വലിയ സിനിമകളുടെ ചുരുക്കെഴുത്താവരുത് ഹ്രസ്വ സിനിമകൾ: മണിലാൽ

പി.കെ. സുരേന്ദ്രൻ

മണിലാൽ സ്‌ക്രീൻ ഫിലിം സൊസൈറ്റി സെക്രട്ടറിയായി
സിനിമാജീവിതം തുടങ്ങി. കല്ലിന്റെ ജന്മാന്തരങ്ങൾ, കരിമുകിൽ,
പുഴയുടെ അവകാശികൾ, ഇൻ ജസ്റ്റിസ് ഇൻ ക്യാമറ തുടങ്ങിയ
നിരവധി ഡോക്യുമെന്ററികൾ. പച്ചക്കുതിര, പ്രണയത്തിൽ
ഒരുവൾ വാഴ്ത്തപ്പെടുംവിധം, മഴയോടൊപ്പം മായുന്നത് എന്നീ
ഹ്രസ്വകഥാചിത്രങ്ങൾ. കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രോ
ത്സവത്തിൽ ഏറ്റവും നല്ല ഹ്രസ്വചിത്രം, ഇംഫാൽ രാജ്യാന്തര ചല
ച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കും കേരള സംസ്ഥാന
അവാർഡിൽ ഏറ്റവും നല്ല ചിത്രം, സംഗീതം, തിരക്കഥ, കലാസംവിധാനം
എന്നീ അവാർഡുകൾ ‘പ്രണയത്തിൽ ഒരുവൾ
വാഴ്ത്തപ്പെടുംവിധം’ കരസ്ഥമാക്കി. ഇംഫാൽ രാജ്യാന്തര ചലച്ചി
ത്രോത്സവത്തിൽ ശബ്ദലേഖനം, കേരള സംസ്ഥാന അവാർഡിൽ
മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നിവ
‘മഴയോടൊപ്പം മായുന്നത്’ കരസ്ഥമാക്കി. നിരവധി ദേശീയ അന്ത
ർദേശീയ മേളകളിൽ ഈ സിനിമകൾ ഇടംതേടിയിട്ടുണ്ട്. മണി
ലാൽ തന്റെ സിനിമാസങ്കല്പങ്ങൾ പങ്കുവയ്ക്കുന്നു:

ആദിയിൽ സിനിമ വളരെ ഹ്രസ്വമായിരുന്നുവല്ലോ, ലൂമിയർ
സഹോദരന്മാർ തൊട്ടുതന്നെ. പിന്നീട് എങ്ങനെയാണ് ഫീച്ചർ സിനി
മയ്ക്ക് ഇത്രമാത്രം പ്രാധാന്യവും ജനപ്രിയതയും ബഹുമാന്യതയും
കൈവന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒതുക്കം തുടക്കം എന്ന നിലയിലായിരുന്നു. പിന്നെ സാങ്കേതി
കമായ സങ്കീർണത, സാമ്പത്തികമായ ബാദ്ധ്യതകൾ. ഒരു കച്ചവടസാദ്ധ്യത
കൂടി ഉൾച്ചേർന്നായിരിക്കണം സിനിമ എല്ലാ പ്രകാര
ത്തിലും വളരാൻ തുടങ്ങിയത്. എന്നാൽ ഇന്നും എന്നെ പ്രചോദി
പ്പിച്ച സിനിമകൾ, ഫിലിം സൊസൈറ്റി കാലം മുതൽ ചെറുസിനി
മകൾ കൂടിയായിരുന്നു. ഇൻസിഡന്റ് അറ്റ് ഓൾ ക്രീക്ക്, ബിഗ് സിറ്റി
ബ്ലൂസ് തുടങ്ങിയ സിനിമകളിൽനിന്നാണ് ഫിലിം സൊസൈറ്റി
കൾ ആദ്യാക്ഷരം കുറിച്ചുതുടങ്ങിയത്. അന്ന് ഫിലിം ആർക്കൈവ്
സ് പാക്കേജുകളിൽ മനോഹരങ്ങളായ കുറെ ഹ്രസ്വസിനിമകൾ
ഉണ്ടായിരുന്നു. അതൊക്കെ എത്രവട്ടം കണ്ടു എന്നു പറയാൻ പറ്റി
ല്ല. സ്വപ്നസദൃശ്യതയാണ് സിനിമയിലേക്ക് ആളെക്കൂട്ടിയത്
എന്ന് തോന്നുന്നു. ഇന്നും സിനിമയിലേക്ക് ആളെക്കൂട്ടുന്നത് കലാപരതയേക്കാൾ
താരമൂല്യംതന്നെയാകുന്നു. ഒരു പൊതുപരിപാടി
യുടെ ദൈർഘ്യം പ്രധാനപ്പെട്ടതാകുന്നു. ഒറ്റ സെക്കന്റിൽ അവസാനിപ്പിക്കേണ്ട
വിവാഹങ്ങൾപോലും അര ദിവസത്തെ പരിപാടി
യായി വലിച്ചുനീട്ടപ്പെട്ടിരിക്കുന്നു. വെറുതെിയിരുന്ന് സമയംപോ
ക്കലാകുന്നു കല എന്നു പറയേണ്ടിവരും.
അതുപോലെ തുടക്കം തൊട്ടുതന്നെ ഹ്രസ്വചിത്രങ്ങൾ പരീക്ഷണ
ത്തിന്റേതായ ഒരു മേഖലകൂടിയായിരുന്നുവല്ലോ. ലൂയി ബുന്വേർ
സാർവദോർ ദാലി കൂട്ടുകെട്ടിന്റെ ംഭ ഇദധണഭ അഭഢടഫമഴ, ചാർളി
ചാപ്ലിന്റെ ആദ്യകാല സിനിമകൾ, എഭഡധഢണഭള ടള ുശഫ ഇറണണപ, അവാങ്
ഗാർദിസ്റ്റുകളായ അഥഭണല ്ടറഢട, ഇദറധല ഛടറപണറ, അഭഢസ കടറദമഫ
എന്നിവരുടെ സിനിമകൾ ഇവയിൽ പ്രധാനപ്പെട്ട ചിലതാണല്ലോ.
വളരെ ശരിയാണ്. നമ്മൾ പരീക്ഷണാത്മകത കൂടുതൽ അറി
ഞ്ഞത് ഇത്തരം സിനിമകളിൽ ആയിരുന്നു. ചാർളി ചാപ്ലിന് അത്
വലിയ പ്രൊജക്ടിലേക്കുള്ള പരിശീലനംകൂടിയായിരുന്നു എന്ന്
തോന്നിയിട്ടുണ്ട്. ഇന്ത്യൻ സിനിമ വിട്ട് പുറമെ നിന്നുള്ളവ കണ്ടുതുടങ്ങിയ
കാലത്ത് ബുന്വേർ, സാർവദോർ ദാലി സിനിമകൾ
ഞെട്ടിപ്പിച്ചിട്ടുണ്ട്. കൃഷ്ണമണി പിളർക്കുന്ന സീൻ കണ്ണു
ചിമ്മാതെ കാണാൻ പലതവണ പരിശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്.
ചെറിയ ലോകങ്ങൾ കൊഴിഞ്ഞുപോവുകയും വലിയ വലിയ
ലോകങ്ങൾ തുറക്കുകയും ചെയ്ത ഒരു കാലമായിരുന്നു ഫിലിം
സൊസൈറ്റിക്കാലം.

പൊതുജനങ്ങൾക്കിടയിൽ ഹ്രസ്വസിനിമകൾക്ക് സ്വീകാര്യത ഇല്ല.
പ്രത്യേകിച്ചും ഡോക്യുമെന്ററികൾക്ക്. അവരെ സംബന്ധിച്ച്
ഡോക്യുമെന്ററി എന്നാൽ തിയേറ്ററിൽ ഫീച്ചർ സിനിമയ്ക്ക് മുമ്പായി
പ്രദർശിപ്പിക്കുന്ന ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററികളാണ്.
തിയേറ്ററിനകത്ത് കയറി സീറ്റ് കരസ്ഥമാക്കിയതിനുശേഷം ഫിലിംസ്
ഡിവിഷന്റെ ഡോക്യുമെന്ററികൾ തുടങ്ങുന്നതോടെ ഭൂരിഭാഗവും
പുറത്തിറങ്ങി തിന്നും കുടിച്ചും വലിച്ചും നേരം കൊല്ലുന്നു. ജനങ്ങ
ൾക്ക് യാഥാർത്ഥ്യം കാണാൻ താൽപര്യമില്ലാത്തതുകൊണ്ടാണോ?
കാണാത്ത പ്രശ്‌നമല്ല. അവസരമില്ലാത്ത പ്രശ്‌നമാണെന്ന്
തോന്നിയിട്ടുണ്ട്. സിനിമകൾ നമ്മുടെ ആഗ്രഹചിന്തകളെ ഉദ്ദീപി
പ്പിക്കുന്നവയാണെങ്കിൽ ഡോക്യുമെന്ററികൾ നമ്മുടെ യാഥാർ
ത്ഥ്യത്തെ (നമ്മെ കാണാൻ മടിക്കുന്നവയെന്നുകൂടി പറയാം)
അവതരിപ്പിച്ച് നമ്മെ അലോസരപ്പെടുത്തുന്നവയാണ്. അലോസരങ്ങളെ
ഒഴിവാക്കുക എന്നതാണ് മനുഷ്യരുടെ പ്രധാന അജണ്ട.
എന്റെ ഡോക്യുമെന്ററി സൂര്യനെല്ലി കൂട്ടബലാത്സംഗ കേസിൽ
ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച ബഹുമാനമർഹി
ക്കാത്ത വിധിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സ്ര്തീപദവിയെക്കുറിച്ചാണ്
സംസാരിക്കുന്നത്. കേരളത്തിൽ കാമ്പസുകൾ അകമഴിഞ്ഞ്
സ്വീകരിച്ച ഒന്നായിരുന്നു അത്. പ്രത്യേകിച്ചും പെൺകുട്ടി
കൾ. ഒരേ കോളേജിൽതന്നെ രണ്ടും മൂന്നും തവണ പ്രദർശിപ്പിച്ച
അപൂർവാനുഭവം എനിക്കുണ്ടായി. എന്റെ വീടിനടുത്തുള്ള വേലായുധൻ
എന്ന തെങ്ങുകയറ്റക്കാരന്റെ ഭാര്യ കല്യാണിയുടെ നിശബ്ദ
ദൃശ്യത്തിൽനിന്നാണ് ‘ഇൻജസ്റ്റിസ്’ തുടങ്ങുന്നത്. അതിന് എനി
ക്കൊരു കാരണവുമുണ്ട്. ഫെമിനിസ്റ്റുകൾ പലരും ഈ സിനി
മയ്‌ക്കെതിരെ മുഖം തിരിച്ചു. എനിക്ക് എന്റേതായ വഴികളുണ്ട്.
പഠിച്ചതേ പാടൂ എന്നതിനെ തെറ്റിക്കുന്നതിൽ നിന്നാണ് എന്റെ
എല്ലാം ഉണ്ടാവുന്നത്. പിന്നെ ഫിലിം ഡിവിഷന്റെ ഡോക്യുമെന്റ
റികളുമായി നമ്മുടെ ഡോക്യുമെന്ററികളെ താരതമ്യം ചെയ്യരുത്.
ഈ രംഗത്ത് ആനന്ദ് പട്‌വർധൻ ആണ് വിപ്ലവകരമായ മാറ്റം
സാദ്ധ്യമാക്കിയത്.

ഫീച്ചർ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്രസ്വസിനി
മകൾക്കും സാദ്ധ്യതകളുണ്ട് – കുറഞ്ഞ പരിശ്രമവും മുതൽമുടക്കുമാണ്
പ്രധാനം. ഇതിനേക്കാളൊക്കെ പ്രധാനമായി താരാധിപത്യത്തെ
വെല്ലുവിളിക്കാനും കഴിയുന്നു. അതുകൊണ്ടുതന്നെ പരീക്ഷണങ്ങ
ൾക്ക് വലിയ സാദ്ധ്യതയൊരുക്കുന്നു. കേരളത്തിലെ ഹ്രസ്വചിത്രരംഗത്തിന്റെ
അവസ്ഥ എന്താണ്?

ഫീച്ചർ ഫിലിമും ഹ്രസ്വസിനിമയുമായി ഒരു താരതമ്യവും
ഇല്ലെന്നാണ് എനിക്കുള്ള അനുഭവം. പ്രശസ്തനായ ഒരു നടന്റെയോ
നടിയുടെയോ അരികു പറ്റി ഒരാൾക്ക് സംവിധായകനാവാം.
ഇവിടെ സംവിധായകന്റെ ക്രിയേറ്റിവിറ്റിയേക്കാൾ താര
ത്തിന്റെ മൂല്യമാണ് വിപണനം ചെയ്യുന്നത്. ഷോർട് ഫിലിമിന്റെ
കാര്യത്തിൽ നമ്മൾ ഫ്രെയിമിൽ നിറയ്‌ക്കേണ്ടത് ക്രിയേറ്റിവിറ്റിയാകു
ന്നു, താരമൂല്യമല്ല. ഈ സ്വാതന്ത്ര്യം നമ്മെ ക്രിയേറ്റിവിറ്റിയുടെ
ലോകത്ത് കുറെ നടത്തിക്കുമെന്ന് തീർച്ച. ഫീച്ചർ ഫിലിമിൽ
നമ്മൾ മുതൽമുടക്കിനെക്കുറിച്ചാലോചിച്ച് ബേജാറാവും. ഹ്രസ്വ
സിനിമയിൽ ക്രിയേറ്റിവിറ്റിയെക്കുറിച്ചും.

ഹ്രസ്വചിത്രങ്ങൾക്ക് ഇതൊരു സുവർണ കാലമാണല്ലോ. ഡിജിറ്റ
ലിന്റെ കടന്നുവരവോടെ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും
ചെലവുകുറഞ്ഞതാവുകയും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതാവുകയും
ചെയ്തുവല്ലോ. ഒപ്പം, സാങ്കേതികതയും. ഈ പുതിയ അവ
സ്ഥയെ എങ്ങനെ കാണുന്നു?

നിങ്ങൾ ചിന്തിക്കുന്നത് ഫ്രെയിമിൽ അതേമാതിരി വരയ്ക്കാൻ
കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ഒരു കഥ പറഞ്ഞുപോകുക
എന്നതൊന്നും വലിയ കാര്യമല്ലെന്ന് ഞാൻ കരുതുന്നു, പ്രത്യേ
കിച്ച് ചെറുസിനിമകളിൽ. പെയിന്റിംഗിനോടാണ് ഇത്തരം സിനി
മകളെ ഉപമിക്കേണ്ടത്. മനസിലാവലല്ല, ഫീൽ ചെയ്യലാണ്
പ്രധാനം. ചെലവ് ചുരുക്കാൻ പുതിയ സാങ്കേതിക സാഹചര്യ
ങ്ങൾ അനുകൂലമാണ്. പക്ഷെ ചിന്തയെ ചുരുക്കുന്നതിലേക്കാണ്
കാര്യങ്ങൾ പോകുന്നത്.

ഇന്ന് ആർക്കും ‘ഇമേജ് മേക്കിംഗ്’ സാദ്ധ്യമാണ്. മൊബൈൽ
ക്യാമറയിൽ കൂടിപോലും. നമ്മുടെ സ്‌കൂൾ-കോളേജുകളിൽനിന്ന്
ഇത്തരം ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട് എന്നു വായിച്ചിട്ടുണ്ട്. താങ്കൾ
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ഒരുപാടുപേർ ഇന്റർനെറ്റ് വഴി അവരുടെ പരിശ്രമങ്ങൾ അയ
ച്ചുതരാറുണ്ട്. കാണാറുമുണ്ട്. എല്ലാം നല്ലതായിവരുമെന്ന് വിചാരിക്കാം.
ഫേസ്ബുക്കും മലയാളം ഫോണ്ടും വന്നതോടുകൂടി
എല്ലാവരും കവികളായി സ്വയം അവരോധിക്കപ്പെടരുത് എന്നുമാത്രം.
എന്നെ ഇഷ്ടപ്പെടണമെന്ന് ആരും ആരോടും എവിടെയും
പറയരുത്.

ഹ്രസ്വസിനിമകൾക്കായി മാത്രം കേരളത്തിൽ മേളകൾ ഉണ്ട്. ഇതി
ലൂടെ ഒരു അവബോധം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇനി
ഈ രംഗത്ത് എന്താണ് ചെയ്യാൻ കഴിയുക? മുംബയിൽ ഈ രംഗത്ത്
നല്ല ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണത്തിന് വികല്പ് എന്ന ഗ്രൂപ്പ്
മാസത്തിൽ രണ്ടു ദിവസം (ഒരേ ദിവസം ഒരേ വേദിയിൽ)
ഹ്രസ്വ-ഡോക്യുമെന്ററി സിനിമകൾ പ്രദർശിപ്പിച്ചുവരുന്നു. ഒപ്പം പ്രദ
ർശിപ്പിക്കപ്പെട്ട സിനിമകളുടെ സംവിധായകരെ ഉൾപ്പെടുത്തി ചർ
ച്ചയും സംഘടിപ്പിക്കുന്നു.

ഹ്രസ്വസിനിമകൾക്കുള്ളത് പ്രധാനമായും കാമ്പസുകൾ,
പൊതുസ്ഥലങ്ങളായ ലൈബ്രറികൾ, ക്ലബുകൾ, ഫിലിം ഫെസ്റ്റി
വൽ വേദികൾ തന്നെയാണ്. ലോകത്തിലെ മിക്ക ഫെസ്റ്റിവലുകളിലും
ഹ്രസ്വസിനിമകൾക്കും പ്രവേശനമുണ്ട്. ഹ്രസ്വസിനിമക
ൾക്കു മാത്രമായും നിരവധി ഫെസ്റ്റിവലുകൾ ലോകത്താകമാനമുണ്ട്.
ഒരു കാര്യം ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയുന്നു എന്ന്
നോക്കാതെ ഇഷ്ടമുള്ളത് ചെയ്യുക. സിനിമ ചെയ്യുമ്പോഴും അതുതന്നെ
ചെയ്യുക. എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമ ഒരിക്കലും
ഞാൻ ആഗ്രഹിക്കുന്നില്ല. കാണികളും ഫെസ്റ്റിവലുകളും പിന്നീട്
വരുന്ന കാര്യങ്ങളാണ്.

താങ്കളുടെ സിനിമകളിൽ സ്ര്തീ ഒരു പ്രധാന വിഷയമായി വരുന്നു
ണ്ട്. സൂര്യനെല്ലി സംഭവത്തെ കുറിച്ചാണല്ലോ ‘ഇൻജസ്റ്റിസ് ഇൻ ക്യാമറ’
സ്ര്തീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത്
സ്ര്തീ അവസ്ഥയെക്കുറിച്ചുള്ള ചിന്ത പ്രസക്തമാണ്.

സൂര്യനെല്ലി കേസ് നടക്കുന്ന സമയത്ത് ഇതിൽ എന്റെ താൽ
പര്യം അത്ര ആഴത്തിലുള്ളതായിരുന്നില്ല. ആ കാലത്തെ എന്റെ
സഞ്ചാരങ്ങൾ വേറെ വഴിക്കായിരിക്കണം. ആ കേസിൽ പെൺ
കുട്ടിയോടൊപ്പം നിന്ന അഡ്വ. അനില എന്റെ സുഹൃത്താണ്. ഒരു
ദിവസം ഞാൻ അനിലയെ വിളിക്കുമ്പോൾ ഒന്നും പറയാനാവാതെ
അവൾ കരയുകയാണ്. അന്നായിരുന്നു സൂര്യനെല്ലി
കേസിൽ ഒരാളൊഴികെ 40 പ്രതികളെയും ഹൈക്കോടതി
വെറുതെ വിട്ടത്. പിന്നീട് ഞാൻ അവരോടൊപ്പം സൂര്യനെല്ലിയിൽ
പോയി. ഒരു ദിവസം പെൺകുട്ടിക്കും വീട്ടുകാർക്കുമൊപ്പം
ഞങ്ങൾ സുഹൃത്തുക്കൾ ചെലവഴിച്ചു. അന്ന് എന്റെ കയ്യിൽ ക്യാമറയുണ്ടായിരുന്നു.
പെൺകുട്ടിയുടെ ശബ്ദം ഞാനന്ന് റെക്കോർഡ്
ചെയ്തു. ഇൻജസ്റ്റിസ് ഇൻ ക്യാമറ അങ്ങനെയാണ് തുടങ്ങുന്നത്.
കേരളം മുഴുവൻ യാത്ര ചെയ്ത് പൂർത്തിയാക്കിയ ഡോക്യുമെന്ററി
യാണത്. ഈ യാത്രയിൽ സുഹൃത്തുക്കൾ എന്നോടൊപ്പം നിന്നു.

‘പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം’ ഇന്റർനെറ്റ്
കാലത്തെ പ്രണയത്തെ കുറിച്ചാണല്ലോ. സ്ര്തീയുടെ പൊതു-സ്വകാര്യ
ഇടങ്ങളെക്കുറിച്ച്. അതോടൊപ്പം അതിന് ഒരു ബിബ്ലിക്കൽതലം കൂടി
യുണ്ട്.

അധികം തയ്യാറെടുപ്പു നടത്താതെ പോയി എടുത്ത സിനിമയാണത്.
പക്ഷെ വിപുലമായ രീതിയിൽ അത് സ്വീകരിക്കപ്പെട്ടു.
മലയാളത്തിലും പുറത്തും. സിസ്റ്റർ അൽഫോൻസാമ്മയെ
വാഴ്ത്തപ്പെടുത്തിയ സമയത്തെഴുതിയ ബ്ലോഗായിരുന്നു അത്.
അന്നത്തെ പത്രങ്ങൾ പലതവണ പരതിയിട്ടും ഒരാളെ
വാഴ്ത്തപ്പെടുത്താൻ പറ്റിയ കാരണങ്ങൾ എനിക്ക് കണ്ടെത്താനായില്ല.
ഒരുപക്ഷെ ഞാനൊരു അവിശ്വാസി ആയതിനാൽ ആയി
രിക്കണം. അങ്ങനെയാണ് പ്രണയവും ഇന്റർനെറ്റും ക്രിസ്ത്യൻ
പശ്ചാത്തലവുമെല്ലാം വരുന്നത്. ഈ ബ്ലോഗ് വായിച്ച് മിഡിൽ
ഈസ്റ്റിലെ നാടകപ്രവർത്തകനായ സഞ്ജു മാധവ് എന്നെ വിളിച്ച്
നമുക്കിത് സിനിമ ചെയ്യുകയല്ലെ എന്ന് ചോദിച്ചു. ഇന്നും ആ
സിനിമയ്ക്ക് ആവശ്യക്കാർ ഏറെയാണ് എന്നതാണ് സന്തോഷം.
ഈ സിനിമയ്ക്കും അറിയപ്പെടുന്ന ഫെമിനിസ്റ്റുകൾ എതിരു നിൽക്കു
ന്നു. സ്ര്തീകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇതെന്നെ ഇരുത്തി
ചിന്തിപ്പിക്കുന്നു.

‘മഴയോടൊപ്പം മായുന്നത്’ സ്ര്തീയെയും പ്രകൃതിയെയും കുറിച്ചാണല്ലോ.
ഉർവരതയും വിനാശവും.

ഈ സിനിമ കഴിഞ്ഞപ്പോഴാണ് ഞാനെത്ര മാത്രം പ്രകൃതി
ക്കൊപ്പമാണെന്ന് അറിയുന്നത്. കൊൽക്കത്തയിലെ ശോഭാ
ജോഷി എഴുതിയ സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകളിൽനി
ന്നാണ് ഞാൻ ഈ സിനിമ ആരംഭിക്കുന്നത്. പിന്നെ പ്രകൃതിയുടെ
വൈവിധ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ചെലവേറിയ
സിനിമയായിരുന്നു. ഈ സിനിമയ്ക്ക് സഞ്ജു നിർമാതാവായി
വന്നു. വലിയ സപ്പോർട്ടായിരുന്നു അത്. ഒറ്റ ഫ്രെയിമിലും വിട്ടുവീ
ഴ്ചയില്ലാത്ത സിനിമ എന്ന് ഞാൻ ഈ സിനിമയെപ്പറ്റി പറയും.

താങ്കൾ സിനിമകൾ നിർമിക്കാനുള്ള പണം കണ്ടെത്തുന്നത് എങ്ങ
നെയാണ്?

അവസാനത്തെ രണ്ടെണ്ണമൊഴികെ എല്ലാം ഫ്രണ്ട്ഷിപ്
സെലിബ്രേഷനിൽ നടന്നുപോകുന്നതാണ്. മൂല്യത്തെ ചോദ്യം
ചെയ്യാത്ത മൂലധനം. എന്റെ സ്വന്തം ബാനറിന്റെ പേരും ഫ്രണ്ട്ഷിപ്
സെലിബ്രേഷൻ എന്നാകുന്നു. അതിൽനിന്ന് എല്ലാം വ്യക്ത
മാകുന്നില്ലെ.

സിനിമകൾ പ്രദർശിപ്പിക്കാൻ മേളകൾ അല്ലാതെ മറ്റേതെങ്കിലും
വേദികൾ ഉണ്ടോ? ഏതാണ്ട് മുപ്പതോളം ചാനലുകൾ ഉള്ള കേരള
ത്തിൽ ചാനലുകൾ ഒന്നും ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നില്ല
ല്ലോ. (ബോക്‌സോഫീസിൽ പൊളിഞ്ഞു പാളീസായ ഫീച്ചർ സിനിമ
കൾ പോലും ഈ ചാനലുകൾ വൻതുകയ്ക്ക് വാങ്ങിക്കുന്നു എന്ന്
ഓർക്കുക).

എന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ ഞാൻ ചാനലുകളെ സമീ
പിച്ചിട്ടേയില്ല. ചാനലുകളുടെ സ്വഭാവവുമായി ഒത്തുപോകുന്ന
തല്ല ഈ സിനിമകളൊന്നും. ഒറ്റവീർപ്പിൽ കണ്ടുതീർക്കേണ്ടതാണ്
ഇതെല്ലാം എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

കുറെ അവാർഡുകൾ ലഭിച്ചിട്ടുണ്ടല്ലോ. അവാർഡുകളെ കുറിച്ച്?

ഞാൻ നേരത്തെ പറഞ്ഞില്ലെ, ഒരു കാര്യം ചെയ്യുമ്പോൾ
അതിൽ മാത്രം ഊന്നുക. ഒരു സംവിധായകൻ എന്ന നിലയിൽ
അതാണ് ഞാൻ ചെയ്യുന്നത്. നിർമാതാവിന്റെ കാര്യത്തിൽ നിലപാട്
മറ്റൊന്നായിരിക്കാം. അവാർഡുകൾക്ക് നിമിഷങ്ങളുടെ
ആയുസ്സേയുള്ളൂ. പക്ഷെ നിരാസങ്ങൾക്ക് ആയുസ്സ് കൂടുതലാണ്.
അതിൽനിന്നുള്ള ത്രിൽ മറ്റൊന്നാകുന്നു.

പുതിയ കാഴ്ചാശീലങ്ങൾ, പ്രദർശനരീതികൾ, തിരക്ക്, പെട്ടെ
ന്നുള്ള ബോറടി, സമയക്കുറവ് – ഇങ്ങനെയുള്ള പുതിയ കാലത്ത്
ഫീച്ചർ സിനിമകളുടെ അപ്രമാദിത്വം അവസാനിക്കുകയാണെന്ന്
തോന്നുന്നുണ്ടോ?

നാലോ അഞ്ചോ ചെറിയ സിനിമകൾ ചേർത്ത് റിലീസ്
ചെയ്യുന്ന രീതി പല ഭാഷകളിലും ഉണ്ടല്ലോ. ഹ്രസ്വസിനിമകളുടെ
സംയുക്തം രസമുള്ള കാര്യമാകുന്നു. കേരള കഫെ പോലെ,
അഞ്ചു സുന്ദരികൾ പോലെ. ഈ രീതി എന്നെ വളരെ ആകർഷി
ക്കുന്നുണ്ട്. ഉള്ളടക്കത്തിൽ കൂടി ശ്രദ്ധയുണ്ടെങ്കിൽ ഇത് പുതിയ
മാതൃകകൾ ആയി സ്വീകരിക്കാമായിരുന്നു. പക്ഷെ ഉള്ളടക്കം
പൊള്ളയാവുന്നു ഇത്തരം സംരംഭങ്ങളിൽ. ചോദ്യത്തിൽ പറഞ്ഞ
പ്രേക്ഷകതാൽപര്യം മറികടക്കാൻ സിനിമയിന്ന് കാർണിവൽ
സ്വഭാവം കടമെടുക്കുകയാണ്. ‘ആമേൻ’ തുടങ്ങിയ സിനിമകൾ
ഈ ദിശയിൽ ഉദാഹരിക്കാം.

ഇതിനെ ഉള്ളടക്കത്തിൽ മാത്രമായി പരിമിതപ്പെടുത്താൻ പറ്റില്ല
ല്ലോ. രൂപപരമായി/ആവിഷ്‌കാരപരമായി നാം എത്രമാത്രം സാദ്ധ്യ
തകൾ അന്വേഷിക്കുന്നു എന്നുകൂടി ചിന്തിക്കേണ്ടതില്ലേ? ഈയിടെ
മുംബയിലെ ഫിലിംസ് ഡിവിഷനിൽ വച്ചു നടന്ന ‘ഹഡ്രഡ് ഇയേഴ്‌സ്
ഓഫ് എക്‌സ്പിരിമെന്റ്’ എന്ന മേളയിൽ (ആഷിഷ് അവികുന്തക്
ക്യുരേറ്റ് ചെയ്തത്) വച്ച് കുറെ പരീക്ഷണാത്മകമായ ഷോർട്ട്-ഡോക്യുമെന്ററി
സിനിമകൾ കണ്ടപ്പോൾ ഒരിക്കൽകൂടി മനസ്സിൽ കയറിവന്ന
കാര്യമാണിത്.

സ്ഥാപനങ്ങളെ പാടെ നിരാകരിക്കുന്നു എന്നുള്ളതാണ് ഹ്രസ്വ
സിനിമകളുടെ സ്വാതന്ത്ര്യം. താരങ്ങൾ, മൂലധനം, വിതരണം
എന്നിങ്ങനെ പരിമിതികളിലേക്കും നിയന്ത്രണങ്ങളിലേക്കുമുള്ള
വഴികൾ മാറിനടക്കാൻ നമുക്കാവുന്നു. ഈ സ്വാതന്ത്ര്യമാണ്
ഞാൻ ആഘോഷിക്കുന്നത്. എല്ലാ പ്രകാരത്തിലും വഴിമാറി നട
ക്കലാണത്. ഉള്ളടക്കം മുതൽ പരിചരണങ്ങൾ വരെ നമ്മളിൽ
മാത്രം നിക്ഷിപ്തമാകുന്നു. ഇൻസിഡന്റ് അറ്റ് ഓൾ ക്രീക്ക്, ബിഗ്
സിറ്റി ബ്ലൂസ് തുടങ്ങിയ സിനിമകളുടെ തുടർച്ചകൾതന്നെയാണ്
ഇന്നത്തെ ഹ്രസ്വസിനിമാരംഗം. രൂപത്തിലും ഉള്ളടക്കത്തിലും
പുതിയ തരംഗങ്ങൾ അത് സൃഷ്ടിക്കുകതന്നെ ചെയ്യും. വിപണി
യുടെ മൂലധനത്തിന് പകരം നിൽക്കണം ഇത്തരം സിനിമകൾ.
‘പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധ’ത്തിലും, ‘മഴയോടൊപ്പം
മായുന്നതി’ലും വളരെ കടുത്ത നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട
ല്ലോ. നീളുന്ന കാലടിപ്പാടുകൾ, കഥാപാത്രങ്ങൾ ചുറ്റിയിരിക്കുന്ന
തുണി എന്നിവ ചില ഉദാഹരണങ്ങൾ. ഇവ യഥാർത്ഥത്തിൽ ഉള്ള
തിനേക്കാൾ പൊലിപ്പിച്ചതായി അനുഭവപ്പെടുന്നു. ഒരുതരം
ലളസഫധലടളധമഭ.

രണ്ടിലും ഫാന്റസിയുടെ തലമാണ്. ദൃശ്യത്തിൽ മാത്രമല്ല,
സംഭാഷണങ്ങളിൽ, കഥാപാത്രങ്ങളുടെ ചലനങ്ങളിൽപോലും
സ്റ്റൈലൈസേഷൻ ഉണ്ട്. റിയാലിറ്റിയിൽ നിൽക്കുമ്പോഴും
മറ്റൊരു ലോകംപോലെ തോന്നുന്ന അനുഭവം. ഇത് രണ്ട് സിനി
മയിലും ഉപയോഗിച്ചിട്ടുണ്ട്. ആയതിനാൽ കടുത്ത വർണങ്ങൾ
ബോധപൂർവമാകുന്നു. യാഥാർത്ഥ്യമായതിനെ അവതരിപ്പിക്കുമ്പോഴും
കലയിൽ ഇതൊക്കെ വേണമെന്നാണ് എന്റെ അഭിപ്രായം.
സൂര്യനെല്ലി സംഭവത്തെ കുറിച്ചുള്ള സിനിമയിൽ നാടകം ഉപയോഗിച്ചിട്ടുണ്ടല്ലോ.
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള
സിനിമയിൽ (realist/document) അരങ്ങേറ്റപ്പെടുന്ന (staged)
ഇത്തരം ഘടകങ്ങൾ ഉപയോഗിക്കുമ്പോൾ യാഥാർത്ഥ്യത്തോടുള്ള
സത്യസന്ധത….

സൂര്യനെല്ലിയിൽ ഉപയോഗിച്ചിട്ടുള്ള നാടകം ഇതേ പ്രശ്‌നത്തിൽ
അരങ്ങേറിയ നാടകംതന്നെയാണ്. സ്‌കൂൾ ഓഫ് ഡ്രാമയിൽ
നിന്നുള്ള കമൽ സി. ചവറ തുടങ്ങിയ സുഹൃത്തുക്കളാണത് ചെയ്ത
ത്. അവസാന ഭാഗത്തെ ഭാരം വലിക്കുന്ന സ്ര്തീദൃശ്യം അഭിനയയുടെ
നാടകക്കളരിയിൽനിന്ന് ചിത്രീകരിച്ചതാണ്. പെയിന്റിംഗുകൾ
തിരുവനന്തപുരത്തെ ഫൈൻ ആർട്‌സിലെ വിദ്യാർത്ഥിനി
കൾ വരച്ചതാണ്. കാഴ്ചയിൽ കൂടുതൽ സജീവതയും ആഴവും
വരുത്താൻ ഉപയോഗിച്ചതാണത്. നാടകവും പെയിന്റിംഗും സംഗീ
തവും ഉപയോഗിച്ചത് നല്ലതായി എന്നാണ് ഞാനിപ്പോഴും വിശ്വ
സിക്കുന്നത്. ഒരു ഫ്രെയിം പോലും ആ പെൺകുട്ടിക്കെതിരെ നിൽ
ക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ ആ
പെൺകുട്ടി എന്നിൽ അത്രയ്ക്കുണ്ടായിരുന്നു.

സിനിമയെ സാഹിത്യവുമായി ബന്ധപ്പെടുത്തിതന്നെയാണ് നാം
ഇപ്പോഴും ചിന്തിക്കുന്നത്. ഹ്രസ്വസിനിമകളെ നാം ചെറുകഥയുമായാണ്
സാധാരണ താരതമ്യപ്പെടുത്താറുള്ളത്. അതായത് ചെറുകഥയുടെ
ഇതിവൃത്തരീതിയും രൂപവും…

സിനിമയെ അങ്ങനെ ബന്ധപ്പെടുത്താം, പെടുത്താതെയുമി
രിക്കാം. പുതിയ സിനിമകൾ അതിന്റെ സ്വതന്ത്രാസ്തിത്വം പ്രഖ്യാപിക്കാനുള്ള
തിടുക്കത്തിലാണെന്നു തോന്നുന്നു. കഥകളിൽ
നിന്നും സ്വതന്ത്രരാവുന്നതുപോലെ തോന്നുന്നു. ഹ്രസ്വസിനിമകൾ
പെയിന്റിംഗിനോടാണ് കൂടുതൽ അടുത്തുനിൽക്കേണ്ടത്.
ടോട്ടൽ ഫീലിംഗിൽ അങ്ങനെതന്നെയായിരിക്കണം. വലിയ
സിനിമകളുടെയും വലിയ കഥകളുടെയും ചുരുക്കെഴുത്താവരുത്
ഹ്രസ്വസിനിമകൾ.