സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

സുനിൽ സി. ഇ.

ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായി
ക്കാൻ. കഥയിലെ ഭാവന പ്രത്യേക തരം ക്രമീകരണം കൊണ്ടുവരുന്ന അറിവാണ്. അതിെന അർത്ഥനിവേദനമായി കാണുന്ന
ഒരുപാട് കഥാപുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ കഥയിൽ പരീക്ഷിച്ചവർ നന്നേ കുറവാണ്. ആനന്ദിന്റെ ‘ഇരിപ്പ് നിൽ
പ് എഴുേന്നൽപ്’, ഗ്രേസിയുടെ ‘പ്രണയം അഞ്ചടി ഏഴിഞ്ച്’,
വി.ആർ. സുധീഷിന്റെ ‘ശ്രീകൃഷ്ണൻ’, കെ.എ. സെബാസ്റ്റ്യന്റെ
‘തകം’, ആർ. ഉണ്ണിയുടെ ‘വാങ്ക്’, എസ്. ഹരീഷിന്റെ ‘അപ്പൻ’,
സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘മാലിനീവിധമായ ജീവിതം’,
വി.എം. ദേവദാസിന്റെ ‘വഴി കണ്ടുപിടിക്കുന്നവർ’, വി.എച്ച്.
നിഷാദിന്റെ ‘മിസ്സിസ് ഷെർലക് ഹോംസ്’, യമയുടെ ‘ഒരു വായനശാലാ വിപ്ലവം’ തുടങ്ങിയ കഥാപുസ്തകങ്ങൾ ഭാവനയെ അർ
ത്ഥനിവേദനമായി കാണുന്നവയാണ്.

ഭാവനയെ എങ്ങനെ ആകൃതിപ്പെടു
ത്താമെന്നാണ് പുതിയ കാലത്തിന്റെ
എഴുത്തുകാരൻ ആലോചിക്കുന്നത്.
ഇത് പക്ഷെ സർഗാത്മക ക്രിയയിലെ
പൊതുവിജ്ഞാനമല്ല. പുതിയ കഥ ഒരു
മാനസിക സ്ഥിതിയുടെ ഉല്പാദനമാണ്.
അത് ആശയനിശ്ചലതയെ വ്യതിചലി
പ്പിക്കുന്നു. സംവേദനത്തിന്റെ മഹാ
സ്‌ഫോടനങ്ങൾ സംഭവിക്കുന്ന ഭാവനകളുടെ കയറ്റിറക്കു ഭൂമിയായി കഥാസാഹിത്യം വളരുകയാണ്. പുതിയ പുതിയ
ജ്ഞാനങ്ങളെ നമ്മിലേക്ക് വിക്ഷേപി
ക്കാൻ ഭാവന എന്ന മാനസിക വസ്തുവി
ന്റെ യുക്തി ആവശ്യമാണെന്ന് പുതിയ
കഥാകാരൻ വിശ്വസിക്കുന്നു. ഭാവനയുടെ വിശദീകരണതന്ത്രത്തെ സംവേദനമൂല്യമുള്ളതാക്കുന്നതിൽ ചില കഥാകൃ
ത്തുക്കൾ വിജയിക്കുന്നതാണ് നാം
കാണുന്നത്. ഭാവന യാഥാർത്ഥ്യത്തിൽ
നിന്നും ഉരസിപ്പിരിയാത്ത കാലത്താണ്
പുതിയ കഥാകാരൻ (പുതിയ കാലത്തി
ൽ എഴുതുന്നയാൾ) കഥയെന്ന മാധ്യമത്തെ വിപുലീകരിക്കുന്നത്. തിടം വച്ചു
വരുന്ന ഭാവനകളെ മെരുക്കിയെടുക്കാനാണ് നവകഥാകൃത്ത് ശ്രമിക്കുന്നത്.
ഇത് സങ്കല്പ ലോകത്തിലൂടെ യുള്ള
ജ്ഞാനത്തിന്റെ പ്രയാണമല്ല, മറിച്ച്
പുതിയ തത്വബോധത്തിന്റെ അനക്കമാണ്. ജീവനുള്ളവയ്ക്കാണ് അനക്കമു
ണ്ടാകുക. അങ്ങനെയെങ്കിൽ കഥയിൽ
ഇപ്പോൾ ഒറ്റപ്പെടുന്ന പല എഴുത്തുകാരുടെയും ഭാവനകൾക്ക് സംവേദനപൂർണതയുള്ള അനക്കമുണ്ട്. ചില എഴുത്തുകാരുടെ ശബ്ദങ്ങൾ തത്വചിന്തകളാണ്. അ
വ കൃത്രിമമായി രൂപപ്പെടുത്തുന്ന അവബോധങ്ങളല്ല. ഭാവനയുടെയീസ്ഥിതി
പരിണാമത്തെ അറിവിന്റെ ഉല്പാദക-വി
തരണ ശൃംഖല എന്ന രീതിയിൽ നാം
തിരുത്തിവായിക്കേണ്ടിയിരിക്കുന്നു. കഥയിൽ ഭാവനയുടെ പുതിയ ഉദയം തെളി
ഞ്ഞെത്താൻ എത്ര നാളുകൾ വേണമെങ്കിലും കാത്തിരിക്കുന്ന ചില കഥാകാരന്മാരുണ്ട്. ഒരുപക്ഷെ ഇത്തരം ഒരു പ്രവണതയെയായിരിക്കണം വാൾട്ടർ
ബെഞ്ചമിൻ (Walter Benjamin) ചൂണ്ടി
ക്കാണിക്കുന്നത്.

“All communications of the contents of the mind is language, communication in words being only a particular case of human language and of the justice, fiction, poetry or whatever underlying it or founded on it”
– Walter Benjamin

അങ്ങനെ നോക്കുമ്പോൾ ഭാവനയുടെ പ്രാണചൈതന്യത്തെയാണ് കഥാരൂപത്തിൽ നമ്മിലേക്ക് പുതിയ കഥാകാര
ൻ എത്തിച്ചുതരുന്നത്. ഭാവന സങ്കല്പമല്ല. അത് മനസ്സിന്റെ ഒരു പാതിയുടെ
വ്യവസ്ഥയുടെ രൂപമാണ്. ഇനിമേൽ
കഥയിൽ ഭാവനയ്ക്ക് സങ്കല്പം മാത്രമായി
നിൽക്കാനാവില്ല. കാരണം അതിന്റെ
സംവേദനത്തിന് എണ്ണിയാലൊടുങ്ങാ
ത്ത പരിമിതികളുണ്ട്. പുതിയ കഥയുടെ
വരവും പ്രചാരവും ചെറിയ ചെറിയ
പ്രാദേശിക ചരിത്രങ്ങളെ കൂടി വഹിച്ചുകൊണ്ടാണ്. ഭാവനയുടെ സങ്കേതത്തി
ൽ കടന്നെത്തിയ ചരിത്രം യാഥാർത്ഥ്യ
ങ്ങളുടെ തുല്യതയിലേക്കുള്ള ഉയർച്ച
യും ഉനവുമായി നിൽക്കുമ്പോൾ സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകളായി
തുടരാൻ അവയ്ക്കാവുന്നു.
കഥയുടെ ഈ സഞ്ചാരെത്ത നമു
ക്ക് ഫിക്ഷണൽ ഇക്വിലിബ്രിയം
(Fictional equilibrium) എന്ന് വിശേഷി
പ്പിക്കാം. ഭാവനയുടെ ഈ ബഹുസ്വര
വ്യവസ്ഥ കഥയിലെ പുതിയ പരീക്ഷണമാണ്. ഇത് ഒരേസമയം ചരിത്രത്തെയും
യാഥാർത്ഥ്യത്തെയും ജ്ഞാനത്തെയും
അനുഭവത്തെയും ഒക്കെ ഒരു മിശ്രിത
രൂപത്തിൽ അവതരിപ്പിക്കാൻ ‘ഭാവന’
എന്ന സാങ്കല്പിക വസ്തുവിനെ വിനിയോഗിക്കുന്നതാണ് നാം കാണുന്നത്. ഭാവനയെ ഒരുതരത്തിലും അതിരുവത്കരിച്ചു
കാണിക്കാനാകാത്ത വിധത്തിലാണ്
ഫിക്ഷണൽ ഇക്വിലിബ്രിയം പുതിയ
കഥയിൽ പ്രവർത്തിക്കുന്നത്. പുതിയ
കഥയിൽ അനുഭവങ്ങളിലൂടെ ആർജി
ക്കുന്ന ജ്ഞാനവും തത്വബോധത്തിലൂടെ നിർമിക്കുന്ന ജ്ഞാനവും തമ്മിലുള്ള
ഒരു ഐക്യപ്പെടൽ സംഭവിക്കുന്നുണ്ട്.
ഇത് കഥയുടെ വ്യാജതത്ത്വവാദമല്ല.

ഭാവന ശൈഥില്യങ്ങളെ അതിജീവിക്കുന്നതിന്റെയും തത്വബോധത്തിന്റെ പുതി
യ കൂമ്പുകൾ മുളപൊട്ടുന്നതിന്റെയും
പ്രകടസാക്ഷ്യമായി കഥ മാറുകയാണപ്പോൾ. ഭാഷയെ വക്രമാക്കാത്ത ഈ
പ്രവണതയെ പക്ഷെ നമ്മുടെ എല്ലാ
കഥാകാരന്മാരും പ്രയോജനപ്പെടുത്തു
ന്നില്ല. ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായിക്കാൻ. കഥയിലെ
ഭാവന പ്രത്യേക തരം ക്രമീകരണം
കൊണ്ടുവരുന്ന അറിവാണ്. അതിെന
അർത്ഥനിവേദനമായി കാണുന്ന ഒരുപാട് കഥാപുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട്.
പക്ഷെ അതിനെ കഥയിൽ പരീക്ഷിച്ചവ
ർ നന്നേ കുറവാണ്. ആനന്ദിന്റെ ‘ഇരിപ്പ്
നിൽപ് എഴുേന്നൽപ്’, ഗ്രേസിയുടെ ‘പ്രണയം അഞ്ചടി ഏഴിഞ്ച്’, വി.ആർ.
സുധീഷിന്റെ ‘ശ്രീകൃഷ്ണൻ’, കെ.എ.
സെബാസ്റ്റ്യന്റെ ‘തകം’, ആർ. ഉണ്ണിയുടെ ‘വാങ്ക്’, എസ്. ഹരീഷിന്റെ ‘അപ്പൻ’,
സുസ്‌മേഷ് ച്രേന്താത്തിന്റെ ‘മാലിനീവി
ധമായ ജീവിതം’, വി.എം. ദേവദാസി
ന്റെ ‘വ ഴി കണ്ടു പി ടിക്കു ന്ന വ ർ ‘,
വി.എച്ച്. നിഷാദിന്റെ ‘മിസ്സിസ് ഷെർലക് ഹോംസ്’, യമയുടെ ‘ഒരു വായനശാലാ വിപ്ലവം’ തുടങ്ങിയ കഥാപുസ്തകങ്ങ
ൾ ഭാവനയെ അർത്ഥനിവേദനമായി
കാണുന്നവയാണ്. ഇതിനെ അതിന്റെ
പ്രായോഗികതയിൽ പരീക്ഷണവിധേയമാക്കുന്ന ചില പുസ്തകങ്ങളിലൂടെ ഒരു
ആത്മസഞ്ചാരം നടത്തുക പ്രധാനമാണെന്ന് ഈ ലേഖകൻ വിശ്വസിക്കുന്നു.

പ്രാദേശികതയുടെ വാസനകൾ

ഇന്ന് നമ്മുടെ പല പ്രാദേശിക ഭാഷണങ്ങളും അപൂർണങ്ങഷളാണ്. കാര
ണം നാം ഒന്നിനെക്കുറിച്ച് പറഞ്ഞുതുട
ങ്ങുമ്പോൾ അതിനെക്കുറിച്ചുള്ള അറിവുകൾ നമുക്ക് മുറിഞ്ഞുപോകുകയും ധാരണാപിശകുകൾ കൊണ്ട് അതവിടെ
അവസാനിക്കുകയും മറ്റൊരു വിഷയം
അതിന്റെ വേലി പൊളിച്ച് പ്രത്യക്ഷമാകുകയും ചെയ്യും. ഒരു നല്ല കഥാകാരൻ
വിതച്ചിടുന്ന ഭാവനയുടെ വിത്തുകൾ
യാഥാർത്ഥ്യങ്ങളായി മുളച്ചുപൊന്തും.
അതിൽ പ്രാദേശികതയുടെ വാസന പുരണ്ടിരിക്കും. ഇത്തരം ഞരമ്പു ഞരക്ക
ങ്ങൾ വായനക്കാരിൽ സൃഷ്ടിക്കുന്ന
കഥാകാരനാണ് ബെന്യാമിൻ. ബെന്യാമിന്റെ ‘പോസ്റ്റ്മാൻ’ എന്ന കഥാപുസ്തക
ത്തിലെ ഓരോ കഥകളും പ്രാദേശികതയുടെ വാസനകളുള്ള കഥകളാണ്. ഭാവനയ്ക്ക് സഞ്ചരിക്കാൻ പ്രത്യേകം യാത്രപാളങ്ങൾ സൃഷ്ടിക്കുമ്പോഴും അത് യാഥാർ
ത്ഥ്യത്തെ ചികഞ്ഞെടുത്തു പുറത്തുവയ്ക്കുന്നു. യാഥാർത്ഥ്യങ്ങൾക്ക് വില്പനമൂ
ല്യം ഉള്ളതുകൊണ്ട് ഭാവനയുടെ മിന്നലാക്രമണത്തിൽ നിന്നും അകറ്റിപ്പിടി
ക്കാമെന്ന് ബെന്യാമിൻ വിചാരിക്കുന്നി
ല്ല. ഇതിനെയാണ് നാം അർത്ഥനിവേദനത്തിന്റെ പ്രായോഗികത എന്നു വിശേഷിപ്പിക്കുന്നത്. ‘പോസ്റ്റ്മാനി’ലെ എട്ടു
കഥകളും ‘ഫിക്ഷണൽ ഇക്വിലിബിറി
യ’ത്തിന്റെ കല പ്രായോഗിക യുക്തിയി
ൽ വിനിയോഗിക്കുന്നവയാണ്. കഥയേത് ജീവിതമേത്, സത്യമേത് മിഥ്യയേത്
എന്ന അന്വേഷണമാണ് ‘ആലീസ് ഇൻ
വണ്ടർലാന്റ്’ എന്ന കഥ. ഇതിലെ ആലീ
സ് പ്രവാസത്തിന്റെയും അലച്ചിലിന്റെ
യും നഷ്ടബോധത്തിന്റെയും പ്രതീകമാണ്. ആലീസ് ഇൻ വണ്ടർലാന്റ് എന്ന
കഥ അവസാനിക്കുന്നത് യാഥാർത്ഥ്യ
ത്തിനും ഭാവനയ്ക്കും മധ്യേയുള്ള ഒരു
ഭാഷാപാലത്തിൽ വച്ചാണ്.

”അവിശ്വസനീയത കുറേ നേരത്തേ
ക്ക് എന്നെ നിശ്ശബ്ദനാക്കി. മൂന്നു കഥക
ൾ. ഇതിലേതാണ് സത്യം? പിന്നെ
ഞാൻ ചോദിച്ചു.

നിനക്ക് ഇവയിൽ ഏതാണ് ഇഷ്ടമായത്? അവൾ തിരിച്ചുചോദിച്ചു.

ഞാനൊന്നും പറഞ്ഞില്ല.

ഇതിൽ പുതുകഥ സത്യമാണെന്ന്
പറഞ്ഞാലും നിനക്കിഷ്ടമായ ഒരു
വ്യാഖ്യാനമേ അപ്പോഴും നീവിശ്വസിക്കൂ.
എല്ലാ കഥകൾക്കും അല്ല ജീവിതത്തി
നും അങ്ങനെ ഒരു പരിമിതിയുണ്ട്.

‘ഒരു കാര്യം കൂടി. നിന്റെ പേര് ആലീ
സ് എന്നുതന്നെയാണോ?’

അവൾ ഉറക്കെച്ചിരിച്ചു. ‘ഒരു പേരിൽ എന്തിരിക്കുന്നു ഇന്ത്യരേ… cast a cold eye on life on death, horseman pass by…!

– ആലീസ് ഇൻ വണ്ടർലാന്റ് /
ബെന്യാമിൻ, പേജ് 24

ഇത് കഥാപാത്രമെന്ന സ്ഥലവ്യവഹാരത്തിനകത്തെ ഭാവനാചിത്രമാണ്.
പക്ഷെ അതിനുള്ളിൽ ഒരു യാഥാർത്ഥ്യ
ബോധത്തിന്റെ വാർത്താപ്രവാഹമുണ്ട്.
ഇത് പ്രവാസത്തെയും അനാഥത്വത്തെ
യും ഒറ്റപ്പെടലിനെയും കുറിച്ചുള്ള ഫിക്ഷണൽ ഇക്വിലിബിറിയമാണ്. കഥയുടെ യാഥാർത്ഥ്യമായിരിക്കാനുള്ള കഴിവി
നെയാണ് ബെന്യാമിനിലെ കഥാകാരൻ
ഇഷ്ടപ്പെടുന്നത്. ബെന്യാമിൻ കഥകളുടെ ഈ ഇരട്ടപ്രഭവം ‘ബുക്കാറാമിന്റെ
മകനി’ലും പ്രകടമാണ്. ”ബിട്ടുറാം
വിത്തൽ എന്ന കള്ളന്റെ ജീവചരിത്രമാണിത്. പക്ഷെ ഇത് ലോകത്തെവിടെയുമുള്ള പിടികിട്ടാ കള്ളന്മാരുടെ ജീവചരി
ത്രമാണ്. ഇത് അർത്ഥനിവേദനത്തിന്റെ
പ്രായോഗികതയാണ്. ബെന്യാമിന്റെ
കഥകൾ മൂല്യങ്ങളുടെ പരീക്ഷണശാലയാണ്. ‘ഗുലാം ഹുസൈൻ’ എന്ന കഥ
ഒരു വിദേശ ന്യൂസ് റീലാണ്. പക്ഷെ
അത് ഭാവനയുടെ യഥാർത്ഥമായിരി
ക്കാനുള്ള പെയ്ത്തിനെ തടഞ്ഞുവയ്
ക്കുന്നില്ല. ‘മാർകേസ്’ എന്ന കഥ ഭാവനയുടെ ഏറ്റവും ചെറിയ നാരുകൾ കൊണ്ട്
കൊരുത്തെടുത്ത ഒരു ബയോപിക് മിസ്റ്ററിയാണ്. ‘പോസ്റ്റ്മാൻ’ പ്രാദേശിക
വാസന കൊണ്ട് പൊതിഞ്ഞ ഒരു
യാഥാർത്ഥ്യമാണ്. ‘സോലാപ്പൂർ’ എന്ന
കഥയിലെ മൊബൈൽ ഫോൺ ഒരു കഥാപാത്രമായി മാറുമ്പോൾ അത് യാന്ത്രികമായ കാലത്തിന്റെ സൂചനകളാണ് പകരുന്നത്. പുസ്തകശാല എന്ന കഥ ബൗദ്ധികത നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ആകുലതയാണ്. ഈ കഥകൾ ഒക്കെയും പ്രാദേശിക വാസനയാൽ മറവു ചെയ്യപ്പെട്ട ലോക യാഥാർഥ്യങ്ങളാണ്.
കുറ്റാന്വേഷണം എന്ന
പ്രതിരോധ രൂപകം

ഇന്ദുഗോപെന്റ മസ്തിഷ്‌കത്തി
ലെ അന്വേഷകന്റെ കവടി നിരന്തരം ശബ്ദമുണ്ടാക്കിക്കൊണ്ടി
രിക്കുകയാണ്. വിദേശകഥയി
ൽ ട്യുട്യുഓള ഈവിധം രഹസ്യ
സ്വഭാവമുള്ള രചനകൾ നട
ത്തിയിട്ടുണ്ട്. അത്തരം രഹസ്യ
ങ്ങളെ മറച്ചുവയ്ക്കുന്ന ഭാവനയെപ്പോലും ഒരു കുറ്റാന്വേഷക
കഥാകാരന് സ്പർശിക്കാനാകും. ഇന്ദുഗോപന്റെ ‘അമ്മി
ണിപ്പിള്ള വെട്ടുകേസ്’ എന്ന
കഥാപുസ്തകം വായിക്കപ്പെടേണ്ടത് ഈവിധത്തിലാണ്.

കഥയുടെ വ്യത്യസ്ത ഭൂപടത്തിനുള്ളി
ൽ നിന്നും ഒരു പ്രത്യേക തരം സംവാദഭൂമി തരപ്പെടുത്താനാണ് ജി.ആർ. ഇന്ദുഗോപൻ ശ്രമിക്കുന്നത്. ഭാവനയ്ക്ക് വികലമാകാത്ത ആശയചമത്കാരം നൽകാൻ
ഈ കഥാകൃത്ത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കുറ്റാന്വേഷണം ചിന്താപരമായ കുടു
ക്കല്ല എന്നു തെളിയിക്കുന്ന ഭാവനയാണ്
ഈ കഥാകൃത്തിൽ പ്രവർത്തിക്കുന്നത്.
ഇന്ദുഗോപെന്റ മസ്തിഷ്‌കത്തിലെ അന്വേ
ഷകന്റെ കവടി നിരന്തരം ശബ്ദമുണ്ടാക്കി
ക്കൊണ്ടിരിക്കുകയാണ്. വിദേശകഥയി
ൽ ട്യുട്യുഓള ഈവിധം രഹസ്യ സ്വഭാവമുള്ള രചനകൾ നടത്തിയിട്ടുണ്ട്. അത്തരം
രഹസ്യങ്ങളെ മറച്ചുവയ്ക്കുന്ന ഭാവനയെപ്പോലും ഒരു കുറ്റാന്വേഷക കഥാകാരന്
സ്പർശിക്കാനാകും. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥാപുസ്തകം വായിക്കപ്പെടേണ്ടത് ഈവിധ
ത്തിലാണ്.

ഇവിടുത്തെ കഥാകാരന്മാർ
ചെന്നു വീണിരിക്കുന്ന പ്രതിസന്ധിയുടെ
വേരുകൾ ചികഞ്ഞാൽ മാത്രമേ ഇന്ദുഗോപനിലെ കഥാകാരന്റെ കഥാകൃഷി
യുടെ ആഴം നമുക്ക് ബോധ്യമാകൂ. ഇന്ദുഗോപന് ഒരു പ്രത്യേക തരം ഭാഷാകിടപ്പാടമുണ്ട്. അതിനുചുറ്റും അതിശേയാ
ക്തിയുടെ മണ്ണിടിച്ചു താഴ്ത്തിയ ഒരു ഭൂവി
സ്താരമുണ്ട്.

ഒരു നാടിന്റെ നന്മബോധത്തെ ഇന്ദുഗോപൻ ‘അമ്മിണിപ്പിള്ള വെട്ടുകേസി’
ലൂടെ അവതരിപ്പിക്കുന്നുണ്ട്. ഇതിലെ
പൊടിയൻ പിള്ള എന്ന കഥാപാത്രം ഗൾ
ഫിൽ നിന്നും സമ്മാനങ്ങൾ കൊടുത്ത
യയ്ക്കുമ്പോൾ അമ്മിണിപ്പിള്ളയ്ക്കും
സമ്മാനങ്ങൾ അതിൽ ഉള്ളടക്കം ചെയ്യുന്നതൊക്കെ ഇന്ദുഗോപനു മാത്രമേ
ആവിഷ്‌കരിക്കാനാവൂ. ഒരു അന്വേഷണാത്മക മനസ്സ് ഇന്ദുഗോപൻ എന്ന
കഥാകൃത്തിൽ പ്രബലമായി പ്രവർത്തി
ക്കുന്നു. തന്നെ ഉപദ്രവിക്കാൻ ഒരാൾ
വരുമെന്ന ഭീതിയാൽ ചുറ്റപ്പെടുമ്പോഴും
കാതലുള്ള ഭാവന കൊണ്ട് കഥയുടെ
അസ്ഥിയെയും മാംസത്തെയും എത്ര
ഭംഗിയായിട്ടാണ് ഇന്ദുഗോപൻ രേഖപ്പെടുത്തുന്നത്. അത്രയുംതന്നെ തീക്ഷ്ണ
മാണ് ഈ പുസ്തകത്തിലെ ‘ഗൈനക്’,
‘ചെങ്ങന്നൂർ ഗൂഢസംഘം’, ‘ഉള്ളിക്കു
പ്പം’ എന്നീകഥകളും. നല്ല ഭാവന അനുസരണയുള്ള കഥകളെ വാർത്തെടുക്കുമെന്ന് നൈജൽ വാർബർട്ടൺ വാദിച്ച
തിന്റെ ശരികളെ ഈ കഥയിൽ നമുക്ക്
കണ്ടെടുക്കാം.

ഭാവനയുടെ വിഷമപ്രശ്‌നങ്ങൾ

ബുദ്ധിപരമായ താത്പര്യ
ങ്ങളേക്കാൾ വൈകാരികമായ വെളിപാടുകൾക്ക് ഇടം
നൽകുന്നതുകൊണ്ടാണ് ‘പെ
ൺകാക്ക’ പോലെ ഒരു കഥയെഴുതാനാവുന്നത്. കഥയുടെ സംവേദനത്തെ ഒരുതര
ത്തിലും വഞ്ചിക്കാത്ത ഭാവനയാണ് ‘പെൺക്കാക്ക’
എന്ന ശീർഷകകഥയിൽ
പ്രവർത്തിക്കുന്നത്. ഗർഭിണി
യെ പ്രണയിക്കുന്നത് ഒരു
മാനസിക കുഴപ്പമാണെന്നു
വിശ്വസിക്കുന്ന മലയാളിയുടെ നെഞ്ചിലേക്കാണ്
ഫർഹാൻ എന്ന
കഥാപാത്രം
തീപിടിച്ചുവീഴുന്നത്.

കഥയിൽ മാന്ത്രികതയുള്ള ഞടുക്ക
ങ്ങൾ തീർക്കുന്ന കഥാകാരനാണ് അർ
ഷാദ് ബത്തേരി. ജീവിതത്തെ ഭീതിയാൽ
കുതിർന്ന തണുപ്പോടും വിറയലോടുമാണ് ഈ കഥാകാരൻ ആഖ്യാനിക്കുന്നത്.
ഭാവന ഇവിടെ യാഥാർത്ഥ്യത്തിനു പകരം വരുന്ന ദർശനമാണ്. ബുദ്ധിപരമായ
താത്പര്യങ്ങളേക്കാൾ വൈകാരികമായ
വെളിപാടുകൾക്ക് ഇടം നൽകുന്നതു
കൊണ്ടാണ് ‘പെൺകാക്ക’ പോലെ ഒരു
കഥയെഴുതാനാവുന്നത്. കഥയുടെ
സംവേദനത്തെ ഒരുതരത്തിലും വഞ്ചി
ക്കാത്ത ഭാവനയാണ് ‘പെൺകാക്ക’
എന്ന ശീർഷകകഥയിൽ പ്രവർത്തിക്കുന്നത്. ഗർഭിണിയെ പ്രണയിക്കുന്നത് ഒരു
മാനസിക കുഴപ്പമാണെന്നു വിശ്വസിക്കുന്ന മലയാളിയുടെ നെഞ്ചിലേക്കാണ്
ഫർഹാൻ എന്ന കഥാപാത്രം തീപിടിച്ചുവീഴുന്നത്. പ്രണയത്തിന്റെ തീഉള്ളിൽ
കൊണ്ടുനടക്കുന്ന ഒരാൾക്കേ ഗർഭിണി
യെ പ്രണയതാപം കൊണ്ട് ചേർത്തണ
യ്ക്കാനാവൂ. ഇതിലെ ഫർഹാന് അതിസുന്ദരിയായ ഒരു ജീവിതസഖിയും മോളുമുണ്ട്. ലളിതയെന്നു പേരുള്ള ആ സ്ര്തീയെ
അയാൾ കാക്ക എന്നു വിളിക്കുന്നു.
ഈവിധം ഭാവനയെ പ്രണയം എന്ന
മൃദുല വികാരത്തെ പരിചിതമാക്കാൻ
അർഷാദ് വിനിയോഗിക്കുമ്പോൾ കഥ
കലയുടെ രൂപത്തിൽ മാത്രമല്ല സാധാരണ ജീവിതത്തിലെ പ്രവൃത്തികളിലൂടെയും നമ്മെ പിന്തുടരുന്നു. ഇതുപോലെതന്നെ അതിതീവ്രമായ പരിസ്ഥിതി രാഷ്ട്രീ
യം പറയുന്ന കഥയാണ് ‘ഉമ്മ കയറാത്ത
തീവണ്ടി’. മൈസൂരിൽ നിന്നു വയനാട്
വഴി റെയിൽപ്പാത വന്നാൽ എന്തൊക്കെ
സംഭവിക്കുമെന്ന വിശദീകരണമല്ലിത്.
മറിച്ച് വികസനം എന്ന നടപ്പുരീതി കാടി
നെയും മണ്ണിനെയും ജലത്തെയും കുരുതികൊടുക്കുന്നതെങ്ങനെയെന്ന അന്വേ
ഷണമാണിത്. കഥയിലെ അൻവറിന്റെ
അമ്മ അതിനെ ഭീതിയോടെ കാണുകയാണ്. കാടിനെ കുലുക്കി തീവണ്ടി ഓടുേമ്പാൾ വൃക്ഷങ്ങളിലെ പക്ഷികൾ ഉയി
രിനുവേണ്ടി പറന്നുയരും എന്നൊക്കെ
പറയുന്ന ഏറ്റവും ചെറിയ സംഗതികൾ
മുതൽ ഒരു കാടിന്റെ മൃതസംസ്‌കാരം
വരെ ഈ കഥയിൽ ഇടംപിടിക്കുന്നു.
ഇതൊക്കെയും ഭാവനയുടെ വിഷമപ്രശ്‌ന
ങ്ങളാണ്.

ഭാവനയുടെ കടൽമണങ്ങൾ

ഇപ്പോൾ കഥയുടെ കാലം ഭിന്നാത്മകതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക
യാണ്. പക്ഷെ ഭിന്നിച്ചുണ്ടാകുന്നത് ഒരു
പുതിയ ഭാഷയും ഭാവനയുമാണ്. ഭാവനയുടെ കൂട്ടിൽ ഇപ്പോൾ വൃദ്ധവിചാരങ്ങ
ളില്ല. ബുദ്ധിപരമായ ചെറുപ്പവിചാരങ്ങ
ളാണ് പുതിയ കഥാകൃത്തിന്റെ മസ്തി
ഷ്‌കത്തെ ചൂടാക്കിവയ്ക്കുന്നത്. തിക
ഞ്ഞ കടൽപ്പോരുകളാണ് ഫ്രാൻസിസ്
നൊറോണയുടെ കഥാപരിസരം. ‘അശരണരുടെ സുവിശേഷം’ എന്ന േനാവൽ
ഭാവനയുടെ കടൽമണം വാരിവിതറി
യെങ്കിൽ ‘തൊട്ടപ്പനി’ലെ ‘ഇരുൾരതി’
എന്ന കഥ കടലിനെ കുറെക്കൂടി വ്യാഖ്യാനിക്കാൻ പരിശ്രമിക്കുകാണ്. കടലോര
ത്ത് മൂന്ന് അന്ധന്മാരേ ഉണ്ടായിരുന്നുള്ളൂ
– ദാനിയേൽ, ജൂഡ്‌സൺ, ജോണാപ്പി.
കതിന കൈയിലിരുന്നു പൊട്ടിയപ്പോഴാണ് ജോണാപ്പിക്ക് കടലും കരയും ഇരുളായിപ്പോയത്. അന്ധനെങ്ങനെയാണ് ഒരു
പെണ്ണിനെ വിവരിക്കുന്നത് എന്ന
അന്വേഷണം ഈ കഥയിൽ പ്രബലപ്പെട്ടു നിൽക്കുന്ന ഒരു വസ്തുതയാണ്. കടപ്പുറ
ത്തുനിന്നാണ് ഈ ഭാവനയുടെ സഞ്ചാരം ആരംഭിക്കുന്നത്.
നൊറോണയുടെ കഥകൾ കേരള
ത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹങ്ങളി
ലേക്കും ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ സൂക്ഷ്മജീവിതത്തിലേക്കും
മതാത്മകസ്വത്വത്തിലേക്കും കമ്മ്യൂണി
സ്റ്റ് രാഷ്ട്രീയ ചായ്‌വിലേക്കുമൊക്കെ നമ്മെ നയിച്ചുകൊണ്ടുപോകുന്നു. ഈ
കഥകളിലൊക്കെയും ആവർത്തിച്ചുവരുന്ന വന്യകാമനകളെ നാം ജീവിക്കുന്ന
കാലത്തിന്റെ ഇരുണ്ട മതിലുകളായി മനസ്സിലാക്കേണ്ടതുണ്ട്. ഇതിലെ രതിയും രതിവൈകൃതങ്ങളും രതിനിരാസവും
പകയും പീഡനവുമെല്ലാം കാലത്തിന്റെ
നേർസാക്ഷ്യങ്ങളാണ്. നൊറോണയു
ടെ ഉള്ളിലെ ക്രിസ്തു മനുഷ്യനാണ്. അതുകൊണ്ടാണ് തൊട്ടപ്പന്റെ കൊലപാതകി
യെ ചൂണ്ടിക്കാണിക്കാൻ ക്രിസ്തുതന്നെ
വരുന്നതായി നൊറോണ ചിത്രീകരിക്കുന്നത്. കടൽമണമുള്ള ഭാവനകൊണ്ട് മനുഷ്യമണമുള്ള കഥകളെഴുതാനാണ്
നൊറോണ ശ്രമിക്കുന്നത്. തൊട്ടപ്പനി
ലെ പ്രതികാരവും ശിക്ഷയും അപൂർണമാണെന്ന് കഥ തെളിയിക്കുമ്പോൾ മനുഷ്യനായ ക്രിസ്തുവിനേക്കാൾ ദൈവമായ
ക്രിസ്തുവിന്റെ കുറവാണതെന്ന് നാം മനസിലാക്കുന്നു.

അനുബന്ധം

പുതിയ കഥ ഭാവനയുടെ ആഡംബരത്തെ നിരാകരിക്കുന്നു. ഭാവനയെ
ഗൃഹാതുരാഭിമുഖ്യമുള്ള തിയറിയായിട്ടാണ് മേൽവിവരിച്ച കഥാകാരന്മാരൊ
ക്കെയും വിനിയോഗിച്ചിട്ടുള്ളത്. അവർ
ഭാവനയുടെ ഭൂമിയെ പലതായി വിഭജി
ക്കുന്നു. പാരമ്പര്യ ബിംബങ്ങളെ എഴു
ത്തുമേശയിൽ നിന്ന് പുറത്തിറക്കി വിടുന്നു. വാക്കുകളുടെ ശേഷി കൂട്ടാൻ ഒരുതരത്തിലുമുള്ള രാസവളങ്ങൾ ഇന്ദുഗോപനും ബെന്യാമിനും അർഷാദും നൊേറാണയും വിനിയോഗിക്കുന്നില്ല. ഒരുപാടു
പ്രവണതകളുടെ ഇരിപ്പിടമായ ഭാവനാസങ്കേതത്തെ എഴുത്തുകാരനിലെ ഉപഭോക്തൃ മനസ്സ് സൂക്ഷിച്ചുപയോഗിക്കുന്നു. ഈ കഥാകൃത്തുക്കൾക്ക് ഭാവന
വേദ ഭാവ എന്നതിനപ്പുറം അതിജീവന
ത്തിന്റെ കരുത്താണ്. ബെന്യാമിന്റെ
പ്രവാസസങ്കല്പങ്ങളും ഇന്ദുഗോപന്റെ
കുറ്റാന്വേഷണ യുക്തികളും അർഷാദി
ന്റെ സമകാലിക ജീവിത വീക്ഷണങ്ങളും
നൊറോണയുടെ ജീവിതപോരാട്ടങ്ങളും
അത്തരത്തിൽ വേണം വായിക്കപ്പെടാ
ൻ. സോക്രട്ടീസ് കെ. വാലത്തിന്റെ ‘വെറോനിക്ക ഃ15’ എന്ന കഥാപുസ്തകവും വിനു എബ്രഹാമിന്റെ ‘കാവൽമാലാഖ’
യും മനോജ് വെള്ളനാടിന്റെ ‘വീനസ്
ഫ്‌ളൈ ട്രാപ്പും’ ഒക്കെ ഇതിന്റെ തുടർച്ചകളായി വായിക്കപ്പെടണം.

ഒഴുക്കൻ മട്ടിൽ
കഥയെഴുതാനല്ല നമ്മുടെ കഥാകാരന്മാ
ർ ശ്രമിക്കുന്നത്. ഭാഷയുടെ വ്യത്യ
സ്താധികാരങ്ങൾക്ക് വിധേയപ്പെടാൻ
പുതിയ കാലത്തിൽ എഴുതുന്ന ഓരോ
കഥാകാരനും ശ്രമിക്കുന്നുണ്ട്. കഥയുടെ
വച്ചുകെട്ടുകൾ സംവേദനത്തെ വഞ്ചി
ക്കാത്ത ഭാവനകളാണെന്ന് എല്ലാ കഥകളിലും തറപ്പിച്ചുറപ്പിക്കുന്നവരാണ്
ബെന്യാമിനും ഇന്ദുഗോപനും അർഷാദും നൊറോണയും. ജീവിതത്തിലെ ഭീകരദൃശ്യങ്ങളുടെ തൂക്കം തിട്ടപ്പെടുത്തി
കാണിക്കുന്ന ഈ നാല് കഥാകൃത്തുക്ക
ളുടെയും കഥാപുസ്തകങ്ങൾ രണ്ടായിര
ത്തിപതിനെട്ടിന്റെ സമ്മാനമാണ്.