സാഹിത്യവാരഫലം നമ്മോടു സങ്കടപ്പെടുകയാണ്

എം.ജി. രാധാകൃഷ്ണൻ

ആക്ഷേപങ്ങൾ ഒരുപാടുണ്ടെങ്കിലും വായനയുടെ ഒരു ചക്രവ
ർത്തിയായിരുന്നു എം. കൃഷ്ണൻ നായർ. എഴുത്തിന്റെ ധൃതി
കൊണ്ട് ശില്പഭദ്രതയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ രചനകൾക്കു
ണ്ടായിരുന്നില്ല. ഒരു കോളമിസ്റ്റിന്റെ ദാരുണമായ അവസ്ഥയുടെ
സങ്കടങ്ങൾ എം. കൃഷ്ണൻനായരെ സാഹിത്യത്തിന്റെ മഹാചക്രവാളങ്ങൾക്കു
പുറത്തു നിറുത്തി; അതുകൊണ്ട്. ചില്ലറ നഷ്ടങ്ങളല്ല
അതുകൊണ്ട് അദ്ദേഹത്തിനുണ്ടായത്. കാഴ്ചപ്പാടുകളുടെ വാർദ്ധ
ക്യത്താൽ നല്ല സൃഷ്ടികളെയും അദ്ദേഹം പലപ്പോഴും എഴുതി
ചെറുതാക്കുകയും സ്വയം വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച് കൂടുതൽ
കനത്ത നഷ്ടം കൊയ്യുകയും ചെയ്തു.
മലയാളനാട് വാരികയിൽ സാഹിത്യവാരഫലം ചെയ്യുമ്പോൾ
മലയാള ചെറുകഥാരംഗം പുഷ്‌കലദശയിലായിരുന്നു. വിജയനും
കാക്കനാടനും മുകുന്ദനും നാരായണപിള്ളയും സക്കറിയയും പത്മ
രാജനും സുകുമാരനുമൊക്കെ സർവശ്രേഷ്ഠതയിലായിരുന്നു
അന്ന്. നിരൂപണരംഗത്ത് കെ.പി. അപ്പനും നരേന്ദ്രപ്രസാദും വി.
രാജാകൃഷ്ണനും ആഷാമേനോനും അരങ്ങുതകർക്കുന്നു. എം.ടി.
വാസുദേവൻ നായർ എന്ന പത്രാധിപർ തേരു തെളിക്കുന്നു.
എം. കൃഷ്ണൻനായർ ഇവരെയൊക്കെ സമന്വയിപിച്ചത്
മനോരമ വാരികയിലെ പോഴന്മാരായ കുത്സിത എഴുത്തുകാരുമായിട്ടായിരുന്നു.
ചെറുകഥയുടെ രംഗത്ത് അപാരമായ തേജസ്സോടെ
നിന്ന സക്കറിയയെയോ എം.പി. നാരായണപിള്ളയെയോ അദ്ദേ
ഹത്തിനു പിടികിട്ടിയതേയില്ല.
കാരണം ആഴ്ചയിലാഴ്ചയിൽ എഴുതിവിടുന്ന മർക്കടമുഷ്ടിതന്നെയായിരുന്നു.
എത്ര വായിച്ചിട്ടും കൃഷ്ണൻനായർ പുതിയതായില്ല.
അര നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിൽ
സൗന്ദര്യശാസ്ര്തത്തിന്റെ സ്വന്തം മൈൽക്കുറ്റിയിടാൻ അതുകൊണ്ടു
കഴിയാതെ പോയി.
കോപം വന്നാൽ ഏത് മഹത്തായ സൃഷ്ടിയെയും എഴുതി
കൊല്ലാൻ കൂടി തുനിയുന്ന തരം രോഗം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.
കോളേജ് അദ്ധ്യാപകനും വാഗ്മിയുമായിരുന്നിട്ടു കൂടി ഒരു
കൊച്ചുകുട്ടിയുടെ ശാഠ്യം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം
ഉണ്ടായിരുന്നു എന്നു നിരീക്ഷിക്കേണ്ടിവരുന്നു.
ഈ കുറവുകളൊക്കെ വച്ചു വിലയിരുത്തുമ്പോഴും നമുക്കു നിരസിക്കാൻ
കഴിയാത്തവിധം അദ്ദേഹം വളർന്നുനിൽക്കുന്നുണ്ട്
എന്നത് സത്യമാണ്. നമുക്ക് ഒരുപാടുകാലം അദ്ദേഹം ഒരു കൂട്ടുകാരനും
അദ്ധ്യാപകനുമായിരുന്നു. ഇന്റർനെറ്റ് യുഗം വന്നിട്ടില്ലാത്ത
ആ കാലത്ത് നമ്മൾ അദ്ദേഹം എഴുതിവിടുന്ന വൈദേശിക എഴു
ത്തുകാരെ തേടിപ്പോയിരുന്നു.
സാഹിത്യവാരഫലം നമ്മുടെ വായനയുടെ ആഴ്ചപ്പുറങ്ങളായിരുന്നു.
ഏകദേശം 35 വർഷങ്ങളോളം മുഷിയാതെ സാഹിത്യവാരഫലം
വായിപ്പിക്കാൻ എം. കൃഷ്ണൻനായർക്കു കഴിഞ്ഞു. ഭയ
ങ്കര ഹാസ്യങ്ങളെക്കൊണ്ടും ദർശനധാരകളെക്കൊണ്ടും നമ്മെ
അദ്ദേഹം കീഴടക്കി. റീഡബിലിറ്റി വലിയൊരു സവിശേഷതയായി
രുന്നു ആ എഴുത്തിന്.
മലയാളസാഹിത്യചരിത്രത്തിൽ എം. കൃഷ്ണൻനായർ അവഗണിക്കപ്പെടാൻ
കഴിയാത്ത തരത്തിൽ സജീവ സാന്നിദ്ധ്യമായി
രുന്നു. അതിനെ പിൽക്കാല ചരിത്രത്തിലേക്കു പകരാനും അറി
യാനും വായിക്കാനും തക്കവിധം അദ്ദേഹത്തിന്റെ കൃതികൾ അത്രതന്നെയൊന്നുമില്ലെന്നത്
ഞെട്ടിക്കുന്ന ഒരു സത്യമാണ്. പ്രഭാത്
ബുക്ക് ഹൗസുകാർ ഇറക്കിയ ശുഷ്‌കമായ ചില പുസ്തകങ്ങൾ എം.
കൃഷ്ണൻനായരെ നിലനിർത്തിയെന്നുവരില്ല.
ഒരു ജീവിതമത്രയും അദ്ദേഹം ഉത്സാഹിച്ചെഴുതിയത് ‘സാഹി
ത്യവാരഫലം’തന്നെയായിരുന്നു. അതായിരുന്നു എം. കൃഷ്ണൻ
നായർ മലയാളസാഹിത്യത്തിനു നൽകിയ സംഭാവന. പക്ഷേ
അത് എസ്.കെയുടെ മലയാളനാട് വാരികയിലും കലാകൗമുദി
ആഴ്ചപ്പതിപ്പിലും ഇനി ആരും വായിക്കാനാവാതെ മറഞ്ഞുകിട
ക്കുകയാണ്. കഥാകാരനായ ഇ.വി. ശ്രീധരൻ എഡിറ്റു ചെയ്ത്
സാഹിത്യവാരഫലത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ഒരു പുസ്ത
കമായി പ്രസിദ്ധീകരിച്ചിരുന്നു. അതും കിട്ടാനില്ല. 1969 മുതൽ 1980
വരെ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളനാടിന്റെ
ലക്കങ്ങൾ കിട്ടാനുള്ള വിഷമം വളരെയുമാണ്. അക്കാലത്ത് എഴുതിയ
സാഹിത്യവാരഫലത്തിന്റെ ജീവാത്മാവ് നമുക്കു പിടിതരാതെ
മൃതിയടയുകയുമാണ്.
എം. കൃഷ്ണൻനായർക്കു മാത്രമല്ല ഈ ഗതി. മരണപ്പെട്ടുപോയ
മഹാപ്രതിഭാശാലികൾക്കെല്ലാം നമ്മുടെ നാട്ടിൽ സംഭവി
ക്കുന്നത് മറിച്ചൊന്നുമല്ല. ചരിത്രവും ചരിത്രപുരുഷന്മാരും കുഴിച്ചുമൂടപ്പെടുന്ന
ഒരു നാടാണ് നമ്മുടേത്. വില്പനയുടെ ഇന്നിനെ മാത്രം
നമ്പുന്നവരുടെ നാട്. വളരെ വേഗം നമ്മൾ നമ്മുടെ പൂർവചരിത്ര
ങ്ങളെ മറന്നുകളയുന്നു. അത്രയും വേഗമാണ് നമ്മുടെ ജീവിതത്തി
ന്. അതിനൊരു വിശ്രമമില്ലതന്നെ. ഓർക്കാനും കണ്ടെടുക്കാനും
കഴിയാത്ത തരം മാനസികനിലയുടെ ഭ്രാന്തിലാണ് നാം ഇന്നു കുടി
വച്ചിരിക്കുന്നത്.
നാം കടന്നുവന്ന വഴികൾ ഇന്നിന്റെ മായാജാലത്തിനു വിട്ടുകൊണ്ട്
വളരെവേഗം വിസ്മരിക്കുന്നവർ. നമ്മുടെ പിൻതലമുറയിലേക്കു
പകർന്നുകൊടുക്കാൻ ഉള്ളത് നമ്മൾതന്നെ മറന്ന് പൂർ
വസൂരികളെ നിർദയം വിസ്മരിച്ചു സ്വയം ഇരുട്ടിനെ വളർത്തുന്ന
ആനന്ദം ഈ കാലത്തിന്റെ പ്രത്യേകതയാവാം. അതുകൊണ്ട്
പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ ചരിത്രമറിയാത്തവരുടെ പിടി
പ്പുകേടുകൊണ്ട് അവരുടെ ജീവിതധാരകളെ അനാഥമാക്കുന്നു.
കൗമുദി ബാലകൃഷ്ണന്റെയും എം.ടി. വാസുദേവൻ നായരുടെയും
കാമ്പിശ്ശേരി കരുണാകരന്റെയും നിലാവുകൾ നുകരാൻ അവർക്കു
മുമ്പിൽ നമ്മൾ ഒന്നും പകർന്നുവയ്ക്കുന്നില്ല. ഭൂതകാലം പാടേ
അവഗണിക്കുന്നവരാണ് നമ്മൾ. എത്ര പെട്ടെന്നാണ് കഞ്ഞിയും
പ്ലാവിലയുമൊക്കെ മറന്നുകളഞ്ഞത്. എത്രയോ കാലം നമ്മെ
ഊട്ടിവളർത്തിയ തെങ്ങിനെയും വയലുകളെയും ഒക്കെ നമ്മൾ
ഓർക്കാതായി. പുഴയും കുളവും കാവുകളും നിശ്ശേഷം നമ്മൾ മറ
ന്നിരിക്കുന്നു. മണ്ണിനെപോലും മറക്കുന്ന നമ്മൾ ചരിത്രത്തെ
പിന്നെവിടെ ഓർക്കാൻ?
1973-ൽ ദേശീയ പുരസ്‌കാരം ലഭിച്ച എം.ടിയുടെ ‘നിർമാല്യം’
എന്ന സിനിമ ഇന്ന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനാവുമോ?
ബഷീറിന്റെ ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന കഥ വരു
ത്തിവയ്ക്കാവുന്ന ഇന്നത്തെ ചുറ്റുപാട് ആലോചിക്കുക.
ഇതൊക്കെ നമ്മുടെ ഭൂതകാലങ്ങളിൽ കിടന്ന് അലറുകയാണ്.
കടന്നുവന്ന ഓരോ ചരിത്രവും നമ്മൾ നിശ്ശേഷം കൈവിടുകയാണ്.
കൃത്യമായി ഒന്നിനും ചരിത്രരേഖകൾ ഉണ്ടാക്കാൻ അറിയാ
ത്തവരുടെ ഒരു ജനതയായിരിക്കുന്നു നമ്മൾ. നമുക്കു രാഷ്ട്രീയച
രിത്രമില്ല. സാഹിത്യചരിത്രമില്ല. സാമൂഹ്യപാഠങ്ങളില്ല. നല്ല നായകന്മാരില്ല.
നായികമാരുടെ കാലമേ ഉണ്ടായിരുന്നില്ല.
ജീവിതം നമുക്കൊക്കെ ഇന്നു മാത്രമായിരിക്കുന്നു. അതിലൂടെ
ചരിത്രം നമുക്കു നഷ്ടമാവുകയാണ്.
2013 ടയറധഫ ബടളളണറ 19 2
1971-ൽ എം. അച്യുതൻ രചിച്ച ചെറുകഥ-ഇന്ന് ഇന്നലെ
എന്ന പുസ്തകമാണ് ചെറുകഥാശാഖയെപ്പറ്റി ചരിത്രരേഖയായി
മലയാളത്തിൽ ഇറങ്ങിയ ഒരു പുസ്തകം. മലയാളത്തിൽ വളരെ
സജീവമായി നിലനിൽക്കുന്ന ഒരു സാഹിത്യശാഖയാണ് ചെറുകഥയുടെ
രംഗം. നാല്പതുവർഷങ്ങൾക്കുശേഷവും ആ ഒരു പുസ്തകമാണ്
നമുക്ക് ആശ്രയം. ആ പുസ്തകത്തിനു പുറത്ത് ഒരു മുന്നൂറോളം
ചെറുകഥാകൃത്തുക്കളെങ്കിലും വളർന്നുവലുതായിട്ടുണ്ട്.
അതിനെ വസ്തുനിഷ്ഠമായി വിലയിരുത്താൻ നമുക്കായിട്ടില്ല.
നമ്മുടെ പുസ്തകപ്രസാധനരംഗത്തെ അതികായനായിരുന്നു
ഡി.സി. കിഴക്കേമുറി. അദ്ദേഹത്തെതന്നെ സ്വന്തം പ്രസാധനാലയം
അമ്പേ മറന്നുപോയിരിക്കുന്നു. പകരം വില്പനയുടെ മാത്രം
വീഞ്ഞു കുടിച്ചു മത്തായി കിടക്കുകയാണ് ആ പ്രസാധനാലയം.
അതിൽനിന്ന് തേൻ നുകരാൻ പൊന്നീച്ചകളായി നമ്മൾ എഴുത്തുകാർ
എന്ന വർഗവും.
കാരണം നമ്മുടെ സ്വഭാവങ്ങളിൽ വന്ന മാറ്റമാണ്. പെണ്ണു
തുണിയഴിക്കുന്ന പുസ്തകങ്ങൾ മാത്രം തേടുന്നവരാവുമ്പോൾ
പ്രസാധകൻ ഏതു തുണിയും അഴിപ്പിക്കാൻ ബാദ്ധ്യസ്ഥനായില്ലെ
ങ്കിൽ കട അടച്ചുപൂട്ടേണ്ടിവരുമെന്നതുകൊണ്ട് വലിയ ഗുണപ്പെടു
ത്തലിനൊന്നും നിൽക്കാതെ, ചരിത്രവും നീതിയും പോയി തെണ്ട
ട്ടെയെന്ന പരിമിതിയിൽ പ്രധാന പ്രസാധകൻ ചരിത്രബോധം
വലിച്ചു തോട്ടിലെറിഞ്ഞ് സ്വന്തം കച്ചവടം ഊർജപ്പെടുത്തുന്നു.
അങ്ങനെ ആ പ്രസാധനാലയം ഒരു മാപ്പുസാക്ഷിയായി നിന്നുകൊണ്ടു
സങ്കടപ്പെടുന്നു.
ഇതിലൂടെ കുറെ ചരിത്രങ്ങൾ പിടഞ്ഞുമരിക്കുകയാണ്. ഒരുപാടു
കൃതികളും. മുണ്ടശ്ശേരിയും ബഷീറും ഉറൂബും എസ്.കെ.
പൊറ്റെക്കാട്ടും പി.യും വൈലോപ്പിള്ളിയും ഇടശ്ശേരിയും തകഴിയും
ദേവും വർക്കിയുമൊക്കെ പാടേ അസ്തമിച്ചിരിക്കുന്നു.
വി.കെ.എൻ., കോവിലൻ, കാക്കനാടൻ, എം.പി. നാരായണപി
ള്ള, കെ.പി. അപ്പൻ തുടങ്ങിയവരുടെ ഒരു വമ്പിച്ച നിര അസ്തമിച്ചുകൊണ്ടിരിക്കുന്നു.
നാളെ ഇവരുടെയൊക്കെ ഫോട്ടോപോലും
തിരിച്ചറിയാതെവരും. ചങ്ങമ്പുഴ എന്നേ ഔട്ടായി. ആശാന്റെ നിഴലുപോലുമില്ലാതായി.
സാഹിത്യം പോയി തുലയട്ടെ. ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ
സൂര്യനായി നിന്ന ടി.വി. തോമസിനെ ആരെങ്കിലും ഇന്ന്
ഓർക്കുന്നുണ്ടോ? സുഗതൻ സാറിനെ?
പിന്നല്ലേ പാവം എം. കൃഷ്ണൻനായർ? പത്തുനാല്പതുവർഷം
സ്വന്തം എഴുത്തിന്റെ കർമമേഖലയിൽ മറ്റൊരു ലാഭവും
നോക്കാതെ എഴുത്തർപ്പിച്ച ഒരാളായിരുന്നല്ലോ എം. കൃഷ്ണൻ
നായർ. മറ്റെല്ലാവരും വിസ്മരിക്കപ്പെട്ടാലും അവരുടേതായിട്ടു ചില
കൃതികളെങ്കിലും പൊടിപിടിച്ചു കിടന്നെന്നു വരും. കൃഷ്ണൻ
നായരുടെ കാര്യം ഇക്കാര്യത്തിൽ ഗുരുതരമാണ്. അദ്ദേഹം ആഴ്ച
തോറും എഴുതിയുണ്ടാക്കി നമുക്കു വായിക്കാൻ തന്നത് ഇല്ലാതാവുകയാണ്.
അതിൽ വിലപ്പെട്ട അറിവുകളുടെയും പുസ്തകങ്ങളുടെയും
ജീവിതകഥകളുടെയും ചരിത്രങ്ങളുണ്ട്. പല കാലഘട്ടങ്ങ
ളുടെയും സ്മൃതിചിഹ്നങ്ങളുണ്ട്. മഹദ്‌വ്യക്തികളെപ്പറ്റിയുള്ള
രേഖാചിത്രങ്ങളുണ്ട്. ഓരോ കാലഘട്ടങ്ങളിലെയും സാഹിത്യാഭി
രുചികളുടെ ശേഖരങ്ങളുണ്ട്. എത്രയോ എഴുത്തുകാരുടെ കൃതികളെപ്പറ്റിയുള്ള
അഭിപ്രായങ്ങളുണ്ട്. നാം ഒരിക്കലും ഓർക്കാത്ത,
അപ്രസക്തമായ എഴുത്തുകാരെപ്പറ്റിയും എഴുതിയിട്ടുള്ളത് വായി
ച്ചെടുക്കാം.
മലയാളഭാഷയെ പോഷിപ്പിക്കാൻ നിൽക്കുന്നവർ അത്യാവശ്യം
ശ്രദ്ധിച്ചാൽ ഒട്ടും തള്ളിക്കളയാൻ കഴിയാത്ത ഒരു പ്രതിഭാശാലിയുടെ
സാഹിത്യപ്രയത്‌നങ്ങൾ നമുക്കു തിരിച്ചുപിടിക്കാനാവും.
പലപ്പോഴും അത് ചരിത്രത്തെ പിൻതിരിഞ്ഞു നോക്കാനുള്ള
വിലപ്പെട്ട വാതിലുകൾ തുറന്നുതരുന്നതാകും.
എം. കൃഷ്ണൻനായരെ നഷ്ടമാവരുത് നമ്മൾക്ക്. കാരണം
അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നമ്മെത്തന്നെ തിരിഞ്ഞുനോ
ക്കാനുതകുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല.