണി ഇട്ടപ്പോൾ കിണുങ്ങാമണിക്കൊരു
കൂട്ടായി ഹഹഹ”.

കൊച്ചുകൊച്ചു തമാശകളിലൂടെ വളർന്ന സൗഹൃദമായിരുന്നു
അത്. എല്ലാ കഥകളും പറഞ്ഞുതരാനുള്ള മനസ്സ്. മറയില്ലാത്ത
സംസാരം. റഷ്യയിലെ കഥകൾ, ദില്ലിയിലെ പ്രേമകഥകൾ. ഉയരം
കുറഞ്ഞ ഇരുനിറമുള്ള സസ്രാ സുന്ദരിക്ക് ബസ്ടിക്കറ്റിലെഴുതിയ
പ്രേമത്തുണ്ട്. മദ്യപാനകഥകൾ. സാഹിത്യദുഷിപ്പുകൾ. മാധവി
ക്കുട്ടിയുടെ ‘എന്റെ കഥ’യിലെ രഹസ്യങ്ങൾ, തമാശകൾ,
വി.ബി.സി. നായർ, എസ്.കെ. നായർ തുടങ്ങിയവരുടെ കഥകൾ.
അസംഖ്യം സാഹിത്യകാരന്മാരുടെയും കാരികളുടെയും സിനിമാ
ക്കാരുടെയും ജീവിതം. വിദേശയാത്രാനുഭവങ്ങൾ, ആരാധികമാർ
വയസ്സാംകാലത്ത് സ്വസ്ഥത തരാത്തത്. എത്രയോ അധികം കഥകൾ.
പിന്നെ അമ്മാമ്മ പറഞ്ഞുതന്ന കഥകൾ. ഒടുക്കം ഞാൻ
എഴുത്തു നിർത്തി. വെറും കഥകേൾക്കൽ മാത്രമായി. നിറയെ
മാഗസിനുകൾ വരും. അതെടുത്ത് വായിക്കും. ചർച്ച ചെയ്യും.

”കലാകൗമുദി കേട്ടോ.. അവരിന്നേവരെ കോപ്പി മുടക്കിയിട്ടി
ല്ല”.
പിന്നെ അദ്ദേഹം എഡിറ്റർ ആയ നിരവധി പുസ്തകങ്ങൾ. കൂട്ട
ത്തിൽ കാക്ക കണ്ടു.
കാക്കയത്രെ കാക്ക. എനിക്കരിശം പിടിച്ചു.
”കണ്ട കാക്കയ്ക്കും പൂച്ചയ്ക്കും തല വച്ചിരിക്കുന്നു. കാശ്
വല്ലോം കിട്ടുമോ?”
”ഹഹഹ… മിക്കവാറും കയ്യീന്നുപോവും” അമ്മിണിയമ്മാമ്മ
ചിരിക്കുന്നു.
ഒരു ദിവസം ഒരു മാഗസിൻ എടുത്തു തന്നു. ഒരു വാർഷിക പതി
പ്പ്. അതു കണ്ടാൽ കൗതുകം. എന്റെ ഉള്ളിലെ ഏഷണിപ്പെണ്ണ് തല
പൊക്കി.
”കണ്ടോ രണ്ടാമതായിട്ടാ കൊടുത്തിരിക്കുന്നത്. ഫസ്റ്റ് വേറൊരാളുടെയാ..
ബേബിച്ചായാ… കണ്ടോ?”
”കണ്ടെടീ കൊച്ചേ… ബാ പറഞ്ഞുതരാം” അദ്ദേഹം ഓരോ
പേജായി മറിച്ചു.
”അച്ചായന്റെ വാക്കാ, നീ ഓർത്തോളണം. നീയീ ചോദിച്ചതൊ
ണ്ടല്ലോ. ശുദ്ധ വിവരക്കേടാ. എടോ ഈ പുസ്തകത്തിലെ ഏറ്റവും
മികച്ച പേജ് ഏതാന്നറിയ്യോ? എന്റെ കഥ അടിച്ച പേജ്. അതിന്റെ
നമ്പരല്ല അതിന്റെ മൂല്യം തീരുമാനിക്കുന്നത്. നമ്മുടെ കഥ
അച്ചടിച്ച പേജാണ്”.
അതൊരു വലിയ പാഠം. ജീവിതത്തിൽ ഓരോ എഴുത്തുകാരനും
മനസ്സിലാക്കേണ്ട വലിയ പാഠം. പിന്നീടൊരിക്കൽ ഹരിതം
ബുക്‌സിലെ പ്രതാപേട്ടൻ പറയുന്നതു കേട്ടു: ”പരിഭവപ്പെടാത്ത
ഏക സാഹിത്യകാരൻ ബേബിച്ചായൻ മാത്രമാണ്”.
അച്ചായൻ ക്രിസ്ത്യാനിയായിരുന്നു. പക്ഷെ സരസ്വതി, നിലവി
2012 മഡളമഠണറ ബടളളണറ 15 2
ളക്ക്, ദേവി തുടങ്ങിയ ഹൈന്ദവീയമായ കാര്യങ്ങളിൽ അദ്ദേഹ
ത്തിന് വളരെയധികം താൽപര്യമുണ്ടായിരുന്നു.
”ഹിന്ദുക്കളാണെടോ എല്ലാവരും”. സന്ധ്യയ്ക്ക് പേരക്കുട്ടികൾ
വിളക്കു വയ്ക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് കൈ കൂപ്പി.
എല്ലാ പ്രഭാതത്തിലും ഹരിശ്രീ ഗണപതയേ നമ: എന്നെഴുതി
പ്രാർത്ഥനയോടെ എഴുത്താരംഭിച്ചു.
”നീയും എന്തെഴുന്നതിനു മുമ്പും ഇതെഴുതണം”.
”മ്ഹും” ഞാൻ തലയിളക്കി.
ഇടയ്ക്ക് ഞാൻ ആപത്ശങ്കയോടെ ചോദിച്ചു: ”അച്ചായനെ
ന്തിനാ മോളെ നായർക്ക് കെട്ടിച്ചുകൊടുത്തെ, സങ്കടാവില്ലെ?”
”നിന്നെ നസ്രാണി കെട്ടുമ്പോൾ നെന്റെപ്പന് സങ്കടാവ്വോന്ന
റിയാനാ?”അതാ അച്ചായന്റെ ഗോൾ.
”മോളെ, ആകെ രണ്ട് ജാത്യേ ഉള്ളൂ. ആണും പെണ്ണും. അല്ലേ?”
അമ്മാമ്മയെ നോക്കി ചിരിച്ചു. ശബ്ദം താഴ്ത്തി പറഞ്ഞു: ”അവളെ
ഒരൊന്നാന്തരം ക്രിസ്ത്യാനിയാ. നെനക്കൊരു കാര്യറിയോ. ഞാൻ
ജർമനിയിലായിരുന്നപ്പഴാ മോളെ പ്രസവിച്ചത്. പേര് ഞാൻ
എഴുതി അയച്ചു. രാധ. അവള്ക്കത് ഒട്ടും ഇഷ്ടമില്ല. എന്നാലും ‘രാധ’
രാധാന്ന് പേരായി” അച്ചായൻ ചിരിച്ചു.
”ഉവ്വ് മൂത്തമോൻ ഉണ്ടായപ്പോൾ മുരുകൻ എന്നു പേരിട്ടു. രണ്ടാമത്തെ
മോൻ വന്നപ്പൊ പേര് മുരുകൻ ടു” അമ്മാമ്മ ദേഷ്യ
ത്തോടെ നോക്കി.
”മുരുകൻ ടുവ്വോ ഹഹഹ”.
”മുരുകൻ നമ്പർ വൺ ആന്റ് മുരുകൻ നമ്പർ ടു” യാതൊരു
ഭാവഭേദവും കൂടാതെ അച്ചായൻ പറഞ്ഞു.
”പക്ഷെ ദാ ഈ അമ്മിണിയമ്മാമ്മ. ഇന്നേവരെ രാധയെ
രാധാന്നു വിളിച്ചിട്ടില്ല. മോളെ, മോളെ ന്നു മാത്രമേ വിളിച്ചിട്ടുള്ളൂ”
അച്ചായൻ പുഞ്ചിരിച്ചു.
അച്ചായന് എല്ലാം തമാശയായിരുന്നു. എത്ര ഗൗരവതരമായ
സംഗതിയും അച്ചായന് തമാശയായിരുന്നു. അച്ചായനെ ഓർത്ത്
എഴുതിക്കൊണ്ടിരിക്കുമ്പോൾ മടിയിലിരുന്ന് എന്റെ ചെറിയ മകൻ
പോസ്റ്റുമാൻ കൊണ്ടുവന്ന പൊട്ടിക്കാത്ത ഒരു കവർ വലിച്ചുകീറി.
അത്ഭുതം… അച്ചായൻ… അച്ചായന്റെ പടം. പൂച്ചമുടിയാൻ തവള
ക്കണ്ണാൻ ഉണ്ടമൂക്കാൻ പ്രിയ ബേബിച്ചായൻ… ഗൗരവത്തോടെ
ഇരിക്കുന്നു.
”നീയൊക്കെ ജീവിതം എന്തോ കണ്ടു കൊച്ചേ…” എന്ന
ചോദ്യം എന്റെ ചെവികളിൽ മുഴങ്ങി.