സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം ചെ യ്ത് ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ വൈവിധ്യവും
വൈജാത്യവും അനാവരണം ചെയ്ത് ചർച്ചകളിലൂടെയും ആശയ
സംവാദങ്ങളിലൂടെയും ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ നാലാമത്
എഡിഷൻ ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖരായ 50 എഴുത്തുകാരികൾക്കു
പുറമേ സാഹിത്യത്തിലും സിനിമയിലും പ്രതിഭ തെളി
യിച്ച 20 യുവ എഴുത്തുകാരികളും ലിറ്റ്‌ഫെസ്റ്റിന്റെ ഭാഗമായിരുന്നു.
അസമീസ്, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ്, ഗുജറാത്തി, ഹി
ന്ദി, ഖാസി, കശ്മീരി, കൊസാലി, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി,
സിന്ധി, തെലുഗു, കന്നഡ, തമിഴ് എന്നീ 17 ഭാഷകളാണ്
ഈ ത്രിദിന സാഹിത്യോത്സവത്തിൽ പ്രതിനിധീകരിക്കപ്പെട്ട
ത്. മുംബൈയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസി
കയും പ്രമുഖ കമ്മ്യൂണിക്കേഷൻ സ്ഥാപനമായ പാഷൻ ഫോർ
കമ്മ്യൂണിക്കേഷനും ചേർന്നാണ് മുംബൈ നരിമാൻ പോയിന്റിലുള്ള
എൻ.സി.പി.എ. എക്‌സിപിരിമെന്റൽ തീയേറ്ററിൽ നാലാം വർ
ഷവും ഈ ദേശീയ സാഹിത്യോത്സവം സംഘടിപ്പിച്ചത്.

ലിറ്റ് ഫെസ്റ്റ് ഉപദേശകസമിതി ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ
ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തിൽ
നടിയും സംവിധായികയുമായ അപർണാ സെൻ മുഖ്യപ്രഭാഷണം
നിർവഹിച്ചു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും
സ്ത്രീകൾ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങൾ അംഗീകരിക്ക
പ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് ലിറ്റ്
ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്‌കാരങ്ങൾ,
ആശയവിനിമയ രംഗത്തെ മുന്നേറ്റങ്ങൾ എന്നിവയെല്ലാം
സ്ത്രീകളുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം
പറഞ്ഞു.

തുടർന്ന് ജ്ഞാനപീഠ ജേതാവായ പ്രതിഭാ റെ, തുറന്നെഴുത്തി
ലൂടെ സാഹിത്യ ലോകത്ത് പ്രകമ്പനം സൃഷ്ടിച്ച പ്രമുഖ ഇംഗ്ലീഷ്
നോവലിസ്റ്റായ ശോഭാഡേ, കവികളായ സീതാംശു യശച്ചന്ദ്ര, സുബോധ്
സർക്കാർ എന്നിവർ സംസാരിച്ചു.

ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ വുമൺ റൈറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം
ബേബി ഹൽദർക്ക് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു.
പിന്നീട് വിവർത്തന പുരസ്‌കാരം പ്രശസ്ത വിവർത്തക
ലീലാസർക്കാരിന് നടി അപർണാസെൻ സമ്മാനിച്ചു. ലിറ്റ്‌ഫെസ്റ്റി
ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ
മത്സര ജേതാക്കൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.

മൂന്നുദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ ഓരോ
സെഷനും സംവാദത്തിന്റെ പുതിയ മേഖലകൾ തുറന്നിട്ടു.
പ്രശസ്തരായ എഴുത്തുകാർക്കൊപ്പം മലയാളത്തിൽ നിന്നുള്ള നളിനി
ജമീല,ഗേറ്റ്‌വേ ലിറ്റ്‌ഫെസറ്റ് പുരസ്‌കാര ജേതാവ് ബേബി
ഹൽദർ, പത്രപ്രവർത്തക റാണ അയൂബ് എന്നിവർ വേദിയിൽ
തിളങ്ങി നിന്നു.

സ്ത്രീകൾ പലതരത്തിൽ സെൻസറിംഗിന് വിധേയമാകുന്നുവെന്ന്
ശോഭ ഡേ

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീ ശക്തി എന്ന കേന്ദ്ര പ്രമേയത്തിലുള്ള
ആഴമേറിയ ചർച്ചകളായിരുന്നു ആദ്യ ദിവസത്തെ സമ്പന്നമാക്കിയത്.
മാതാപിതാക്കളും ഭർത്താവും മക്കളും സെൻ
സർ ചെയ്ത് അതിന്റെ ഫലമായി രൂപപ്പെട്ട ചിന്തകൾ കൊണ്ട് സ്വ
ന്തം സെൻസറിംഗിന് വിധേയയാക്കിയാണ് തന്നെ പോലൊരു എഴുത്തുകാരിക്ക്
സാഹിത്യരചന നടത്തേണ്ടിവരുന്നതെന്ന് പ്രതിഭാ
റായി പറഞ്ഞു. അതുകൊണ്ടാണ് തന്റെ എഴുത്തിൽ ലൈംഗികത
അധികമായി കടന്നുവരാത്തത്. എട്ടു വർഷത്തോളം കൂട്ടിലടച്ചിടപ്പെട്ട
തനിക്ക് അതിൽ നിന്ന് പുറത്തു കടന്ന് സാഹിത്യരചന
നടത്താൻ സാധിച്ചതിന് പിന്നിൽ ഉള്ളിൽ അണയാതെ സൂക്ഷി
ച്ച അഗ്‌നിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാവിലെ മുതൽ വൈകുന്നേരം
വരെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടി
രിക്കുകയും സ്ത്രീകൾക്കു വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെ
യ്യുന്ന വൈരുദ്ധ്യം സമൂഹത്തിൽ പ്രകടമാണ്. ഇവിടെ നിങ്ങൾ തന്നെയാണ്
നിങ്ങളുടെ ഗുരുവും വഴികാട്ടിയും വിമർശകയും – പ്രതിഭാ
റായി പറഞ്ഞു.

ജീവിതത്തിൽ സ്ത്രീകൾ പലതരത്തിൽ സെൻസറിംഗിന് വി
ധേയയാകുന്നുണ്ടെന്നും ഗൗരിലങ്കേഷ് വധം അത്തരമൊരു പ്രവണതയെയാണ്
കാണിച്ചു തന്നതെന്നും ശോഭാ ഡേ ചൂണ്ടിക്കാട്ടി.
സാമ്പ്രദായിക സംവിധാനങ്ങളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്
എഴുത്തുകാരുടെ കടമയെന്ന് ശോഭാ ഡേ പറഞ്ഞു.
ചരിത്രത്തിൽ ഇത്രയധികം അക്രമോത്സുകത കടന്നുവന്നത്
സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ഫലമാണെന്ന് പ്രശസ്ത
മേഘാലയൻ എഴുത്തുകാരി പട്രീഷ്യ മുഖിം വിലയിരുത്തി. പുരുഷശക്തി
ആധിപത്യത്തിന്റേതാണെങ്കിൽ സ്ത്രീശക്തി കരുതലി
ലൂടെയും പങ്കുവയ്പിന്റേതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ

മദർ ഇന്ത്യ പോലുള്ള സിനിമകളിലൂടെ സ്ത്രീശക്തി ആഘോഷിച്ച
ഇന്ത്യൻ സിനിമയിൽ പിൽക്കാലത്ത് സ്ത്രീകൾ അപ്രധാന
വേഷങ്ങളിൽ ഒതുക്കപ്പെട്ടുവെങ്കിലും സമകാലിക ഇന്ത്യൻ സി
നിമയിൽ സ്ത്രീകഥാപാത്രങ്ങൾ നായകന്മാർക്കൊപ്പം നിൽ
ക്കാൻ സാധിക്കുന്നുണ്ടെന്ന് സിനിമയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന
പ്രാതിനിധ്യം സംബന്ധിച്ച ചർച്ചയിൽ പ്രശസ്ത സംവിധായിക
അപർണാ സെൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയെന്നാൽ മുഖ്യധാരാ
ഹിന്ദി സിനിമയാണെന്ന ധാരണ തിരുത്തേണ്ടതുണ്ടെന്നു
പറഞ്ഞ അപർണാ സെൻ, പ്രാദേശിക ഭാഷാ സിനിമകളിലാണ്
സാഹിത്യ രചനകളെ ആസ്പദമാക്കിയുള്ള മികച്ച ചലച്ചിത്രങ്ങൾ
ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി.

സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള പൊതുബോധത്തിൽ
കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് അടുത്തിടെ
കേരളത്തിൽ ഒരു ചർച്ചയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ
ഒരു നടിക്കെതിരെ ഉണ്ടായ സൈബർ ആക്രമണം വ്യക്തമാക്കുന്നതെന്ന്
ഫിലിം എഡിറ്റർ ബീനാ പോൾ അഭിപ്രായപ്പെട്ടു. മുഖ്യധാരാ
വാണിജ്യ സിനിമ സ്ത്രീയെ കാഴ്ചവസ്തുവായാണ് ഇന്നും
കാണുന്നത്. ദുർബലകളായ സ്ത്രീകഥാപാത്രങ്ങളെ ചുറ്റി
പ്പറ്റിയാണ് അത്തരം സിനിമകളുടെ പ്രമേയം വികസിക്കുന്നത്. നടിമാർക്ക്
തുല്യവേതനം നൽകുന്ന കാര്യത്തിൽ മലയാള സിനിമ
മാതൃകയാണെന്ന് ബീനാ പോൾ ചൂണ്ടിക്കാട്ടി.
ദേശീയ സിനിമ, പ്രാദേശിക സിനിമ എന്നീ പ്രയോഗങ്ങൾ ഇന്ത്യയുടെ
ഭാഷാ വൈവിധ്യത്തെ അവഹേളിക്കുന്നതാണെന്ന് അഭിനേത്രിയും
സംവിധായികയുമായ നന്ദിതാ ദാസ് പറഞ്ഞു. ഹി
ന്ദിയെ അപേക്ഷിച്ച് ഇതര ഭാഷാ ചത്രങ്ങളിൽ നിന്നാണ് മികച്ച
സിനിമകൾ ഉണ്ടാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

ക്രിമിനൽ അധികാരസിംഹാസനത്തിൽ എത്തിയാലും
ക്രിമിനൽ തന്നെ: റാണ ആയൂബ്

സ്ത്രീകളെ മുൻനിർത്തി നടന്ന ചർച്ചയിൽ മീനാക്ഷി റെഡ്ഡി
മാധവൻ, നളിനി ജമീല, പത്രപ്രവർത്തക റാണ അയൂബ്, ബേബി
ഹൽദർ എന്നിവർ പങ്കെടുത്തു. അധികാരത്തിന്റെ സിംഹാസനത്തിൽ
എത്തിയാലും ക്രിമിനൽ സ്വഭാവം മാറില്ലെന്ന് ലിറ്റ്‌ഫെസ്റ്റിൽ
‘ബോൾഡ്, ബ്യുട്ടിഫുൾ ആൻഡ് ഡാറിംഗ്’ എന്ന സെഷനിൽ
സംസാരിക്കവെ റാണ അയൂബ് പറഞ്ഞു. ഞാൻ എഴുതിയ
ഗുജറാത്ത് ഫയൽസ് റിപ്പോർട്ടറുടെ ഡയറിയാണ്. ആ പുസ്തകം
പ്രസിദ്ധീകരിച്ചതിന് ശേഷം രണ്ടു വർഷത്തിലധികമായി ജോലി
ഇല്ലാതെയാണ് താൻ ജീവിക്കുന്നത്. തന്റെ ഈ പുസ്തകം 13
ഭാഷകളിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും,
നാം ജീവിക്കുന്നത് മൃതമായ സമൂഹത്തിലല്ലെന്നാണ് ഇത്തരം
ചലനങ്ങൾ തെളിയിക്കുന്നതെന്നും റാണ അയൂബ് പറഞ്ഞു.

സ്ത്രീയുടെ തുറന്നെഴുത്തുകൾ സാഹിത്യത്തിലെ വരേണ്യ സങ്കല്പങ്ങളെ
പിടിച്ചു കുലുക്കാൻ തുടങ്ങിയത് മാധവിക്കുട്ടിയുടെ ‘എന്റെ
കഥ’ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ്. എന്റെ കഥ
പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ടുകൾക്കു ശേഷം പുറത്തു വന്ന
നളിനി ജമീലയുടെ ആത്മകഥയും മലയാളിയുടെ സദാചാര
സങ്കല്പങ്ങൾക്കു ചാട്ടവാറടി നൽകി. ലൈംഗികത്തൊഴിലാളിയായ
നളിനി ജമീലയെ ആത്മകഥയെഴുതാൻ സഹായിച്ചത് പത്രപ്രവർത്തകനായ
ഐ. ഗോപിനാഥായിരുന്നു. താനുമായി പലവട്ടം
ലൈംഗികമായി ബന്ധപ്പെട്ട കവിയും സാംസ്‌കാരിക നായകനുമായ
തൃശൂർ സ്വദേശിയെക്കുറിച്ചും കടുത്ത ഭക്തനായ ഉന്നത പോലീസ്
ഉദ്യോഗസ്ഥനെക്കുറിച്ചുമൊക്കെ നളിനി വരച്ചിട്ട ചിത്രങ്ങൾ
ഇവരെ സാധാരണ വായനക്കാർക്കു പോലും തിരിച്ചറിയാൻ പാകത്തിലാക്കിയതും
എഴുത്തിനോടൊപ്പം വായനയുടേയും സ്വാതന്ത്ര്യ
പ്രഖ്യാപനമായിത്തീർന്നു.

ലൈംഗികത്തൊഴിലാളിയായ എന്നെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി
നീ ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്
ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥ. സാഹിത്യത്തി
ന് ബ്രാഹ്മണ്യമുണ്ടെങ്കിൽ ബ്രാഹ്മണ്യമുള്ളവർ എന്റെ പുസ്തകം
വായിക്കേണ്ട. ഞങ്ങളെപ്പോലുള്ളവർക്ക് ബ്രാഹ്മണ്യത്തിന്റെ ച
ങ്ങലയില്ലാതെ എഴുതാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ആളുകൾ തന്റെ
ആത്മകഥ വായിക്കേണ്ട. ഞങ്ങളെപ്പോലുള്ളവർക്കും ജീവി
തമുണ്ടെന്നും അത് എല്ലാവരും അറിയണമെന്നും നളിനി ജമീല
പറഞ്ഞു.

എട്ടാംക്ലാസ് വരെ പഠിച്ച ഞാൻ ജോലിക്ക് നിന്ന വീട്ടിൽ വായിച്ച
പുസ്തകങ്ങളിൽ നിന്നാണ് എനിക്കും ഇത്തരം ജീവിതമുണ്ടെന്ന്
മനസ്സിലായത്. അങ്ങിനെയാണ് ഞാൻ പുസ്തകമെഴുതി
യത്. ഞാൻ ആത്മകഥയെഴുതിയതിൽ മുഴുവൻ സത്യമാണ്. ലോകത്തിലെ
24 ഭാഷകളിൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകം ലക്ഷ
കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ബേബി ഹൽദർ പറഞ്ഞു.
മീനാക്ഷി റെഡ്ഡി മാധവൻ മോഡറേറ്ററായിരുന്നു. എം എന്ന
തൂലികാ നാമത്തിലെഴുതുന്ന ബ്‌ളോഗറും നോവലിസ്റ്റുമായ മീനാക്ഷിയുടെ
രചനകളും ഇന്ത്യൻ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ
വലിയ ചലനമുണ്ടാക്കാറുണ്ട്. മലയാളത്തിലെ ശക്തനായ കഥാകൃത്ത്
എൻ.എസ്. മാധവന്റെയും, പത്രപ്രവർത്തകയും മുഹമ്മ
ദാലി ജിന്നയെക്കുറിച്ചുള്ള പ്രസിദ്ധ ഗ്രന്ഥമായ ‘മിസ്റ്റർ ആന്റ് മി
സിസ് ജിന്ന – ദ മാര്യേജ് ദാറ്റ് ഷുക്ക് ഇന്ത്യ’യുടെ രചയിതാവുമായ
ഷീല റെഡ്ഡിയുടേയും മകളാണ് മീനാക്ഷി. 2007ൽ ആത്മകഥാ
രൂപത്തിൽ അവർ എഴുതിയ ‘യു ആർ ഹിയർ’ വായനക്കാരെ ഞെ
ട്ടിക്കുകയും വ്യാപകമായ നിരൂപക ശ്രദ്ധ പിടിച്ചു പറ്റുകയും ചെ
യ്തിരുന്നു. നാലു നോവലുകളും രണ്ടു ചെറുകഥാസമാഹാരങ്ങ
ളും മീനാക്ഷി രചിച്ചിട്ടുണ്ട്.

തുടർന്ന് സീതാംശു യശച്ചന്ദ്രയുടെ നേതൃത്വത്തിൽ കാവ്യോത്സവം
നടന്നു. അഞ്ജു മഖിജ, ഹേമന്ത് ദിവാതെ, കമൽ വോറ,
മലിക അമർ ഷെയ്ക്, സുബോധ് സർക്കാർ, ഉദയൻ താക്കർ എന്നിവരുടെ
കാവ്യാലാപനത്തോടെയാണ് ആദ്യ ദിവസത്തെ പരി
പാടികൾക്ക് തിരശീല വീണത്.

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തി എന്ന മുഖ്യ പ്രമേയത്തിന്റെ
ഭാഗമായി 2017ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ
പ്രതിഭാ പുരസ്‌കാരം നേടിയവരിൽ ഏഴ് എഴുത്തുകാരികൾ പങ്കെ
ടുത്ത പ്രത്യേക സെഷൻ ഇത്തവണത്തെ ലിറ്റ്‌ഫെസ്റ്റിന്റെ പ്രത്യേ
കതയായി മാറി. ഇതിനു പുറമേ ഇംഗ്ലീഷിലെ പുത്തൻ കൂറ്റുകാരായ
പെണ്ണെഴുത്തുകാർ, സ്ത്രീകളുടെ ധീരവും ആത്മകഥാപരവുമായ
എഴുത്തുകൾ, പാർശ്വവത്കരിക്കപ്പെട്ട സാഹിത്യ ധാരകൾ,
വിവർത്തന ശാഖ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങൾ
കേന്ദ്രീകരിച്ചുള്ള ചർച്ചകളും ലിറ്റ്‌ഫെസ്റ്റിന് പുതിയ മാനം
നൽകി. നാടകവും കവിയരങ്ങുകളും മേളയുടെ പ്രത്യേക ആകർ
ഷണമായി.

ദളിത് നവോത്ഥാനം

ബാബാ സാഹേബ് അംബേദ്കർക്കു ശേഷം എഴുപത് വർ
ഷം കഴിഞ്ഞിട്ടും സൈദ്ധാന്തിക പിൻബലമുള്ള യഥാർത്ഥ ദളിത്
നവോത്ഥാനം ഇന്ത്യയിൽ സംഭവിച്ചിട്ടില്ലെന്ന എഴുത്തുകാരി ഇന്ദു
മേനോന്റെ വാദത്തോടെ ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ വേദി
സംവാദത്തിന്റെ വേദിയായി മാറി. ദളിത് നവോത്ഥാനത്തിനുള്ള
ശക്തമായ ചിന്താപദ്ധതികൾ കൊണ്ടുവരുന്നതിൽ ഇടതുപക്ഷം
പരാജയപ്പെട്ടതായും രാഷ്ട്രീയ സിദ്ധാന്തത്തിൽ ആത്യന്തിക മാറ്റം
സംഭവിച്ചാലല്ലാതെ സാഹിത്യത്തിൽ ശരിയായ ദളിത് നവോത്ഥാനം
ഉണ്ടാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.


കേരളത്തിൽ സി.കെ. ജാനുവിന്റേതടക്കം നടക്കുന്ന ദളിത്
മുന്നേറ്റങ്ങൾ അവഗണിക്കാനാകാത്തതാണെന്ന് സദസിൽ നിന്ന്
ചർച്ചയിൽ പങ്കെടുത്ത ജെ. ദേവികയും നളിനി ജമീലയും പ്രതി
വാദങ്ങളുയർത്തിയെങ്കിലും അത് സംവാദത്തിന്റെ സാദ്ധ്യതകൾ
തുറന്നെങ്കിലും, അതിനെയൊന്നും സ്ത്രീ എഴുത്തുകാരെ സ്വാധീ
നിക്കുന്ന വിധത്തിലുള്ള ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളായി കാണാൻ
സാധിക്കില്ലെന്ന് ഇന്ദു മേനോൻ പറഞ്ഞു. ലിറ്റ് ഫെസ്റ്റിന്റെ
രണ്ടാംദിവസം ദളിത് നവോത്ഥാനത്തിന്റെ മാറുന്ന സാമൂഹ്യരാഷ്ട്രീയ
അന്തരീക്ഷം വനിതാ എഴുത്തുകാരെ സ്വാധീനിക്കുന്നുണ്ടോ
എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു
ഇന്ദുമേനോൻ.

ഭയം എഴുത്തിന്റെ കൈകൾക്കും കലാകാരന്റെ കഴുത്തിനും
പിടിക്കുന്ന ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്.
എം.എഫ്. ഹുസൈന് ഇന്ത്യയിൽ നിന്ന് ഓടിപ്പോകേണ്ടിവരികയും
അമർത്യാ സെൻ എന്ന ലോകമറിയുന്ന അക്കാദമീ
ഷ്യന് പുറത്തുപോകേണ്ടിവരികയും പെരുമാൾ മുരുകന്റെ നാവ്
ചോദിക്കുകയും ഗൗരി ലങ്കേഷിനും കൽബുർഗിക്കും വെടിയുണ്ട
കൾ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്ന കാലത്ത് മുഖ്യധാരയ്ക്ക്
പുറത്തു നിൽക്കുന്ന ദളിത് എഴുത്തുകാർ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ
ഒട്ടും ലഘുവായി കാണാൻ സാധിക്കുകയില്ല. ഗുജറാത്തിൽ
നിന്നും ഉത്തർപ്രദേശിൽ നിന്നും ഉയർന്നിട്ടുള്ള ദളിത് നവോത്ഥാനത്തിന്
ഇന്ത്യയിൽ ഒരു വർഷത്തെ പഴക്കമേയുള്ളൂ.

പ്രായോഗിക രാഷ്ട്രീയ ചിന്താ പദ്ധതി എന്ന നിലയിൽ ദളിത് സാഹിത്യകാരന്മാരെ
സ്വാധീനിക്കുന്ന തരത്തിൽ ദളിത് മുന്നേറ്റം കേരളത്തിലും
എത്തിയിട്ടില്ല. ജിഗ്‌നേഷ്‌മേവാനിയെ പോലുള്ളവർ
രൂപപ്പെടുത്തിയിട്ടുള്ള ദളിത് പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നുണ്ടെങ്കി
ലും ശക്തമായ സൈദ്ധാന്തിക രാഷ്ട്രീയത്തിന്റെ അഭാവമുണ്ടെന്ന്
അവർ അഭിപ്രായപ്പെട്ടു.

ജീൻസും ഷർട്ടും ധരിച്ച് മുടിമുറിച്ചതിനാൽ എന്നെ ആദിവാസിയായി
ആരും പരിഗണിക്കാറില്ലെന്ന് ജാർഖണ്ഡിൽ നിന്നുള്ള
ആദിവാസി പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ജസീന്ത
കെർകേട്ട പറഞ്ഞു. ആന്ധ്രയിൽ നിന്നുള്ള സ്വരൂപറാണി തുടങ്ങി
യവർ എഴുത്തിലെ ദളിത് പെണ്ണനുഭവങ്ങൾ വിവരിച്ചു കൊണ്ട്
സദസിന്റെ ഹൃദയം തൊട്ടു. നിരുപമാദത്ത് മോഡറേറ്ററായ ചർ
ച്ചയിൽ ഇന്ദിരാ ദാസും സംസാരിച്ചു.

ഫേസ്ബുക്കിനും സുക്കർബർഗിനും നന്ദി പറഞ്ഞ്
യുവ എഴുത്തുകാർ

എഴുത്തിലും വായനയിലും പുതിയ തലമുറ നവമാധ്യമങ്ങ
ളിലേക്ക് ചുവടുമാറ്റം നടത്തുന്നതിന്റെ നേർചിത്രം കാണിച്ചു തരുന്നതായിരുന്നു
രണ്ടാം ദിവസം ‘സാഹിത്യത്തിലെ പുതുമ തേടുന്ന
യുവഎഴുത്തുകാർ’ എന്ന വിഷയത്തിൽ നടന്ന സെഷൻ. എഴുത്തിലും
വായനയിലും ശീലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുറന്ന
മനസോടെ കാണുന്ന മുൻതലമുറയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയാണ്
യുവഎഴുത്തുകാർ വേദിവിട്ടത്. കേന്ദ്രസാഹിത്യ
അക്കാദമി പുരസ്‌കാരം ലഭിച്ച മേഴ്‌സി മാർഗരറ്റും മാനുഷിയും രേഖ
സച്‌ദേവ് പൊഹാനിയും എഴുത്തിൽ ലഭിച്ച അംഗീകാരങ്ങൾ
ക്ക് നന്ദി പറഞ്ഞത് ഫേസ്ബുക്കിനും മാർക്ക് സുക്കർബെർഗിനുമായിരുന്നു.
പുഴ കടന്ന് അക്കരെയുള്ള സ്‌കൂളിലേക്കും വീട്ടിലേക്കുമുള്ള
യാത്രയിൽ അമ്മ പറയാറുള്ള കഥകൾ കേട്ടാണ് കഥ എഴുതണമെന്ന
ആഗ്രഹം തനിക്കുണ്ടായത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്
തന്റെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. വായനയുടെ രീതി
മാത്രമേ മാറിയിട്ടുള്ളൂ, വായന മുന്നോട്ടു തന്നെയാണ് പോകുന്ന
ത് എന്നാണ് പുതിയ തലമുറയിൽ വായന കുറയുന്നു എന്ന ആക്ഷേപത്തിന്
മലയാളത്തിന്റെ യുവകഥാകാരി അശ്വതി ശശികുമാർ
നൽകിയ മറുപടി. വായിക്കാൻ കൊതിക്കുകയും ഏറെ അന്വേഷിച്ചു
നടക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ ഇന്റർനെറ്റിൽ
നിന്ന് ലഭിക്കുന്നുവെന്നത് വായനയുടെ സ്വഭാവത്തിൽ വന്ന മാറ്റ
മാണ് കാണിക്കുന്നതെന്ന് അശ്വതി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് എഴുത്തുകാരിയായി അംഗീകാരം നേടിയ മേഴ്‌സി
മാർഗരറ്റ് അതിലുള്ള അഭിമാനം തുറന്നു പറയാൻ മടിച്ചില്ല.
ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയപ്പോൾ സാഹിത്യ മേഖലയിൽ
നിന്ന് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. പക്ഷെ ഫേസ്ബുക്കിൽ
ഒരുപാട് പിന്തുണ ലഭിച്ചു. ഫേസ്ബുക്ക് എഴുത്തുകാരിയായതി
നാൽ അക്കാലത്ത് സാഹിത്യപ്രസിദ്ധീകരണങ്ങളിൽ കവിതകൾ
അയച്ചാൽ പ്രസിദ്ധീകരിക്കാതെ മടക്കുകയായിരുന്നു പതിവ്. എന്നാൽ
പിന്നീട് പുസ്തകം പുറത്തിറങ്ങുകയും അംഗീകാരങ്ങൾ
ലഭിക്കുകയും ചെയ്തതോടെ അതേ പ്രസിദ്ധീകരണങ്ങൾ തന്റെ
സൃഷ്ടികൾ ഇങ്ങോട്ട് ആവശ്യപ്പെടുകയാണ്. നിങ്ങൾ ഫേസ്ബുക്കിൽ
നിന്ന് എടുത്തുകൊള്ളൂ എന്നാണ് അവർക്ക് താൻ നൽകുന്ന
മറുപടി – മേഴ്‌സി പറഞ്ഞു.

പുസ്തക വില്പന കുറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിൽ
വായന കുറഞ്ഞുവെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് ഉറുദു
എഴുത്തുകാരി നിഖാത് സാഹിബ ചൂണ്ടിക്കാട്ടി. ചെറുപ്പം മുതലേ
ഒരുപാട് വായിച്ചു വളരാൻ കഴിഞ്ഞതിനാലാണ് തനിക്ക് എഴുത്തിൽ
ഒരു നല്ല കുട്ടിയാകാൻ സാധിച്ചതെന്നും എന്നാൽ വായനയുടെ
കാര്യത്തിൽ സെൻസറിംഗ് ഉണ്ടാകുന്നത് അവരുടെ കാഴ്ച
പ്പാടുകളെ പരിമിതപ്പെടുത്തുന്നുണ്ടെന്നും സാഹിബ കൂട്ടി
ച്ചേർത്തു.

ഇപ്പോഴത്തെ തലമുറയ്ക്ക് വായന കുറവാണെന്നത് പുസ്തക
പ്രസാധകന്റെ മാത്രം ആശങ്കയാണെന്ന് മാനുഷി പറഞ്ഞു.
ഓൺലൈനിലും കിന്റിലിലും പിഡിഎഫിലും ഒരുപാട് വായന
നടക്കുന്നുണ്ട്. ജിഎസ്ടിയും മറ്റും സൃഷ്ടിക്കുന്ന വിലവർദ്ധനയാണ്
പുസ്തക വായന കുറയാൻ കാരണം. ആധാറും റേഷൻ കാർ
ഡുമില്ലാതെ സ്വന്തം അസ്തിത്വം ഉറപ്പിക്കാനാണ് താൻ എഴുത്ത്
തുടങ്ങിയത്. പുതിയ തലമുറയ്ക്ക് സാമൂഹ്യ ബോധം കുറവാണെന്ന
വിമർശനം അടിസ്ഥാനമില്ലാത്തതാണെന്നും രാഷ്ട്രീയവും സാമൂഹ്യവുമായി
നല്ല ബോധ്യമുള്ളവരാണ് പുതിയ തലമുറയെന്നും
മാനുഷി പറഞ്ഞു.

ആധുനിക ഇന്ത്യൻ നാടക വേദിയും സ്ത്രീയും എന്ന വിഷയത്തിൽ
നടന്ന ചർച്ചയിൽ പ്രസന്ന രാമസ്വാമി, മാലിനി നായർ,
പുർവ നരേഷ്, റോകേയ റോയ്, സംയുക്ത വാഖ് എന്നിവർ പങ്കെടുത്തു.
ചർച്ചയിൽ പങ്കെടുത്ത സ്ത്രീകൾ തങ്ങൾ ശരീരം കൊണ്ട്
പുതിയ ഭാഷ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.
സംയുക്തവാഗ് വേദിയിൽ നാടകത്തിലെ ഭാഗവും
അവതരിപ്പിച്ചു.

സുഷമ ദേശ് പാണ്ഡേയും സംഘവും അവതരിപ്പിച്ച ആയാദൻ
എന്ന നാടകത്തോടെയാണ് വെള്ളിയാഴ്ച ദിവസത്തെ പരി
പാടികൾ സമാപിച്ചത്

ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെ മറികടക്കാൻ
ഇംഗ്ലീഷിനാവുമെന്ന് എഴുത്തുകാർ

കൊളോണിയൽ പരിവേഷത്തിൽ നിന്ന് പുറത്തുകടക്കുകയും
ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ മുൻനിരയിലേക്ക് കടന്നുവരികയും
ചെയ്ത ഇംഗ്ലീഷിന്റെ ഭാഷാസൗന്ദര്യവും സ്വാതന്ത്ര്യ
വും പരിമിതികളും തുറന്നു കാട്ടുന്നതായിരുന്നു മൂന്നാം ദിവസം.
ഇംഗ്ലീഷിൽ വിരിയുന്ന ഭാവനയെ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്ന
തിന്റെ ശക്തിയും സൗന്ദര്യവും ചർച്ചയിൽ പങ്കെടുത്ത ഇന്ത്യൻ
ഇംഗ്ലീഷ് എഴുത്തുകാരായ അനുരാധ എസ്., മീനാക്ഷി റെഡ്ഡി മാധവൻ,
മീന മേനോൻ എന്നിവർ വരച്ചു കാട്ടിയപ്പോൾ ദേശാഭിമാനം
പോലുള്ള വികാരങ്ങൾക്ക് തീവ്രതയും മൃദുലവികാരങ്ങൾക്ക്
മാധുര്യവും കൈവരുന്നത് മാതൃഭാഷയിലാണെന്ന ചിന്തയാണ്
കാശ്മീരിൽ സി ആർ പി എഫ് ഡി ഐ ജി കൂടിയായ എഴുത്തുകാരി
നീതു ഭട്ടാചാര്യയും സുജാത എസ്. സബ്‌നിസും പങ്കുവച്ചത്.
വായനക്കാരേക്കാൾ എഴുത്തുകാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്ന
കാലത്ത് ഇംഗ്ലീഷിൽ എഴുതുന്നത് തന്റെ വായനാ
സമൂഹം ഇന്ത്യയിൽ ഒതുങ്ങി നിൽക്കാനാഗ്രഹിക്കാത്തതിനാലാണെന്ന്
മീനാക്ഷി റെഡ്ഡിയും, ഇന്ത്യ വിപുലമായ വായനാവിപണി
തുറന്നു തരുന്നുവെന്നത് ഇംഗ്ലീഷിന്റെ ആകർഷണങ്ങളിൽ ഒന്നാണെന്നും,
ഫിക്ഷനേക്കാൾ തന്നെ ആകർഷിക്കുന്നത് നോൺ
-ഫിക്ഷനാണെന്നും മീനാ മേനോനും തുറന്നുപറഞ്ഞു. അതേ
സമയം ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ ബെസ്റ്റ് സെല്ലറായ
സൃഷ്ടികൾക്ക് പോലും പാശ്ചാത്യ വിപണിയിൽ സാന്നിധ്യമറിയി
ക്കാൻ കഴിയുന്നില്ലെന്ന ദൗർബല്യം ചർച്ചയിൽ അധ്യക്ഷനായ ഓപ്പൺ
മാഗസിൻ പത്രാധിപരായ എസ്. പ്രസന്നരാജൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെ മറികടക്കാൻ ശേഷിയുള്ള
ഏക സാഹിത്യ ഭാഷ ഇംഗ്ലീഷാണെന്ന തിരിച്ചറിവ് നൽകുന്നതായി
ഈ സെഷൻ.

വിവർത്തനം ആവശ്യപ്പെടുന്നത് സർഗാത്മകത:
ജെ ദേവിക

സർഗാത്മകതയുടെ കാലിഡോസ്‌കോപ്പിലൂടെയുള്ള വെളിച്ച
ത്തിന്റെ സഞ്ചാരം പോലെയാണ് മികച്ച വിവർത്തനങ്ങളുണ്ടാകുന്നതെന്ന്
ഡോ. ജെ ദേവിക പറഞ്ഞു. ലിറ്റ് ഫെസ്റ്റിന്റെ സമാപന
ദിവസം വിവർത്തനത്തിന്റെ സാങ്കേതികതയും പ്രവണതകളും
എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു
ദേവിക. വിവർത്തനം അക്കാദമിക് പ്രക്രിയയല്ലെന്നും
ഭാഷയുടെ അടരുകളിലൂടെയുള്ള സർഗാത്മക സഞ്ചാരമാണെന്നും
ദേവിക പറഞ്ഞു. മൗലിക രചനയുടെ ആശയലോകവുമായി
വിവർത്തകരുടെ ഭാവനയ്ക്ക് ബന്ധം സ്ഥാപിക്കാൻ
കഴിയുമ്പോഴാണ് മികച്ച വിവർത്തനങ്ങളുണ്ടാകുക. ഭാഷയുടെ
പ്രാദേശികവൈവിധ്യങ്ങളെ കൂടി ആവിഷ്‌കരിക്കാൻ വിവർത്ത
കർക്ക് കഴിയേണ്ടതുണ്ട്. മലയാളവും ബംഗാളും തമ്മിൽ ആഴത്തി
ലുള്ള സാഹിത്യവിനിമയം സാധ്യമായത് വിവർത്തനത്തിന്റെ മി
കവു കൊണ്ടാണ്. ബിമൽമിത്രയെ പോലുള്ള ബംഗാളി എഴുത്തുകാരുടെ
നോവലുകൾ മലയാളി എഴുത്തുകാരുടെ സൃഷ്ടികൾ പോലെതന്നെ
കേരളത്തിൽ ആസ്വദിക്കപ്പെടുന്നു. ബിമൽമിത്ര ബംഗാളിയാണെന്നു
പല മലയാളികൾക്കും അറിയില്ല. കെ.ആർ. മീ
രയുടെ ആരാച്ചാർ ബംഗാളികൾക്ക് മലയാളി നൽകിയ സമ്മാനമാണെന്ന്
ദേവിക പറഞ്ഞു. മിനി കൃഷ്ണൻ അധ്യക്ഷയായ ഈ
സെഷനിൽ വി.കെ. കാർത്തിക, നീതി സിംഗ്, സുനിൽ അനിൽ
മേത്ത എന്നിവരും സംവാദത്തിന്റെ ഭാഗമായി.

പെണ്ണെഴുത്തിന്റെ ആൺവായന-എന്റെ പ്രിയ എഴുത്തുകാരി
എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ദിലീപ് ജാവേരി, കാർത്തി
കേയ ബാജ്‌പേയി, ചന്ദ്രകാന്ത് ചൗധരി എന്നിവർ സ്വന്തം വാദമുഖങ്ങൾ
അവതരിപ്പിച്ചു. പിന്നീട് സച്ചിൻ കേൽകറുടെ അധ്യക്ഷതയിൽ,
കവിത ലിഗംഭേദങ്ങൾക്കപ്പുറം – സാമൂഹ്യ യാഥാർത്ഥ്യ
ങ്ങൾ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ എന്ന വിഷയം കേന്ദ്രീകരിച്ചുള്ള
ചർച്ച നടന്നു. കനക ഹാമാ, പ്രാദ്‌ന്യ പവാർ, സംസ്‌കൃതി
റാണി ദേശായ്, തരന്നം റിയാസ് എന്നിവർ പങ്കെടുത്തു. തുടർ
ന്ന് നടന്ന കാവ്യോത്സവത്തിൽ ധ്രുവ് ശർമ, ജസീന്ത കെർകേട്ട,
മാനുഷി, മെഴ്‌സി മാർഗരറ്റ്, നിഹാത് സാഹിബ, രേഖാ സഛ്‌ദേവ്
പൊഹാനി, ഹൃഷികേശൻ പി.ബി. എന്നിവർ കവിതകൾ ആലപിച്ചു.

സാമൂഹ്യമായ അതിർ വരമ്പുകളും പരമ്പരാഗത വിശ്വാസപ്രമാണങ്ങളും
ലംഘിച്ചുകൊണ്ട് അതിവേഗം മുന്നോട്ടു കുതിക്കുന്ന
സ്ത്രീയുടെ സർഗശക്തി സാഹിത്യത്തിലെ ലാവണ്യ നിയമങ്ങൾ
മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്ത്രീശക്തി കേന്ദ്ര
പ്രമേയമായി സ്വീകരിച്ച ലിറ്റ് ഫെസ്റ്റിന് സവിശേഷ പ്രസക്തിയുണ്ട്.