ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർത്തലാക്കുകയും, കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ വിവിധ നിയമങ്ങളിലൂടെ പൂർണമായും
തുടച്ചു നീക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നതുമായ ദുരാചാരങ്ങളിൽ
ഒന്നായ ദേവദാസി സംസ്‌കാരം ഇപ്പോഴും ഇന്ത്യയിൽ, പ്രത്യേകി
ച്ചും തെക്കേ ഇന്ത്യയിൽ വ്യാപകമാണ്. പണ്ടുണ്ടായിരുന്നതിലും
ഭീതിജനകമാം വിധം ഈ ദുരാചാരത്തിന്റെ തീവ്രത കൂടുന്നു എന്നതുമാത്രമാണ്
സത്യം. ചിറ്റൂർ, തിരുവള്ളൂർ ജില്ലകളിൽ ദേവദാസികളാക്കപ്പെടുന്ന
പെൺകുട്ടികളെ നവവധുക്കളെപ്പോലെ അണിയിച്ചൊരുക്കുകയും
തുടർന്ന് ചടങ്ങുകൾക്കൊടുവിൽ അഞ്ച്
ആൺകുട്ടികളെകൊണ്ട് പെൺകുട്ടിയെ വിവസ്ത്രകളാക്കുകയും
ഒടുവിൽ അവരെ പൂർണനഗ്‌നരാക്കി നിർബന്ധിതമായി മാതാമ്മ
ക്ഷേത്രങ്ങളിൽ നടതള്ളുകയും ചെയ്യുന്നു. നാഷണൽ ഹ്യൂമൻ
റൈറ്റ്‌സ് കമ്മീഷന്റെ റിപ്പോർട്ടു പ്രകാരം ഇത്തരം പെൺകുട്ടികൾ
പിന്നീട് നേരിടേണ്ടിവരുന്നത് വലിയതോതിലുള്ള ലൈംഗിക ചൂഷണങ്ങളാണ്.
ശക്തമായ സാമൂഹിക ഇടപെടലുകൾ കാരണം
ഇവിടങ്ങളിലെ പെൺകുട്ടികൾക്ക് ഇത്തരം ചൂഷണങ്ങളിൽനി
ന്നും രക്ഷപ്പെടുവാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം
(ദി ഹിന്ദു, 8.10.2017).

മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യൻ സമൂഹം
അതിന്റെ സ്ത്രീപരമായ കാഴ്ചപ്പാടുകളിൽ എപ്പോഴും വൈചി
ത്ര്യം കാത്തുവയ്ക്കുന്നു. ഒരുവശത്ത് സ്ത്രീയെ ദേവതയായി പൂജിക്കുന്ന
ഇന്ത്യൻ ജനത മറുവശത്ത് തന്റെ ചരണങ്ങളിൽ ദാസി
യായി കഴിയേണ്ട ഒരുവളായി അവളെ കാണുന്നു. ദുർഗാദേവിയെ
പരാശക്തിയായി കണക്കാക്കുന്ന ഇന്ത്യൻ സമൂഹം വർഷങ്ങളായി
യെല്ലമ്മ, ഹോളിയമ്മ, മഹാരി, സാനി, ബസിവി, ദേവിടിശ്ശി,
ദേവദാസി തുടങ്ങി നിരവധി നാമങ്ങളിൽ വേശ്യാവൃത്തിയെ മഹത്വവത്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സമ്പ്രദായത്തിന്റെ മറുവശമെന്താണെന്നു
വച്ചാൽ അതേ ഇന്ത്യൻ സമൂഹം തങ്ങളുടെ
സംരക്ഷകയായും അമ്മയായും ദുർഗാദേവിയെ ആരാധിക്കുന്നു
എന്നതാണ്. ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതികളും നാടോടിക്കഥകളുമെല്ലാം
ഇത്തരമൊരു വൈരുധ്യമായ മനോഭാവം
ആളുകൾക്കിടയിൽ വളർത്തിയെടുക്കുന്നതിനും, സ്ത്രീകളെ സമൂഹത്തിലെ
പുരുഷന് തുല്യമായ സ്ഥാനത്തുനിന്നും പിറകോട്ടു
കൊണ്ടുപോകുന്നതിനും വഴിവയ്ക്കുക മാത്രമാണ് ചെയ്തത്.
‘നാര്യസ്തു യത്ര പൂജ്യന്തേ രമന്തേ തത്ര ദേവത’ എന്ന് കരുതുന്ന
ഒരു സംസ്‌കാരം സ്ത്രീകളെ എങ്ങിനെയാവാം സമൂലമായ മാറ്റ
ങ്ങളിലേക്ക് അടിപ്പെടുത്തിയത്. അതായത്, കാലാകാലങ്ങളായി
ദേവിയിൽനിന്നും ദേവദാസിയിലേക്ക്.

സാംസ്‌കാരികപരമായി ഔന്നത്യത്തിലുണ്ടായിരുന്ന ബ്രഹ്മവാദിനികളും
ഭർതൃമതികളുമായി ജീവിതം നയിച്ചിരുന്ന സ്ത്രീകളെ
എങ്ങിനെ ഭർതൃ ചരണത്തിലെ ദാസികൾ മാത്രമാക്കി പരിവർ
ത്തനം നടത്തി. അതായത്, ദേവിയിൽ നിന്നും ദേവദാസിയിലേക്ക്
ഒരു പരകായ പ്രവേശനം എന്ന പോലെ ക്ലാസിക്കൽ പശ്ചാത്തലത്തിൽ
ജീവിച്ച ഒരേ സ്ത്രീകളും പുരുഷാധിപത്യസമൂഹത്തി
ലെ വെറും കുടുംബിനിയിയിലേക്കു മാത്രമായി പരിവർത്തനം ചെ
യ്യപ്പെട്ടു.

ആര്യൻ മേൽക്കോയ്മ സ്ത്രീകളിലടിച്ചേല്പിച്ച പല നിയമങ്ങ
ളും സ്ത്രീകളുടെ അധ:പതനത്തിനു കാരണമായിട്ടുണ്ടാകാം. വ്യ
ഭിചാരിണികളായ സ്ത്രീകൾ പലപ്പോഴും അനുയോജ്യമായ ഭർ
ത്താക്കന്മാരെ കണ്ടെത്താനാവാതെ പോയവരോ, അകാല വൈധവ്യം
നേരിട്ടവരോ, അസംതൃപ്തിയിലൂഴ്ന്ന വിവാഹജീവിതം നയിക്കേണ്ടി
വന്നവരോ, അല്ലെങ്കിൽ മറ്റ് സാമൂഹ്യ സമ്മർദങ്ങൾ,
സമൂഹത്തിൽ മാന്യമായ ഒരു പദവി നിരസിക്കപ്പെട്ടവരോ, മതപരമായ
അല്ലെങ്കിൽ മതനിരപേക്ഷ സംഭവങ്ങളിൽ സമ്മാനങ്ങളായി
നൽകപ്പെട്ടവരോ ആണ്. അത്തരം സ്ത്രീകൾ വേശ്യാവൃത്തി
ഒരു തൊഴിലായി ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെടുകയും പിന്നീ
ട് അവരിലെ തുടർച്ചകൾ അതേ തൊഴിൽ ചെയ്യാൻ നിർബന്ധി
ക്കപ്പെടുകയുമായിരുന്നു.

പൗരാണിക ഇന്ത്യയിലെ പല എഴുത്തുകളിലും
ദക്ഷിണയായി കന്നുകാലികളേയും കുതിരകളേയും,
സ്വർണത്തോടും സ്ത്രീകളളോടുമൊപ്പം (അവിവാഹിത, വിവാഹം
കഴിഞ്ഞു കുഞ്ഞുങ്ങളില്ലാത്തവരും) പുരോഹിതന്മാർക്ക് ദക്ഷിണയായി
സമർപ്പിച്ചിരുന്നതായി കാണുന്നു. പുരോഹിതന്മാർ
അങ്ങനെ ലഭിക്കുന്ന സ്ത്രീകളെ എന്തു ചെയ്തു കാണുന്നുവെന്നത്
വളരെ രസകരമാണ്. ചിലർ അവരെ വിവാഹം ചെയ്തിരുന്നു.
ചിലർ ഇവരെ ലൈയിംഗികമായി ഉപയോഗിക്കുകയോ, ഉപേക്ഷിക്കുകയോ
ചെയ്തു. മറ്റു ചിലർ ഇവരെ ദാസികളായി ഉപയോഗിക്കുകയും
ചെയ്തു. ഇവരിൽ പലരും പിന്നീട് വേശ്യാലയങ്ങളിലേക്കും
അടിമവ്യാപാരകേന്ദ്രങ്ങളിലേക്കും നടതള്ളപ്പെടുകയാണുണ്ടായത്.
മറ്റൊരു തരത്തിൽ രാജകൊട്ടാരമായിരുന്നു സ്ത്രീകളിലെ അപചയം
ഇത്രമേൽ സാദ്ധ്യമാക്കിയത്. സുന്ദരിയായ യുവതികൾ
കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെടുകയും, പിന്നീട് അവരെ ആസ്വ
ദിച്ച് ഉപേക്ഷിക്കുക എന്ന വിധത്തിൽ പലപ്പോഴും സ്ത്രീകളെ
മൈഥുനവേഴ്ചകൾക്കായി മാത്രമുള്ള ഉപകരണങ്ങളായി കണ്ട
ഭരണാധികാരികളും സ്ത്രീകളുടെ പതനത്തിന് കാരണക്കാരായി.

ഇന്ത്യയിലെ വേശ്യാവൃത്തിയുടെ ചരിത്രപരമായ വായന

സിന്ധുനദീതട സംസ്‌കാരത്തിലെ ജനങ്ങളുടെ ഉന്നതമായ നഗരവത്കൃത
സംസ്‌കാരത്തെക്കുറിച്ച് പുരാവസ്തു ഗവേഷണ കണ്ടെത്തലുകൾ
ധാരാളം ഉണ്ടെങ്കിലും, വേശ്യാവൃത്തിയെക്കുറിച്ചുള്ള
വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇതേക്കുറിച്ചു തീർ
ച്ചപ്പെടുത്താനോ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സാധിക്കുകയില്ല.
ഒരുപക്ഷെ മോഹൻജൊദാരോയിലെ നൃത്തം ചെയ്യുന്ന
പെൺകുട്ടിയുടെ വെങ്കലപ്രതിമ ദേവിയുടെ ക്ഷേത്രത്തിലെ ദിവ്യ
യായ വേശ്യയെയാവാം പ്രതിനിധാനം ചെയ്യുന്നത്. ഋഗ്വേദ കാലഘട്ടത്തിലെ
എഴുത്തുകളിൽ നിന്നുമുള്ള വ്യഭിചാരത്തെപ്പറ്റിയുള്ള
സൂചനകളിലൂടെ ഉയർന്ന ധാർമിക മൂല്യങ്ങളേയും തത്വചിന്തകളേയും
അടിസ്ഥാനപ്പെടുത്തി വേദ കാലഘട്ട സംസ്‌കാരം ജീവി
തത്തിന്റെ സുഖലോലുപതയിൽനിന്നു തന്നെയാണ് ജീവിച്ചിരുന്ന
തെന്നു മനസിലാക്കാം. എന്നിരുന്നാലും അതേ വേദകാലഘട്ട
ത്തിലെ സ്ത്രീകൾക്ക് സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി
പുരുഷതുല്യമായ സ്ഥാനം ലഭിച്ചിരുന്നു എന്നതും സത്യമാണ്. വ്യ
ഭിചാരവൃത്തിയെ സൂചിപ്പിക്കുന്ന ചില ആശയങ്ങളും, ചില പ്രധാനപ്പെട്ട
കഥാപാത്രങ്ങളും പ്രവർത്തനങ്ങളും വേദസാഹിത്യ
ത്തിൽ നൽകുന്നുണ്ട്. ഉപനിഷദ് കാലഘട്ടത്തിലും ഇതിനു തുടർച്ചകൾ
ഉണ്ടായി എന്നതും എഴുത്തുകളിൽനിന്നും മനസിലാക്കാവുന്നതാണ്.
പുംശ്ചലി (punchali), മഹാനാഗ്‌നി
(mahanagini) തുടങ്ങി നിരവധി പേരുകളിൽ വേശ്യാവൃത്തിയെ
അഥർവവേദം പ്രതിപാദിക്കുന്നതും കാണാം.

പുരാതന ഭാരതീയ രചനകളിലെ വേശ്യാവൃത്തി സംബന്ധി
ച്ച ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്ന ഗ്രന്ഥമാണ്
വാത്സ്യായനന്റെ കാമസൂത്ര. വാത്സ്യായനൻ തന്റെ കാമസൂത്രയിൽ
ഒരു സുന്ദരിയായ പെൺകുട്ടിയെ എങ്ങനെ വശീകരിക്കണം
എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ ചേർത്തിരിക്കുന്നു.
പിന്നീട് അയാളാൽ അവൾ ഉപേക്ഷിക്കപ്പെട്ടാൽ മറ്റു നിവൃത്തികൾ
ഇല്ലാതെ വേശ്യാവൃത്തിതന്നെ തൊഴിലായി അവൾ സ്വീ
കരിക്കേണ്ടിവരും.

ജാതകകഥകളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീ
കളെ പലവിധത്തിൽ അഭിസംബോധന ചെയ്തതായി കാണാം.
വേശി, ഗണിക, കുമ്പദാസി, വന്നദാസി, ജനപാദകല്യാണി എന്നിവ
ബുദ്ധമത ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട ചില നാമധേയങ്ങളാണ്.
ഒരുനഗരത്തിനു മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന
ഏറ്റവും സുന്ദരികളായ സ്ത്രീകൾ, ഇവരെ നഗരശോഭിണി എന്നും
ജാതകകഥകളിൽ വിവരിച്ചുകാണുന്നു. ബുദ്ധമത സാഹി
ത്യത്തിൽ ഗണികകളെ ചിത്രീകരിക്കുന്നത് നൃത്തം, സംഗീതം, മദ്യപാനം
പോലുള്ള വിനോദോപാധികളുമായി ബന്ധപ്പെടുത്തി
യാണ്. ആനന്ദത്തിനു വേണ്ടി ആളുകൾ തിങ്ങി നിറയുന്നിടങ്ങളി
ലെല്ലാം ഗണികകളെ കാണുമായിരുന്നു എന്ന് ജാതക കഥകളും
സൂചനകൾ നൽകുന്നു. ബുദ്ധമത സാഹിത്യത്തേക്കാൾ ജൈന
സാഹിത്യം വേശ്യാവൃത്തിയെക്കുറിച്ചും ഗണികകളെക്കുറിച്ചും വ്യ
ക്തമായ വിവരങ്ങൾ നൽകുന്നു. ചമ്പയടക്കം നിരവധി ഗണികകൾ
സമുന്നത സ്ഥാനം അലങ്കരിച്ചിരുന്ന ജൈന സമൂഹത്തിൽ,
സന്യാസിനിമാരായിരുന്ന സ്ത്രീകൾ തങ്ങളുടെ യാത്രകളിൽ തെരഞ്ഞെടുക്കേണ്ട
ഗേഹങ്ങളെക്കുറിച്ചു വിവരിക്കുമ്പോൾ അവ ഒരുവിധത്തിലും
ഗണിക സാനിധ്യമില്ലാത്ത മധുപാന ഗൃഹങ്ങൾ
വേണമെന്നും (അയടഭട ഥറധദടല) ജൈനമതം നിഷ്‌കർഷിച്ചിരുന്നു.

ജൈനമതത്തിന്റെ ഉറച്ച തത്വങ്ങൾ അനുസരിക്കുന്നതിനാൽ,
ജൈന സന്യാസികൾ സ്ത്രീകളുടെ അടുക്കലേക്ക്, പ്രത്യേകിച്ച്
ഗണികകളുടെ അടുക്കലേക്ക് പോകാതിരിക്കാൻ ഓരോ ഘട്ടത്തി
ലും സന്യാസിമാരെ ഉപദേശിച്ചിരുന്നതായും എഴുത്തുകൾ വിവരിക്കുന്നു.
എല്ലാവിധ സുഖലോലുപതകൾക്കിടയിലും ഗണികകൾക്ക്
സമൂഹത്തിൽ ലഭിച്ചിരുന്ന സ്ഥാനം മികച്ചതൊന്നുമായി
രുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇത്. പുരാതന ഇന്ത്യയിലെ
മഹത്തായ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും
വേശ്യാവൃത്തിയെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. വാത്മീ
കി രാമായണത്തിൽ രോമപാദ രാജാവിനുണ്ടായിരുന്ന ഗണികകളെക്കുറിച്ചു
വിവരിക്കുന്നുണ്ട്. ഇതുപോലെ മഹാഭാരതകാലഘട്ടത്തിൽ
ഹസ്തിനപുരത്തു വേശ്യാവൃത്തി സാധാരണമായിരുന്നു
എന്നവിധമുള്ള പരാമർശങ്ങൾ മഹാഭാരതത്തിൽ കാണുവാൻ
സാധിക്കും. പെൺകുട്ടികളെ അതിഥികൾക്കും സന്യാസിമാർക്കുമെല്ലാം
സമ്മാനമായി നൽകുന്നതിനെക്കുറിച്ചുള്ള സൂചനകളുണ്ട്.
അപ്‌സരസുകളെക്കുറിച്ചുള്ള വിവരണത്തിലൂടെയും, ചൂതാട്ട സഭകളിലും
മറ്റും വേശ്യാവൃത്തിയെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെയും
ഇതിഹാസ കാലഘട്ടങ്ങളിലും വേശ്യാവൃത്തി നിലനിന്നിരുന്നെന്ന്
ദർശിക്കാൻ സാധിക്കും.

മറ്റൊരു പ്രധാന കൃതിയായ മേഘദൂതിലും വേശ്യാവൃത്തിയെക്കുറിച്ചും,
ദേവദാസികളെക്കുറിച്ചുമുള്ള പരാമർശങ്ങളുണ്ട്. നാലാം
നൂറ്റാണ്ടിലെഴുതിയ ഈ കാളിദാസ പുസ്തകത്തിൽ ശൈവ
ക്ഷത്രങ്ങളിലെ നർത്തകിമാരെക്കുറിച്ചു പരാമർശമുണ്ട്.
സാഹിത്യ സൂചനകളെ കൂടാതെ, മഥുര പോലുള്ള പ്രാചീന
നഗരങ്ങളിൽനിന്നും ലഭിച്ച ലിഖിതങ്ങൾ ഗണികകൾക്ക് ധനികർ
ക്കിടയിൽ ലഭിച്ചിരുന്ന അതീവ പ്രാധാന്യത്തെ വിവരിക്കുന്നു. അക്കാലത്തെ
രാജ്യതലസ്ഥാനങ്ങളും ഉജ്ജയിൻ, പാടലീപുത്രം, മഥുര,
വരാണസി, വൈശാലി തുടങ്ങിയ മികച്ച നഗരങ്ങളും, കച്ച
വടകേന്ദ്രങ്ങളുമെല്ലാം ഗണികമാരുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു.
മൗര്യ കാലഘട്ടത്തിൽ കൗടില്യൻ വേശ്യാവൃത്തിയിൽ നികുതി
ഏർപ്പെടുത്തുകയും വ്യത്യസ്തമായ തലത്തിൽ ഗണികവൃത്തി
യിൽ ഏർപ്പെട്ടിരുന്നവർക്ക് വ്യത്യസ്ത നികുതി ഏർപ്പെടുത്തുകയും
ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. മൗര്യ സാമ്രാജ്യം തങ്ങ
ളുടെ രാജ്യത്തിലെ സ്വത്ത് ആയാണ് വേശ്യകളെ കണക്കാക്കിയി
രുന്നത്. അവർക്കുണ്ടാവുന്ന ഏതൊരു ദോഷവും രാജ്യത്തിനുണ്ടാവുന്ന
നഷ്ടമായാണ് കരുതിപ്പോന്നത്. കൗടില്യൻ വിവിധ കലകളിൽ
ഗണികകളെ നിപുണകളാക്കാനായി സംസ്ഥാനത്തിന്റെ ചെ
ലവിൽ ശിക്ഷണം നൽകുവാൻ പ്രത്യേകം വ്യവസ്ഥകൾ വിവരി
ച്ചിരുന്നു. വൃദ്ധ ഗണികകൾക്കു വാർദ്ധക്യകാല പെൻഷൻ നൽ
കിയിരുന്നു എന്നത് മൗര്യ സാമ്രാജ്യത്തിലെ സവിശേഷതയാണ്.
ഹർഷകാലഘട്ടത്തിലും മുമ്പുള്ളതുപോലെത്തന്നെ ഗണികകൾ
ക്ക് രാജ്യസഭയിലും ഉത്സവങ്ങളിലുമെല്ലാം പ്രധാന സ്ഥാനം അലങ്കരിക്കാൻ
സാധിച്ചിരുന്നു.

സ്വർഗവും, ദേവദാസികളുടെ മുൻഗാമികളും, തുടർ
വളർച്ചയും

പൗരാണിക ഇന്ത്യയിൽ ദൈവങ്ങളോട് ചേർന്ന് മതങ്ങൾ വി
കസനം കൊള്ളുന്നതിനു മുൻപ്, സോമരസപാനം ചെയ്തിരുന്ന,
ഋഷഭ മാംസം ഭക്ഷിക്കുന്ന ഇന്ദ്രദേവനെ ആരാധിച്ചിരുന്ന സമൂഹം
ക്ഷേത്രാരാധന സംസ്‌കാരമല്ലായിരുന്നു ആചരിച്ചിരുന്നത് എന്നതും
തദവസരങ്ങളിൽ താത്കാലികമായി നിർമിക്കപ്പെടു യജ്ഞകുടിലുകളിലായിരുന്നു
അവരുടെ ആരധനാലയം എന്നതും
പൗരാണിക എഴുത്തുകളിൽ നിന്നും മനസിലാക്കാവുന്നതാണ്.
പുരാണ കഥകളിൽനിന്നും കേട്ടും, വായിച്ചുമറിഞ്ഞിട്ടുള്ള രംഭ, മേനക,
തിലോത്തമ തുടങ്ങിയ അപ്‌സരസുകൾ ഋഗ്വേദ കാലഘട്ട
ത്തിലെ പ്രമുഖ ദൈവമായിരുന്ന ഇന്ദ്രന്റെ സഭയിലെ ദേവദാസി
കൾ ആയിരുന്നിരിക്കാം. ക്ഷേത്രങ്ങളില്ലാതിരുന്നതിനാലും, അമരാവതിയിൽ
അപ്‌സരസുകൾ ഉള്ളതിനാലുമാവാം മനുഷ്യഗണത്തിൽപ്പെട്ട
ദേവദാസികളെക്കുറിച്ച് വേദകാലഘട്ടങ്ങളിൽ വിവരണമില്ലാതെ
പോയത്. തുടർകാലഘട്ടങ്ങളിലുണ്ടായ ശിവ, വി
ഷ്ണു സങ്കല്പങ്ങളിൽ പലപ്പോഴും ഭാര്യാസമേതരായും അല്ലാതെയുമുള്ള
ക്ഷേത്രാരാധനയിൽ അധിഷ്ഠിതമായ വിശ്വാസങ്ങളിലൂടെയായിരിക്കണം
ദേവദാസി വ്യവസ്ഥിതിക്ക് ആരംഭം കുറിച്ചിരി
ക്കുക. ഇതേത്തുടർന്ന് വലിയ ദേവി/ദേവ ക്ഷേത്രങ്ങളിൽ സ്ഥാപിതമാവുകയും
ചെയ്തു.

ആരാധനാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലുണ്ടായ വലിയ
മാറ്റങ്ങളും ദൈവപ്രീതിയും അവയുടെ ക്രമങ്ങളുമെല്ലാം മറ്റൊരു
വിധത്തിലാക്കിയിരുന്നു. പൂക്കളും ആഭരണങ്ങളും പഴങ്ങ
ളും പാലും ധാന്യങ്ങളും തുടങ്ങി സംഗീതവും നൃത്തവും നിറഞ്ഞ
ആരാധന ക്രമങ്ങൾക്കു തുടർന്നുവന്ന സാമൂഹിക ക്രമം വഴിമാറി
ക്കൊടുത്തതുമാവാം. സംഗീതവും നൃത്തവും ഇഷ്ടപ്പെട്ട ഈ ദേവന്മാരുടെയും
അവരുടെ ഭാര്യമാരുടെയും ആനന്ദത്തിനു വേണ്ടി
യായിരിക്കാം ക്ഷേത്ര നർത്തകർ അല്ലെങ്കിൽ നൃത്തം ചെയ്യുന്ന
പെൺകുട്ടികൾ. വേദകാലഘട്ടത്തിൽ ഇന്ദ്രന് അപ്‌സരസുകളെന്ന
പോൽ തുടർ കാലഘട്ടത്തിൽ ദേവദാസികളെ തങ്ങൾക്കിടയിൽനിന്നുതന്നെ
തിരഞ്ഞെടുക്കാൻ തുടങ്ങിയതായിരിക്കണം.
കാലാനുസൃതമായി വന്ന പല മാറ്റങ്ങളും അതിനെ ദുഷിച്ചുമാറുന്ന
ഒരു പതിവാക്കി മാറ്റിയതുമാവാം. എന്നിരുന്നാലും അമരാവതിയിലെ
അപ്‌സരസുകളെപ്പോലെതന്നെ നേട്ടങ്ങൾക്കായി വശീ
കരിക്കാനും കാമപൂരണത്തിനും നൃത്തം ചെയ്യാനുമെല്ലാം മാത്ര
മായി മനുഷ്യ ദേവദാസികളും ഉടമയ്ക്ക് അടിമപ്പെട്ടുതുടങ്ങിയതുമാവാം.
എ.ഡി. ഏഴാം നൂറ്റാണ്ടോടെ ഇന്ത്യൻ സമൂഹത്തിൽ ദേവദാസി
സംസ്‌കാരം അതിന്റെ ഉറച്ച വേരുകളുണ്ടാക്കിയിരുന്നു. ലൈംഗികതയ്ക്ക്
അതീവ പ്രാധാന്യം നൽകിയിരുന്ന സൂര്യക്ഷേത്രങ്ങൾ
വളരെ പ്രസിദ്ധമായിരുന്നതും ദേവദാസി സംസ്‌കാരത്തിന്റെ വളർച്ചയ്ക്കു
കാരണമായി എന്ന് കരുതാം. ഈ ക്ഷേത്രങ്ങളിലെല്ലാം
അനേകം ദേവദാസികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരി
ത്രവും രേഖപ്പെടുത്തുന്നു. ഒരുതരത്തിൽ ആദ്യകാല കാലഘട്ടങ്ങ
ളിൽ സൂര്യക്ഷേത്രങ്ങളായിരുന്നു ദേവദാസികളുടെ പ്രധാന കേന്ദ്രങ്ങളെങ്കിലും,
പിന്നീടുള്ള കാലങ്ങളിൽ എല്ലാ വിഭാഗങ്ങളുടെയും
ക്ഷേത്രങ്ങളിലും ദേവദാസിനൃത്തം പ്രാമുഖ്യം നേടുകയായി
രുന്നു എന്ന് വേണം കരുതാൻ.

ദക്ഷിണേന്ത്യയിൽ, ഒമ്പത്, പത്തു നൂറ്റാണ്ടുകളിൽ വിവിധ ദേവന്മാരുടെയും
ദേവതകളുടെയും നിരവധി ക്ഷേത്രനിർമാണപ്രവർത്തനങ്ങൾ
നടക്കുകയുണ്ടായി. അവിടങ്ങളിലെല്ലാംതന്നെ ദേവദാസിമാരുടെ
എണ്ണം തീരുമാനിച്ചിരുന്നത് ക്ഷേത്രത്തിന്റെ ആസ്തിയും
അവിടുത്തെ ശ്രീകോവിലിന്റെ മഹത്വവും അടിസ്ഥാനപ്പെടുത്തിയായിരുന്നു.
അതിനു നേരിട്ടുള്ള അനുപാതത്തിലായി
രുന്നു. 1004 അഉയിൽ രാജ രാജ ചോളൻ തഞ്ചാവൂരിൽ നിർമിച്ച
ക്ഷേത്രത്തിൽ നാനൂറോളം ദേവദാസിമാരുണ്ടായിരുന്നതായാണ്
പറയപ്പെടുന്നത്.

ക്ഷേത്രങ്ങളോടനുബന്ധിച്ചു നിർമിച്ച വീടുകളിൽ അവരെ
പാർപ്പിച്ചിരുന്നതായും പൗരാണിക ലിഖിതങ്ങളിൽനിന്നും മനസി
ലാക്കാവുന്നതാണ്. ചോള, ചേര, പാണ്ഡ്യ രാജാക്കന്മാരുടെ കാലത്തെല്ലാംതന്നെ
ദേവദാസികൾക്ക് സമൂഹത്തിൽ ഉയർന്ന സാമൂഹിക
പദവി വഹിക്കുവാൻ സാധിച്ചിരുന്നതായും, ഉയർന്ന ബഹുമാനം
ലഭിച്ചിരുന്നതായും ഇതിൽനിന്നു മനസിലാക്കാവുന്ന
താണ്. അതുപോലെതന്നെ സൗരാഷ്ട്രയിലെ പ്രസിദ്ധമായ സോമനാഥ
ക്ഷേത്രത്തോട് ബന്ധപ്പെട്ട് ഏതാണ്ട് അഞ്ഞുറോളം ദേവദാസികൾ
ഉണ്ടായിരുന്നതായും അവരെല്ലാം രാവും പകലുമില്ലെ
ന്നോണം സംഗീതവും നൃത്തവുമായി ദേവപ്രീതിക്കായി സേവനമനുഷ്ഠിക്കുകയും
ചെയ്തിരുന്നു.

മധ്യകാലഘട്ടത്തിൽ ഗുജറാത്തിൽ മാത്രമായി ഏതാണ്ട് നാലായിരം
ക്ഷേത്രങ്ങളിലായി ഇരുപതിനായിരത്തോളം ദേവദാസി
കൾ സേവനമനുഷ്ഠിച്ചിരുന്നതായും എഴുത്തുകളിൽനിന്നും മനസിലാക്കാവുന്നതാണ്.
അത്രയും പ്രബലമായിരുന്ന ദേവദാസി
സംസ്‌കാരം വടക്കേ ഇന്ത്യയിൽ ക്ഷയിച്ചുപോയതിനു കാരണം
മുസ്ലിം അധിനിവേശവും തുടർന്നുണ്ടായ കൊടിയ അതിക്രമങ്ങ
ളിലൂടെ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റി പകരം പള്ളികൾ നിർമിച്ചതുമാണ്.
എന്നാൽ പ്രബലരായ ഹിന്ദു രാജാക്കന്മാരുടെ ഭരണത്തി
ന് കീഴിലായിരുന്ന തെക്കേ ഇന്ത്യയിൽ ദേവദാസി സംസ്‌കാരം ഈ
കാലഘട്ടങ്ങളിൽ പതിന്മടങ്ങു വളർച്ച പ്രാപിക്കുകയാണുണ്ടായത്.
ഇതുമായി ചേർത്തുവായിക്കേണ്ട മറ്റൊരു സംഗതി എന്താണെന്നുവച്ചാൽ
വിരക്തിയിലധിഷ്ഠിതമായ ബുദ്ധമതത്തിന് അതിന്റെ
പ്രഭാവം നഷ്ടപ്പെട്ടു തുടങ്ങിയ കാലത്തുനിന്നും ഹിന്ദുമതം ശക്തി
പ്രാപിച്ചപ്പോൾ ബുദ്ധസന്യാസിനിമാരായിരുന്ന (അമ്രപാലിയെപ്പോലെ
ആദ്യകാല ഗണികമാർ പലരും ബുദ്ധമതം സ്വീകരിച്ചിരുന്നു)
സ്ത്രീകളെ നിർബന്ധിതമായി ദേവദാസികളാക്കിയിരുന്നു
എന്നതാണ്. എന്തുതന്നെ ആയിരുന്നാലും ഏകദേശം പത്തൊമ്പതാം
നൂറ്റാണ്ടോടു കൂടി തെക്കേ ഇന്ത്യയിലും ദേവദാസി
സംസ്‌കാരം ക്ഷയിച്ചുതുടങ്ങിയിരുന്നു. 1920, 1930കളോടുകൂടി പ്രവിശ്യാ
ഗവൺമെന്റ് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരാധനാലയങ്ങളിലേക്കും
ദൈവങ്ങൾക്കുമായി സമർപ്പിക്കുന്നതി
നെതിരെ നിയമനിർമാണം നടത്തുകയും, ദേവദാസി സമ്പ്രദായം
നിർത്തലാക്കുകയും ചെയ്തു. പിന്നീടുണ്ടായ കേന്ദ്ര-സംസ്ഥാന
ഗവണ്മെന്റുകൾ പല തരത്തിലുള്ള നിയമങ്ങൾ ഇതിനെതിരെ പാസാക്കുകയും
ഉണ്ടായി. എന്നിരുന്നാലും പലയിടങ്ങളിലും ഇപ്പോളും
ഇത്തരം അനാചാരങ്ങൾ നടക്കുന്നുണ്ട്. ഇതുപോലെതന്നെ
പുരി ജഗന്നാഥ ക്ഷേത്രമടക്കം പല പ്രമുഖമായ ക്ഷേത്രങ്ങളിലും
ദേവദാസികൾ അനുഷ്ഠിക്കേണ്ടതായിട്ടുള്ള പലവിധ ആചാരങ്ങ
ളുമുണ്ട് ഇന്നും.

ദേവദാസികളിലൂടെ മഹത്വവത്കരിക്കപ്പെട്ട വ്യഭി
ചാരം

ആയിരക്കണക്കിന് വർഷക്കാലം ദേവദാസികൾ ഇന്ത്യൻ
ക്ഷേത്രങ്ങളുടെ അകത്തളങ്ങളെ അലങ്കരിച്ചിട്ടുണ്ട്. സമൂഹത്തി
ലും, രാജകൊട്ടാരങ്ങളിലും സമുന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന
ഗണികകളെയും നഗരവധുക്കളെയുമെല്ലാം വേശ്യാവൃത്തിയുമായിത്തന്നെ
യോജിപ്പിച്ചാണ് ഇന്ത്യൻ സമൂഹം വീക്ഷിച്ചിരുന്നത്.
എന്നാൽ ഇതിന് വിഭിന്നമായിരുന്നു ദേവദാസി സമൂഹത്തിന് പൗരാണിക
ഇന്ത്യയിൽ കല്പിച്ചുപോന്നിരുന്ന സ്ഥാനം. ദേവദാസി പാരമ്പര്യം
പൗരാണിക ഇന്ത്യയുടെ പൈതൃകമായാണ് കണക്കാക്ക
പ്പെടുന്നത്. ഷണ്ഡീകരിച്ച ആൺകുട്ടികളെയും ഇത്തരത്തിൽ ദൈവത്തിനായി
സമർപ്പിക്കുമായിരുന്നു എങ്കിലും ദേവാസിയെന്ന പദം
സൂചിപ്പിക്കുന്നത് ദൈവത്തെ സേവിക്കുന്ന അടിമകളായ സ്ത്രീ
കളെയാണ്. ഇത്തരം സ്ത്രീകൾ സാധാരണയായി ക്ഷേത്രങ്ങളോടനുബന്ധിച്ച്
നൃത്തം ചെയ്യുന്നവരായി കരുതിപ്പോന്നു. യാഥാർ
ത്ഥ്യമെന്തെന്നു വച്ചാൽ ലൈംഗികതയിൽ അധിഷ്ഠിതമല്ലായിരുന്നു
ആദ്യകാലഘട്ടങ്ങളിൽ ദേവദാസികളുടെ പ്രവർത്തനങ്ങൾ.
ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് തൊട്ടടുത്താണ് ദേവദാസികൾക്ക്
ലഭിച്ചിരുന്ന സ്ഥാനം. ദേവാലയത്തിലെ ശുദ്ധീകരണം,
ദേവനു മുന്നിൽ നൃത്തം ചെയ്യുക, വിളക്കു കൊളുത്തുക മുതലായ
പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നവരായിരുന്നു പൗരാണി
ക ഇന്ത്യയിലെ ദേവദാസികൾ. സാധാരണ ഒമ്പതു വയസ്സിനു മുമ്പ്,
അതായത് പ്രായപൂർത്തിയെത്തുന്നതിനു മുമ്പായി പെൺകുട്ടികളെ
അവരുടെ മാതാപിതാക്കളോ സമൂഹമോ ദേവിയുടെ/ദേവന്റെ
സേവനത്തിനായി സമർപ്പിക്കുകയാണ് ചെയ്യാറ്. അവർ
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും സമൂഹം അവരെ വേശ്യകളുടെ
അപൂർവമായ പേരുകളാൽ മാത്രം സംബോധന ചെ
യ്യുംവിധം അവരുടെ സ്ഥാനം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്നും
ഇവിടുത്തെ ദേവദാസികൾ സാധാരണയായി ക്ഷേത്രവേശ്യകൾ
എന്നപേരിൽ തന്നെയാണ് അറിയപ്പെടുന്നത്.
ബ്രാഹ്മണർ ക്ഷേത്രങ്ങളിൽ നടത്തിയിരുന്ന പൂജകളെന്ന പോലെ
ദേവദാസികൾ ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ പരിപാവനമായ
നൃത്തരൂപത്തിൽ ദൈവത്തെ ആരാധിച്ചിരുന്നു. അത്രമേൽ
വിശുദ്ധ പദവികൾ പൂജാരിക്ക് താഴെ ലഭിച്ചിരുന്ന ഒരു സമൂഹത്തിനുണ്ടായ
അധ:പതനം തീർത്തും ആൺ മേൽക്കോയ്മയിൽ
അധിഷ്ഠിതമായ സാമൂഹിക നിയമങ്ങളാൽ നിർമിക്കപ്പെട്ട
തു മാത്രമാണ്. അന്നും ഇന്നും ദേവദാസിയുടെ വിവാഹം നിഷി
ദ്ധമായാണ് കരുതുന്നത്. അവർ ദൈവത്തിനു സമർപ്പിക്കപ്പെട്ടവളാണ്.
വീക്ഷണങ്ങളിലെ മാറ്റങ്ങൾ ദേവദാസികളുടെ ചുമതലകൾ
തിരുത്തുകയും, അവർ ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങ
ളുടെ ലൈംഗിക പൂരണത്തിനായുള്ള വെറും ലൈംഗികതൊഴിലാളികളായി
പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. പലപ്പോഴും
അവർ സമൂഹത്തിൽ സാമ്പത്തികമായും കുടുംബപരമായും ഉന്നത
സ്ഥാനം വഹിച്ചിരുന്നവരുടെ വെപ്പാട്ടികളായാണ് അറിയ
പ്പെടുന്നത്. സമൂഹത്തിലുണ്ടായ, ഒരു പരിധി വരെ താഴെക്കിടയി
ലുള്ള ജീവിതസാഹചര്യങ്ങളും സാമ്പത്തിക സാമൂഹിക അധ:പതനവുമെല്ലാം
അവരെ വേശ്യാവൃത്തിയിലേക്ക് നയിച്ചതുമാവാം.
പലപ്പോഴും ദേവിക്ക് സമർപ്പിക്കപ്പെടുന്ന നിർധന കുടുംബങ്ങളി
ലെ പെൺകുട്ടികളുടെ നൃത്തസംബന്ധിയായ ദൈവികാരാധന
ആദ്യ ആർത്തവാരംഭത്തിനു ശേഷമേ നടക്കാറുള്ളു. ദേവദാസി
കളുടെ കന്യകാത്വം ഇല്ലാതാക്കുക എന്നത് വലിയ ബഹുമതി
യായാണ് സമൂഹം കണക്കാക്കുന്നത്. ദേവദാസി നൃത്തം മനുഷ്യ
നിൽ അന്തർലീനമായ ഊർജം ഉത്തേജിപ്പിക്കുന്നതായി പുരുഷസമൂഹം
കണക്കാക്കിയിടത്തുനിന്നുമാവാം ദേവദാസി സ്ത്രീകളുടെ
അപചയം തുടങ്ങിയത്. ഇന്ത്യയിലെ നിരവധി ക്ഷേത്രങ്ങ
ളിൽ ദർശിക്കാവുന്ന ലൈംഗിക വിഷയമാകുന്ന ശില്പങ്ങളും ചി
ത്രങ്ങളും സൂചിപ്പിക്കും വിധം, ലൈംഗിക ഉല്ലാസത്തിന്റെ സന്തോഷങ്ങൾ
ഇതുമായി ബന്ധപ്പെട്ടാവാം പകർത്തപ്പെട്ടിരിക്കുക എന്നതു
മാത്രമാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുക. ഒരു
ദേവദാസിയുമായി ലൈംഗികബന്ധം പുലർത്തുന്നതിനെ സ്വർ
ഗീയ സന്തോഷത്തിലേക്കു നയിക്കും എന്നതിനേക്കാൾ ഒരു ശുദ്ധികരണമായാണ്
സമൂഹം കണക്കാക്കുന്നത്.

കാലങ്ങളായുള്ള ഉപാധികളിലധിഷ്ഠിതമായ ജീവിതരീതികളും, വിദ്യാഭ്യാസത്തി
ന്റെ അഭാവവും, ഭീതിയും, സാമൂഹിക ചുറ്റുപാടുകളും, കുടുംബ
സ്ഥിതിയുമെല്ലാം ലൈംഗിക സേവനം നൽകുക എന്നത് തങ്ങ
ളുടെ കർത്തവ്യമാണ് എന്ന ചിന്തയിലേക്ക് ദേവദാസി സമൂഹത്തെ
കൂപ്പു കുത്തിക്കുകയും പവിത്രമായി കരുതിപ്പോന്ന (നിർബന്ധിതമായി
ഏറ്റെടുക്കേണ്ടി വരുന്നതേതും അത്യന്തം മനുഷ്യത്വരഹിതമാണെന്നിരിക്കിലും)
ഒരു വ്യവസ്ഥിതി വ്യഭിചാരത്തിലേക്ക്
ഒരുപറ്റം നിർധനസ്ത്രീകളെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ആചാരങ്ങളിലെ ദുരാചാരങ്ങളും അതിന്റെ ശേഷി
പ്പുകളും

ദേവദാസി എന്നാൽ ദൈവദാസൻ എന്നുമാത്രമാണർത്ഥം.
എന്നാൽ ഈ മതാചാരപ്രകാരം, ഋതുമതികളാവാത്ത പെൺകുട്ടികൾ
ദേവനെയോ ദേവിയെയോ വിവാഹം ചെയ്യേണ്ടിവരുന്നു.
എന്നാൽ ഇതിനു ശേഷം പ്രാദേശിക ജന്മിമാരുമായും, മറ്റ് പുരുഷന്മാരുമായും
ലൈംഗികബന്ധത്തിലേർപ്പെടുവാൻ അവൾ നിർ
ബന്ധിതയാകും. കുറഞ്ഞ സാമ്പത്തിക-സാമൂഹ്യ പശ്ചാത്തലത്തിൽ
ജീവിക്കുന്ന സ്ത്രീകൾക്കുനേരെയുള്ള ചൂഷണമായി ഇത്തരത്തിൽ
ദൈവത്തെ സേവിക്കുന്നതിനു തുല്യമായി ദൈവഭക്തരായ
മനുഷ്യരുമായുള്ള ലൈംഗിക സേവനത്തെ കണക്കാക്കേ
ണ്ടതുണ്ട്. ചെറിയ പ്രായത്തിൽ പെൺകുട്ടികളെ മാതാപിതാക്കൾ
തന്നെ ഉപേക്ഷിക്കുക എന്ന വളരെ ഗൗരവമർഹിക്കുന്ന വിഷയം
വിശകലനം ചെയ്യേണ്ടതും അതുപോലെതന്നെ പ്രാധാന്യമർഹി
ക്കുന്നു. ഒരിക്കൽ ദേവിക്ക് സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ തങ്ങളുടെ
സ്വന്തം വീട്ടിലേക്കുള്ള വഴി പോലും അവർക്കു മുന്നിൽ അടഞ്ഞുപോകുമെന്ന
യാഥാർത്ഥ്യം നിലനിൽക്കെതന്നെയാണ് ഇത്തരം
പ്രാകൃത ആചാരങ്ങൾ അരങ്ങേറുന്നത്.

സ്വന്തമായി തീരുമാനമെടുക്കാനോ, അത് പിൻപറ്റി ജീവിതത്തിൽ
ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ബോധ്യം പോലുമില്ലാത്ത
പ്രായത്തിൽ, വിദ്യാഭ്യാസം ലഭിക്കുക എന്ന അവകാശം
പോലും നിഷേധിക്കപ്പെടുന്ന ഒരുപറ്റം പെൺജീവിതങ്ങൾ.
ഇതിന്റെ ദൂരവ്യാപകമായ ദുരവസ്ഥയെന്താണെന്നാൽ ഇത്തരം
പെൺകുട്ടികൾക്ക് പിന്നീട് വേശ്യാവൃത്തിയോ അല്ലെങ്കിൽ ഭിക്ഷാടനമോ
തങ്ങളുടെ ജീവനോപാധിയായി തിരഞ്ഞെടുക്കേണ്ടിവരുമെന്നതാണ്.
ഇവിടെ മാതാപിതാക്കളുടെ അന്ധവിശ്വാസവും സമൂഹത്തിന്റെ
മതഭ്രാന്തും ഒരു കൂട്ടം നിസ്സഹായതയുടെ ബലിമൃഗങ്ങളായ
സ്ത്രീകളുടെ തലമുറയെ സൃഷ്ടിക്കുന്നു എന്നതാണ്. ഇതിൽ
തന്നെയും യെല്ലമ്മ അഥവാ രേണുക ദേവിയുടെ കഥയുമായി
ബന്ധപ്പെട്ട് ആചരിക്കുന്ന ദേവദാസി സമ്പ്രദായത്തിൽ സ്ത്രീ
കളെ ദേവിക്ക് സമർപ്പിക്കുന്നതിന് പ്രത്യേക ബന്ധങ്ങൾ ഒന്നുംതന്നെ
വിവരിക്കുന്നതായി കാണുവാൻ സാധിക്കുകയില്ല. എന്തുകൊണ്ട്
അവർണരെന്നു വിളിക്കപ്പെടുന്ന ജനവിഭാഗത്തിലെ
പെൺകുട്ടികളെന്നതിന് ആകെയുള്ള സമർത്ഥിക്കാവുന്ന ഒരു ബന്ധം
ശാപം കിട്ടിയ രേണുക ദേവി താഴ്ന്ന ജാതിയായി മാറിയെന്നും
അവരെ സംരക്ഷിച്ചത് മാതാങ്ങി വിഭാഗക്കാരായതു കൊണ്ട്
അവർ ദേവിയുടെ/ യെല്ലമ്മയുടെ ഭക്തരായി മാറി എന്നതുമാണ്.

ഒപ്പം ജമദഗ്‌നി മഹർഷിയുടെ ശാപം മൂലം ശിഖണ്ഡികളായിത്തീർന്ന
പരശുരാമനൊഴിച്ചുള്ള പുത്രന്മാരും അവരെ അനുഗമിച്ചു.
ഇവിടെ ദേവിയുമായി വിവാഹിതയാകുന്നത് പെൺകുട്ടികൾ,
സാമൂഹിക ബാധ്യതയായി സമൂഹം ഇപ്പോഴും കാണുന്ന പുരുഷജന്മം
ലഭിച്ചു സ്ത്രീയുടെ മനസുമായി ജീവിക്കേണ്ടി വരുന്നവർ,
ഇവരെയല്ലാതെ ആൺകുഞ്ഞുങ്ങളെ ദേവിക്ക് സമർപ്പിക്കുന്നതായി/നട
തള്ളുന്നതായി കാണുവാൻ സാധിക്കയില്ല. എന്നാൽ തുടക്കത്തിൽ
പെൺകുഞ്ഞുങ്ങളോടൊപ്പം വന്ധീകരണം നടത്തി
യ ആൺകുഞ്ഞുങ്ങളെയും സമർപ്പിച്ചിരുന്നതായി കാണാം (അതും
ദുരാചാരം തന്നെയെന്ന വസ്തുത ഓർമിച്ചുകൊണ്ടുത്തന്നെ).
ഇതിനൊരു മാറ്റം എങ്ങനെയുണ്ടായി എന്നത് വ്യക്തതയില്ലാത്ത
ഒന്നാണ്. വർണപരമായും വർഗപരമായും സാമ്പത്തിക സാമൂഹികപരമായും
ഒരുപാട് പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങ
ളെ ചൂഷണം ചെയ്യാനുറച്ച് വരേണ്യ വർഗം നിർമ്മിച്ച ഇത്തരം
ആചാരാനുഷ്ഠാനങ്ങൾ നിലനില്പിനുവേണ്ടി സ്വീകരിക്കേണ്ടിവരുന്നതും
അനുഭവിക്കുന്നതും സ്ത്രീകൾ മാത്രമാണ്.

ഭക്തിമാർഗത്തിലധിഷ്ഠിതമായി ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ
നൃത്തരൂപത്തിൽ ദേവിയെ സേവിക്കുന്ന, പൂജാരിക്കു തുല്യം
ആദരവ് നൽകിപ്പോന്ന ഒരു സമൂഹം പിന്നീട് മനുഷ്യന്റെ
ലൈംഗികാനുഭൂതിക്ക് വേണ്ടി ബലി നൽകപ്പെടേണ്ട പുരുഷന്റെ
കാമപൂരണത്തിനായുള്ള വെറും ശരീരങ്ങളായി പുനർനിർമിക്ക
പ്പെട്ടത് ജാതീയമായ വേർതിരിവുകളോടെ സമൂഹത്തെ നോക്കി
ക്കാണാൻ ശീലിപ്പിച്ച മനുഷ്യ നിർമിത ധർമ്മാധിഷ്ഠിത മതാന്ധ
ത നിറഞ്ഞ ഇന്നത്തെ സാമൂഹിക കാഴ്ചപ്പാടുകളാണ്. സമൂഹം
മതത്തിന്റെ വേലിക്കെട്ടുകളാൽ വ്യഭിചാരം പോലും ജനിച്ച വംശത്തിന്റെ
പേരിൽ ആചാരമാക്കി തീർത്തു. വെപ്പാട്ടികളെന്ന ഓമനപ്പേരിൽ
കൂടി അറിയപ്പെടുന്ന ഈ വിഭാഗം, സ്ത്രീകൾ വശീകരിക്കപ്പെട്ടിരിക്കുന്ന
എന്ന് കരുതപ്പെടുന്ന ഒരു വിഭാഗം, ഭക്തരുടെ
പതിവ്രതകളെന്നു വിളിക്കപ്പെടുന്ന ഭാര്യാശാപം പോലും അനുഭവിക്കാൻ
വിധിക്കപ്പെട്ടവരാകുന്നു. ഇരുട്ടിൽ പ്രാപ്യമാകുന്ന കാമ
പൂരണത്തിനായുള്ള സ്‌നേഹം, വെളിച്ചത്ത് നിരാകരിക്കപ്പെടുന്ന
അവകാശങ്ങൾ, അവഗണനകൾ, അധിക്ഷേപങ്ങൾ, ഇവയെല്ലാം
തന്നെ പിന്നീടിവരെ മദ്യപാനത്തിലേക്കും വ്യഭിചാരശാലകളിലേക്കും
നയിക്കുകയും പലതരത്തിലുള്ള മാരകമായ അസുഖങ്ങളിലൂടെ
ജീവിതം അവസാനിപ്പിക്കേണ്ടിവരികയോ ആത്മഹ്യ
ത്യയിൽ അഭയം പ്രാപിക്കേണ്ടി വരികയോ ആണ് സംഭവിച്ചിട്ടുള്ളത്.

ഇവിടെയാണ് സമൂഹം ഉത്തരം നൽകേണ്ടുന്നതായ ചില ചോദ്യങ്ങൾ
ഉന്നയിക്കേണ്ടിവരുന്നത്. ഒരു തരത്തിലും ആഗ്രഹിക്കാതിരുന്നിട്ടുകൂടി
ദേവദാസി ആകേണ്ടിവരികയും, മറ്റു പലരുടെയും
പ്രാർത്ഥനകളുടെയോ ഭീതിജനകമായ ചിന്തകളുടെയോ പൂരണത്തിനായി
ചെറുപ്രായത്തിൽ തന്നെ ജീവിതവും സ്വപ്‌നങ്ങളും ബലി
നൽകപ്പെടുകയും, ദൈവത്തിനു വേണ്ടി എന്ന വ്യാജേന ഭക്തജനങ്ങൾക്ക് സ്വന്തം ശരീരത്തെ സമർപ്പിക്കേണ്ടി വരികയും,
ശേഷം നരകതുല്യമായ ജീവിതം ജീവിച്ചു ഒരുപറ്റം സ്ത്രീജീവിതങ്ങൾ
ഒടുങ്ങേണ്ടി വരികയും ചെയ്യുമ്പോൾ സമൂഹത്തിന് ലഭിക്കുന്ന
പുണ്യമെന്ത്? ഏതു ദേവതയാവാം ഇത്തരമൊരു ദുരവസ്ഥയ്ക്കായി
സമൂഹത്തിലും കുടുംബങ്ങളിലും നാശം വിതയ്ക്കുന്നത്?
അത്തരം ഒരു ആചാരം നിയമം മൂലം നിർത്തലാക്കിയിട്ട്
പോലും മാനസികമായി അംഗീകരിക്കാനാവാത്ത വിധം മതങ്ങ
ളുടെ ചട്ടക്കൂടുകൾ മനുഷ്യനെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്ന
സത്യം അംഗീകരിക്കാൻ സമൂഹം പ്രാപ്തരാവാത്തതെന്ത്?
ഭക്തിയെന്ന പേരിൽ ജനിപ്പിക്കുന്ന അമിതമായ ഭയവും, മതപരമായ
ചടങ്ങുകളിലുള്ള അമിതമായ വിശ്വാസവും പലപ്പോഴും
ദൈവഹിതമെന്ന പേരിൽ ജനങ്ങളിൽ അത്രമേൽ ഭീതി ജനിപ്പി
ക്കുവാനും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെ അവർക്ക് തള്ളിക്കളയാൻ
സാധിക്കാത്തവിധം കഥകളും സാഹചര്യങ്ങളും ഒരുക്കുവാനും
ഇതിനു യത്‌നിക്കുന്നവർക്ക് സാധിക്കുന്നു. ദുഷ്ടലാക്കുകളോടുകൂടി
മതപരമായ ചടങ്ങുകളെ ഉപയോഗിക്കുന്ന ഒരുപറ്റം
ആളുകൾ ബഹുഭൂരിപക്ഷത്തിന്റെ യുക്തിബോധത്തെ ദൈവപ്രീതിയെന്നും,
ദൈവകോപമെന്നുമെല്ലാം പറഞ്ഞ് കീഴ്‌പ്പെടുത്തുകയാണെന്നതാണിതിലെ
ശരിയായ വശം. രണ്ട് പതിറ്റാണ്ടുകൾ
ക്കു ശേഷവും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ഏർപ്പാടുകൾ അവസാനിക്കുന്നില്ലെന്നു
മാത്രമല്ല അവ സാമൂഹിക പിന്തുണയോടെ
ഭക്തിയുടെയും ഭയത്തിന്റെയും പേരിൽ പൂർവാധികം ശക്ത
മായി നിലനിൽക്കുകയും ചെയ്യുന്നു. ഇതിനു പിന്നിലെ ചൂഷണം
എന്താണെന്നു വച്ചാൽ ഇന്ന് ദേവദാസികൾ എന്നാൽ ലൈംഗി
ക തൊഴിലാളികളോ, ബാല വേശ്യകളോ ആണ്. നാലോ അഞ്ചോ
വയസുള്ളപ്പോൾ, ക്ഷേത്രങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന
വരാണവരിൽ ഭൂരിഭാഗവുമിപ്പോൾ. ഏതാണ്ട് മുഴുവൻ പേരും ദളിതരാണ്
എന്നതാണ് ഇതിന്റെ പ്രധാന വശം. ഇതിൽ തന്നെ
യും ഏറ്റവും പിന്നോക്കം നിൽക്കുന്ന മദീഗ, വാത്മീകി തുടങ്ങിയ
ജാതികളിൽ നിന്നുമുള്ളവരാണ് കൂടുതലും പെൺകുട്ടികൾ. ഇന്ത്യയിലെ
തന്നെ ഏറ്റവും ദരിദ്രരായ ജാതിക്കാർ. അതുപോലെത്തന്നെ
ആധുനിക ഇന്ത്യയിലെ ദേവദാസികൾ മുഖ്യമായും കർ
ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു
എന്നതും പ്രധാനമായും പ്രാദേശിക ദൈവ
വിശ്വാസങ്ങളിൽ അധിഷ്ഠിതമായി നടുക്കന്ന ആചാരങ്ങളായി ഇതെല്ലാം
മാറിയിരിക്കുന്നു എന്നതുമാണ്.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും കർണാടകയിലും മഹാരാഷ്ട്രയിലുമാണ്
ഈ ആചാരം കൂടുതലും കാണാൻ കഴിയുന്നത്.
ജോഗിണി അല്ലെങ്കിൽ മഥാങ്കി എന്നപേരിൽ മഹാരാഷ്ട്ര
യിലും, ദേവദാസി എന്ന പേരിൽ
കർണാടകയിലും, മാതാമ്മ അല്ലെങ്കിൽ ജോഗമ്മ എന്നപേരിൽ
ആന്ധ്രായിലും ഇക്കൂട്ടർ അറിയപ്പെടുന്നു. പ്രാദേശികമായ
ഈ അന്ധവിശ്വാസം നിർത്തലാക്കിയിട്ടും തുടരുന്നു എന്നതു യാഥാർത്ഥ്യമെന്നിരിക്കെ,
ഇതിനായി പല സംഘടനകളും നോൺ
ഗവണ്മെമെന്റ് സ്ഥാപനങ്ങളും അഹോരാത്രം യത്‌നിക്കുന്നുവെങ്കിൽകൂടിയും
അന്ധവിശ്വാസങ്ങളെ സംസ്‌കാരമെന്നു കരുതുന്ന
ജനതയ്ക്ക് ഒരു മാറ്റവും വരുന്നില്ല/സാധിക്കുന്നില്ല എന്നത് സത്യമായി
അവശേഷിക്കും.

REFERENCE
1) Bhattacharji, S. (1987). Prostitution in ancient India. Social
Scientist, 32-61.
2) Jeevanandam, S., & Pande, R. (2012). Devadâsis and gift giving
in medieval south India. ZENITH International Journal of
Multidisciplinary Research, 2(5), 181-191.
3) Patil, B. R. (1975). The Devadasis. Indian Journal of Social Work.
4) Shivasharanappa, P., & Srinivasa, L. (2012). Devadasi practice in
Karnataka. Journal of Biological Chemistry, 1(9).
5) Thomas, P. (1960) Hindu Religion, Customs and Manners: D. B.
Taraporewalan Sons & Co. Ltd., Bombay.
6) Thomas, P. (1964) Indian Women through the Ages. Asia Publishing
House, New York.
7) Torri, M. C. (2009). Abuse of lower castes in South India: the
Institution of Devadasi. Journal of international Women’s Studies,
11(2), 31.
8) VR, A. J. Yellamma Cult and Divine Prostitution: Its Historical
and Cultural Background. International Journal of Scientific and
Research Publications, 457.
9) Jordan, K. (1975). From Sacred Servant to Profane Prostitute; A
history of the changing legal status of the Devadasis in India
1857-1947. Delhi, Manohar.