ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ ശരീരങ്ങൾ

രാജേഷ് കെ എരുമേലി

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം ചിന്തകളെ സംവാദ മണ്ഡലത്തിൽ കൊണ്ടുവരികയാണ് മാരി ശെൽവരാജ് സംവിധാനം ചെയ്ത ‘പരിയേറും പെരുമാൾ’ എന്ന ചലച്ചിത്രം.

ഒന്ന്
ദുരഭിമാനക്കൊലയും
തമിഴ് ഉൾഗ്രാമങ്ങളും

ഒരേസമയം അന്ധവിശ്വാസങ്ങളുടെ ആഘോഷങ്ങളെയും അതിഭാവുകത്വത്തിന്റെ ദൃശ്യവത്കരണത്തെയും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമാ ലോകത്ത് അതിൽനിന്നും വ്യത്യസ്തമായി ഗ്രാമ ജാതി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചലച്ചിത്രങ്ങളും അടുത്ത കാലത്തായി പുറത്തിറങ്ങുന്നുണ്ട്. ഈ വഴിയിൽ
പരുത്തിവീരനും കാക്കമുട്ടയും സുബ്രഹ്മണ്യപുരവും ആടുകളവുമെല്ലാം ഉൾപ്പെടുന്നു. പുതുസിനിമയുടെ ഈ വഴിയിലേക്ക് ചേർത്തുവയ്ക്കാവുന്ന സിനിമയാണ് പരിയേറും പെരുമാളും.

ദ്രാവിഡ പാരമ്പര്യത്തിന്റെ രാഷ്ട്രീയത്തെ നെഞ്ചേറ്റുന്ന സമൂഹമെന്ന നിലയിൽ തമിഴ് ഗ്രാമങ്ങൾ ഇന്നും അതിന്റെ സൂക്ഷ്മമായ ‘കറുത്ത’ രാഷ്ട്രീയത്തെയാണ് അവരുടെ ശരീരത്തോട്
ചേർത്തുനിർത്തുന്നത്. ഇന്ത്യയിലെല്ലായിടത്തും ഫാസിസത്തിന്റ സവർണ യുക്തികൾ കടന്നുവരുമ്പോഴും പാരമ്പര്യത്തിന്റെ പുരോഗമനപക്ഷത്തെ ഉയർത്തിപ്പിടിക്കുന്നവരാണ് തമിഴ് ജനത. പെരിയോറിനെപ്പോലുള്ളവരുടെ ദാർശനിക നിലപാടുകളും പ്രായോഗിക പ്രവർത്തനങ്ങളുമാണ് ഇവർക്ക് ഇത്തരം നിലപാടുകൾ ദൃഢപ്പെടുത്താൻ പ്രേരണയാകുന്നത്. സങ്കീർണ രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുമ്പോഴും തമിഴ് ഗ്രാമങ്ങൾ ഇന്നും ഫ്യൂഡൽ അംശങ്ങളുടെ അധിനിവേശത്താൽ വേട്ടയാടപ്പെടുകയാണ് എന്നാണ് അടുത്തകാലത്തെ
ചില സംഭവങ്ങളും അതിനെ അധികരിച്ച് പുറത്തുവരുന്ന ചിത്രങ്ങളും തെളിയി
ക്കുന്നത്. ജാതിമതിലും ചായക്കടയിൽ രണ്ടുതരം ഗ്ലാസുകൾ ഉപയോഗിക്കുന്നതും ഇതിനോട് ചേർത്ത് വയ്‌ക്കേണ്ടതു തന്നെയാണ്.

ഇപ്പോൾ പുതിയതരം പീഡനങ്ങളാണ് തമിഴ്‌നാട്ടിലെ ദലിതർ ഉൾപ്പെടെയുള്ള അധ:സ്ഥിതർ നേരിടുന്നത്. ദുരഭിമാനക്കൊല എന്ന പേരിൽ നിരന്തരം ദലിത് സമൂഹത്തിലെ യുവാക്കളും യുവതികളും കൊല്ലപ്പെടുകയാണ്. ഫ്യൂഡൽ അധികാര കേന്ദ്രങ്ങളായി വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഖാപ്പ് പഞ്ചായത്തുകളിൽ ദലിതർ നിരന്തരം പീഡനത്തിന് വിധേയമായികുന്നുണ്ട്. ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള ഗ്രാമീണ
അധികാര കേന്ദ്രങ്ങൾ വഴി സവർണർ നടപ്പാക്കുന്നത്. വ്യത്യസ്ത തലങ്ങളിലാണെങ്കിലും അതുപോലെ ഭയപ്പെടുത്തുന്നതാണ് ദുരഭിമാന െകാലകളും. ദുരഭിമാനക്കൊല ഒരു സാംസ് കാരിക യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ജാതി മേൽക്കോയ്മയിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. മിശ്രവിവാഹിതരാകുന്നവരുടെ കൂട്ടത്തിൽ ദലിതരാണ് ആക്രമിക്ക
പ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും. ജാതിവ്യവസ്ഥ, മിശ്രവിവാഹം, കുടുംബത്തിന്റെ ജാത്യാഭിമാനം എന്നിവയാണ് പലപ്പോഴും കൊലയിലേക്ക് നയിക്കുന്നത്. ജാതിയിലുയർന്നവർ താഴ്ന്ന ജാതിയിൽപ്പെട്ടവരെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഉയർന്ന ജാതി
സമൂഹങ്ങൾ ദുരഭിമാനമായി കരുതുന്നു.

ജാത്യാധിപത്യവും പ്രമാണിത്തവും ഇതിലൂടെ തകരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇവർ കൊലപാതകത്തിന് തയാറാകുന്നത്. സ്വന്തം മക്കളോടുള്ള സ്‌നേഹത്തിനു പകരം ശത്രുവെന്നു കരുതുന്നവർ ജീവിച്ചിരിക്കരുത് എന്നാണ് ഇരക്കാർ വിചാരിക്കുന്നത്. തമിഴ്‌നാടിനെ പിടിച്ചുലച്ച ദുരഭമാന കൊലയായിരുന്നു ഇളവരശന്റേത്. ദിവ്യയെന്ന വണ്ണിയർ സമുദായത്തിലെ യുവതിയെ പ്രണയിച്ചതിന്റെ പേരിലാണ് ഇളവരശൻ കൊല ചെയ്യപ്പെടുന്നത്. ദുരിഭമാനക്കൊലയെക്കുറിച്ച് സമൂഹം കൂടുതൽ ജാഗ്രത്താകുന്നത് ഈ സംഭവത്തോടെയാണ്. പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത തരത്തിൽ ഇന്ത്യൻ സമൂഹം ജാതീയമായി
കെട്ടപ്പെടുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.

രണ്ട്
തിരസ്‌കാരവും അതിജീവനവും

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതീയമായ വേർതിരിവും ദലിത് വിരുദ്ധതയും പ്രശ്‌നവത്കരിക്കുകയാണ് പരിയേറും പെരുമാൾ. ഗ്രാമങ്ങളിലെപ്പോലെ തമിഴ്‌നാട്ടിലെ ഉന്നത വി
ദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജാതീയമായ ആക്രമണങ്ങൾ ഈ സിനിമ ദൃശ്യപ്പെടുത്തുന്നു. കേവലമായ സംഭവ വിവരണം എന്നതിനപ്പുറം ഒരുകൂട്ടം ജനതയുടെ അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. രണ്ടായിരത്തിനുശേഷം തൂത്തുക്കുടിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും നടന്ന ദുരഭിമാനക്കൊലകളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
പുളിയങ്കുളം ഗ്രാമത്തിൽ ജനിച്ച പരിയൻ തിരുനെൽവേലിയിലെ സർക്കാർ ലോ കോളേജിൽ ചേരുന്നതും അവൻ അവിടെ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടു പോകുന്നത്.

പഠിച്ച ് അംബേദ്കറെപ്പോലെ അറിയപ്പെടുന്ന ആളാകണമെന്നാണ് പരിയന്റെ ആഗ്രഹം എന്നാൽ കോളജ് ജീവിതം തിക്താനുഭവങ്ങളാണ് പരിയന് നൽകുന്നത്. താൻ ജീവനു തുല്യം സ്‌നേഹി
ക്കുന്ന കറുപ്പി എന്ന നായയെ സവർണർ കൺമുമ്പിൽ വച്ചുതന്നെ റെയിൽ പാളത്തിൽ കെട്ടിയിട്ട് കൊലപ്പെടുത്തുന്നതും ജ്യോതിലക്ഷ്മി എന്ന സഹപാഠിയുമായുള്ള പ്രണയം, അവരുടെ വീട്ടുകാർ ഉയർത്തുന്ന വെല്ലുവിളി എന്നിവയിലൂടെയാണ് സിനിമ അതിന്റെ രാഷ്ട്രീയത്തെ തുറക്കുന്നത്.

ട്രെയിനും അതിന്റെ ചൂളംവിളിയും റെയിൽപ്പാളവും വരണ്ടുണങ്ങിയ ഗ്രാമദൃശ്യങ്ങളും സിനിമയുടെ സജീവ സാന്നിധ്യമാണ്. പരിയന്റെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് നീണ്ടുകിടക്കുന്ന റെയിൽപ്പാളമാണ്. തമിഴ്‌നാട്ടിലെ ദുരഭിമാന
ക്കൊലകളിൽപ്പെടുന്നവരുടെ മൃതദേഹം കൂടുതലും കാണപ്പെടുന്നത് റെയിൽവെ ട്രാക്കുകളിലാണ്. സിനിമയും അത്തരം മുഹൂർത്തങ്ങളെ കൃത്യമായി ആവിഷ്‌കരിക്കുന്നു. സിനിമയിൽ നിരവധി കൊലപാതകങ്ങൾ നടത്തുന്നത് ജാതീയതയെ നിലനിർത്തണമെന്നു ആഗ്രഹിക്കുന്ന വൃദ്ധനാണ്. ഈ വൃദ്ധൻ സവർണ ധാർഷ്ട്യത്തിന്റെ അടയാളമാണ്. പരിയനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വരുന്നതോടെ അയാൾ ട്രെയിനു മുന്നിൽ ചാടി മരിക്കുകയാണ്. തന്റെ ജാത്യാഭിമാനത്തെയാണ് മരണ സമയത്തും വൃദ്ധൻ മുറുകെ
പിടിക്കുന്നത്.

മൂന്ന്
മാനവികതയ്ക്ക്
എതിരാകുന്ന ജാതി

ജാതിയും മതവും മാനവികതയ്ക്ക് എതിരാണ് എന്ന സന്ദേശത്തിൽനിന്നാണ് സിനിമ ആരംഭിക്കുന്നത്. മാരിശെൽവരാജിന്റെയും പാ രഞ്ജിത്തിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ പൂർ
ണമായും സിനിമയുടെ ഓരോ ദൃശ്യത്തിലും കാണാൻ കഴിയും. തമിഴ്‌നാടിന്റെ പൂർവ രാഷ്ട്രീയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ ചില ദൃശ്യങ്ങളെ സൃഷ്ടിക്കാൻ ബോധപൂർവം സംവിധായകൻ ശ്രമിക്കുന്നുണ്ട്. പ്രിൻസിപ്പൽ പരിയനോട് സംസാരിക്കുന്നത് തന്റെ ഉള്ളിലെ ജാതിയെ പ്രച്ഛന്നമായി നിർത്തിക്കൊണ്ടാണ്. മിശ്രപ്രണയികളായ നിരവധി പേരുടെ കൊലപാതകങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. അപകട മരണമെന്നോ ആത്മഹത്യയെന്നോ വായിച്ചെടുക്കാവുന്ന തരത്തിലാണ് കൊലപാതകങ്ങളെല്ലാം നിർമിക്കപ്പെടുന്നത്.

ഒരോ കൊലപാതകങ്ങൾക്കു ശേഷവും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകൾക്ക് വ്യത്യസ്തമായ മാനമാണുള്ളത്. ഏതെങ്കിലും ചരിത്രസംഭവങ്ങളുമായി ചേർത്തുവച്ചുകൊണ്ടാണ് സിനിമയിൽ ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെപ്പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദലിത് വിദ്യാർത്ഥികൾ നിരന്തരം അപമാനിക്കപ്പെടുകയാണ്. അതിന്റെ ഉദാഹരണമാണ്
ഇംഗ്ലീഷ് അറിയാത്തതിനാൽ പെരിയൻ ക്ലാസിൽനിന്ന് പുറത്തുപോകേണ്ടിവരുന്നത്. എന്നാൽ തന്റെ നിശ്ചയദാർഢ്യത്തിൽ അവൻ അതും നേടിയെടുക്കുന്നു. അംബേദ്കറിന്റെ കഠിനാധ്വാനമാണ് പെരിയൻ ഇക്കാര്യത്തിൽ പ്രേരകമാകുന്നത്. ദലിത് സമൂഹത്തെ മുൻനിർ
ത്തിയുള്ള സിനിമകളിലെല്ലാം തന്നെ അവർ അതിജീവനത്തിന് കഴിയാത്ത സമൂഹമായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമാണ് പരിയോറും പെരുമാൾ. പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും സന്ദേശമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്. അത് ഇന്ത്യയിൽ ഉയർന്നു വരുന്ന ദലിത് രാഷ്ട്രീയത്തിന്റെ മാനങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്.

അതുകൊണ്ടുതന്നെ ചരിത്രത്തിൽനിന്നുകൊണ്ട് ഭാവിയിലേയ്ക്കു നോക്കുകയാണ് ഈ സിനിമ.
ജാതി, ശരീരം, ദേശം എന്നിവയെ മുൻനിർത്തി ദലിത് സമൂഹത്തിന്റെ ജീവിതത്തെ ദൃശ്യവത്കരിക്കാനാണ് സംവിധായകൻ പ്രധാനമായും ശ്രമിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമകാലികതയെ പ്രതിരോധിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ജനാധിപത്യ സമൂഹം നിലനിൽക്കുന്ന ഇടത്ത് ദലിത് സമൂഹം എത്രമാത്രം ആക്രമണങ്ങൾക്ക് വിധേയമാകുന്നു.

ബ്രാഹ്മണിക്കൽ ആധിപത്യത്തിന്റെ അക്രമോത്സുകത പുതിയ പേരുകൾ സ്വീകരിച്ച് അടിത്തട്ടു മനുഷ്യരുടെ മേൽ ആക്രമണങ്ങൾ അഴിച്ചു വിടുന്നതെങ്ങനെ, എന്നതൊക്കെ സൂക്ഷ്മായി ആവിഷ്‌കരിക്കുന്നതിനൊപ്പം ഇതിനെയൊക്കെ പ്രതിരോധിക്കേണ്ടതെങ്ങനെ എന്ന കാഴ്ചപ്പാടും സിനിമ മുന്നോട്ടുവയ്ക്കുന്നു. സമകാലിക ഇന്ത്യൻ സിനിമയിലെ പൊളിച്ചെഴുത്താണ് ഈ സിനിമ.

മൊബൈൽ: 9947881258