എന്റെ ചിത്രമെഴുത്ത്: ദേവൻ മടങ്ങർളി

ദേവൻ മടങ്ങർളി

എന്നെക്കുറിച്ച് ഞാൻതന്നെ എഴുതുമ്പോൾ എനിക്കോർമവരുന്നത്
കെ.ജി.എസ്സിന്റെ ഒരു കവിതാശകലം ആണ്. ”ആരെയാണ്
ഏറെ ഇഷ്ടം”/”എന്നെത്തന്നെ”/”അതുകഴിഞ്ഞാലോ?”/”കഴിയുന്നില്ലല്ലോ?”/ഇങ്ങനെ
സ്വന്തം അനുഭവങ്ങളുടെ ഓർമകളുടെ ചാരത്തിൽ നിന്ന് ഞാൻ ചിത്രം വരച്ചുകൊണ്ടി
രിക്കുന്നു. വേദന ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിൽ അതിൽ
നിന്നും മുക്തി നേടാനുള്ള മാർഗവും നമ്മുടെ കൈവശമുണ്ട്.
അതാണ് എനിക്കു ചിത്രംവര. ബാല്യകാലം മുതലുള്ള അനുഭവങ്ങളുടെ
തടവറയിൽ നിന്നും മുക്തമാവാൻ പറ്റാത്ത മനസ്സാണ്
എന്റേത്. അതിൽ നിന്നും മോചനം നേടാൻ പറ്റാത്തതുകൊണ്ട്
ആ ഓർമകളുടെ ചിത്രങ്ങൾ പ്രകൃതിയിൽ കാണുന്ന സാധാരണ
ബിംബങ്ങളിലൂടെ ഞാൻ കടലാസിൽ പകർത്തുന്നു, വരയ്ക്കുന്നു.
ഒരു കഥയുടെ ശില്പഘടനാസാമ്യമുള്ള ചിത്രങ്ങളിൽ ഞാനും ഒരു
ഭാഗമാകുന്നു. അതിൽ എന്റെ കൂട്ടുകാരായി കാക്കയും മൂങ്ങയും
തവളയും മീനും ആടും നായയും ഉറുമ്പും പുഴുക്കളും ഉണ്ട്.
ഇവയെ എല്ലാം കടുത്ത ഏകാന്തതയാൽ പുറപ്പെട്ടപോലെയാണ്
ചിത്രീകരിക്കാറ്.

മദ്ധ്യകേരളത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ഞാൻ
ജനിച്ചത്. വേദസൂക്തങ്ങളുടെയും നമ്പൂതിരിയെ മനുഷ്യനാക്കുക
എന്ന സാമൂഹ്യ പരിഷ്‌കരണങ്ങളുടെയും കാലഘട്ടത്തിൽ ജനി
ച്ചുവളർന്ന എന്നിൽ പക്ഷേ ഞാനറിയാതെ ചിത്രകലയുടെ ബീജം
നാമ്പിട്ടു വളർന്നുതുടങ്ങിയിരുന്നു. ചിത്രകലയുടെ ഒരു കുടുംബ
പശ്ചാത്തലം ഒന്നുമില്ലെങ്കിലും മുതുമുത്തശ്ശൻ ഒരുപാട് വരച്ചിരുന്നതായി
കേട്ടിട്ടുണ്ട്. ചിലപ്പോൾ ഇതായിരിക്കാം ഞാനറിയാതെ
എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന് എന്നെയും ഒരു ചിത്രകാരനാക്കിയത്.
ബാല്യകാലങ്ങളിൽ ബന്ധുമിത്രാദികൾക്ക് ചിത്രങ്ങൾ
വരച്ചുനൽകുക എന്റെ ഒരു വിനോദമായിരുന്നു. പിന്നീട് ചില
ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നതുകൊണ്ട് ഞാൻ ഈ വരയ്ക്ക
ലെല്ലാം മാറ്റിവച്ചു. എന്റെയും കുടുംബത്തിന്റെയും നിലനില്പി
നായി പലവിധ ജോലികൾ ചെയ്തു. സഹനങ്ങളുടെ, വേദനകളുടെ,
ശാരീരികാസ്വസ്ഥതകളുടെ നീണ്ട കാലങ്ങളായിരുന്നു, പിന്നീ
ട്. അപ്പോഴും ഞാനറിയാതെതന്നെ കലയുടെ അഗ്നി ഉള്ളിൽ
എരിഞ്ഞും പുകഞ്ഞും നീറ്റിക്കൊണ്ടിരുന്നു. ഇത് അസഹനീയമായ
ഘട്ടത്തിലെത്തിയപ്പോൾ ഞാൻ എന്റെ ജോലി രാജിവച്ച്
ചോളമണ്ഡലം ചിത്രകാരന്മാരുടെ ഗ്രാമത്തിലേക്ക് വണ്ടി കയറി.
പിന്നെ അഹമ്മദാബാദിലേക്ക്. അവിടെനിന്ന് ചിത്രകല കൂടുതൽ
സജീവമായ ഡൽഹിയിലേക്ക്. ഒരു പരിധിവരെ അഹമ്മദാബാദിലെ
കനോറിയ സെന്റർ ഫോർ ആർട്ടാണ് എന്റെ കലയെ തേച്ചുമിനുക്കിയെടുക്കുവാൻ
സഹായിച്ചത്.

ഒരു യാത്രികന്റെ മനസ്സോടെ ഇന്ത്യയൊട്ടാകെ ഒരുപാടുതവണ
യാത്ര ചെയ്ത ഞാൻ, പക്ഷേ വരച്ച ചിത്രങ്ങളിൽ യാത്രയുടെ രൂപകങ്ങളൊന്നും
വന്നിട്ടില്ല. ജന്തു-സസ്യലോകത്തിന്റെ സൂക്ഷ്മഭാവങ്ങൾ,
വേരുകൾ അനാവൃതമാക്കിയ പാമ്പിൻകാവിലെ മഹാമരങ്ങൾ,
കരിയിലകൾ, ശലഭങ്ങൾ, ചെറുസസ്യങ്ങൾ, ഷഡ്പദങ്ങൾ,
പിന്നെ പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരുപാട് ചിഹ്ന
ങ്ങളും ചിത്രങ്ങളിൽ കാണാം. മനുഷ്യാവസ്ഥ ചിത്രീകരിക്കുവാൻ
ആദ്യകാല ചിത്രങ്ങളിൽ വലിച്ചെറിയപ്പെട്ട, പൊട്ടിത്തകർന്നും
പുഴുവരിച്ചും ഉറുമ്പരിച്ചും കിടക്കുന്ന പെൺപാവകളെയാണ്
ഞാൻ ഉപയോഗിച്ചത്. ചുറ്റും ചിതറിക്കിടക്കുന്ന കടലാസുകളിൽ
ചില ചിഹ്നരൂപകങ്ങളും വരച്ചുചേർത്തിരുന്നു. ഈ രചനകളെല്ലാം
പെൻസിൽ കൊണ്ടായിരുന്നു. ഇപ്പോഴും എന്റെ ഇഷ്ടപ്പെട്ട
മാധ്യമം പെൻസിലും കടലാസുമാണ്. പെൻസിൽ വരകളിൽ
നിന്ന് വളരെ പതുക്കെയാണ് ഞാൻ വർണലോകത്തിലേക്ക് കടന്നത്.
ചെറിയൊരു ആശങ്ക എന്നിലുണ്ടായിരുന്നു. ഗുരുക്കന്മാരി
ല്ലാത്തതുകൊണ്ടും ഒരു അക്കാഡമിക് ശിക്ഷണമില്ലാത്തതുകൊണ്ടുമുള്ള
ആശങ്ക. ഏകവർണങ്ങളിൽ നിന്നും ബഹുവർണങ്ങ
ളോട് എനിക്ക് ഇഷ്ടം കൂടിക്കൂടിവന്നു. എങ്കിലും വർണങ്ങൾ ധാരാളമായി
ചിത്രങ്ങളിൽ ഉപയോഗിക്കാറില്ല.

യഥാർത്ഥ ജീവിതദൃശ്യങ്ങളല്ലെങ്കിലും യഥാർത്ഥ ജീവിതാനുഭവങ്ങളാണ്
ഞാൻ ചിത്രത്തിലാക്കുന്നത്. അതിന് ഒരു അയഥാർത്ഥ
തലത്തിലുള്ള (ലഴററണടഫധലളധഡ) ചിത്രവിന്യാസം ഞാൻ വരുത്തുന്നു.
ഒരു മുത്തശ്ശിക്കഥപോലെ. ആദ്യകാലചിത്രങ്ങളിലെല്ലാം
ഘനീഭവിച്ച കറുത്ത ദു:ഖം കലർന്ന നിരാശ ദ്യോതിപ്പിക്കുന്ന ഒരു
അന്തരീക്ഷം കാണാം. പ്രമുഖ എഴുത്തുകാരനും ചിത്രകലാനിരൂപകനുമായ
പി. സുരേന്ദ്രൻ ഒരിക്കൽ എഴുതിയതുപോലെ, ”രതി,
പ്രണയം, ബാല്യം ഒക്കെയും ഓർമകളുടെ സഞ്ചയത്തിലേക്ക് കടന്നുവരുന്നു.
എന്നാൽ ഇത്തരം എല്ലാ അനുഭവങ്ങളും വളരെ മ്ലാനതയിലേക്ക്
നയിക്കുന്ന ഒരനാഥത്വബോധം ദേവന്റെ ചിത്രങ്ങളിൽ
എമ്പാടുമുണ്ട്. അതിനാൽ നിറയെ സങ്കടങ്ങൾ മാത്രമുള്ള കാൻ
വാസുകൾ എന്നും ഇവയെ വിശേഷിപ്പിക്കാം”. ഈ കരയിപ്പി
ക്കുന്ന ചിത്രങ്ങളിൽ നിന്നും വർണത്തിലേക്കു വന്നപ്പോൾ
പതുക്കെ പതുക്കെ സന്തോഷത്തിന്റെയും പ്രത്യാശയുടെയും
അന്തരീക്ഷം പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് വർണങ്ങളിൽ പച്ച
എനിക്കൊരു വികാരമായി മാറി. വരണ്ട ഉണങ്ങിയ ഇലകൾക്കിടയിൽ
നിന്ന് ഉയർന്നുവരുന്ന ബിംബസമൃദ്ധമായ ആദ്യകാല ചിത്രങ്ങളിൽ
നിന്ന് പച്ചയുടെ നിറഭേദങ്ങളിലൂടെ പ്രകൃതിയിലേക്ക്
ഞാൻ പിച്ച വച്ചത് വളരെ പതുക്കെയാണ്.


കലാലയപഠനത്തിനുശേഷം തൊഴിൽ എന്ന നിലയിൽ പല
കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇങ്ങനെ തൊഴിലെടുക്കുമ്പോൾതന്നെ
ഒരു സ്വത്വപ്രതിസന്ധി അനുഭവിച്ചിട്ടുണ്ട്. പിന്നീട്
തൊഴിൽ ഉപേക്ഷിച്ച് ചിത്രകാരനായപ്പോൾ ചെയ്ത ഒരു ചിത്രം ഈ
പ്രതിസന്ധിയുടെ ആവിഷ്‌കാരമാണ്. ആർതർ മില്ലറിന്റെ പ്രശസ്തമായ
ഒരു നാടകത്തിന്റെ ശീർഷകമാണ് ഈ ചിത്രത്തിന് ഞാൻ
നൽകിയത്. ‘Death of a Salesman’. അലമാരകളിൽ അടുക്കി
വച്ച പുസ്തകങ്ങളുടെയും മരുന്നുകുപ്പികളുടെയും ചിത്രം ഒരുവശത്ത്.
മറുപകുതിയിൽ ഉണങ്ങിയ കൊഴിഞ്ഞുവീണ ഇലകളാൽ
സമൃദ്ധമായ പ്രകൃതി. അവിടെ മരിച്ചവരെ കിടത്തുവാൻ ഉപയോഗിക്കുന്ന
മുളയുടെ ഏണി. ചിത്രത്തിൽ വിലങ്ങനെ മരിച്ചുകിടക്കുന്ന
ഒരു യുവാവ്. ചിത്രം പെൻസിലിന്റെയും ജലച്ചായത്തി
ന്റെയും ഒരു മിശ്രണമാണ്.

ചിത്രത്തിനകത്ത് ചിത്രം വരുന്നൊരു രചനയുണ്ട്. ‘ഉണടളദ മത
ട ട്രളഴറടഫധലള’. കലാപ്രവർത്തനങ്ങൾക്കുവേണ്ടി ഡൽഹിയി
ലേക്ക് കുടിയേറിയപ്പോൾ എന്റെ നാട്ടുമ്പുറത്തിന്റെ വേഷം അഴി
ച്ചുവയ്‌ക്കേണ്ടിവന്നു. കടമ്മനിട്ട ‘നഗരത്തിൽ’ എന്ന കവിതയിൽ
എഴുതിയപോലെ, ”ജീവിതം തളംകെട്ടി നിൽക്കുമീ നഗരത്തി
ൽ”/”വേവുമേറ്റലഞ്ഞു ഞാനേകനായെന്തോ തേടി”/തേടിയത്
എനിക്കു നഷ്ടപ്പെട്ട ഗ്രാമത്തിന്റെ വിശുദ്ധിയും നൈർമല്യവുമായി
രുന്നു. ആ ഓർമയിൽ നിന്നാണ് ഈ ചിത്രം വരുന്നത്. അവിടെ
ഞാൻ എന്നെത്തന്നെ ഉപേക്ഷിച്ച് വന്നതായിട്ടാണ് ചിത്രീകരിച്ച
ത്.

മനുഷ്യാവസ്ഥകളുടെ സൂക്ഷ്മത്തിലുള്ള വിസ്തരിക്കലാണ്
ചില ചിത്രങ്ങളിൽ ചെയ്യാറുള്ളത്. അങ്ങനെയൊരു ചിത്രത്തിൽ
കരഞ്ഞുകൊണ്ടു കിടക്കുന്ന ഒരു മനുഷ്യന്റെ കണ്ണുനീർ ഒരു പാത്രത്തിലേക്ക്
ഇറ്റുവീഴുകയും അതൊരു ജലാശയമായി മാറുകയും
അതിൽ കടലാസുതോണിയിറക്കുന്ന ബാല്യം കടന്നുവരികയും
ചെയ്യുന്നു.

എന്നിലെ കലാകാരൻ കാല്പനികനായ ഏകാകിയാണ്.
സഞ്ചാരിയാണ്. ഞാൻ എന്റെ പരിസരത്തെ അറിഞ്ഞ് അതിനെ
ആവിഷ്‌കരിക്കുന്നു. നയിക്കുന്നവന്റെയും പിന്തുടരുന്നവന്റെയും
ഇടയിൽ പെടുമ്പോഴുള്ള മാനസികാവസ്ഥ ഞാൻ രണ്ടു ചിത്രങ്ങ
ളിൽ രണ്ടു രീതിയിൽ വരച്ചിട്ടുണ്ട്. ഒന്ന്, ‘ഏമടള ാണടഢധഭഥ ഉമഥ എമഫഫമശല’.
ഇതിൽ നായയ്ക്കു മുന്നേ ആടിനു പിന്നാലെ നടക്കുന്ന
ചിത്രകാരനെയും, രണ്ടാമത്തെ ചിത്രത്തിൽ, ‘ൗദറമഴഥദ ളദണ എമറണലള’-ൽ,
രണ്ടു വഴിയിലേക്കും തിരിഞ്ഞു നിൽക്കുന്ന ആടിനും
നായയ്ക്കും ഇടയിൽ ഏതു വഴി തിരഞ്ഞെടുക്കണമെന്നറിയാതെ
നിൽക്കുന്ന ചിത്രകാരനെയും കാണാം. ജീവിതത്തിനും മരണത്തിനും
ഇടയിലെ ഒരു പ്രഹേളികപോലെ.

ഓർമകളുടെ ചാരത്തിൽ നിന്ന് ഇഷ്ടപ്പെട്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുവാൻ
പറഞ്ഞാൽ രണ്ടെണ്ണം എടുക്കും. രണ്ടും
സ്ര്തീയുടെ വ്യസനവും നിരാശയും വ്യഥകളും നിറഞ്ഞ ചിത്രങ്ങ
ൾ. ഒന്ന്, ‘Around the Fossilised Butterflies’. ചത്ത പൂമ്പാറ്റകളുടെ
ആത്മാക്കൾ ചുറ്റും പറക്കുന്ന ഒരു സ്ര്തീയുടെ രൂപം. ദു:ഖം
ഘനീഭവിച്ച, താടിക്കു കൈ കൊടുത്ത, തലയുടെ ശില്പഘടനയിൽ
വരച്ച ചിത്രം. പെൻസിൽ കൊണ്ടാണിത് വരച്ചത്. വേദനകളുടെ
അനുഭവങ്ങളുടെ ഓർമയാൽ ചുറ്റപ്പെട്ട വലയത്തിനകത്ത്
ഒറ്റപ്പെട്ട ഒരു സ്ര്തീയുടെ ചിത്രം. ചിത്രശലഭങ്ങൾ പുനർനവീകരണത്തിന്റെ
ചിഹ്നങ്ങളാണ്. പക്ഷേ ചത്ത പൂമ്പാറ്റകളോ? മണ്ണിലടി
ഞ്ഞുചേർന്നെങ്കിലും വീണ്ടും ഉയിർകൊണ്ടുവരുന്ന ഓർമകളുടെ
പുനർവിചിന്തനങ്ങളാണവ.

രണ്ടാമത്തെ ചിത്രം, ‘Mother’. അച്ഛൻ മരിച്ചശേഷം ഏകാന്ത
തയെ വരിച്ച അമ്മ. നഷ്ടപ്പെട്ടുപോയ കൂട്ടിനെയോർത്ത് കൈകൾ
തമ്മിൽ താലോലിച്ച് ആലോചനാനിമഗ്നയായി കുന്തിച്ചിരിക്കുന്ന
അമ്മ. ഇത് ദിവസേന കാണുന്ന എന്നിൽ വേദന നിറച്ചു. അത്
ചിത്രമായി. വീട്ടിനകത്തോ പുറത്തോ എന്നറിയാതെ അസ്തമയസൂര്യന്റെ
പ്രതിബിംബത്തിനു മുൻപിൽ, പച്ചനിറത്തിൽ കൊത്തി
വച്ചിട്ടുള്ള പുൽത്തകിടിയിൽ പതിഞ്ഞ വീടിന്റെ നിഴലിൽ ഇരി
ക്കുന്ന അമ്മ. ദു:ഖമകറ്റാൻ പ്രകൃതി അവളെ ആശ്ലേഷിക്കുന്നതുപോലെ.
ചില സമയങ്ങളിൽ എന്റെ ചിത്രങ്ങളിൽ ഒരു കാക്ക വന്ന് കുടി
പാർക്കുന്നുണ്ട്. ചിലപ്പോൾ മൂങ്ങയും. കാക്കയും മൂങ്ങയും
പകലും രാത്രിയും പോലെ ഒഴിവാക്കാൻ പറ്റാതെ എന്നിൽ ചില
അനുഭവങ്ങളുടെ ചിഹ്നമായി, ഓർമപ്പെടുത്തലായി നിറഞ്ഞുനി
ൽക്കുന്നു. കുളമാണ് മറ്റൊരു ബിംബം. കുളത്തിൻകരയിൽ
ഇരുന്നു കളിക്കുന്ന കുട്ടി, പഠിക്കുന്ന കുട്ടി, ഉറങ്ങുന്ന കുട്ടി എന്നി
ങ്ങനെ കുറെ ചിത്രങ്ങളുണ്ട്. കുളം ആദ്യജീവന്റെ ഉൾത്തുടിപ്പുപോലെ
എന്നിൽ ആശ്വാസത്തിന്റെ കുളിർമ നിറയ്ക്കാറുണ്ട്. ഇപ്പോഴും,
ധ്യാനപരമ്പരയിൽ, തലകീഴായിക്കിടക്കുന്ന ‘അശ്വ
ത്ഥ’ത്തിന്റെ താഴെ ‘ധ്യാനത്തിലിരിക്കുന്ന കുട്ടി’ ഉൾപ്പെടെയുള്ള
ചിത്രങ്ങളാണ് പിന്നെയുള്ളത്.

ചിത്രരചന ജീവിതമാർഗമാക്കിയപ്പോൾ ആദ്യം ചെയ്ത രചനകളെല്ലാം
പ്രകൃതിദൃശ്യങ്ങളായിരുന്നു. അതിൽ ്ധVincent Vangou-ന്റെയും Paul Gauguin-ന്റെയും സ്വാധീനം കാണാം.
പിന്നീട് ഇന്ത്യൻ മിനിയേച്ചറുകളും കേരള ചുമർചിത്ര പാരമ്പര്യ
ങ്ങളും സ്വാധീനം ചെലുത്തുവാൻ തുടങ്ങി. ആത്മകഥാപരമായ
മാനം എല്ലാ ചിത്രങ്ങളിലും ഉണ്ട്. പ്രകൃതിയെ സൂക്ഷ്മമായി നിരീ
ക്ഷിക്കുന്ന ഏകാകിയും ഉത്കണ്ഠാകുലനുമായ ഒരു ബാലനെ
(കുട്ടിയെ) ഈ ചിത്രങ്ങളിലെല്ലാം കാണാം. ഇഷ്ടപ്പെട്ട കാഴ്ച
കൾ, പ്രസക്തമാണെന്ന് തോന്നുന്നവ അതീവശ്രദ്ധയോടെ പരമാവധി
വിശദാംശങ്ങളോടെ വരയ്ക്കാനാണ് എനിക്കിഷ്ടം. പ്രമുഖ
ചിത്രകലാനിരൂപകൻ പി. സുധാകരൻ ഒരിക്കൽ എഴുതിയത്, ‘He claims nothing; he simply draws. He does not just draw, but relives memory” എന്നാണ്.