ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും
അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും
പുകയും കൊണ്ടു കരുവാളിച്ച അവരുടെ ജീവിതം പ്രശസ്തിയുടെ
വെള്ളിവെളിച്ചത്തിലേക്കാനയിക്കപ്പെട്ടത് പെട്ടെന്നായിരുന്നു.
അക്ഷരങ്ങളോടുള്ള ബാല്യകാല പ്രണയമാണ് ഈ സാധാരണ
വീട്ടുജോലിക്കാരിയെ ഇരുണ്ടതും വേദനാനിർഭരവുമായ സ്വന്തം
ജീവിതം മറ്റുള്ളവർക്കായി പകർത്താൻ പ്രാപ്തയാക്കിയത്. ഹൽ
ദറുടെ ആത്മകഥയായ ആലോ ആന്ധരി (സാധാരണമല്ലാത്ത ഒരു
ജീവിതം) എന്ന കൃതി 13 വിദേശ ഭാഷകളുൾപ്പടെ 24 ഭാഷകളി
ലേക്കു വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനാളുകൾ
ക്ക് വായനയുടെ ഉന്മാദം പകരുകയും ചെയ്തു. 2006ലാണ് ഈ
പുസ്തകം പുറത്തിറങ്ങിയത്. ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റിന്റെ വുമൺ
ഓഫ് ദി ഇയർ അവാർഡ് ഇത്തവണ ബേബി ഹൽദാറിനു നൽ
കാൻ ജൂറി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

ഹിന്ദി സാഹിത്യത്തിലെ ഇതിഹാസമായ മുൻഷി പ്രേം ചന്ദി
ന്റെ പേരക്കുട്ടിയും ഹൽദറുടെ യജമാനനുമായ പ്രൊഫസർ പ്രബോധ്
കുമാറാണ് അറിയപ്പെടാതെ കടന്നുപോകുമായിരുന്ന ഈ
യുവതിയുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത്. വായനയോടുള്ള അവരുടെ
കമ്പം മനസിലാക്കിയ അദ്ദേഹം നിരന്തരം പ്രോത്സാഹി
പ്പിച്ചു. പ്രമുഖ എഴുത്തുകാരുടെ കൃതികൾ എത്തിച്ചുകൊടുത്തു.
ഓർമക്കുറിപ്പുകൾ എഴുതി പൂർത്തിയാക്കിയപ്പോൾ എഡിറ്റ് ചെ
യ്ത് ചിട്ടപ്പെടുത്തുക മാത്രമല്ല പ്രാദേശിക സാഹിത്യ വൃത്തങ്ങ
ളിൽ അതേക്കുറിച്ചു സംസാരിക്കുകയും ബംഗാളിയിൽ നിന്ന് കൃതി
ഹിന്ദിയിലേക്കു വിവർത്തനം ചെയ്യുകയും ചെയ്തു.

വീട്ടുജോലിക്കാരുടെ യാതനകളും സ്വജീവിതത്തിലെ അവി
സ്മരണീയമായ അനുഭവങ്ങളും ചിത്രീകരിക്കുന്ന പുസ്തകം വലിയ
മാധ്യമ ശ്രദ്ധ നേടി. ഏഷ്യൻ രാജ്യങ്ങളിൽ വീട്ടുവേലക്കാർ
നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും നേരെ പിടിച്ച
കണ്ണാടി എന്ന നിലയിൽ ബേബി ഹൽദറുടെ ആത്മകഥ വ്യാപകമായി
വായിക്കപ്പെട്ടു. രണ്ടു വർഷത്തിനകം രണ്ടു പതിപ്പുകൂടി
പുറത്തിറങ്ങിയതോടെ പുസ്തകം പ്രചാരത്തിന്റെ കാര്യത്തിൽ
അതിവേഗം മുന്നോട്ടു കുതിച്ചു. തുടർന്ന് 13 വിദേശ ഭാഷകളുൾ
പ്പടെ 24 ഭാഷകളിലേക്കാണ് ഈ രചന മൊഴിമാറ്റപ്പെട്ടത്. സ്പന്ദിക്കുന്ന
ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ എന്ന നിലയിൽ വളരെയെളുപ്പം
അത് വായനക്കാരെ ആകർഷിച്ചു.

ജനിച്ചത് ജമ്മു കശ്മീരിലാണെങ്കിലും പശ്ചിമ ബംഗാളിലെ
24 പർഗാനാസ് ജില്ലയിലാണ് ബേബി ഹൽദർ ഇപ്പോൾ താമസി
ക്കുന്നത്. സൺഡേ ടൈംസ്, ന്യൂയോർക്ക് ടൈംസ് എന്നിവ ഉൾ
പ്പടെ ഇന്ത്യയിലും വിദേശത്തും എല്ലാ പ്രധാന മാധ്യമങ്ങളിലും
അവരെക്കുറിച്ചുള്ള ഫീച്ചറുകൾ വന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഫി
ലിംസിലെ അനുമേനോൻ ബേബി ഹൽദറെക്കുറിച്ചു നിർമിച്ച
ഡോക്യുമെന്ററി ദൂർദർശൻ, എൻ ഡി ടി വി, ആജ് തക്, സ്റ്റാർ
ന്യൂസ്, ചാനൽ 7, ബി ബി സി, സി എൻ എൻ തുടങ്ങി എല്ലാ ദൃശ്യ
മാധ്യമങ്ങളിലും പ്രാധാന്യപൂർവം പ്രദർശിപ്പിക്കപ്പെട്ടു.

ആലോ ആന്ധരി യുടെ ഇംഗ്‌ളീഷ് പതിപ്പ് 2006ൽ പ്രമുഖ നടി
യും ആക്ടിവിസ്റ്റുമായ നന്ദിതാദാസാണ് പ്രകാശനം ചെയ്തത്.
എൻസിഇആർടിയുടെ സ്‌കൂൾ സിലബസിൽ ഈ പുസ്തകം പതിനൊന്നാം
ക്ലാസിലെ പാഠപുസ്തകം കൂടിയാണ്. രണ്ടാമത്തെ
പുസ്തകം ‘ഇഷത് രൂപാന്തർ’ ബംഗാളിയിൽ നിന്നു നാലു ഭാഷകളിൽ
വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബംഗാളി
ഭാഷയിൽ 2015ൽ ഇറങ്ങിയ മൂന്നാമത്തെ പുസ്തകമായ ‘ഖോരെ
പെഹ്‌രാർ പഥ്’ വ്യാപകമായ നിരൂപക ശ്രദ്ധ പിടിച്ചെടുക്കുകയുണ്ടായി.