ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട്
കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ
ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്.
സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ്
പുസ്തകങ്ങൾക്കാണ്. സ്വന്തം ഭാഷയിലെ പുസ്തകങ്ങളും ഇംഗ്ലീ
ഷിൽ വായിക്കുന്നവർ ധാരാളമുണ്ട്. ചെറുപ്രായത്തിൽ തന്നെ
മാതൃഭാഷയെ തഴഞ്ഞു ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിച്ചു വളർന്നവർ
ക്ക് അല്ലാതെ വേറെ മാർഗവുമില്ല. ഇതിനു കാരണം വീടുകളിൽ
നിന്നും മാതൃഭാഷയെയും സംസ്‌കാരത്തെയും പടിയിറക്കി
യതാണ്.

കാക്ക ഫെബ്രുവരിയിൽ മുംബൈയിൽ സംഘടിപ്പിച്ച ദേശീ
യ സാഹിത്യോത്സവത്തിൽ എത്തിച്ചേർന്ന എഴുത്തുകാർ പങ്കുവച
്‌വതും ഇതേ ആശങ്കയാണ്. തങ്ങളുടെ പുസ്തകങ്ങൾ സ്വന്തം
ഭാഷയിൽ വിൽക്കപ്പെടുന്നതിലും എത്രയോ ഇരട്ടി ഇംഗ്ലീഷ് പരി
ഭാഷകളിൽ വിൽക്കപ്പെടുന്നു എന്നത് തങ്ങളെ അതിശയിപ്പിക്കുന്നു
എന്നാണ് പലരും പറഞ്ഞത്. ഇങ്ങനെ പോയാൽ തങ്ങളുടെ
ഭാഷകൾ കാലക്രമേണ വിസ്മൃതിയിലാവുമോയെന്നതാണ് അവ
രുടെയൊക്കെ ഉത്കണ്ഠ. ഇംഗ്ലീഷും ഹിന്ദിയും ആശയ വിനിമയ
ഭാഷകൾ എന്നതിനപ്പുറം തങ്ങളുടെ ഭാഷയെയും സംസ്‌കാര
ത്തെയും ഇല്ലായ്മ ചെയ്യുന്ന ഒന്നായി മാറുന്നതിൽ വിഷമമുണ്ടെ
ന്നും പലരും വ്യക്തമാക്കി. ഇന്ത്യൻ ഭാഷകൾക്ക് പ്രാധാന്യം നൽ
കി വളരെ വിപുലമായി കാക്ക നടത്തി വരുന്ന സമാനതകളില്ലാ
ത്ത ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിൽ 17 ഭാഷകളിൽ നിന്നുള്ള 60-ഓളം
എഴുത്തുകാരാണ് ഈ വർഷം പങ്കെടുത്തത്.

മാതൃഭാഷ കൂട്ടായ്മകളിൽ പോലും തങ്ങളുടെ പാണ്ഡിത്യം വെളി
വാക്കാനായി മറുഭാഷ ഉപയോഗിക്കുന്നവർ ധാരാളമാണ്. സ്വ
ന്തം ഭാഷയിൽ സംസാരിച്ചാൽ തങ്ങൾ പുറന്തള്ളപ്പെടുമോ എന്ന
ആശങ്കയും ഇംഗ്ലീഷിനോടുള്ള അമിത ഭക്തിയുമാണ് ഇതിന്റെ കാര
ണം. ഭരണഭാഷ മലയാളമാക്കിയതുകൊണ്ടോ ശ്രേഷ്ഠഭാഷയായി
മലയാളം അംഗീകരിക്കപ്പെട്ടതുകൊണ്ടോ മാത്രം പരിഹരിക്കാനാ
വുന്ന ഒരു പ്രശ്‌നമല്ല ഇത്. ഭാഷ കൂടുതലായി ഉപയോഗിക്ക
പ്പെടുന്നതിലൂടെ മാത്രമേ അതിന്റെ വളർച്ചയും സാധ്യമാകൂ.
കേരളത്തിന് പുറത്ത് ഭാഷയുടെ ഉന്നമനത്തിനായി 2011-ൽ
സർക്കാർ ആരംഭിച്ച മലയാളം മിഷൻ എന്ന പഠന പദ്ധതി വള
രെ വിജയകരമായി അതിന്റെ ദൗത്യം നിറവേറ്റുന്നത് ഒരു ആശ്വാസ
മാണ്. ഈ പദ്ധതി ഇന്ന് ഇന്ത്യയിലെ മഹാനഗരങ്ങളിൽ പലതി
ലും പ്രവർത്തികമാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്തും നിരവ
ധി പ്രദേശങ്ങളിൽ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങൾ മലയാ
ളം മിഷൻ ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം ഏകദേശം
5000-ലധികം വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പങ്കെടുത്തി
ട്ടുള്ളത്.

സ്വന്തം ഭാഷയുടെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കുന്ന ഒരു
ജനത ആ പ്രദേശത്തിന്റെ സംസ്‌കാരത്തിൽ അഭിമാനം കൊള്ളു
ന്നവരായിരിക്കും. ഭാഷ പഠിക്കാനും, കേരളത്തിന്റെ സംസ്‌കാരം
മനസ്സിലാക്കാനുമുള്ള ശ്രമം മലയാളികളുടെയിടയിൽ വർദ്ധി
ച്ചു വരുന്നത് അഭിനന്ദനാർഹമാണ്.