സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള
മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ
യ സാഹിത്യത്തിൽ സ്ത്രീ എഴുത്തുകാർ എത്രത്തോളം ശക്തി പ്രാപിച്ചിരിക്കുന്നു
എന്ന വിഷയത്തെ മുൻനിർത്തിയാണ് ചർച്ചകൾ
സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീ എഴുത്തുകാർ സാഹിത്യത്തിൽ ശ്രദ്ധേയരായി മാറിയിട്ട്
അധികം കാലമൊന്നുമായിട്ടില്ല. ഗാർഹികമായ സാഹചര്യങ്ങളും
സാമൂഹിക ചുറ്റുപാടുകളും അവരെ എഴുത്തിന്റെ ലോകത്തുനി
ന്ന് എല്ലായ്‌പോഴും അകറ്റിനിർത്തുകയായിരുന്നു. മലയാളത്തിൽ
നമ്മൾ കവിത്രയമായി തുഞ്ചൻ, കുഞ്ചൻ, ചെറുശ്ശേരി എന്നും
പിന്നീട് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നുമൊക്കെ പറയുന്ന
തുപോലെതന്നെയായിരുന്നു മറ്റു ഭാഷകളിലെയും സ്ഥിതി. ആൺ
എഴുത്തുകാരുടെ ഒരു ഭയങ്കരമായ മേൽക്കോയ്മ. സ്ത്രീകൾക്ക്
വേണ്ട അക്ഷരാഭ്യാസം പോലും ലഭിക്കാതിരുന്ന ആ പഴയ കാലഘട്ടങ്ങളിൽ
അവർ എഴുതുന്നതും വായിക്കുന്നതും പോലും നി
യന്ത്രിക്കപ്പെട്ടിരുന്നു.
എന്നാൽ, ആ അവസ്ഥയൊക്കെ മാറി സ്ത്രീ എഴുത്തുകാർ ഇന്ന്
എല്ലാ ഭാഷകളിലും, സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും,
വളരെ ശ്രദ്ധേയരായിത്തീർന്നിട്ടുണ്ട്. സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങളാണ്
ഇപ്പോൾ ഏറ്റവുമധികം വിൽക്കപ്പെടുന്നതും. ന്യൂയോർക്ക്
ടൈംസിന്റെ 2017 നവംബറിൽ ഇറക്കിയ 100 ബെസ്റ്റ്
സെല്ലേഴ്‌സ് ലിസ്റ്റിലെ കഥ-കവിത വിഭാഗത്തിലെ 50 പുസ്തകങ്ങളിൽ
30 എണ്ണവും സ്ത്രീ എഴുത്തുകാരുടേതാണ്.
വായനയുടെ കാര്യത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെയധികം
മുന്നിലാണെന്ന് ‘ഹഫിങ്ടൺ പോസ്റ്റ്’ ഈയിടെ പ്രസിദ്ധീകരിച്ച
വാറൻ അഡ്‌ലറുടെ ഒരു ലേഖനത്തിൽ പറയുന്നു.
സ്ത്രീകൾ വായന നിർത്തിയാൽ പുസ്തകശാലകൾ പോലും അവതാളത്തിലാകുമെന്നാണ്
അഡ്‌ലെർ പറയുന്നത്. ഭാഷാ സാഹി
ത്യത്തിന്റെ കാര്യത്തിലും അങ്ങനെയൊരവസ്ഥ വന്നുകൂടായ്കയില്ല.
പെണ്ണെഴുത്ത് എന്ന വകഭേദങ്ങളെയൊക്കെ മറികടന്ന് നല്ലെഴുത്താണ്
തങ്ങളുടേതെന്ന് ശക്തമായി വിളിച്ചോതുന്നതാണ്
ഇന്നത്തെ എഴുത്തുകാരികളുടെ പുസ്തകങ്ങൾ. ചിന്തകൾക്കും,
എഴുത്തിനും, വായനയ്ക്കുമൊന്നും ലിംഗഭേദങ്ങളില്ലെന്നു വ്യക്ത
മാക്കുന്നവയാണ് ഇപ്പോഴിറങ്ങുന്ന ഓരോ പുസ്തകങ്ങളും.
ഇന്ത്യയുടെ നാനാഭാഗത്തുനിന്നും പതിനേഴ് ഭാഷകളിലെ അമ്പതോളം
വനിതാ എഴുത്തുകാർ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റിനെത്തുമ്പോൾ
ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് സാമൂഹിക-സാംസ്‌കാരി
ക-സാഹിത്യ തലത്തിൽ സ്ത്രീകൾ നേരിടുന്ന ഒട്ടനവധി വിഷയങ്ങളാണ്.
നബോനീത ദേബ് സെൻ, അപർണ സെൻ, പ്രതിഭ റേ,
തെംസ്‌ല ആവോ, നന്ദിനി സുന്ദർ, ജെ. ദേവിക, പട്രീഷ്യ മുഖിമ്,
മീനാക്ഷി റെഡ്ഡി, ഇന്ദു മേനോൻ, കനക ഹമ, ശാന്ത ഗോഖലെ,
ശോഭ ഡേ, സുജ സൂസൻ ജോർജ്, ഊർമിള പവാർ തുടങ്ങി
സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകളാണ്
ഫെബ്രുവരി 22-23-24 തീയതികളിൽ നരിമാൻ പോയിന്റിൽ
എൻ.സി.പി.എ.യിലെ ഗെയ്റ്റ്‌വെയുടെ വേദിയിലെത്തുന്നത്.
അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, ബോസ് കൃഷ്ണമാചാരി,
എസ്. പ്രസന്നരാജൻ, സുബോധ് സർക്കാർ, ലക്ഷ്മൺ
ഗെയ്ക്‌വാദ്, ഉമാ ഡികുൻഹ, ഗൗരിദാസൻ നായർ, സച്ചിൻ കേത്കർ,
സിതാൻഷു യശസ്ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ കാക്കയും
പാഷൻ ഫോർ കമ്മ്യൂണിക്കേഷനും ചേർന്ന് നടത്തുന്ന
ഈ സാഹിത്യോത്സവം ഇന്ത്യൻ സാഹിത്യത്തിലെ ഒരു അവിസ്മരണീയ
മുഹർത്തമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.