മീട്ടു

എം.പി. രമേഷ്

ഹനൂമാൻ ‘സെലിബേറ്റാ’ണോന്ന് അച്ഛച്ഛൻ പറഞ്ഞുതന്നിരുന്നില്ല. ഹനൂമാന്റെ വിചിത്രരീതികളും സിദ്ധികളും ശീലങ്ങളും
ഓരോ ദിവസങ്ങളിലും വ്യത്യസ്ത അവസാനങ്ങളോടെ വർണിക്കുമ്പോഴേക്കും മീട്ടു ഉറങ്ങാറാണ് പതിവ്. പേടിസ്വപ്നം കാണാതിരി
ക്കാൻ ഹനൂമാന്റെ വാലാട്ടലിന് അച്ഛച്ഛൻ പ്രാർത്ഥിക്കുന്നത്
ഏതോ വിദൂരശബ്ദം പോലെ ചിലപ്പോൾ അവൾ കേട്ടിട്ടുണ്ട്.
അയ്യപ്പനും ‘സെലിബേറ്റാ’ണെന്ന് സമ്മതിക്കാതെ മമ്മി
മൊബൈലിൽ തകർക്കുന്നത്, ഒരു പുലർച്ചയ്ക്ക്, കേട്ടുണർന്നപ്പോഴാണ് അത്ഭുതസിദ്ധികൾ കൈവശമുള്ള പലരും സെലിബേറ്റാവാമെന്ന് മീട്ടു അറിയുന്നത്.
സൂര്യനെ പിടിക്കാൻ ചാടി ഹനൂമാൻ കുട്ടി.
അച്ഛനും അമ്മയും ഇല്ലാതെ ജനിച്ച അയ്യപ്പൻകുട്ടി.
മല പറിച്ച ഹനൂമാൻ.
പുലിപ്പാല് കറന്നെടുത്ത അയ്യപ്പൻ.
ലങ്ക ചുട്ട ഹനൂമാൻ.
മമ്മിയുടെ അവസാന ടി.വി. ഷോയിൽ ഇതേ കാര്യം പറഞ്ഞ്
മമ്മി വിറച്ചു വിറച്ചു സംസാരിച്ചത് മീട്ടുവിന് നന്നായി രസിച്ചു.
മാളികപ്പുറത്തമ്മ പിന്നെ ആർക്കുള്ളതാണെന്ന് മമ്മി ചോദിച്ചപ്പോ
ൾ എല്ലാവരും കൈയടിച്ചു. അവളും കൈയടിച്ചു. സാധാരണ
മമ്മിയെ വളരെ സൗമ്യയായി, ശബ്ദം കുറച്ച് ഒട്ടും പ്രേകാപിതയാവാതെയാവും ടി.വിയിൽ കാണുക. മീട്ടു മമ്മിയെ അപ്പോൾ മാത്രമാണ് സമാധാനമായി ഇരുന്ന് കാണുക.
വീട്ടിൽ മമ്മി ചുഴലിയാണ്.
അടുക്കളയിൽ.
കിടപ്പറയിൽ.
കുളിമുറിയിൽ.
ഗരാഷിൽ.
സ്റ്റഡിയിൽ.
ഡൈനിൽ.
ഒക്കെ ഒരേസമയം അപ്രതീക്ഷിതമായി മമ്മി കറങ്ങി അലറി
മറിക്കും. ഡാഡി ടൂറിൽ നിന്ന് വന്ന് രണ്ട് ദിവസം ഉണ്ടാവാറുള്ള
ശാന്തത പോലും പൊടുന്നനെ അവസാനിക്കും.
തീർത്തും നിശബ്ദനായി തിരിച്ചുപോവുന്ന ഡാഡിക്കൊപ്പം
ഒട്ടും സംസാരിക്കാത്ത ആ നാളുകളുടെ ഓർമകളാണ് മീട്ടുവിന്
സമ്മാനമായി കിട്ടുക.
പിന്നെ മീട്ടു വീണ്ടും ഒറ്റയ്ക്കാവും.
അവൾ അച്ഛച്ഛന് കൂട്ട്.
അച്ഛച്ഛൻ അവൾക്ക് കൂട്ട്.
മമ്മി ഇെതാന്നും ശ്രദ്ധിക്കാറേ ഇല്ലായിരുന്നു. തിരക്കുതന്നെ
തിരക്ക്. എല്ലാം ഒറ്റയ്ക്ക് ചെയ്യണം. അങ്ങനെ ഒറ്റയ്ക്ക് ചെയ്യുന്നതി
ൽ മറ്റുള്ളവർ പുലർത്തുന്ന അലംഭാവം പറഞ്ഞുപറഞ്ഞ്. മീട്ടുവിനുമുണ്ട് 50% ഓഹരി അതിൽ. അത് കേട്ട് അവൾക്ക് ശീലമായി.
ഇതേപ്പറ്റി ഡാഡി ഒരക്ഷരം സംസാരിക്കുന്നത് അവൾ കേട്ടി
ട്ടില്ല. പക്ഷെ, അച്ഛച്ഛൻ പറയുന്നത് അത് സാമൂഹികബോധത്തി
ന്റെ തള്ളിച്ച കൊണ്ടാണ് എന്നാണ്. അതെന്താണെന്ന് സി ബി
എസ് ഇ സിലബസ്സിൽ ഇല്ലാത്തതുകൊണ്ട് മീട്ടുവിന് ഇതുവരെ
മനസ്സിലായിട്ടുമില്ല.
അച്ഛമ്മ ഇെതാന്നും അറിയാതെയാണ് കഴിഞ്ഞുകൂടുന്നത്. രാവിലെ ഗീത; ഉച്ചയ്ക്കു മുമ്പ് ഭാഗവതം; സന്ധ്യയ്ക്ക് രാമായണം;
പിന്നെ ഭജന – അങ്ങനെ. അച്ഛമ്മയ്ക്ക് ഉറക്കം നന്നെ കുറവാണ്. അതുകൊണ്ടുതന്നെ പുലർച്ചെ മൂന്നരയ്ക്ക് എഴുന്നേൽക്ക
ണം. ഒറ്റയ്ക്ക് ഉറങ്ങാൻ കിടന്നാലേ ശരിയാവൂ. പൂജാമുറിക്ക് അടു
ത്തുതന്നെ ഡാഡി അതിന് സൗകര്യമാക്കി കൊടുത്തതാണ്. അച്ഛ
മ്മ കഥകൾക്ക് പകരം ഗുണദോഷങ്ങളുടെ വർത്തമാനം ഇടയ്ക്ക്
മീട്ടുവിന് ഭക്ഷണസമയത്ത് നൽകാറുണ്ട് എന്നത് മാത്രമാണ്
അവർ തമ്മിലുള്ള കാര്യമായ ബന്ധം. അച്ഛമ്മ വേറേതോ ലോക
ത്ത്, കാലത്തിൽ, കഴിഞ്ഞുകൂടുകയാണ് എന്നാണ് മീട്ടുവിന്റെ
ധാരണ.
അയ്യപ്പന്റെ അമ്പലത്തിൽ പ്രായം കുറഞ്ഞ സ്ര്തീകൾ പോവരുതെന്ന് അച്ഛമ്മയ്ക്ക് അഭിപ്രായമുണ്ട്. എന്നാൽ ഹനൂമാന്റെ അമ്പല
ത്തിൽ അവരെന്തിനാണ് പോവുന്നതെന്ന് മീട്ടു ചോദിച്ചപ്പോൾ
അച്ഛച്ഛൻ ചിരിച്ചു. അച്ഛമ്മ ”അമ്മയുടെ മോൾതന്നെ” എന്ന് പറഞ്ഞൊഴിഞ്ഞു.
അങ്ങനെ ഒരിക്കൽ പേടിസ്വപ്നങ്ങളെ അകറ്റിമാറ്റുന്ന ഹനൂമാന്റെ വാലിനെപ്പറ്റി അവൾ സൂചിപ്പിച്ചപ്പോഴാണ് മമ്മി ക്രുദ്ധയായി
അവളെ നേരിട്ടത്.
”ആരാണീ അബദ്ധങ്ങൾ നിനക്ക് പറഞ്ഞുതരുന്നത്?”
മീട്ടു മിണ്ടിയില്ല.
എന്തെങ്കിലും പറഞ്ഞാൽ അവൾക്ക് അച്ഛച്ഛനോടൊപ്പമുള്ള ഉറ
ക്കം നഷ്ടമാവും. ഡാഡിയോടൊപ്പമുള്ള ഉറക്കം അവൾക്കെന്നേ
നിഷേധിക്കപ്പെട്ടതാണ്. പെൺകുട്ടികളെ കൂടെ കിടത്തണ്ട എന്ന്
മമ്മി ഡാഡിയെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നാണ് അതി
നെപ്പറ്റി അച്ഛച്ഛൻ അവളെ ധരിപ്പിച്ചിട്ടുള്ളത്.
അത് കാര്യമാക്കണ്ട എന്നും അച്ഛച്ഛൻ പറഞ്ഞിരുന്നു. ഡാഡി
കഥകൾ പറഞ്ഞുതരുമായിരുന്നോ എന്ന് അവൾക്ക് അറിയാനായില്ല. ഒരവസരവും അതിന് ഉണ്ടായിട്ടില്ല. മൂന്നുമാസം
കൂടുമ്പോൾ ഒത്തുവരുന്ന മൂേന്നാ, നാലോ, രാത്രികൾ അതിനുള്ള സാവകാശം ഡാഡിക്കും അവൾക്കും നൽകിയിട്ടുമില്ലായിരുന്നു.
ധാരാളം കഥകൾ അച്ഛച്ഛൻ ഡാഡിക്ക് കുട്ടിക്കാലത്ത് പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് അച്ഛച്ഛൻ പറഞ്ഞിട്ടുണ്ട്. അവയൊക്കെ
ഡാഡിക്ക് ഓർമയുണ്ടോ ആവോ?
”ഹനൂമാന്റെ വാല് എന്നെ ഉണർത്തിയിട്ടുണ്ട്” എന്ന് മീട്ടു
വീണ്ടും പറഞ്ഞേടത്തു വച്ച് മമ്മി രൗദ്രയായി.
”എപ്പോൾ?”
”എന്ത്?”
”എന്താണുണ്ടായത്?”
അവൾ പകച്ചുപോയി. അഞ്ചാംതരംവരെയുള്ള സിലബസ്സി
ലൊന്നും ഇല്ലാത്ത കാര്യങ്ങളാണ് മമ്മി ചോദിക്കുന്നത്.
”നീ വാല് കണ്ടോ?”
”വാല് നിന്റെ മേൽ കൊണ്ടോ?”
”ഉവ്വ്” എന്ന അവളുടെ ഉറക്കെയുള്ള ഉത്തരം കേട്ട് മമ്മി വിറച്ചു.
”എത്ര പറഞ്ഞാലും കേൾക്കാത്ത സാധനം. എത്ര പ്രാവശ്യം
പറഞ്ഞു – ഒറ്റയ്ക്ക് കിടന്നുറങ്ങിയാൽ മതി എന്ന്. അതിനെങ്ങ
നെ ഡാഡിയും മകളും ഒരേ കൂട്ട്. എന്നാൽ വയസ്സായവർക്ക്
ബോധം വേണം”.
‘മാതൃഭൂമി’യിൽ നിന്നു തലയൂരി നിസ്സഹായനായി അച്ഛച്ഛൻ
അവളെ നോക്കി. പതുക്കെ കണ്ണടച്ചു.
”വാലിന്റെ കാറ്റ് കൊണ്ടാൽ പേടിസ്വപ്നത്തിൽ നിന്ന് ഉണരാറാണ് പതിവ്. അങ്ങനെ രക്ഷപ്പെടാറാണ് പതിവ്” എന്നുകൂടി
ഒടടപപട ടയറധഫ 2019 ഛടളളണറ 03 3
അവൾ പറഞ്ഞൊപ്പിച്ചപ്പോൾ മമ്മി തീർപ്പു പറഞ്ഞു.
”തീർന്നു”.
”ഇന്നോടെ”.
”ഒരു സ്ര്തീ കാരണം പടിഞ്ഞാറ് രണ്ട് സാമ്രാജ്യങ്ങൾ ഇല്ലാതായി” എന്ന് അച്ഛമ്മ അേപ്പാൾ പറയുന്നുണ്ടായിരുന്നു.
മഹാഭാരതം മുഴുവനും നിശബ്ദയായ സ്ര്തീമനസ്സാണ് എന്നും
അച്ഛമ്മ ഒരിക്കൽ ഉച്ചഭക്ഷണസമയത്ത് അവൾക്ക് പറഞ്ഞുകൊടുത്തത് അവൾക്കപ്പോൾ ഓർമ വന്നു. കാരണം അവൾ അതുവരെ കരുതിയിരുന്നത് അത് ഒരു യുദ്ധകഥയാണ് എന്നാണ്.
ഗാന്ധാരിയുടെ ത്യാഗം പാഞ്ചാലിയുടെ മൗനത്തിനു മുമ്പിൽ ചെ
റുതായിപ്പോവാൻ അതാണ് കാരണമെന്നും അച്ഛമ്മ പറഞ്ഞത്
അവൾക്കോർമയുണ്ട്. പെണ്ണിന് ഏറെ വിലപ്പെട്ടത് മാനമാണെന്ന് അവൾ അന്നാണ് ആദ്യമായി കേട്ടതും. അതുവരെ ഗാന്ധാരിയും പാഞ്ചാലിയും അവളുടെ ശ്രദ്ധയിൽ പെട്ടവരേ ആയിരുന്നുമില്ല. പക്ഷെ, അച്ഛമ്മ അവൾ ചോദിക്കുന്നതിന് ഉത്തരമായി
ട്ടേ അല്ല ഒന്നും പറയുക. ഒരേ പറച്ചിലാണ്. അതാണ് അവളുടെ
സങ്കടം.
ഇതൊക്കെ ഓർത്ത് വീണ്ടും സങ്കടപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് മമ്മിയുടെ ശബ്ദം അവൾ വീണ്ടും കേൾക്കുന്നത്.
”നീ ഇനി എന്നോടൊപ്പം മാത്രം ഉറങ്ങാൻ കിടന്നാൽ മതി.
എല്ലാം ഞാൻ മനസ്സിലാക്കുന്നുണ്ട്. തീക്കട്ടയിലാണ് ഉറുമ്പ്
ഇപ്പോൾ”.
അവൾക്കു മുമ്പിൽ, അപ്പോൾ ലോകം ഇടിഞ്ഞുവീഴുന്നതായി തോന്നി. നിശബ്ദയായി ഏങ്ങാൻ തുടങ്ങിയ അവളുടെ തോളി
ൽ കൈവച്ച് അച്ഛച്ഛൻ നിസ്സഹായതയോടെ നിന്നു.
അവളുടെ കണ്ണുകളിൽ നിന്നും ഉരുണ്ട് ചാടിത്തുടങ്ങിയ ജലകണങ്ങൾക്ക് അച്ഛച്ഛന്റെ കണ്ണുകളിലെ നിസ്സഹായതയേക്കാൾ
കരുത്തുണ്ടെന്ന് അവൾക്ക്, പക്ഷെ, ബോദ്ധ്യമായി.
അച്ഛച്ഛനെ ഇനി ഇതേപ്പറ്റി ഓർത്ത് കരയിക്കണ്ട എന്നവൾ
തീരുമാനമെടുത്തു.