നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

എൻ. ശ്രീജിത്ത്

(ശിവജി അണ്ടർഗ്രൗണ്ട് ഇൻ ഭീംനഗർ മൊഹല്ല എന്ന
മറാഠി നാടകത്തെപ്പറ്റി)

എല്ലാ വിഴുപ്പുകളും പുറത്തെത്തുന്ന കാലമാണിത്. മീ
നാഥുറാം വിനായക് ഗോഡ്‌സെ ബോൽത്തു എന്ന നാടകം
മഹാരാഷ്ട്രയിൽ വീണ്ടും സജീവമായി വേദികളിലെത്തുന്നു.
ആ നാടകം ഉന്നയിക്കുന്ന രാഷ്ട്രീയമെന്തായാലും കലാസൃഷ്ടി
യെന്ന നിലയിൽ അതു കാണാനും വിലയിരുത്താനും നമു
ക്കാവണം. അല്ലാതെ ഒരു കലാസൃഷ്ടിയും നിരോധിക്കപ്പെടരുത്.
ഹിന്ദുസമുദായത്തിന്റെ പേരിൽ ചിലർ തങ്ങൾക്ക് ഹിതകരമല്ലാത്തതെന്തും
അഹിതമായി മാറ്റുന്ന കാലത്താണ് നാം
ജീവിക്കുന്നത്. അത് പുസ്തകനിരോധനം ഉൾപ്പെടെ ഓരോ
രൂപത്തിൽ ആവർത്തിക്കുന്നു. അതിനിടയിൽ മഹാരാഷ്ട്ര
രാഷ്ട്രീയത്തിൽ ശിവജി എന്ന ബിംബത്തെ ഉപയോഗപ്പെ
ടുത്തി രാഷ്ട്രീയാധികാരവും അന്യമതവിരോധവും ആളിക്ക
ത്തിച്ച് കയറ്റുമ്പോൾ, ശിവജിയെ നമുക്കറിയാത്ത രൂപത്തിൽ
ഉപയോഗപ്പെടുത്തുമ്പോൾ, ശിവജി അണ്ടർഗ്രൗണ്ട് ഇൻ
ഭീംനഗർ മൊഹല്ല എന്ന മറാഠി നാടകം ശിവജി എന്ന മഹാരാജാവിന്റെ
ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ്. നിരവധി
ഗവേഷണങ്ങൾ നടത്തി ചരിത്രത്തിന്റെ ഇരുളടഞ്ഞ ലോക
ത്തിലെ യഥാർത്ഥ വസ്തുതകളെയാണ് ഈ നാടകം പുറത്തെ
ത്തിക്കുന്നത്. ചരിത്രത്തിന്റെ പുനർവായനയിൽ ശിവജിയെ
വീണ്ടെടുക്കുകയാണ് ഈ നാടകം. മഹാരാഷ്ട്രയിൽ നിരോധനത്തിന്റെ
വാൾമുനയിൽ നിൽക്കുന്ന നാടകത്തിനെതിരെ
ഇപ്പോൾതന്നെ രൂക്ഷമായ വിമർശനമാണ് പുറത്തെത്തുന്ന
ത്.
മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ശിവജിയെ
തന്റെ മുന്നിൽ ഹാജരാക്കാനായി ഇന്ദ്രൻ യമനോട് കല്പിക്കു
ന്നു. ഇന്ദ്രന്റെ കല്പന അനുസരിച്ച് ഭൂമിയിൽ എത്തിയ യമൻ
ശിവജിയെയും കൊണ്ട് മടക്കയാത്രയാകുന്നു. തന്റെ ആശയ
ങ്ങൾ ഭൂമിയിൽ മറന്നുപോയതുകൊണ്ട് കൂടെ കൊണ്ടുവ
ന്നില്ല എന്ന് വഴിയിൽ വച്ച് ശിവജി യമനെ കബളിപ്പിക്കാനായി
അറിയിക്കുന്നു. ആശയങ്ങൾ ഇല്ലാതെ ശിവജിയെയും
കൊണ്ട് ഇന്ദ്രനെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാൽ മറ
ന്നുവച്ച ആശയങ്ങൾ കൊണ്ടുവരാനായി ഭൂമിയിലേക്ക്
പോകാൻ യമൻ ശിവജിക്ക് അനുവാദം കൊടുക്കുന്നു.
ശിവജി തന്റെ കിരീടം യമന്റെ കൈവശം നൽകിക്കൊണ്ടാണ്
ഭൂമിയിലേക്ക് പോകുന്നത്. പക്ഷേ, ശിവജി തിരിച്ചുവരുന്നില്ല.
ശിവജിയെ കൂടാതെ ഇന്ദ്രന്റെ അടുത്തേക്ക് പോകാൻ കഴി
യാത്തതിനാൽ ശിവജി നൽകിയ കിരീടവുമായി യമൻ ഭൂമി
യിലേക്ക് യാത്ര തിരിക്കുന്നു. കിരീടവും കൈയിൽ പിടിച്ച്
യമൻ ശിവജിയെ അന്വേഷിച്ച് ഭൂമിയിൽ അലയുകയാണ്.
ദലിതരും മുസ്ലിങ്ങളും താമസിക്കുന്ന ഭീംനഗർ മൊഹല്ലയി
ലാണ് യമൻ എത്തുന്നത്. പിന്നീട് ശിവജിക്കു വേണ്ടിയുള്ള
അന്വേഷണമാണ്. ശിവജിയുടെ കിരീടം പാകമാകുന്ന തലയ്ക്കു
വേണ്ടിയുള്ള അന്വേഷണമാണ് യമൻ നടത്തുന്നത്. കിരീടം
പാകമാകുന്ന തല ശിവജിയുടേതുതന്നെ ആയിരിക്കുമെ
ന്നാണ് യമൻ കരുതുന്നത്. കിരീടം പാകമായാൽ ശിവജി
യെയും കൊണ്ട് ഇന്ദ്രന്റെ സവിധത്തിലേക്ക് തിരിച്ചുപോകാം.
എന്നാൽ, അതിനുവേണ്ടിയുള്ള യമന്റെ അന്വേഷണം പരാ
ജയപ്പെടുകയാണ്. ഇതിനിടയിൽ യമൻ വൈകുന്നതിന്റെ
കാരണങ്ങൾ ഇന്ദ്രൻ അന്വേഷിക്കുന്നു. ഇവിടെ ഒരുപാട് ശിവ
ജിമാരുണ്ട് എന്നും ആരെയൊക്കെയാണ് ഞാൻ കൊണ്ടുവരിക
എന്നുമാണ് അപ്പോൾ യമൻ ഇന്ദ്രനോട് പറയുന്നത്. ഈ
നാടകം അവസാനിക്കുമ്പോൾ യമൻ ആ രാജകീയ കിരീടം
പ്രേക്ഷകർക്കു നേരെ നീട്ടുകയാണ്. പ്രേക്ഷകർക്ക് മുഴുവൻ
പാകമാകുന്നതാണ് ശിവജിയുടെ കിരീടമെന്ന സൂചനയോടെയാണ്
നാടകം അവസാനിക്കുന്നത്.
ഒരു ചരിത്രകഥ എന്ന നിലയിലല്ല ഈ നാടകത്തിന്റെ ഘടന.
സമകാലികാവസ്ഥയിൽ വളരെ റിയലിസ്റ്റിക്കായ രീതിയി
ലാണ് നാടകം അവതരിപ്പിക്കുന്നത്. ശിവസേന, ശിവജി
മഹാരാജിനെ മറ്റൊരു രീതിയിൽ നമ്മിലെത്തിക്കുമ്പോൾ,
നാടകത്തിന്റെ പേരുതന്നെ വിപ്ലവകരമാണ്. ദളിതുകളും
മുസ്ലിങ്ങളും അധിവസിക്കുന്ന ഭീംനഗർ മൊഹല്ലയിൽ ശിവജി
മഹാരാജ് ഒളിവിലിരിക്കുന്നുവെന്നാണ് നാടകം പറയുന്നത്.
ഏകദേശം രണ്ടു വർഷം നാടകത്തിനായി ഗവേഷണം നട
ത്തിയിട്ടുണ്ടെന്ന് നാടകപ്രവർത്തകർതന്നെ വ്യക്തമാക്കിയി
ട്ടുണ്ട്. പരിഹാസത്തിന്റെ ടോണിൽ ചരിത്രവസ്തുതകളെ
മനോഹരമായി അവതരിപ്പിക്കുന്ന നാടകത്തിൽ സംഗീത
ത്തിന് ഏറെ പ്രാധാന്യമുണ്ട്. മഹാരാഷ്ട്രയിലെ നാടൻ ശീലുകൾ
മുതൽ മഹാരാഷ്ട്രീയൻ കലാരൂപങ്ങളിലെ സംഗീത
ത്തിന്റെ എല്ലാ അംശങ്ങളും ഈ നാടകത്തിലൂടെ വീണ്ടെടു
ക്കുന്നുണ്ട്; ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ
പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റ് സംബാജി ഭഗത്താണ് ഈ നാടകത്തിന്റെ
സംഗീതവും ഗാനങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്.
ഭോസ്‌ലെ സമുദായാംഗം എന്ന നിലയിലാണ് ഇന്ന്
ശിവജി അറിയപ്പെടുന്നത്. എന്നാൽ സിഡോഡിയ വിഭാഗ
ത്തിൽ പെട്ട ശിവജി അധികാരമേറ്റെടുക്കുമ്പോൾ, സ്ഥാനാരോഹണ
സമയത്ത് ആ സ്ഥലത്തെ ബ്രാഹ്മണർ ചടങ്ങിൽ
പങ്കെടുക്കുന്നതിന് വിസമ്മതിക്കുകയായിരുന്നു. ചടങ്ങുക
ൾക്കു വേണ്ടി ബ്രാഹ്മണരെ കൊണ്ടുവന്നത് വടക്കുനിന്നാണ്.
ശിവജി നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ എല്ലാ വിഭാഗത്തിൽ
പെട്ടവർക്കും വേണ്ടിയായിരുന്നു. സമകാലീന രാഷ്ട്രീയം
മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്ന ശിവജിക്ക് സൈന്യ
ത്തിന്റെ നേതൃപദവിയിൽ നിരവധി മുസ്ലിങ്ങൾ ഉണ്ടായിരു
ന്നു. എത്രയോ പേർ സൈനികരായും ഉണ്ടായിരുന്നു. ശത്രുവായി
പിടികൂടി വധിച്ച അഫ്‌സൽ ഖാനെ പോലും
പ്രതാപ്ഘട്ട് കോട്ടയിലെ പ്രത്യേക സ്ഥലത്താണ് സംസ്‌കരി
ച്ചത്.
പോവഡ എന്ന പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്രീയൻ
കവിതയും സംഗീതവും ഉൾപ്പെടുത്തിയ അഭിനേതാക്കളുടെ
ഗാനാലാപനത്തിലൂടെയാണ് നാടകത്തിന് തുടക്കമാവുന്ന
ത്. വാദപ്രതിവാദം, കഥകൾ, സംഗീതാവിഷ്‌കാരം, രൂക്ഷപരിഹാസം
ഉൾപ്പെടെയുള്ള കാര്യത്തിലൂടെയാണ് നാടകം
പുരോഗമിക്കുന്നത്.
നാടകത്തിന്റെ രംഗസജ്ജീകരണം വളരെ ലളിതമാണ്.
അതിൽ പ്രധാനമായത് പല തലങ്ങൾ ഉള്ള ബ്ലോക്കുകളുടെ
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 10 2
ഉപയോഗമാണ്. സന്ദർഭങ്ങൾക്കനുസരിച്ച് അവ മാറിക്കൊ
ണ്ടിരിക്കും. നാടകം കൈകാര്യം ചെയ്യുന്ന ജാതിമത വ്യവസ്ഥ
യുടെ ഉച്ചനീചത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനുവേണ്ടി
യാണ് മുഖ്യമായും ഈ സംവിധാനം നാടകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
2012 മെയ് മുതലാണ് ഈ നാടകം മഹാരാഷ്ട്രയിൽ അരങ്ങേറാൻ
തുടങ്ങിയത്. രംഗമാല അദ്വൈത് തിയേറ്റർ സംഘ
ത്തിലെ അഭിനേതാക്കൾ കർഷകരാണ്. ജൽനയിലെ കർഷകർ
നല്ല അഭിനേതാക്കളാണെന്നും ഈ നാടകം ബോദ്ധ്യപ്പെ
ടുത്തുന്നു. ശിവസേനയുടെയും മഹാരാഷ്ട്രാ നവനിർമാൺ
സേനയുടെയും ഹൃദയഭൂമിയായ ദാദർ, പരേൽ മേഖലയിൽ
മാത്രം ഈ നാടകം എഴുപതിലധികം അരങ്ങുകൾ പിന്നിട്ടുകഴിഞ്ഞു.
ശിവജിയെ ചരിത്രപരമായ സത്യത്തെ മുൻനിർത്തി
വായിച്ചെടുക്കുന്ന നാടകം വഴി, പ്രേക്ഷകരിൽ ശിവജിയെപ്പറ്റി
പുതിയ അവബോധം സൃഷ്ടിക്കാൻ സാദ്ധ്യമായിട്ടുണ്ട്. നിലവിൽ
മുന്നൂറോളം വേദികളിൽ നാടകം അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.
ചില മേഖലകളിൽ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി
രംഗത്തെത്തിയിരുന്നെങ്കിലും നാടകം ഉന്നയി
ക്കുന്ന രാഷ്ട്രീയത്തെ നേരിടാനാവാതെ അവർക്ക് പത്തി മടക്കേണ്ടതായിവന്നു.
മുമ്പ് ശിവജിയുടെ ചരിത്രം എഴുതിയ ബ്രാഹ്മണർ അവരുടെ
വീക്ഷണങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച്
ശിവജിയെ വളച്ചൊടിക്കുകയായിരുന്നു. അതുവഴി ഉന്നത
ജാതിയിൽപ്പെട്ടവരെ മഹത്വവത്കരിക്കാനും താഴ്ന്ന ജാതി
യിൽപ്പെട്ടവരെ ഇകഴ്ത്താനും കാരണമായി. ബ്രാഹ്മണ
പക്ഷപാതിത്വം പല ചക്രവർത്തിമാരിലും പിൽക്കാലത്ത്
ആരോപിക്കപ്പെട്ടത് ചരിത്രത്തെ തെറ്റായ രീതിയിൽ രേഖപ്പെ
ടുത്തിയതിലൂടെയായിരുന്നു. ശിവജി ഒരു ബ്രാഹ്മണ സംരക്ഷ
കൻ ആയിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ രാജാഭിഷേകത്തെ
ബ്രാഹ്മണർ എതിർക്കില്ലായിരുന്നു. വളച്ചൊടിക്കപ്പെട്ട ചരിത്രവസ്തുതകളുടെ
സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാനാണ്
ഈ നാടകത്തിലൂടെ സംവിധായകൻ നന്ദു മാധവ് ശ്രമിച്ചി
ട്ടുള്ളത്. രാജ്കുമാർ താംഗ്‌ഡെയാണ് നാടകത്തിന്റെ രചന
നിർവഹിച്ചിരിക്കുന്നത്.
ശിവജി എന്ന രാജാവിന്റെ ജീവിതത്തെയും ഭരണരീതി
യെയും തെറ്റായി ചിലർ അവർക്ക് വേണ്ടി വളച്ചൊടിക്കുമ്പോ
ൾ, യഥാർത്ഥ ചരിത്രവസ്തുതകൾ നമ്മെ ബോദ്ധ്യപ്പെടു
ത്തുന്ന നാടകം നിർവഹിക്കുന്നത് യഥാർത്ഥ ചരിത്രനിർമിതി
കൂടിയാണ്.