‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ അവരുടെ യഥാർത്ഥ ആവി
ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ. പിന്നീടത്
ഭാവനയാണെന്ന് പറയിപ്പിച്ചത് ചുറ്റും നിന്നവരാണ്. ഞാൻ ലൈംഗികത്തൊഴിലാളി
എന്ന ആത്മകഥയിലൂടെ മലയാളത്തിൽ തുറന്നെഴുത്തിന്
പുതിയ ഭാഷ്യം നൽകിയ നളിനി ജമീലയുടേതാണ്
ഈ വാക്കുകൾ. ഇവിടെ സ്ത്രീയെക്കുറിച്ചു പറയാൻ പുരുഷനു
മാത്രമേ അധികാരമുള്ളു. പെണ്ണിന് അവളുടെ മനസിലുള്ളതു തുറന്നു
പറയാൻ അനുവാദമില്ല. പ്രബുദ്ധ കേരളത്തിലെ അസഹി
ഷ്ണുതയും അനാവശ്യ വിവാദങ്ങളും കാരണം മനം മടുത്ത് മാധവിക്കുട്ടി
പൂനെയിലേക്കു പോവുകയാണെന്നു പ്രഖ്യാപിച്ച
പ്പോൾ ഒരു പ്രമുഖ മലയാള സാഹിത്യകാരൻ പ്രതികരിച്ചത് ഒരു
നളിനി ജമീല പോയാലെന്താ മറ്റൊരു നളിനി ജമീല ഇവിടെയി
ല്ലേ എന്നാണ്. സ്ത്രീയുടെ തുറന്നെഴുത്തുകളെ ഇങ്ങിനെയൊക്കെയാണ്
അവർ നേരിട്ടത്. ഇന്ത്യൻ ഭാഷകളിൽ തുറന്നു പറച്ചി
ലുകളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരികളോടൊപ്പം, മുംബൈയിൽ
നടന്ന ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിൽ നളിനി ജമീല പങ്കെടുക്കുകയുണ്ടായി.

ഞാൻ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മ
കഥ എന്ന പുസ്തകം മലയാളത്തിൽ മാത്രം അര ലക്ഷത്തോളം
കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്‌ളീഷ്, ഫ്രഞ്ച് ഭാഷകളിലായി
ലക്ഷക്കണക്കിനു വായനക്കാരുടെ കൈകളിലെത്തിയ
ഈ തുറന്നെഴുത്ത് പുരുഷ കേന്ദ്രീകൃത സമൂഹത്തിന് പൊതുവേയും
മലയാളിയുടെ സദാചാര കാപട്യങ്ങൾക്കു പ്രത്യേകിച്ചും
മുഖമടച്ചു കിട്ടിയ അടിയായിരുന്നു. ഒരേ കുറ്റകൃത്യത്തിലേർപ്പെടുന്ന
രണ്ടുപേരിൽ സ്ത്രീയെ മാത്രം പ്രതിയാക്കുകയും പുരുഷനെ
സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് കാപട്യമല്ലാതെ മറ്റെ
ന്താണെന്ന് അവർ ചേദിക്കുന്നു. പരീക്ഷയിൽ മാർക്കു കുറഞ്ഞ
തിന്റെ പേരിൽ പോലും വീട്ടിൽ നിന്ന് പുറത്തായി തെരുവിൽ
ലൈംഗിക തൊഴിലിലേക്കെത്തുന്ന കുട്ടികളുണ്ട്. സമൂഹത്തിന്റെ
പരാജയമാണിത്.

വേൾഡ് സോഷ്യൽ ഫോറത്തി ൽ പങ്കെടുക്കുന്നതിന് 2004 ലും
ജ്വാലാമുഖികൾ എന്ന സ്വന്തം ഡോക്യുമെന്ററിയുടെ പ്രദർശനത്തിന്റെ
ഭാഗമായി മറ്റൊരവസരത്തിലും പിന്നീട് ചില സ്വകാര്യ
സന്ദർശനങ്ങൾക്കുമായി മുംബൈ മഹാനഗരത്തിൽ വന്നിട്ടുള്ള
നളിനി ജമീലയ്ക്ക് നഗരത്തിലെ അധോലോക ജീവിതത്തെക്കുറിച്ച്
നല്ല ധാരണയുണ്ട്. മാഫിയ ഭരണത്തിലാണ് ചുവന്ന തെരുവുകൾ
ഉൾപ്പടെയുള്ള ഇടങ്ങൾ. പുറമേ കാണുന്ന പളപളപ്പേ ഉള്ളു.
കടുത്ത ചട്ടക്കൂടുകൾക്കുള്ളിലാണ് ഇവിടെ സ്ത്രീജീവിതം.
ലൈംഗികത്തൊഴിലാളികൾക്ക് കൽക്കത്തയോളം സ്വാതന്ത്ര്യം
മുംബൈയിലില്ല. കൽക്കത്തയിൽ സോനാഗച്ചിയിലും മറ്റും വേശ്യാഗൃഹങ്ങളിൽ
കഴിയുന്നവർക്കും ലൈംഗിക തൊഴിലാളി സംഘടനകളിൽ
അംഗങ്ങളാകാം. മുംബൈയിൽ ഇതത്ര എളുപ്പമല്ല.
അവർ നിരീക്ഷിക്കുന്നു.

മാധവിക്കുട്ടിയുടെ അടുത്ത സുഹൃത്തായിരുന്ന കനേഡിയൻ
എഴുത്തുകാരി മെർലി വർഷങ്ങൾ നീണ്ട ഇരുവരുടേയും സൗഹൃദകാലത്ത്
ഇന്ത്യയിലും കാനഡയിലുമായി നൂറു കണക്കിന് മണി
ക്കൂറുകൾ ചെലവിട്ട് നടത്തിയ അഭിമുഖ സംഭാഷണങ്ങൾ റിക്കാർ
ഡു ചെയ്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ രചിച്ച ലവ് ക്വീൻ
ഓഫ് മലബാർ എന്ന ഈടുറ്റ പുസ്തകം മലയാളി അവഗണിക്കുകയായിരുന്നു.
അവരുടെ ജീവിതത്തേയും സാഹിത്യത്തേയും ഏറ്റവും
സത്യസന്ധമായി സമീപിച്ച ഈ കൃതിയുടെ പരിഭാഷ പി
ന്നീട് മലയാളത്തിൽ വന്നിട്ടും കണ്ടില്ലെന്നു നടിച്ചു. യാഥാർത്ഥ്യ
ങ്ങളെ അഭിമുഖീകരിക്കാൻ കെല്പില്ലാതെ കപട സദാചാര സങ്കല്പ
ങ്ങളിൽ തളഞ്ഞു കിടക്കുന്നതിനാലാണിത്.
2005-ൽ ആദ്യ പതിപ്പിറങ്ങിയ തന്റെ പുസ്തകത്തെക്കുറിച്ച് വായനക്കാർക്കു
നേരിട്ടു ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞത് ഈയിടെ
കോഴിക്കോട്ടു നടന്ന പരിപാടിയിൽ മാത്രമാണ്. മുംബൈയിലും
രാജ്യത്തെ നാനാഭാഗത്തു നിന്നെത്തുന്ന സമാന മനസ്‌കരായ
എഴുത്തുകാരികൾക്കു നടുവിൽ വായനക്കാരുമായി സംവദിക്കാൻ
അവസരം ലഭിക്കുകയുണ്ടായി.

ചോദ്യം: കമ്മ്യൂണിസ്റ്റുകാരനും ശ്രീനാരായണീയനുമായ അച്ഛൻ
ജാതീയതയുടെ തടവിൽ നിന്നു മോചിതനായിരുന്നില്ലെന്ന്
ആത്മകഥയിൽ പറയുന്നുണ്ട്. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്കുപോലും
പ്രായോഗിക ജീവിതത്തിൽ ജാതി ഉപേക്ഷിക്കാൻ സാധിക്കാത്തത്
എന്തു കൊണ്ടാണ്?

ഉത്തരം: വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധിപ്പിക്കാൻ കഴി
യാത്തതാണ് പ്രധാന കാരണം. കമ്മ്യൂണിസ്റ്റുകാർക്ക് വിശാലമായ
ലോകവീക്ഷണമുണ്ടായിരിക്കുമെന്നാണ് ചെറുപ്പത്തിലേ ഞാൻ
കരുതിയിരുന്നത്. എന്നാൽ ജാതീയമായ വിലക്കുകൾ വീട്ടിൽ അന്നുതന്നെ
നിലനിന്നിരുന്നു എന്നതാണ് സത്യം. അച്ഛനു പ്രത്യയ
ശാസ്ത്രം വെറും വീൺവാക്കായിരുന്നു. വീട്ടിൽ ആധിപത്യം നഷ്ടപ്പെടുമോ
എന്ന ഭയം അദ്ദേഹത്തിന്റെ പല പ്രവൃത്തികളിലും
നിഴലിച്ചിരുന്നു. പുരുഷ മേൽക്കോയ്മ നിലനിർത്താൻ മാത്രമാണ്
പ്രത്യയശാസ്ത്രങ്ങൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്.

ചോദ്യം: ചെറുപ്പത്തി ൽ എകെജിയ്ക്കും സുശീലയ്ക്കും കരി
ക്കു നൽകിയ ഓർമ ആത്മകഥയിൽ പങ്കുവയ്ക്കുന്നുണ്ട്. കേരളം
കണ്ട ഏറ്റവും ജനകീയനായിരുന്ന ഈ നേതാവിനെക്കുറിച്ച് ഈയിടെ
ഒരു യുവ കോൺഗ്രസ് എംഎൽഎ നടത്തിയ പരാമർശം
ശ്രദ്ധിച്ചിരുന്നോ?

ഉത്തരം: അന്ന് തമിഴ്‌നാട്ടിലായിരുന്നതിനാൽ വൈകിയാണ്
ഇതേക്കുറിച്ച് അിറഞ്ഞത്. കാലഘട്ടത്തിൽ നിന്ന് അടർത്തി മാറ്റി
ഒരു സംഭവത്തേയും ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. 10-11
വയസിൽ മേജർ ആകുന്ന പെൺകുട്ടികളെ രക്ഷിതാക്കളുടെ
ഉത്കണ്ഠ കാരണം നേരത്തെതന്നെ കെട്ടിക്കുന്നത് അക്കാലത്ത്
സാധാരണമായിരുന്നു എന്നിരിക്കേ എകെജിയിൽ മാത്രം കുറ്റം കണ്ടെത്തുന്നത്
ശരിയല്ല. രാഷ്ട്രീയ മുതലെടുപ്പിനായി ഇത്തരം വ്യ
ക്തിഗതമായ കാര്യങ്ങൾ ഉപയോഗിക്കുന്നത് മര്യാദ കേടാണ്. കുഞ്ഞാലിക്കുട്ടിയോടും
എ.കെ. ശശീന്ദ്രനോടും മാധ്യമങ്ങൾ ചെയ്തത്
ഇതുതന്നെയല്ലേ?

ചോദ്യം: മകളെ വളർത്തുന്നതിനു വേണ്ടിയാണ് സെക്‌സ് വർ
ക് ആരംഭിച്ചതെന്നു പറയുന്നുണ്ടല്ലോ. ഇങ്ങനെയൊരു സാഹച
ര്യം ഇല്ലായിരുന്നെങ്കിൽ ഈ തൊഴിലിലേക്കു വരുമായിരുന്നോ?

ഉത്തരം: തീർച്ചയായും വരില്ലായിരുന്നു. ഇതൊരു തൊഴിലാണെന്ന്
അന്ന് അറിയില്ലായിരുന്നു. വരുമാനത്തിന് ആശ്രയിക്കാവുന്ന
മറ്റൊരു സോഴ്‌സ് മാത്രമായിരുന്നു അന്നെനിക്കിത്. കേന്ദ്രം
തൃശൂരായതിനാൽ നാട്ടിലാരും അറിയില്ലെന്നും കരുതി. ഫീൽ
ഡിൽ നീണ്ട നാല്പതു വർഷം പിന്നിട്ടു. വലിയൊരു അനുഭവ ലോകം
തന്നെയാണിത്. മതിയായ സ്ത്രീധനം കൊണ്ടുവരാത്തതി
നാൽ ഭർത്താവിന്റെ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടവർ, മാർക്കു
കുറഞ്ഞതിന്റെ പേരിൽ വീടു വിടേണ്ടി വന്നവർ, വീടിന്റെ അകത്തളങ്ങളിൽ
ലൈംഗിക പീഡനത്തിനിരയായി രക്ഷിതാക്കളുടെ
പോലും പിന്തുണ കിട്ടാതെ തെരുവിലേക്ക് ആനയിക്കപ്പെട്ടവർ,
കാമുകന്റെ വഞ്ചനയ്ക്കിരയായവർ എന്നിങ്ങനെ പല വിഭാഗത്തിൽ
പെട്ട പെൺകുട്ടികൾ അവസാനത്തെ ആശ്രയമായി എത്തിച്ചേരുന്നത്
ലൈംഗിക തൊഴിലിൽ ആണ്. ഇവിടെ അവർ
സ്വാതന്ത്ര്യം അനുവിക്കുന്നുണ്ട്.

ചോദ്യം: വരുമാനമുണ്ടാക്കാൻ കെല്പില്ലാത്ത പെണ്ണിന് വീട്ടിൽ
യാതൊരു വിലയും ഇല്ലെന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ
എഴുതിയിട്ടുണ്ടല്ലോ. ഇന്ന് പെൺകുട്ടികൾ വിദ്യാഭ്യാസത്തിലും
തൊഴിലിലും വളരെ മുന്നോട്ടു പോകാൻ കാരണം ഈ തിരിച്ചറി
വു കൂടിയാണെന്നു പറയാമോ?

ഉത്തരം: തിരിച്ചറിവല്ല, സാമ്പത്തികമാണ് എല്ലാത്തിനും മുന്നിൽ
എന്ന് അവർ മനസിലാക്കി. ഇനിയുള്ള കാലം ജീവിക്കാൻ
രണ്ടുപേർക്കും തൊഴിൽ വേണ്ടിവരുമെന്ന് അവർക്കറിയാം. ഉപകരണങ്ങളുടെ
എണ്ണം വീടുകളിൽ വർധിച്ചു. വായ്പാ തിരിച്ചടവുകൾ
കൂടി. വീട്ടുചെലവുകൾ ക്രമാതീതമായി വർധിച്ചു. ഗാർഹി
കാന്തരീക്ഷത്തിൽ സമത്വം ഒട്ടും ഇല്ലാതായി. ജോലിക്കു പോകുന്ന
സ്ത്രീകൾ ഒട്ടും സമയം കളയാതെ വീട്ടിൽ തിരിച്ചെത്തി ജോലികൾ
എല്ലാം ചെയ്തു തീർക്കണം. ഫലത്തിൽ പെണ്ണുങ്ങൾക്ക്
ജോലിഭാരം ഇരട്ടിയായി. ഇതോടെ ഭർത്താവിന് സ്വാതന്ത്ര്യം വർ
ധിച്ചു. അയാൾ മദ്യപാനത്തിലേക്ക് കൂടുതലായി നീങ്ങി. ഭാര്യ വെജിറ്റബിൾ
ആയതോടെ ഇര തേടാനുള്ള ത്വര വർധിച്ചു. പരിധി
യും പരിമിതിയുമില്ലാതെ പുരുഷന് യാത്ര ചെയ്യാം. നമ്മുടെ സമൂഹത്തിൽ
പൊതുവായി നടക്കുന്ന കാര്യമാണ് പറയുന്നത്.

ചോദ്യം: മലയാളിയുടെ ലൈംഗിക ജീവിതം ഏതെങ്കിലും തരത്തിൽ
മെച്ചപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

ഉത്തരം: ഒരു രക്ഷയുമില്ല. കാർ കുലുങ്ങുന്നതു കണ്ട് അതിൽ
ബോംബാണെന്നു കഥയുണ്ടാക്കുന്നവനാണ് മലയാളി. മലയാളിയുടെ
ഒളിഞ്ഞുനോട്ടം എപ്പോൾ അവസാനിക്കും? അയൽ സംസ്ഥാനത്തെ
മൈസൂരിൽ പോലും പാതിരാത്രി സ്ത്രീക്ക് ഒറ്റയ്ക്കു
യാത്ര ചെയ്യാം. ഇവിടെ അതു പറ്റുമോ? പച്ചയായ ലൈംഗിക ദാരിദ്ര്യമാണ്
നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര.

ചോ: സെക്‌സ് വർക്കർമാർക്ക് മിനിമം വേതനം നൂറു രൂപയാക്കുക
തുടങ്ങിയ ആവശ്യ ങ്ങളുന്നയിച്ചു സമരം ചെയ്തിട്ടുണ്ടല്ലോ.
ഇന്നത്തെ അവസ്ഥ എന്താണ്?

ഉ: ഇന്ന് അത്യാവശ്യം ജീവിക്കാൻ കാശു കിട്ടുന്നുണ്ട്. മാസത്തിൽ
10 ദിവസം പണിയെടുത്താൽമതി 15000/ 20000 രൂപ കി
ട്ടും. കമ്പനി വീടുകൾ കേന്ദ്രീകരിച്ചുള്ള ഇടപാടുകൾ കുറഞ്ഞു.
എന്നാൽ കേരളത്തിനു പുറത്ത് ഏതാനും മണിക്കൂർ മാത്രം യാത്രാദൂരമുള്ള
ഇടങ്ങളിൽ അതൊക്കെ ഇപ്പോഴും സജീവമാണ്. സൗന്ദര്യമില്ലാത്തവർക്ക്
ഇന്നും രാത്രികൾതന്നെയാണ് ശരണം. തെരുവോരങ്ങളിൽ
ഇരുട്ടിന്റെ മറവിൽ അവർക്ക് ക്ലയന്റ്‌സിനെ കാത്തിരിക്കേണ്ടി
വരുന്നു. അന്തിക്കു ചേരാത്ത പെണ്ണും ചന്തിക്കു ചേ
രാത്ത വെള്ളവും ഇല്ലെന്നാണല്ലോ പ്രമാണം.

ചോദ്യം: കേരളത്തിൽ ലൈംഗിക തൊഴിലാളികൾ നേരിടുന്ന
പ്രധാന പ്രശ്‌നങ്ങളെന്തൊക്കെയാണ്?

ഉത്തരം: സെക്‌സ് വർക്കർ ആണെന്നറിഞ്ഞാൽ വീടു കിട്ടാൻ
പ്രയാസമാണ്. പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന
പീഡനങ്ങൾ വേറെ. അതീവ രഹസ്യമായി വേണം ഇടപാടുകൾ
നടത്താൻ. ആണുങ്ങൾക്കാണങ്കിൽ ഈ പ്രശ്‌നമൊന്നും
ഇല്ല. അതിർത്തി കടന്നു പോയി കാര്യം സാധിക്കുകയോ പങ്കാളി
യെ കൂട്ടി മൈസൂർക്കോ കന്യാകുമാരിക്കോ പോവുകയോ ചെയ്യാം.

ചോദ്യം: ലൈംഗിക തൊഴിൽ നിലനിർത്തണം എന്ന അഭി
പ്രായം ഇപ്പോഴും ഉണ്ടോ?

ഉത്തരം: ഈ തൊഴിൽചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം
ഇപ്പോഴും ഇവിടെ ഉണ്ട്. കർശനമായ കുടംബ അന്തരീക്ഷത്തിൽ
നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ചു വന്നവർ, ഗാർഹിക പീഡനം കാരണം
വെളിയിൽ ചാടിയവർ എന്നിവർക്കൊന്നും തിരിച്ചു പോകാൻ
കഴിയില്ല. വീട്ടകങ്ങളിലെ ഫ്രീ സെക്‌സിനു പകരം കാശിനു
വേണ്ടി സെക്‌സ് ചെയ്യാൻ തയ്യാറായി വരുന്നത് അരക്ഷിത ജീവി
തം വേണ്ടെന്നു കരുതുന്നവരാണ്.

ചോദ്യം: രണ്ടു ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട
ല്ലോ. അവയെക്കുറിച്ച്?

ഉത്തരം: സമൂഹത്തി ൽ പ്രാന്തവത്കരിക്കപ്പെട്ട ലൈംഗിക
തൊഴിലാളികളെക്കുറിച്ചു പറയുന്ന ജ്വാലാമുഖികൾ മുംബെ ഡോക്യുമെന്ററി
ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. നല്ല അഭിപ്രായമാണു
ലഭിച്ചത്. ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പി
ക്കുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ തായ്‌ലന്റ് യാത്രകൾ ഈ
രംഗത്ത് കൂടുതൽ സാങ്കേതിക ജ്ഞാനം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
നിശബ്ദരാക്കപ്പെട്ടവരിലേക്ക് ഒരെത്തി നോട്ടം (ട യണണയ ധഭ
ളമ ളദണ ലധഫണഭഡണഢ) എന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ബാങ്കോക്കിൽ
നടന്ന ശില്പശാലയിലേക്ക് അവസരം ൽകിയത്. ക്യാമറയുടെ
പ്രവർത്തന രീതിയും മറ്റു സാങ്കേതിക വിദ്യകളും അവർ
പഠിപ്പിച്ചു. സ്വന്തമായി ക്യാമറയും നൽകി. ഈ ക്യാമറ പൊതു
സ്വത്താണന്ന് പിന്നീട് വാദം ഉയർന്നതിനെത്തുടർന്ന് ഓഫീസിൽ
തിരിച്ചേല്പിക്കുകയായിരുന്നു. ഇപ്പോൾ പേരിടാത്ത ഒരു ഫീച്ചർ ചി
ത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുകയാണ്. ഇതിലൂടെ ച
ലച്ചിത്ര ലോകത്തേക്ക് ഒരു എൻട്രിയാണ് പ്രതീക്ഷിക്കുന്നത്. കാത്തിരുന്നു
കാണാം.

ചോദ്യം: ആദ്യകാലത്ത് വളരെ സജീവമായിരുന്ന ലൈംഗികത്തൊഴിലാളി
സംഘടനാ പ്രവർത്തനങ്ങളിൽ നിന്നു പിന്നീട് പുറകോട്ടു
പോയത് എന്തു കൊണ്ടാണ്?

ഉത്തരം: പ്രാക്ടിക്കലായി അതു കൊണ്ട് വലിയ ഗുണമില്ലെ
ന്നു ബോധ്യമായി. ജ്വാലാമുഖി തുടങ്ങിയ സംഘടനകളുടെ പ്രവർ
ത്തനങ്ങളിൽ പ്രധാനം എച്ച്‌ഐവി തടയുന്നതിനുള്ള ബോധവത്കരണമായിരുന്നു.
തുടക്കത്തിൽ ഫലപ്രദമായി ഇതു ചെ
യ്യാൻ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സ്റ്റിഗ്മയും മറ്റും കാരണം പി
ന്നിട് മുന്നോട്ടു പോയില്ല. ആരോഗ്യ പ്രവർത്തകർ ഇത്തരം ബോധവത്കരണ
സംരംഭങ്ങൾ ഏറ്റെടുത്തു വിജയകരമായി നടത്താൻ
തുടങ്ങിയതോടെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു വലി
യ പ്രസക്തിയില്ലാതായി.