മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

കാട്ടൂര്‍ മുരളി

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം മൊറെയ്‌സ്, ജയന്ത് മഹാപാത്ര, ബങ്കിം ചന്ദ്ര, വിക്രം സേത്ത്, സൽമാൻ റുഷ്ദി, വി.എസ്. നെയ്‌പോൾ, കമലാദാസ് (മാധവിക്കുട്ടി), അരുന്ധതി റോയ്, മീന അലക്‌സാണ്ടർ, ശോഭാ ഡെ മുതൽ പുതിയ തലമുറയിലെ ചേതൻ ഭഗത്, ശശി തരൂർ,
നോവോനീൽ ചക്രവർത്തി, ജീത് തയ്യിൽ, സുജാത ഭട്ട്, കൃഷ്ണ ഉദയശങ്കർ, സുനേത്ര ഗുപ്ത എന്നിവർ അവരിൽ ചിലർ മാത്രം. ഇക്കൂട്ടരിൽ ഇംഗീഷിൽ മാത്രം എഴുതുന്നവരും ഇംഗ്ലീഷിന് പുറമെ സ്വന്തം മാതൃഭാഷയിൽ എഴുതുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ പുസ്തകങ്ങളിലൂടെ മാത്രം ഇന്നു ജീവിക്കുന്ന കമലാദാസിനെയും മീന അലക്‌സാണ്ടറെയും മാറ്റി നിർ
ത്തിയാൽ മലയാളികളായ അപൂർവം ചിലരാണ് ശശി തരൂർ, ജീത് തയ്യിൽ,
ആനന്ദ് നിലകണ്ഠൻ, അനിസ് സലിം എന്നിവർ. ആ പട്ടികയിൽ മുംബൈയിൽ
നിന്ന് പുതുതായി എഴുതിച്ചേർക്കാവുന്ന ശ്രദ്ധേയമായ ഒരു പേരാണ് മാത്യു വിൻസെന്റ് മേനാച്ചേരിയുടേത്.

എറണാകുളം സ്വദേശിയായ മാത്യു വിൻസെന്റ് ശ്ര
ദ്ധേയനാകുന്നത് 2009ൽ
ഹാർപെർ കോളിൻസ് പ്രസിദ്ധീകരിച്ച
‘അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ’ എന്ന
ആദ്യ നോവലിലൂടെയാണ്. എഴുത്തിൽ
കന്നിക്കാരനാണെങ്കിലും കേരളത്തിൽ
കെട്ടുറപ്പുള്ള ഒരു മലയാള സാഹിത്യ കുടുംബത്തിലെ അംഗം കൂടിയാണ് മാത്യു
വിൻസെന്റ് എന്നു പറയാം. മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് ആധുനിക
പരിപ്രേക്ഷ്യം നൽകിയ സാഹിത്യ വിമർ
ശകനും കേരളത്തിൽ സാഹിത്യ പ്രവർ
ത്തക സഹകരണ സംഘത്തിന്റെ ഉപ
ജ്ഞാതാവുമായ പ്രൊഫ. എം.പി. പോളിന്റെ ചെറുമകൻ, മലയാളത്തിൽ ‘ഇവൻ എന്റെ പ്രിയ സി.ജെ’ യിലൂടെ പ്രശസ്തയായ എഴുത്തുകാരി റോസി തോമസിന്റെ സഹോദരപുത്രൻ എന്നീനിലകളിലാണത്.

മുംബൈയിലെ സ്വന്തം വ്യവസായ
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ
കൂടിയായ മാത്യു വിൻസന്റ് മുംബൈയിൽതന്നെ ജനിച്ചുവളർന്ന ഒരാളാണ്.
അതിനാലാണ് അദ്ദേഹം മലയാളത്തി
ന് പകരം ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്നത്. എങ്കിലും ഇംഗ്ലീഷിൽ രചിക്കപ്പെട്ട ഒരു മലയാള നോവൽ എന്നു വേണമെങ്കിൽ അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ എന്ന നോവലിനെ വിശേഷിപ്പിക്കുന്ന
തിൽ തെറ്റില്ല. മലയാളിയായ വർഗീസ്
കോന്നിക്കര എന്ന കേന്ദ്ര കഥാപാത്രം നമ്മെ അതിനു പ്രേരിപ്പിക്കുമ്പോൾ കേരളത്തോടൊപ്പം മുംബൈ നഗരവും ഈ
നോവലിന്റെ കഥാപശ്ചാത്തലത്തെ സമ്പന്നമാക്കുന്നു.

പേര് സൂചിപ്പിക്കുംപോലെ തികച്ചും
വ്യത്യസ്തമാണ് 324 പേജുകളിൽ
1,31,000 വാക്കുകളാൽ രചിക്കപ്പെട്ട അറാക്ക് ഇൻ ദ ആഫ്റ്റർനൂണിന്റെ പ്രമേയവും വസ്തുതകളോടൊപ്പം ദർശനവും
സമന്വയിപ്പിച്ചുകൊണ്ടുള്ള അതിന്റെ ആഖ്യാനരീതിയും. നിരവധി വായനക്കാരെ
ആകർഷിച്ച ആ നോവലിനുശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ നോവലിന്റെ
പണിപ്പുരയിലായ മാത്യു വിൻസെന്റ് മേനാച്ചേരി ‘കാക്ക’യുമായി സംസാരിക്കുകയാണിവിടെ:

? നോവലിന് അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ എന്ന പേര് നൽകാൻ കാരണം

ഈ പേര് എന്റെ സഹോദരൻ ഡോ.
പോൾ വി. മേനാച്ചേരി സജസ്റ്റ് ചെയ്തതാണ്. കടുത്ത മദ്യപാനശീലത്തിനുള്ള
ഒരു രൂപകമാണത്. അതായത്, അപരാഹ്നത്തോടെ തന്നെ ഒരാൾ വാറ്റുചാരായം (അറാക്ക്) പോലുള്ള മദ്യം മോന്താൻ
തുടങ്ങുന്നത് അയാൾ ഒരു മുഴു കുടിയനാണെന്നുള്ളതിനു തെളിവായി കരുതാം.

? ഇങ്ങനെയൊരു നോവലെഴുതാനുണ്ടായ സാഹചര്യം

അതിന് ചില നിമിത്തങ്ങളും പ്രചോദനങ്ങളും ഉണ്ട്. എന്റെയൊരു പഴയ ട്യൂഷൻ മാസ്റ്ററുണ്ടായിരുന്നു. മുഴു കുടിയനായിരുന്നു. അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യ
യെക്കുറിച്ചുള്ള ഓർമയും ഒരിക്കൽ യാത്രചെയ്യുമ്പോൾ മനസിലുദിച്ച പ്രമേയവും ഇണക്കിച്ചേർത്ത് എഴുതിയതാണ്
അറാക്ക്.

? വാസ്തവത്തിൽ ഈ നോവലിലൂടെ താങ്കൾ പറയാനുദ്ദേശിച്ചതെന്താണ്
സമൂഹത്തിൽ ചില പ്രത്യേകതരം
ആൾക്കാരുണ്ട്. പറയത്തക്ക കഴിവുകളൊന്നുമില്ലെങ്കിലും പെട്ടെന്നൊരു ദിവസം അവർ പ്രസിദ്ധരാകുന്നു. അത്തരമൊരാളുടെ ജീവിതത്തിലേക്കുള്ള എ
ത്തിനോട്ടമാണ് ഈ നോവൽ. നോവലി
ലെ കേന്ദ്ര കഥാപാത്രമായ വർഗീസ്
അറാക്ക് തന്നെ ഏഴെട്ടു
വർഷമെടുത്താണ് ഞാൻ
എഴുതിത്തീർത്തത്. അറാ
ക്കിനു ശേഷമുള്ള എന്റെ
പുതിയൊരു നോവൽ ഇപ്പോൾ പ്രസിദ്ധീകരണത്തി
ന് തയ്യാറായിരിക്കയാണ്. അതിനും ഏതാണ്ട് ആറേഴു
വർഷമെടുത്തു.

കോന്നിക്കര അത്തരത്തിലൊരാളാണ്.
ആ കഥാപാത്രം ആത്മഹത്യയ്ക്ക് ശ്രമി
ക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിത
ത്തിലെ ആ ട്യൂഷൻ മാസ്റ്ററെപ്പോലെ മരണമടയുന്നില്ല. അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നുവെങ്കിൽ വർഗീസ് കോന്നി
ക്കര ഹൈവേയിലൂടെ പാഞ്ഞുവരുന്ന ഒരു ട്രക്കിനു മുന്നിൽ ചാടി ആത്മഹത്യ
യ്ക്കു ശ്രമിച്ചശേഷം പരിക്കുകളോടെ രക്ഷപ്പെടുന്നു. ആ കഥാപാത്രത്തിന്റെ പി
ന്നീടുള്ള ജീവിതത്തിലുണ്ടാകുന്ന മാറ്റ
ങ്ങൾ വരച്ചു കാട്ടാനുള്ള ഒരു ശ്രമം കൂടി
യായിരുന്നു. അതിലേറെക്കുറെ വിജയി
ച്ചുവെന്നാണ് വായനക്കാരുടെ പ്രതികരണത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞ
ത്.

? നോവലിലെ കേന്ദ്രകഥാപാത്രത്തെ മലയാളിയായി അവതരിപ്പി
ക്കാൻ കാരണം

പ്രഗ്രൂപം നഷ്ടപ്പെട്ടവനും എങ്ങുമെ
ത്താൻ കഴിയാതെ പോയവനും മുഴുകുടി
യനുമായ ഒരു കവിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഒരു കഥാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ തനിക്കറിയുന്നതി
നെക്കുറിച്ചെ ഴുതുകയാണെങ്കിൽ അതി
നൊരു സത്യസന്ധത കൈവരുമെന്ന്
ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെഴുതാൻ കഴിയില്ലെങ്കിലും കേരളവുമായി
അടുത്ത ബന്ധം പുലർത്തുന്നതിനു പുറമെ അവിടത്തെ രീതികളെക്കുറിച്ചും ജ
നങ്ങളുടെ മാനസികാവസ്ഥകളെക്കുറി
ച്ചും നല്ലപോലെ അറിയുന്നതിനാലാണ്
നോവലിലെ കേന്ദ്ര കഥാപാത്രത്തെ
ഞാൻ മലയാളിയായിത്തന്നെ അവതരി
പ്പിച്ചത്. ആത്മഹത്യ ചെയ്ത എന്റെ ട്യൂഷൻ മാസ്റ്ററെക്കുറിച്ചു പറഞ്ഞുവല്ലോ.
വർഗീസ് കോന്നിക്കര ആ ട്യൂഷൻ മാസ്റ്ററുടെ പ്രതീകമാണ്. ആ കഥാപാത്ര
ത്തോട് നീതി പുലർത്താനും പ്രമേയ
ത്തിന് കൂടുതൽ റിയലിസ്റ്റിക് ഭാവം നൽ
കുന്നതിനും അങ്ങനെ എനിക്ക് ചെയ്യേണ്ടിവന്നു. കാരണം റിയലിസ്റ്റിക് കഥകളെ അവലംബിക്കുമ്പോൾ കഥാപാത്ര
ങ്ങളും നിരീക്ഷണങ്ങളും പലപ്പോഴും നേരിട്ട് നമ്മിലേക്കിറങ്ങിവരുന്നത് ഒരുപ
ക്ഷെ ഏവർക്കും അനുഭവമുള്ളതായിരി
ക്കാം. പിന്നെ കഥ നടക്കുന്നത് കേരള
ത്തിലും മുംബൈയിലുമായിട്ടാണ്.

? നോവൽ പ്രസിദ്ധീകരിച്ചിട്ട് ഒമ്പതു വർഷം തികയുമ്പോൾ എന്ത്
തോന്നുന്നു

എഴുത്തുകാരനാകണമെങ്കിൽ നി
ങ്ങൾ എഴുതുക തന്നെ വേണമെന്ന് ഒരു
സാഹിത്യ ക്യാമ്പിൽ വച്ച് കേട്ടത് വാസ്തവമാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. കാരണം, കഴിഞ്ഞ കുറെ കാലങ്ങ
ളായി ഞാൻ ചെയ്തു വരുന്നതും തുടർ
ന്നു ചെയ്യാനുദ്ദേശിക്കുന്നതുമായ ഒരു പ്രക്രിയ എഴുത്ത് തന്നെയാണ്.

? എന്നിട്ടെന്തേ അറാക്കിനുശേഷം
എഴുത്തിൽ പുതിയ സംരംഭങ്ങളൊന്നും ഉണ്ടായില്ല

ഞാൻ എഴുത്തുകൊണ്ട് ജീവിക്കുന്ന
ഒരാളല്ല. എനിക്കെന്റെ ജോലിയും നോക്കേണ്ടതുണ്ട്. പിന്നെ സാഹിത്യമായാലും മറ്റേതു കലാസൃഷ്ടിയായാലും രൂപപ്പെട്ടു വരാൻ സമയമെടുക്കും. അറാക്ക്
തന്നെ ഏഴെട്ടു വർഷമെടുത്താണ്
ഞാൻ എഴുതിത്തീർത്തത്. അറാക്കിനു
ശേഷമുള്ള എന്റെ പുതിയൊരു നോവൽ
ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കയാണ്. അതിനും ഏതാണ്ട് ആറേഴു വർഷമെടുത്തു.
? ആ നോവലിനെക്കുറിച്ച്
ഫെനി ഡെയ്‌സ് എന്നാണാ നോവലിന്റെ പേര്. ഗോവയിൽ തന്റെ കാമുകി
യെ കാണാനെത്തുന്ന ഒരു മുൻ ആർമി
ഓഫീസറുടെ കഥയാണത്. അറാക്കിൽ
കേരളവും മുംബൈ നഗരവും എന്നപോലെ ഇതിൽ പഞ്ചാബും മുംബൈയും കടന്നു വരുന്നുണ്ട്. ഫെനി ഡെയ്‌സിലെ
കേന്ദ്ര കഥാപാത്രവും മലയാളിയാണ്.
അത്രമാത്രമേ തത്കാലം അതിനെക്കുറി
ച്ചു പറയുന്നുള്ളൂ.

? അപ്പൂപ്പനായ എം.പി. പോളിനെ
ക്കുറിച്ച്

അദ്ദേഹത്തിന്റെ കൃതികളുടെ ഇംഗ്ലീ
ഷ് പരിഭാഷ ഞാൻ വായിച്ചിട്ടുണ്ട്. അപാര കഴിവുകളുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരമകനായി
ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനമു
ണ്ട്.

? എഴുത്തിന്റെ തുടക്കം നോവലിലൂടെയാണല്ലോ

ചെറുപ്പത്തിൽതന്നെ കവിതയോട്
താത്പര്യമായിരുന്നു. എന്റെ കവിതകളുടെ ഒരു ശേഖരംതന്നെയുണ്ട്. പക്ഷേ അവ പ്രസിദ്ധീകൃതങ്ങളല്ല. ഇപ്പോഴും കവി
തയിലാണ് താത് പര്യം. ചെറുകഥ നല്ലൊരു മാധ്യമമാണ്. പക്ഷെ ചെയ്തിട്ടി
ല്ല. അതിനിടയിലാണ് നോവലെഴുത്ത്
നടക്കുന്നത്. അറാക്ക് കവിതയായും കഥയായുമൊക്കെ പല രൂപത്തിൽ എഴുതാൻ ശ്രമിച്ചു. ഒടുവിലത് നോവലായി
ത്തീരുകയായിരുന്നു.

? എഴുത്തിൽ അല്ലെങ്കിൽ സാഹിത്യ
ത്തിൽ ആരെയെങ്കിലും സ്വാധീനി
ക്കുന്നുണ്ടോ

ഹെമിങ്‌വെയെ ഞാനാരാധിക്കു
ന്നു. ലളിതമായ വാക്കുകളും ആഴത്തിൽ
ചിന്തോദ്ദീപകമായ ആശയങ്ങളോടും കൂടിയുള്ള അദ്ദേഹത്തിന്റെ രചനാരീതിയാണ് എന്നെ സ്വാധീനിക്കുന്നത്. നമ്മുടെ
ജീവിതാർത്ഥങ്ങൾ തന്നെ മാറ്റുന്നതാണവ.

?trong> വായന എങ്ങനെ

എഴുത്തിനേക്കാളേറെ നല്ല വായന
ക്കാരനാണ്. ഇന്ന് ധാരാളം വായിക്കാൻ
സൗകര്യമുള്ള ഒരു കാലം കൂടിയാണ്.
മാർക്കേസ്, ശശി തരൂർ എന്നിവരുടെ ര
ചനകൾ എനിക്കിഷ്ടമാണ്. മലയാള
ത്തിലെ ആടുജീവിതം, മതിലുകൾ തുട
ങ്ങി മറ്റു പല കഥാസമാഹാരങ്ങളുടെ പരിഭാഷകളും വായിച്ചിട്ടുണ്ട്.