എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍

കുറെക്കാലം മുമ്പാണ്. കേരള
കൗമുദി പത്രത്തിന്റെ ഒന്നാം
പുറത്ത് വലിയൊരു പരസ്യം –
തലയെടുപ്പുള്ള കൊമ്പനാനയുടെ പടം
വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ
മ്പൻ പത്രമെന്ന് മലയാള മനോരമയുടെ
വിളംബരം. ഒരു സഹജീവിപത്രത്തിന്റെ
പേര് അബദ്ധവശാൽപോലും ഒരു പത്ര
വും അച്ചടിക്കാത്ത കാലം. (ഇപ്പോഴും ടി
അയിത്തത്തിന് കാര്യമായ ദേദഗതി
യൊന്നുമില്ല. ”മറ്റൊരു ചാനലിനോട്
ലങ്ങേര് പറഞ്ഞു…” എന്നാണല്ലോ
നമ്മുടെ ഭൂലോക ലിബറൽ ചാനലുകളുടെ
വരെ ഡയലോഗ് ശൈലി). മനോരമയുടെ
പരസ്യമടിക്കാൻ കൗമുദി തയ്യാറായത്
അന്ന് പലർക്കും അത്ഭുതമായിരുന്നു.
വൈകാ തെ ആ മഹാമാനസികതയുടെ
ഗുട്ടൻസ് വെളിവായി – ഇതേ
കൊമ്പനാന വെള്ളത്തിൽ മുങ്ങിത്താഴുന്ന
ചിത്രവുമായി കൗമുദിയുടെ സ്വന്തം
പരസ്യം അതേ പത്രസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു.
ഇംഗിതവും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പ്രചാരമുള്ള പത്രം പോലും
അക്കാര്യം പ്രചരിപ്പിക്കാൻ അവലംബി
ക്കുന്ന പത്രമേത്? ഉത്തരം: കേരളകൗമുദി.
അതിന്റെ കാരണമെന്ത്? ഉത്തരം:
വിശ്വാസ്യത.
ചുരുക്കത്തിൽ, മനോരമയുടെ പരസ്യക്കാശും
കിട്ടി, ‘വിശ്വാസ്യത’യിലെ
ഒന്നാംറാങ്കും ഉറപ്പിച്ചെടുത്തു. ചരിത്രപരമായിത്തന്നെ
വിശ്വാസ്യതയുടെ കാര്യ
ത്തിൽ ദാരിദ്ര്യമനുഭവിക്കുന്നതുകൊ
ണ്ടോ എന്തോ മനോരമ പിന്നീട് ഇതി
ന്മേലൊരു പരസ്യഗുസ്തിക്ക് മെനക്കെട്ടുകണ്ടില്ല.

വിശ്വാസ്യതയെ മാധ്യമങ്ങളുടെ
നിലനില്പിന്റെയും വികാസത്തിന്റെയും
ഘടകമായി കണ്ടിരുന്ന കാലമൊക്കെ
പോയി. ഇന്ന്, ഇപ്പറയുന്ന കൗമുദിപോലും
അങ്ങനൊരു മേനി നടിക്കാൻ തുനി
യുമെന്നു തോന്നുന്നില്ല. പ്രചാരക്ക
ണക്കും പരസ്യവരുമാനവും തമ്മിലെ
സമവാക്യത്തിന്മേലുള്ള വാണിഭക്കളി
യാണ് പുരോഗമിച്ചുകയറിയത്; അതി
ന്മേലുള്ള കള്ളക്കളികളും. വിശ്വാസ്യത
തൂക്കിവിറ്റാൽ ന്യൂസ്പ്രിന്റിനുള്ള കാശുപോലും
തികയില്ലെന്ന് പത്രങ്ങൾ കണ
ക്കാക്കിത്തുടങ്ങി. പിന്നെ, ടി.വി. ചാന

ടി.വി. കാഴ്ച എങ്ങനെയാണ്
യുക്തിസഹമായി
തിട്ടപ്പെടുത്തുക?
റ്റി.ആർ.പി. ദൈവം സ്വയം
തിരഞ്ഞെടുക്കുന്ന ചില
നഗരങ്ങൾ. അവി ടെ
ദൈവകടാക്ഷം കിട്ടുന്ന
ചില്ലറ വീടുകൾ. അവി
ടുത്തെ അനുഗൃഹീത
റിമോട്ട് കൺട്രോളിൽ ഒരു
ദൈവീക ‘സുന’ ഘടിപ്പി
ക്കും. ആ വീട്ടിലെ അന്തേവാസികൾ
ദർശിച്ച ചാന
ൽപരിപാടികളേത്, ദർ
ശനം എത്ര നേരം, ദർശിച്ച
ഭക്തരുടെ പ്രായവും
ലിംഗവും എന്നെതാക്കെ
‘സുന’ തിട്ടപ്പെടുത്തും.
ആഴ്ചതോറും ഈ
ദൈവീക ഔട്പുട്ടിന്റെ
ശരാശരിയെടുക്കും.
അതാണ് ടെലിവിഷൻ കാഴ്
ചയുടെ വിശുദ്ധ കണ
ക്കായി കൊണ്ടാടുന്നത്.
കേരളം പോലെ ഇത്രകണ്ട്
ജനസാന്ദ്രതയും അഭിരുചി
വൈവിധ്യവുമു ള്ള ഒരു
പ്രദേശത്ത് കേവലമായ
റാൻഡം സർവേയുടെ നിലവാരം
പോലുമില്ലാത്ത ഈ
തട്ടിപ്പ്, സീഫോളജി എന്ന
ഉഡായിപ്പിനുതന്നെ ലജ്ജ
യുണ്ടാക്കുന്നതാണ്.
ഇതാണ് ഉഡായിപ്പിന്മേൽ
ഉഡായിപ്പ്.

ലുകളുടെ മത്സരവരവോടെ വൃത്താന്തവിനിമയത്തിലെ
പരമ്പരാഗത സമവാക്യങ്ങൾ
മൊത്തത്തിൽ വെള്ളത്തിലായി.
റ്റി.ആർ.പി. റേറ്റിംഗായി കൺകണ്ട
ദൈവം. ചാനൽ പരിപാടികളുടെ പ്രചാരണക്കണക്ക്
ടി ദൈവത്തിന്റെ തിരുകീ
ശയിലാണ്. പത്രങ്ങളുടെ കാര്യത്തിൽ
എ.ബി.സി. കണക്കെടുപ്പുണ്ട്. കൃത്രിമ
ങ്ങളും തരികിടയും കിഴിച്ചാലും ആ കണ
ക്കിനൊരു യുക്തിയും വ്യക്തതയുമൊ
ക്കെയുണ്ട് – ഉപയോഗിച്ച ന്യൂസ്പ്രിന്റി
ന്റെ തോത്, അച്ചടിച്ച കോപ്പികളുടെ
എണ്ണം ഇത്യാദി. എന്നാൽ ടി.വി. കാഴ്ച
എങ്ങനെയാണ് യുക്തിസഹമായി തിട്ടപ്പെടുത്തുക?

റ്റി.ആർ.പി. ദൈവം സ്വയം തിര
ഞ്ഞെടുക്കുന്ന ചില നഗരങ്ങൾ. അവി
ടെ ദൈവകടാക്ഷം കിട്ടുന്ന ചില്ലറ വീടുക
ൾ. അവിടുത്തെ അനുഗൃഹീത റിമോട്ട്
കൺട്രോളിൽ ഒരു ദൈവീക ‘സുന’ ഘടി
പ്പിക്കും. ആ വീട്ടിലെ അന്തേവാസികൾ
ദർശിച്ച ചാനൽപരിപാടികളേത്, ദർ
ശനം എത്ര നേരം, ദർശിച്ച ഭക്തരുടെ
പ്രായവും ലിംഗവും എന്നെതാക്കെ ‘സുന’
തിട്ടപ്പെടുത്തും. ആഴ്ചതോറും ഈ
ദൈവീക ഔട്പുട്ടിന്റെ ശരാശരിയെടു
ക്കും. അതാണ് ടെലിവിഷൻ കാഴ്ച
യുടെ വിശുദ്ധ കണക്കായി കൊണ്ടാടുന്നത്.
കേരളം പോലെ ഇത്രകണ്ട് ജനസാന്ദ്രതയും
അഭിരുചിവൈവിധ്യവുമു
ള്ള ഒരു പ്രദേശത്ത് കേവലമായ റാൻഡം
സർവേയുടെ നിലവാരം പോലുമി
ല്ലാത്ത ഈ തട്ടിപ്പ്, സീഫോളജി എന്ന
ഉഡായിപ്പിനുതന്നെ ലജ്ജയുണ്ടാക്കുന്നതാണ്.
ഇതാണ് ഉഡായിപ്പിന്മേൽ ഉഡായിപ്പ്.
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ
ത്തിൽ കടവിറങ്ങുന്ന ഒരൊറ്റ ചാനൽ
ശ്രീമാനും ഈ തട്ടിപ്പു തുറന്നുകാട്ടാൻ
തയ്യാറല്ല. അതാണ് കാട്ടുനീതിയിലെ
അംഗധർമം. പകരം, ചാനലുകൾ കൂടെ
ക്കൂടെ ആത്മപ്രശംസാർത്ഥം ഈ റേറ്റിംഗ്
സ്വയം പ്രദർശിപ്പിക്കും. തമാശയതുമല്ല,
ഒരു ചാനൽ ഈ പൊങ്ങച്ചം പ്രദർശി
പ്പിക്കുന്ന അതേദിവസംതന്നെ മറ്റു ചാനലുകളും
സമാന പൊങ്ങൻകണക്ക് എഴുന്നെള്ളിക്കും.
ഇതെല്ലാം കാണുന്ന നാട്ടുകാർ
മനസ്സിലാക്കേണ്ടത് ഇത്രമാത്രം –
നമ്മുടെ എല്ലാ ചാനലുകളും സ്ഥിരം
ഒന്നാംറാങ്കുകാർ. ഒന്നാംറാങ്ക് പങ്കിടുകപോലുമല്ല,
ഓരോരുത്തരും ഓരോ
ഒന്നാംറാങ്ക് സ്വയം സൃഷ്ടിച്ചണിയുകയാണ്!
കേരളകൗമുദിയുടെ പഴയ ആത്മപ്രശംസയിൽ
ഒരു മിനിമം മര്യാദയെങ്കിലുമുണ്ടായിരുന്നു
– മനോരമയ്ക്കാണ് ഏറ്റവും
കൂടുതൽ പ്രചാരം എന്നു സമ്മതിച്ചിരുന്നു;
വിശ്വാസത്തിലെ ഒന്നാംറാങ്ക് മാത്രമാണവർ
അവകാശപ്പെട്ടത്. ഇന്നോ?
എല്ലാ വാർത്താചാനലുകളും എപ്പോഴും
ഒന്നാംറാങ്കുകാർ. സമനിലയും ടൈ-
ബ്രേക്കറുമൊന്നുമില്ലാതെ മത്സരാർ
ത്ഥികളെല്ലാം ഇങ്ങനെ ഒന്നാമന്മാരായി
നിരന്തരം അവകാശപ്പെടുമ്പോൾ
കാഷ്വൽറ്റി ഒന്നുമാത്രം – വിശ്വാസ്യത.
ഇതാണ് വാർത്താവിനിമയത്തിൽ
നുണയുടെ പ്രാഥമിക ചുവടുവയ്പ്.

വിനിമയ മാധ്യമത്തിന് സ്വന്തം നിലയെപ്പറ്റിതന്നെ
പച്ചയായ നുണ എഴുന്നെള്ളി
ക്കാൻ തരിമ്പും മടിയില്ലാത്ത കാലത്ത്,
പിന്നെ അവതരിപ്പിക്കപ്പെടുന്ന വൃത്താന്തങ്ങൾക്കാണോ
നേരും നെറിയും?
വേണെങ്കിൽ കണ്ടോ, സൗകര്യമുണ്ടെങ്കിൽ
വിശ്വസിച്ചോ ഇല്ലെങ്കിൽ റിമോട്ടെടുത്തോ
എന്നാണ് പൊതുനിലപാട്.
റിമോട് കൺട്രോളിന്റെ ജനാധിപത്യം
പ്രഖ്യാപിച്ചതും ചാനൽനേതാക്കൾത
ന്നെ. (നിർഭാഗ്യവശാൽ ഈ നെഗളി
പ്പിന് അച്ചടിമാധ്യമങ്ങൾക്കു പാങ്ങില്ല.
വായനയ്ക്ക് റിമോട് ഇല്ലല്ലോ. സഹികെട്ടാൽ
വായനയ്ക്കുതന്നെ കർട്ടനിടാം.
അതാ ണി പ്പോൾ പത്രങ്ങൾ ക്കുള്ള
വെല്ലുവിളിയും മെച്ചപ്പെടാനുള്ള സാദ്ധ്യ
തയും).

ഈ നെഗളിപ്പിന്റെ ഒന്നാംഫലം,
നാട്ടുകാർക്ക് ഒരു വാർത്താചാനലിലും
അടിസ്ഥാനപരമായി വിശ്വാസമില്ല
എന്നതാണ്. അതുകൊണ്ട് അവർ കൂട്ടത്തോടെ
സീരിയലുകളിലേക്ക് പോകുന്നു.
ശിഷ്ടം, അല്ലറചില്ലറ കോമഡി,
കൊച്ചുവർത്തമാന പരിപാടികളിലേ
ക്കും. രണ്ടാംഭവിഷ്യത്ത്, ഈ മനോ
ഭാവം ചാനൽപ്രവർത്തകരുടെ ആത്മാരാമത്വത്തിന്
പേശിക്കൊഴുപ്പു കൂട്ടുന്നു
എന്നതാണ്. തങ്ങളാണ് എന്തിന്റെയും
വിധാതാക്കൾ എന്ന് അവരങ്ങുറപ്പിക്കുകയാണ്.
പ്രത്യക്ഷ തെളിവായി രണ്ടു
പരിപാടികളുണ്ട് – ഒന്ന്, വാർത്താപഗ്രഥനം
എന്ന ലേബലൊട്ടിച്ച കമന്റടി.

രണ്ട്, അന്തിച്ചർച്ച.
വിമർശനപംക്തികളുടെ ദൃശ്യരൂപം
എന്ന മട്ടിലാണ് കമന്റടി പരിപാടിക
ളുടെ വിഭാവന. പക്ഷെ കൈകാര്യക്കാരുടെ
നിലവാരവും സമീപനവും അവ
യെ വെറും പോച്ചയടിയാക്കി മാറ്റുന്നു.
ഇതേ ചാനലുകളിലെ ആക്ഷേപഹാസ്യ
പരിപാടികൾ ഇതേ ധർമം മെച്ചപ്പെട്ട
രീതിയിൽ നിർവഹിക്കുമ്പോൾ എന്തി
നാണ് പിന്നെയീഡീക്കുവർത്തമാന
മെന്ന് ഒരു ചാനൽശിരസ്സും ചിന്തിക്കുന്നി
ല്ല. പ്രശ്‌നം, അവതരണത്തിനു പിന്നിലെ
ചേതോ വി കാ രത്തി ലാണ്. എങ്ങ
നെയും സ്വന്തം മുഖപ്രദർശനം നടത്താനാണ്
മുതിർന്ന തലകൾക്കുപോലും
കൊതി. കഴമ്പുള്ള ചിലത് പറയാനുണ്ട്,
അതുകൊണ്ട് ഞങ്ങൾ പറയുന്നു എന്നല്ല,
ഞങ്ങൾ പറയുന്നു അതുകൊണ്ട് കഴമ്പുണ്ട്
എന്നതാണ് ഇക്കൂട്ടരുടെ ലൈൻ.
ഈ സൂക്കേടാണ് പരാവർത്തനങ്ങളുടെയും
വാചാടോപത്തിന്റെയും വെള്ളപ്പൊക്കമുണ്ടാക്കുക.

മുൻഗണന മുഖ
ത്തിനാവുമ്പോൾ ബാക്കിയൊക്കെ
അപ്രസക്തി വരിക്കുന്നു. ഒരൊറ്റ ഉൾ
ക്കാഴ്ചയോ പുതുചിന്തയോ, എന്തി
നേറെ ജേണലിസത്തിന്റെ മിനി മം
സ്പാർക്കോ സൃഷ്ടിക്കാതെ ഈ പരിപാടികൾ
ഉമിക്കരി ചവച്ച പ്രതീതിയോടെ
കടന്നുപോവുന്നു. രാഷ്ട്രീയ പ്രസ്ഥാന
ങ്ങളുടെ ചാനലുകളിലെ സമാന പരിപാടികൾക്ക്
കുറെക്കൂടി മര്യാദയുണ്ട്. ഒന്നാമത്,
സ്വന്തം പാർട്ടികളുടെ രാഷ്ട്രീയനിലപാടാണ്
തങ്ങൾ പ്രദർശിപ്പിക്കുന്ന
തെന്ന സത്യസന്ധത അവയ്ക്കുണ്ട് – പ്രദർ
ശനം എത്ര പരിതാപകരമായാൽപോലും,
അവതാരകരുടെ ‘ഹമ്പട ഞാനേ’
ഭാവം അവിടെയില്ല.
ചർച്ച. അന്തിയായാൽ അന്നത്തെ
പ്രധാന ചിന്താവിഷയം എന്ന മട്ടിൽ
ഓരോ ചാനലും ഓരോന്നിറക്കും. ഒരൗ
ചിത്യ പ്രശ്‌നം മുമ്പ് സ്പീക്കർ ശിവരാമകൃഷ്ണൻ
ഉന്നയിച്ചതാണ് – പ്രസക്തമായ
പ്രശ്‌നങ്ങളുള്ളപ്പോൾ മാത്രം നടത്തിയാ
ൽപോരേ ഇമ്മാതിരി ചർച്ചകളെന്ന്.
സ്പീക്കർക്ക് ആധുനിക മാധ്യമപ്രവർ
ത്തനം വേണ്ടത്ര പിടിയില്ലെന്നു തോന്നുന്നു.

പുതിയ കാലത്ത് പ്രമേയമല്ല
പ്രസക്തി സൃഷ്ടിക്കുന്നത്, മാധ്യമങ്ങ
ളുടെ ആവശ്യമാണ് ഈ സൃഷ്ടിയുടെയും
മാതാവ്. ടി ആവശ്യത്തിൽ പല ഘടക
ങ്ങളുണ്ട്. ഉദാഹരണമായി, ഉണ്ടിരിക്കുമ്പോൾ
പത്രാധിപന്മാർക്ക് ചില വിളികളുണ്ടാവും.
അതിനൊക്കെ വല്ല സ്ഥലകാലപ്രസക്തിയുണ്ടോ
എന്നത് പ്രശ്‌നമല്ല.

പത്രാധിപത്യം കൊണ്ട് പ്രസക്തി
യങ്ങ് ചുട്ടെടുക്കും. പണ്ട് ‘ദ്വിതീയാക്ഷരപ്രാസവാദ’ത്തിന്മേലാണ്
ചർച്ചയെ
ങ്കിൽ ഇന്ന് അർശസ്സിന് സർഗക്രിയയി
ലുള്ള പങ്കു തൊട്ട് വക്രീകൃത ഉടലിന്റെ
ചലച്ചിത്ര സാധ്യതകൾ വരെ കവര്‍‌സ്റ്റോറികളായി
കളം പിടിക്കും. ചുട്ടെടുക്കൽ
ഇത്രയ്ക്കങ്ങ് ‘ധിഷണാ’പരമാക്കാൻ ചാനലുകൾക്ക്
തത്കാലം നിവൃത്തിയില്ല.
അവിടെ പ്രശ്‌നം പ്രൈം ടൈം ബാൻഡ്
വില്പനയാണ്. പകലന്തിയോളം വന്ന
വൃത്താന്തങ്ങളിൽ നിന്നുതന്നെ വിഷ
യം പടച്ചുണ്ടാക്കണം, ഉണ്ടാക്കിയേ
തീരൂ. ഇന്ന് ചർച്ച ചെയ്യാൻ യോഗ്യമായ
വിഷയമൊന്നുമില്ല, പകരം യേശുദാ
സിന്റെ പുതിയ പാട്ടുവയ്ക്കാം എന്നു പറയാനുള്ള
ആമ്പിയറൊന്നും ഒരു ചാനൽ
പ്രൊഡ്യൂസർക്കുമില്ല. അതുകൊണ്ട്,
അന്തി യാ യാൽ ഓരോ ചാന ലും
പ്രസക്തി ചുട്ടെടുക്കും. ഈ ചർച്ചകൾ
ആരെയെങ്കിലും എങ്ങോട്ടെങ്കിലും നയി
ക്കുന്നുണ്ടോ എന്നു ചോദിക്കരുത്.
ചോദ്യങ്ങളും ഉത്തരങ്ങളും അവതാരകർ
തന്നെ തരുന്നു. ഇതിനിടെ പങ്കാളികൾ
എന്ന പേരിൽ സ്ഥിരംകുറ്റികൾ ‘അഭിപ്രായം’
കൊണ്ടുള്ള ഏറും പിടിയും നടത്തും.
വസ്തുതകൾ നിരത്തുന്നു എന്നതാണ്
എല്ലാവരും പറയുക. ഒരു പ്രമേയത്തിന്
പല വസ്തുതകളുണ്ടാവാം. എന്നാൽ, ഒരു
വസ്തുതയ്ക്ക് പല വസ്തുതകളുണ്ടാവുക
എന്നത് ഭൗതികസാധ്യമല്ല. എന്നിട്ടും
വസ്തുതാവിളമ്പുകാരുട മത്സരമാണ്
അരങ്ങത്ത് – എന്റെ വസ്തുതയാ കേമം,
നിന്റെയോ? ഈ പയറ്റിൽ അവതാരകരുടെ
പങ്കാണ് കെങ്കേമം. അവതരിപ്പിക്ക
പ്പെട്ട പ്രമേയത്തെ നോക്കൂ എന്നല്ല,
എന്നെ നോക്കൂ ഞാനൊരു മഹാപ്രതിഭയല്ലേ
എന്നതാണ് സാമാന്യഭാവം. അതുകൊണ്ടുതന്നെ
സ്ഥാനത്തും അസ്ഥാന
ത്തുമെല്ലാം കയറി ഇടപെടും; മറ്റുള്ളവരുടെ
വായടപ്പിക്കും, പ്രമേയത്തിന്റെ
സർവാധികാര്യക്കാരായിക്കളയും. അപവാ
ദ ങ്ങ ളി ല്ലെ ന്നല്ല – ഹർ ഷ ൻ,
സുരേഷ്‌കുമാർ, അയ്യപ്പദാസ് തുടങ്ങി
ഏതാനും പേർ. അവർ പക്ഷെ ഈ കലാപരിപാടിയിലെ
സൂപ്പർതാരങ്ങളല്ല. ഭൂരി
പക്ഷം താരങ്ങളുടെയും മാനസബിംബം
അർനാബ് ഗോസ്വാമിയാണ്. സാ
ക്ഷാൽ ഗോസ്വാമിയുടെ ടെക്‌നിക് ലളി
തമാണ് – ആരുടെയും അഭിമതത്തിന്
കാത് കൊടുക്കാതെ അടികലശലുയ
ർത്തി മൊത്ത ത്തിൽ പരിപാടിയെ ഒരു
കമ്പക്കെട്ടാക്കുക. ഈ പ്രൈം ടൈം
സ്‌പെക്ടാക്കളാണ് ചാനലിന്റെ വില്പന
ത്തുറുപ്പ്. അല്ലാതെ, ഏതെങ്കിലും പ്രമേയത്തിന്റെ
സംഗതമായ വിശകലന
മൊന്നും അവിടൊരു വിദൂര ഉദ്ദേശ്യം
പോലുമല്ല. ഈ കഥയറിയാതെ ആട്ടം
പകർത്താൻ ശ്രമിക്കുന്ന മല യാളി
ഗോസ്വാമിമാർക്ക് ഇപ്പറഞ്ഞ കമ്പക്കെ
ട്ടുപോലും സൃഷ്ടിക്കാൻ കഴിയുന്നില്ലെന്നതാണ്
ഫലിതം.

പല ചാനൽചർച്ചകളും അജണ്ടാപ്ര
ചരണമായി ചുരുങ്ങിപ്പോവുന്നതാണ്
പ്രശ്‌നം. ആങ്കർമാരെയല്ല, കാമ്പെയ്ൻ
നേതാക്കളെയാണ് മിക്കപ്പോഴും ഈ
പ്രചാരവേളയിൽ കാണാനാവുക. മുൻ
കാലങ്ങളിൽ ആങ്കർറോളിൽ ശോഭിച്ചി
രുന്ന ചെറുപ്പക്കാർ കൂടി ചർച്ചയുടെ
സ്വഭാവം മാറ്റിയതോടെ ധർമരോഷപ്രഘോഷകരായി
പരിണമിച്ചിരിക്കുന്നു.
ഇതാണ് മാധ്യമപ്രവർത്തകരെ മാധ്യമം
മാറ്റിയെടുക്കുന്നവിധം. (മക്‌ലൂഹന് മരണമില്ല!).

ചർച്ചകൾ കാമ്പെയ്ൻ സ്വഭാ
വം വരിക്കുമ്പോൾ ജേണലിസ്റ്റ് പ്രചാരവേലക്കാരനാകുന്നു.
എന്തിന്റെ എന്നത്
അജണ്ട എന്തെന്നനുസരിച്ചിരിക്കും.
മിക്കവാറും അജണ്ടകൾക്ക് ഇപ്പോൾ
ഒരേകമാത്ര മാനദണ്ഡം കൈവന്നിട്ടുണ്ട്
– ആരെയെങ്കിലും/എന്തിനെയെങ്കിലും
പത്തു ഭള്ളു പറയുന്നതിനാണ് പ്രേക്ഷകരെ
കിട്ടുക എന്ന മനക്കണക്ക്. അതുകൊണ്ട്
പഴയ സുരേഷ്‌ഗോപി പട
ത്തിലെ ആക്ഷൻ ഹീറോയാവുകയാണ് ആങ്കർമാർ. തോക്കിന്റെ പണി
കൂടി നാക്കിനു വിടുന്നു. ഇത് ചാനലുകൾ
അവലംബിച്ച ബോധപൂർവമായ
മാറ്റമാണെന്നിരിക്കെ അവയിലെ ജീവനക്കാരായ
മാധ്യമപ്രവർത്തകരെ പഴി
ച്ചിട്ടു കാര്യമില്ല. എങ്കിലും, കൊള്ളാ
വുന്ന ചെറുപ്പക്കാർ ഈ കെണിയിൽ
പ്പെട്ട് ജീർണിക്കുമ്പോൾ ലാഭം ചാനൽ
കച്ചോടത്തിനാണെങ്കിലും നഷ്ടം ജേണലിസത്തിനാണ്.

പരാതിക്കാരിയായ കന്യാസ്ര്തീയുടെ
സ്വന്തം ഇടവക വികാരി പ്രതിക്കെ
തിരെ തെളിവുണ്ടെന്നും മറ്റും
ആദ്യംതന്നെ മൊഴി കൊടുത്തിരുന്നു.
എന്നാൽ ബിഷപ്പിനെ പിടി
ക്കാറായപ്പോൾ ടിയാൻ മൊഴി ഭേദഗതി
ചെയ്തു – കന്യാസ്ര്തീകൾ പറ
ഞ്ഞതേയുള്ളൂ, തെളിവ് തന്നെ
കാണിച്ചില്ലെന്നായി വികാരി.
സാക്ഷിയുടെ കൂറുമാറ്റമായി ഈ
നീക്കം പ്രചരിക്കപ്പെട്ടു.
ചാനലിലെ അന്തിച്ചർച്ചയിൽ ഇപ്പറഞ്ഞ
വിദ്വാൻ ഫോൺദ്വാരാ
ക്ഷണിക്കപ്പെടുന്നു. വിചാരണ
മെച്ചപ്പെടുന്നു. അത്രയും ഓ.കെ.
ഇനിയാണ് മർമം: സ്വന്തം ഭാഗം
വിശദീകരിക്കാൻ ശ്രമിക്കുന്ന
വികാരിയെ ‘ഇടപെട്ടിട’പെട്ട് ഒരു
വഴിക്കാക്കിയിട്ട് ആങ്കറുടെ ഉപസംഹാരകല്പന:
‘അച്ചൻ എന്തായാലും
കന്യാസ്ര്തീക്കുവേണ്ടി മൊഴി കൊടു
ക്കണം’. ഇതാണ് കാമ്പെയ്ൻ
ചർച്ചകളുടെ പരിണാമഗുപ്തി.

കാമ്പെയ്ൻ മോഡിലേക്ക് ചാനൽ
ചർച്ചകൾ മാറുമ്പോൾ സത്യത്തിൽ പരി
പാടി നടത്തിപ്പ് എളുപ്പപ്പണിയാവുന്നു.
അവതരിപ്പിക്കേണ്ട വഹയും ദിശയും
മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു; ചോദ്യ
ങ്ങൾ വരെ. അതിനൊപ്പിച്ച ഉത്തരങ്ങൾ
അഥവാ അജണ്ടയെ പോഷിപ്പിക്കുന്ന
മറുപടികൾ സപ്ലൈ ചെയ്യാൻ പറ്റിയ
ഉത്തോലകങ്ങളെ ക്ഷണിച്ചിരുത്തുന്നു.
പുട്ടിന് പീരയെന്നോണം എതിരഭിപ്രായമുള്ള
ഏതെങ്കിലുമൊരാളെയും.
ആങ്കറും ശിങ്കിടിവൃന്ദവും കൂടി അയാളെ
കശക്കും. യഥാർത്ഥ പ്രതികളെ കശ
ക്കാൻ കയ്യിൽക്കിട്ടാത്തതുകൊണ്ടുള്ള
പ്രതിരൂപാത്മക വധം. ഒന്നുകിൽ
ടിയാൻ ഈ വിചാരണസംഘത്തിനു
കീഴടങ്ങണം, അല്ലെങ്കിൽ പ്രതിരൂപാത്മകവധം
ഏറ്റുവാങ്ങാൻ വിസമ്മതിച്ച് തർ
ക്കിച്ചുകൊണ്ടേയിരിക്കണം. ഇതിൽ
രണ്ടാംവഴിയാണ് ചർച്ച കൊഴുപ്പിക്കാൻ
ചാനൽ ഇച്ഛിക്കുന്നതും മിക്കപ്പോഴും ‘പ്രതി’
അനുവർത്തിക്കുന്നതും. സമീപകാലത്തെ
പ്രശസ്ത ഉദാഹരണം ഫ്രാങ്കോ
ബിഷപ്പിന്റെ കേസുകെട്ട്. കേസ് ഉത്ഭവിച്ച
നാളുകളിൽ തുടങ്ങിയ കാമ്പെയ്ൻ
ചർച്ചയ്ക്ക് കന്യാസ്ര്തീയുടെ സമരത്തോടെ
ഫ്രീക്വൻസി കൂട്ടി. അറസ്റ്റിലേക്ക് കാര്യ
ങ്ങൾ നീങ്ങുമ്പോഴും അറസ്റ്റുണ്ടാവി
ല്ലെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടിരുന്നു.
എന്നാലല്ലേ കാമ്പെയ്ൻ തുടരാൻ വകുപ്പുള്ളൂ.
ഒടുവിൽ അറസ്റ്റ് കഴിഞ്ഞിട്ടും കർ
ട്ടൻ വീഴുന്നില്ല. ധർമരോഷമരം പെയ്തുകൊണ്ടേയിരുന്നു.
ഇതിനിടെ അരങ്ങേ
റിയ ഒരുപാഖ്യാനത്തിലാണ് ഇമ്മാതിരി
പ്രചാരവേലയുടെ പരിണാമഗുപ്തി
സമ്മാനിക്കപ്പെട്ടത്. പരാതിക്കാരിയായ
കന്യാസ്ര്തീയുടെ സ്വന്തം ഇടവക വികാരി
പ്രതിക്കെതിരെ തെളിവുണ്ടെന്നും മറ്റും
ആദ്യംതന്നെ മൊഴി കൊടുത്തിരുന്നു.
എന്നാൽ ബിഷപ്പിനെ പിടിക്കാറായ
പ്പോൾ ടിയാൻ മൊഴി ഭേദഗതി ചെയ്തു –
കന്യാ സ്ര്തീ കൾ പറഞ്ഞതേ യുള്ളൂ,
തെളിവ് തന്നെ കാണിച്ചില്ലെന്നായി
വികാരി. സാക്ഷിയുടെ കൂറുമാറ്റമായി
ഈ നീക്കം പ്രചരിക്കപ്പെട്ടു. ചാനലിലെ
അന്തിച്ചർച്ചയിൽ ഇപ്പറഞ്ഞ വിദ്വാൻ
ഫോൺദ്വാരാ ക്ഷണിക്കപ്പെടുന്നു.
വിചാരണ മെച്ചപ്പെടുന്നു.
ഓ.കെ. ഇനിയാണ് മർമം: സ്വന്തം ഭാഗം
വിശദീകരിക്കാൻ ശ്രമിക്കുന്ന വികാ
രിയെ ‘ഇടപെട്ടിട’പെട്ട് ഒരു വഴിക്കാക്കി
യിട്ട് ആങ്കറുടെ ഉപസംഹാരകല്പന: ‘അ
ച്ചൻ എന്തായാലും കന്യാസ്ര്തീക്കുവേണ്ടി
മൊഴി കൊ ട ു ക്ക ണം ‘. ഇതാണ്
കാമ്പെയ്ൻ ചർച്ചകളുടെ പരിണാമഗുപ്തി.

ഈ ലൈൻ പുരോഗമിച്ചാൽ, തിരഞ്ഞെടുപ്പുകാലത്ത്
ജനം ആർക്കു വോട്ടുചെയ്യണം/ചെയ്യരുത്
എന്നുകൂടി അവതാരകർ
കല്പിച്ചെന്നിരിക്കും. ഒക്കെ സമൂഹനന്മയ്ക്കുവേണ്ടിയാണെന്നു
കരുതി
ശാന്തിയടയുക. പൊതുജനത്തിന്റെ
പേരിൽ ആണയിടുന്നതാണല്ലോ എല്ലാ
ത്തര ം ്രപചരണങ്ങള ു െടയ ു ം
തായ്ബലം. പ്രശ്‌നം അവിടെത്തന്നെയാണ്.

ഒന്നാമത്, ഓരോ പ്രമേയത്തിലും
പൊതുനന്മ എന്തെന്നു നിശ്ചയിക്കുന്നതാരാണ്?
നന്മ-തിന്മ, ശരി-തെറ്റ്, സദാ
ചാരം-ദുരാചാരം ഇത്യാദി ലളിതദ്വന്ദ
ങ്ങൾ വച്ച് ഓരോരുത്തർക്കും നിശ്ചയ
ങ്ങൾ തട്ടിവിടാം. അതാണല്ലോ ആത്മനി
ഷ്ഠത. മാധ്യമങ്ങളുടെ പ്രവർത്തന മാനദണ്ഡം
പക്ഷെ വസ്തുനിഷ്ഠതയാണെന്നാണ്
വയ്പ്. ഒരു 24ഷ7 തൊഴിലിൽ
അത് നൂറു ശതമാനം പാലിക്കുക ഒട്ടും
എളുപ്പമല്ല. എന്നുവച്ച്, ഈ ന്യായമറയിൽ
ആത്മനിഷ്ഠത സ്ഥിരമായി പ്ര
ക്ഷേണം ചെയ്താലോ? നിർദോഷമെന്നു
കരുതുന്ന നിത്യാഭ്യാസങ്ങളിൽ നിന്നാ
ണ് അതിന്റെ പിറവി. ഉദാഹരണമായി
പോലീസാണ് പ്രമേയത്തിൽ പ്രതിസ്ഥാനത്തെങ്കിൽ
ആദ്യമേ വരും സ്ഥിരം ജാമ്യ
മെടുപ്പ് – ”കേന്ദ്രത്തിലെ 95% പോലീസുകാരും
മാന്യന്മാരും മിടുക്കന്മാരുമാണ്,
ഒരു ചെറുന്യൂനപക്ഷം മാത്രമാണ് കുഴപ്പ
ക്കാർ”. എത്രകണ്ട് വസ്തുനിഷ്ഠമാണ്
ഈ കണക്ക്, എന്താണതിന്റെ ആലംബം?
വിഷയം മതപരമെങ്കിൽ അവതരണഗാനം
ഊഹിക്കാം – ”മൊത്തത്തിൽ
മതങ്ങൾ മഹനീയങ്ങൾ, അവയിലെ
ചെറു പുഴുക്കുത്തുകളാണു പ്രശ്‌നം”. മനുഷ്യചരിത്രത്തിൽ
ഏറ്റവുമധികം യുദ്ധ
ങ്ങളും ചോരപ്പുഴകളും സൃഷ്ടിച്ചിട്ടുള്ള മത
ങ്ങൾ ഇന്നും സാമൂഹികാധികാരസ്ഥാപനങ്ങളായി
നിന്നുകൊണ്ട് സംഘർഷം
പരത്തുന്നു, അന്ധതയും. ഈ തീവ്രപശ്ചാത്തലം
തമസ്‌കരിച്ചുകൊണ്ടാണ്
മേപ്പടി സോഷ്യൽ വർത്തമാനം. ചുരു
ക്കിയാൽ, മാധ്യമങ്ങളുടെ വസ്തുനിഷ്
ഠത, കാര്യത്തോടടുക്കുമ്പോൾ മിക്ക
വാറും റ്റിആർപി റേറ്റിംഗ് പോലെയാ
വും. ഈ സാമാന്യപ്രകൃതത്തിലാണ്
അർധസത്യങ്ങളുടെയും അസത്യങ്ങളു
ടെയും വളക്കൂറ്.
നുണക്കഥ, വ്യാജവാർത്ത, പെയ്ഡ്
ന്യൂസ് ഇത്യാദികളുടെ ജനുസ്സിൽതന്നെയാണ്
കാമ്പെയ്ൻ ജേണലിസവും.
തള്ളിക്കയറ്റത്തിനും ശ്രദ്ധകവരലിനും
വേണ്ടിയുള്ള അധികപ്രസംഗം മാത്ര
മായി അതിനെ ലഘൂകരിക്കാനാവില്ല.
ഒരു പ്രസിദ്ധീകരണം നുണ പ്രകാശിപ്പി
ക്കുന്നത് അതിനു പിന്നിൽ പ്രത്യേകി
ച്ചൊരു ഉന്നമുള്ളതുകൊണ്ടാണ്. ഒട്ടും
വ്യത്യസ്തമല്ല കാമ്പെയ്ൻ കഥയും. മാധ്യ
മങ്ങൾക്ക് നേരിലേക്കു വെളിച്ചം വീശാം,
നേരിന്റെ തമസ്‌കരണത്തിനെതിരെ
ജാഗ്രത പുലർത്താം. എന്നാലിവിടെ
പ്രചാരവേലയെ ജാഗ്രതയായി കാമു
ഫ്‌ളാഷ് ചെയ്യുകയാണ് (അതും പ്രചാരപ്പണിയിലെ
ഒരു തന്ത്രമാണ്). ജാഗ്രത
യിൽ നിന്നു വ്യത്യസ്തമായി കാമ്പെയ്‌നി
ലുള്ളത് മുൻവിധിയുടെയും മുൻകൂർ
നിശ്ചയത്തിന്റെയും രാഷ്ട്രീയമാണ്. ഈ
സ്ഥാപിത താത്പര്യത്തിൽ വാണിഭപരമോ
അല്ലാത്തതോ ആയ പല ഘടക
ങ്ങൾ കണ്ടേക്കാം. അതൊക്കെ ഇരി
ക്കിലും ഈ രാഷ്ട്രീയം അതിനൊക്കെ
അപ്പുറം പോകുന്ന ഒന്നാണ്. തങ്ങൾ
തീരുമാനിച്ചു കഴിഞ്ഞ നേര് സമർത്ഥിച്ചു
സ്ഥാപിക്കലാണ് ഇവിടെ മാധ്യമപ്രവർ
ത്തനമായി അവതരിപ്പിക്കപ്പെടുന്നത്.
പ്രമേയമേതായാലും സമൂഹത്തിൽ
അതിന്മേലുള്ള പ്രാമാണ്യ ആഖ്യാനം
തങ്ങളുടേതായിരിക്കണം എന്ന ആധി
പത്യ നിലപാടാണ് ആവിഷ്‌കൃതമാവുന്നത്.
പ്രാമാണിത്തമുള്ള ആഖ്യാന
ത്തിന്റെ അധികാരിസ്ഥാനം സ്വയം
സൃഷ്ടിച്ചലങ്കരിക്കുന്നു എന്നർത്ഥം.
ഇതേ ആധിപത്യലാക്കല്ലേ ഏത് നുണ
ക്കഥയുടെയും അടിസ്ഥാന ഇംഗിതം?
ഉന്നമിടുന്ന ആധിപത്യമേഖലയുടെ
വ്യാപ്തിയിൽ ഏറ്റക്കുറച്ചിലുണ്ടാവാം
എന്ന വ്യത്യാസമേയുള്ളൂ.
ഇതൊരു മധ്യവർഗ പ്രകൃതമാണ്.
സമൂഹത്തിലെ പ്രബലമായ ആശയഗതി,
സങ്കല്പം, ചിന്താനിലവാരം, ഗ്രാഹ്യ
രീതി എന്നുവേണ്ട മൊത്തത്തിൽ സെൻ
സിബിലിറ്റിയുടെ താഴും താക്കോലും
കൈവശം വയ്ക്കുക. ഏതു പ്രശ്‌നത്തെയും
പ്രമേയത്തെയും ഈ നിലവാരം മാനദ
ണ്ഡമാക്കി അളക്കുക, വിലയിടുക,
വിധിക്കുക. രാഷ്ട്രീയം തൊട്ട് മതം വരെ,
സാഹിത്യം തൊട്ട് സിനിമ വരെ ഏതു
മേഖലയിലും അങ്ങനെയൊരു അധീശ
മാതൃകയ്ക്കു കീഴിൽ പൊതുസമൂഹത്തെ
നിർത്തുകയാണ് മധ്യവർഗ സമീപനം.
സ്വാഭാവികമായും ഇത്തരത്തിൽ അധീ
ശത സൂക്ഷിക്കുന്ന ഈ വർഗത്തിൽ
ഇടം നേടാൻ എല്ലാവരും ശ്രമിക്കും. ഈ
പ്രാമാണിത്തം പുലർത്താൻ അതിനുതകുന്ന
വ്യവഹാരങ്ങൾ നിരന്തരം ആഖ്യാ
നം ചെയ്യപ്പെടേണ്ടതുണ്ട്. ഈ പണിയാ
ണ് മധ്യവർഗം കയ്യടക്കിയ മാധ്യമ
ലോകം പൊതുവിൽ നിർവഹിച്ചുപോരുന്നത്.
തങ്ങൾ പറയുന്നതാണു നേര്/
ശരി എന്നവർ ശഠിക്കുന്നു. ആ നേരി
നെ/ശരിയെ മൊത്തം സമൂഹത്തെ
ക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള വ്യഗ്രതയാണ്
പ്രചാരവേലയിലേക്ക് അവരെ
തള്ളിവിടുന്നത് – മറ്റു ഭൗതിക കാരണ
ങ്ങൾ ഈ മനോവ്യാപാരത്തിലെ രാസത്വരകങ്ങൾ
മാത്രം.

ഓരോ പ്രമേയത്തിലും ചുട്ടെടുക്ക
പ്പെടുന്ന മധ്യവർഗശരികളാണ് ഇന്ന്
മാധ്യമങ്ങളുടെ പൊതുസന്ദേശം. ടി
സന്ദേ ശത്തി ന്റെ ഒത്തു-പൊരുത്ത
ത്തിൽ പത്രങ്ങൾ തമ്മിലുള്ള വ്യത്യാസ
ങ്ങൾ മറവു ചെയ്യപ്പെടുന്നു; ചാനലുകൾ
തമ്മിലുള്ളതും. മനോരമയും പ്രത്യയശാസ്ര്തപരമായി
അതിനെ എതിർക്കുന്ന
തായി അവകാശപ്പെടുന്ന ദേശാഭിമാ
നിയും കാതലായ സന്ദേശത്തിൽ സദൃശരാവുന്നു.
ചാനലുകൾക്ക് അങ്ങനെയുള്ള
അവകാശവാദങ്ങളില്ലാത്തതു
കൊണ്ട് അവയുടെ സാജാത്യത്തിന്
കൂടുതൽ ഇഴയടുപ്പമുണ്ട്. ഉപരിപ്ലവ
മായ വ്യത്യാസങ്ങൾക്കപ്പുറമുള്ള ഈ
ഐകരൂപ്യം മാധ്യമപ്രവർത്തകരെ
ലക്ഷണമൊത്ത എക്കോ-ചേംബർ
ജീവികളാക്കുന്നു – സെക്രട്ടേറിയറ്റ് പടി
ക്കൽ, കാബിനറ്റ് ബ്രീഫിംഗിൽ, പ്രസ്
റൂമിൽ, സ്റ്റുഡിയോ ഫ്‌ളോറിൽ, ന്യൂസ്
സെന്ററിൽ, എഡിറ്റോറിയൽ മീറ്റിംഗിൽ,
പ്രസ് ക്ലബുകളിൽ…. സർവോപരി
സ്വന്തം മാധ്യമപ്രവർത്തനത്തെക്കുറിച്ച
വിലയിരുത്തലിൽ വരെ എക്കോ-ചേം
ബറിൽ അവർ സുരക്ഷിതരാണ്. അതുകൊണ്ടുതന്നെ
വ്യക്തിത്വത്തെ സ്ഥാപനവത്കരണത്തിന്
വിട്ടുകൊടുക്കാൻ
മടിക്കേണ്ട കാര്യവുമില്ല.

ഈ മാറ്റൊ ലി യ റ യിൽ നിന്ന്
ബോധപൂർവം സ്വയം മോചിപ്പിക്കേ
ണ്ടത് മാധ്യമപ്രവർത്തകരാണ്. വാസ്തവ
ത്തിൽ ഈ ആത്മവിമോചനം മാധ്യമപ്രവർത്തനത്തിന്റെ
ഭാഗം കൂടിയാണ് –
എക്കാലവും. കാരണം, പൊള്ളയായ
ഈ പളുങ്കറ തന്നെയാണ് ഏറ്റവും
വലിയ നുണ. പത്തു കാശിനോ, ഉല്പന്ന
പ്രചാരത്തിനോ, രാഷ്ട്രീയ ലക്ഷ്യങ്ങ
ൾക്കോ വേണ്ടി നുണക്കഥയിറക്കുന്ന
സ്ഥാപനങ്ങളേക്കാൾ കൊടിയ രോഗമുറിയാണത്.
ഊർജസ്വലരായ യുവരക്തങ്ങളെ അത് വരിയുടച്ച് അനുസരണയുള്ള
നുണയരാക്കുന്നു. തങ്ങൾ ഭംഗ്യ
ന്തരേണ നുണയുടെ പിണിയാളുകളാ
കുന്നു എന്ന തോന്നൽപോലും ഉദി
ക്കാത്ത തരം ലിബറൽ തടവുകാർ.
കൊമ്പനാനകൾ മാത്രമല്ല, അവയെ
മുക്കുന്ന ജലരാശികളുടെയും കിടപ്പ് ഈ
വാരിക്കുഴിയിലാണ്. കവി, നുണ പറയാറില്ല:
”ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും….”