കാട്ടൂർ മുരളിക്ക് ശ്രീമാൻ പുരസ്‌കാരം

പ്രമുഖ മുംബൈ നിവാസിയായിരുന്ന ശ്രീമാൻ എന്ന കെ.എസ. മേനോന്റെ പേരിൽ പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പത്രപ്രവർത്തകൻ കാട്ടൂർ മുരളി അർഹനായി. മുംബയിൽ ഏകദേശം മൂന്നു പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മുരളി കാക്കയുടെ സഹപതാധിപരും മാതൃഭൂമി ദിനപ്പത്രത്തിന്റെ കല്യാൺ മേഖല റിപ്പോർട്ടറുമാണ്.

പൂനയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം ഏർപ്പെടുത്തിയ ഈ അവാർഡിന് നോവലിസ്റ്റ് ബാലകൃഷ്ണനാണ് കഴിഞ്ഞ വര്ഷം അർഹനായത്.

മെയ് 4-നു നവി മുംബൈ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.