അപ്പുറം ഇപ്പുറം: മൗനത്തിന്റെ ധനതത്വശാസ്ത്രം

സജി എബ്രഹാം

സർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ
ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത
പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി മുതൽ ശിപായി വരെ
ധാർഷ്ട്യം കൊണ്ട് നമ്മെ ചകിതരാക്കും. യജനമാന രൂപം പൂണ്ട
സേവകൻ മിനി ഹിറ്റ്‌ലറെപ്പോലെ, ഒരു നിസ്സാര സർട്ടിഫിക്കറ്റി
നൊ പെൻഷൻ കാശിനോ എത്തുന്ന സാധാരണ പൗരനെ സെക്ഷൻ സബ് സെക്ഷൻ തുടങ്ങിയ ഗ്യാസ് ചേംബറുകളിലേക്ക് ഓടിച്ച് രസിക്കും. സാഡിസത്തിന്റെയും അഹന്തയുടെയും ഏറ്റവും
ഊറ്റമുള്ള പര്യായങ്ങളായി യാതൊരു പ്രതിസന്ധിയും ഇല്ലാതെ
അവരങ്ങനെ പരിലസിച്ചു നിൽക്കുകയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ. ഇവരിൽ ചിലരുടെ കസർത്ത് കാര്യാലയങ്ങളെ മറി
കടന്ന് സർവീസ് സ്റ്റോറികളുടെയും ഓർമക്കുറിപ്പുകളുടെയും ജീ
വചരിത്രങ്ങളുടെയും രൂപത്തിൽ ഭാഷാസാഹിത്യത്തിലേക്കും കടന്നുകയറി നമ്മെ ക്ലേശിപ്പിക്കും. ആരോടും പരിഭവമില്ലാത്ത
എം.കെ.കെ. നായരെപ്പോലുള്ള അപൂർവം ചിലരെ ഒഴിച്ചു നിർ
ത്തിയാൽ സർക്കാർ ബാബുമാരുടെ അനുഭവമെഴുത്ത് വായന
ക്കാർക്ക് വലിയൊരു പീഡാനുഭവമാണ് എക്കാലത്തും. ആയതി
നാൽ, തോട്ടം രാജശേഖരന്റെ ഉദ്യോഗപർവത്തിനു (ഉദ്യോഗ ഗർ
വം എന്ന് വായനക്കാരുടെ തിരുത്ത്) ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഈ വകുപ്പിൽ പെട്ട പുസ്തകങ്ങളെ ഞാൻ മനപ്പൂർ
വമായി ഒഴിവാക്കുകയാണ് പതിവ്. എന്നാലതിനൊരു ഭംഗം വരുത്തിക്കൊണ്ട് ഈയിടെ ഒരു പുസ്തകം വായിച്ചു. നമ്മുടെ മുൻ
പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ The Accidental Prime Minister (Penguin Books). 2014 ഏപ്രിലിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ഈ മാസം മാത്രം
ഞാനിതു വായിക്കാൻ പ്രേരിതനായത് രാമചന്ദ്ര ഗുഹ സമീപകാലത്ത് ഡോ. മൻമോഹൻ സിങ്ങിനക്കുറിച്ച് എഴുതിയ ഹൃദയത്തെ
തൊടുന്ന ഒരു കുറിപ്പ് മൂലമാണ്. പാവപ്പെട്ടൊരു യാഥാസ്ഥിതി
ക കുടുംബത്തിൽ ജനിച്ച് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലി
രുന്ന് പഠിച്ച് വലിയ പണ്ഡിതനായും തന്റെ രാജ്യത്തിന്റെ ഏറ്റവും നിർണായകമായ ഒരു ചരിത്ര സന്ധിയിൽ നായകത്വം വഹി
ക്കുന്ന ഭരണാധികാരിയായി മാറുകയും ചെയ്ത മനുഷ്യത്വത്തി
ന്റെയും വിനയത്തിന്റെയും കാരുണ്യത്തിന്റെയും മഹനീയ മാതൃകയായ ഒരു മനുഷ്യനെ കൂടുതൽ അറിയേണ്ടതുണ്ടെന്ന് ഗുഹ
തന്റെ ലഘുകുറിപ്പിലൂടെ ഓർമപ്പെടുത്തി; ഒപ്പം ഒരുപാട് കോളി
ളക്കങ്ങളുണ്ടാക്കുകയും പല രാഷ്ട്രീയ പാർട്ടികളുടെയും പ്രത്യേ
കിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പിൽക്കാല ഗതി നിർ
ണയിക്കുകയും ചെയ്ത പല സംഭവ വികാസങ്ങളുടെയും പിന്നി
ലെ രഹസ്യങ്ങളെന്തെന്ന് അറിയാനുള്ള ജിജ്ഞാസയും ഈ പുസ്തകത്തെ വേഗമെടുത്തു വായിക്കാനിടയാക്കി.
നമ്മുടെ സമീപ കാല രാഷ്ട്രീയത്തിലെ സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഒട്ടേറെ സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും
ഗോസിപ്പുകളും അപ്രസക്തമായ ഒട്ടേറേക്കാര്യങ്ങളെപ്പറ്റിയുള്ള നീ
ണ്ട വർണനകളും സർക്കാർ ബാബുവിൽ സഹജമായ അസഹനീയമായ ഞാനെന്ന ഭാവവും ലക്ഷക്കണക്കിനു കോപ്പികൾ വി
റ്റു പോകുന്നതോർത്തുള്ള ഉൾക്കുളിരുകളും ചേർന്നുള്ളൊരു പു
സ്തകമാണിതെങ്കിലും മനപ്പൂർവമായ സ്വഭാവഹത്യയ്‌ക്കോ, വിവാദക്കച്ചവടത്തിനോ, ഒഴിഞ്ഞ പോസ്റ്റിൽ കയറി ഗോളടിക്കുന്ന തരം അല്പത്തരത്തിനോ ഈ ഗ്രന്ഥകാരൻ മുതിരുന്നില്ല. അഴിമതി
യുടെ രാജാക്കന്മാരുടെയും, കുടുംബസ്‌നേഹത്തിന്റെ ഒലിപ്പീരുകാരുടെയും, പ്രത്യയശാസ്ത്ര ശാഠ്യക്കാരുടെയും, അധികാരപ്രമത്തരുടെയും, വ്യക്തിപരമായി അധിക്ഷേപിക്കുന്നവരുടെയും ച
ക്രവ്യൂഹങ്ങൾക്കിടയിലും നേരിന്റെ പാതയിൽ നിന്ന് മാറാതെ ഒരു കൽക്കരിക്കറുപ്പിനാലും കളങ്കിതനാവാതെ ഒരു സ്‌പെക്ട്രത്തി
ന്റെയും കാരാഗൃഹങ്ങളിൽ വീണുടയാതെ സൗമ്യതയുടെയും ആദർശത്തിന്റെയും ആൾരൂപമായി നില കൊണ്ട ഡോ. മൻമോഹൻ
സിങ്ങെന്ന പച്ച മനുഷ്യനെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. ലിബറൽ മുതലാളിത്തത്തിനു പരവതാനി വിരിച്ചിട്ട മനുഷ്യ
നിലെ തികഞ്ഞ ഗാന്ധിയനെയും അധികാരം നിലനിർത്താനായി അഴിമതിക്കാരെ വിരുന്നൂട്ടുന്നവനെന്ന വിമർശനം ആവോളം
ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയിലെ നിർഭയനെയും വിഡ്ഢികളെ
കാരുണ്യപൂർവം അകറ്റി നിർത്തിയ വിവേകിയേയും ഒരുതരത്തി
ലുമുള്ള സ്തുതിപാഠകരാലും നിഗളിക്കാത്ത സംയമിയേയും നാമീ പുസ്തകത്തിൽ കണ്ടുമുട്ടുന്നു. ഒന്നാം യു.പി.എ സർക്കാരി
ന്റെ കാലയളവിൽ നടന്ന പ്രധാന സംഭവങ്ങളായ അമേരിക്കയുമായി ഒപ്പിട്ട 123 ആണവ കരാർ, പർവേസ് മുഷറഫുമായി ചേർ
ന്ന് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു പോയ കാശ്മീരിലെ സമാധാന മാർഗം, ഷിൻസെ ആബേയിലൂടെ സ്ഥാപിതമായ ജപ്പാനുമായുള്ള സുശക്തമായ സുഹൃദ് ബന്ധം തുടങ്ങി രാജ്യത്തിന്റെ
സമീപ കാല ഭാവിയിൽ വ്യാപകമായ വ്യതിയാനങ്ങൾക്കു കാരണമായ സംഭവങ്ങൾക്കു പിന്നിലെ അണിയറക്കഥകൾ ബാരു അതിശയോക്തിയുടെ അലോസരപ്പെടുത്തലുകളില്ലാതെ വിവരിക്കുന്നു. വിവാദങ്ങളുടെയും യുദ്ധകാഹളങ്ങളുടെയും ബഡായി വ്യാപാരങ്ങളുടെയും ബഹളമയമായ ഇക്കാലത്ത് ഇത്തരം പണ്ഡി
ത ശിരസ്സുകൾ എത്രയോ അനിവാര്യമാണെന്ന് നാമോർത്തു പോകുന്നു. ചില പുസ്തകങ്ങൾ അങ്ങനെയാണ്. അതാരെക്കുറിച്ചുള്ളതാണോ ആ ആളുടെ നന്മയുടെ ബഹുത്വത്താൽ പുസ്തക
ത്തിനൊരു പ്രത്യേക കാന്തി കൈവരും. മറ്റെല്ലാ കുറവുകളെയും
ഈ കാന്തി കഴുകിക്കളയും. The Accidental Prime Minister
എന്ന ഈ പുസ്തകത്തിന്റെ മികവും ഇതു മാത്രമാണ്.

ആധുനികാനന്തര നോവൽ പഠനങ്ങൾ

പുതിയ സഹസ്രാബ്ദത്തിലെ രണ്ടു പതിറ്റാണ്ടുകളിലായി മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ എണ്ണം ഒരു സർ
വകാല റിക്കോഡാണ്. കൂടുതൽ ആനുകാലിക പ്രസിദ്ധീകരണ
ങ്ങളും സ്വകാര്യ പുസ്തക പ്രസിദ്ധീകരണ ശാലകളും നോവലെഴുത്തുകാർക്ക് പ്രോത്സാഹനമേകി. ഒപ്പം യുവ എഴുത്തുകാർക്കും
മറ്റും പ്രചോദനമേകിക്കൊണ്ട് പുതിയ പുതിയ അവാർഡുകൾ തുരുതുരെ പ്രഖ്യാപിക്കപ്പെട്ടു. നോവലിന്റെ തട്ടകം കൊഴുത്തു. നവലിബറലിസം ഏറ്റവും ഉദാരമായി അഴിഞ്ഞാടിയത് മലയാള നോവൽ പ്രസിദ്ധീകരണ മേഖലയിലായിരുന്നു. പോസ്റ്റ് മോഡേണി
സത്തിന്റെ ലളിത മനോജ്ഞതയും ഉയർച്ചതാഴ്ചകളുടെ അതിർ
ത്തികളെ ഉടച്ചുകളഞ്ഞ നവയുക്തിബോധവും എഴുത്തുകാർക്ക്
അനുവദിച്ച വിശാല സ്വാതന്ത്ര്യം നോവലിന്റെ പ്രളയത്തിനു കാരണമായി. ഗുണപരമായ മഹത്വമോ കലാപരമായ മേന്മയോ കാര്യമായി പരിഗണിക്കാതെ, പാരായണക്ഷമതയും വൈകാരികമായ തൃപ്തിപ്പെടുത്തലും പ്രധാന ലക്ഷ്യമാക്കി ആധുനികാനന്തര
നോവലിസ്റ്റുകൾ എഴുതിക്കൊണ്ടേയിരിക്കുന്നു. ആർക്കും അനായാസമായി എഴുതാവുന്ന ഒന്നാണ് നോവൽ എന്ന ധാരണ ശ
ക്തമായി. വേണ്ടത്ര പ്രതിഭാ ശക്തിയോ പഠന മനനങ്ങളോ ലക്ഷ്യ
ബോധമോ ഇല്ലാതെ പേനയെടുക്കുന്നവരെല്ലാം നോവലിസ്റ്റുകളായി മാറി. കവിയും നിരൂപകനും ഗ്രന്ഥകാരനും കള്ളനും പോലീസും നോവലിൽ കയറി മേഞ്ഞു. ഏറ്റവും വില്പനയുള്ള സാഹിത്യച്ചരക്കായി നോവൽ മാറി. യാതൊരു ലജ്ജയും കൂടാതെ
അനുഭവങ്ങൾ വാരിനിറച്ച് നോവലിനെ കീറച്ചാക്കാക്കി മാറ്റി. പരിഹാസ്യതയിലേക്ക് പെട്ടെന്ന് വീണുപോയ ഈ അവസ്ഥയിൽ
നിന്ന് നോവലിന്റെ ഭൂമികയെ രക്ഷിച്ചെടുത്തത് പ്രതിഭാധനരായ
മുൻനിര എഴുത്തുകാരും അപൂർവം ചില പുതുമുഖങ്ങളുമാണ്.
ചരിത്രം, ലിംഗനീതി, പരിസ്ഥിതി, പാർശ്വവത്കൃത ജീവിതം,
സൈബർ ലോകം, പ്രവാസം, ശാസ്ത്രം, അതിസൂക്ഷ്മ സാങ്കേതികത, മാനവികത, രാഷ്ട്രീയം തുടങ്ങിയ ബൃഹത്തും വിഭിന്നവുമായ ജ്ഞാന മേഖലകളിലേക്ക് പടർന്നുകയറുന്ന നോവലുകൾ കൊണ്ടിവർ പുതിയൊരു ഭാവുകത്വ ലോകം തുറന്നിട്ടു.
ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലൂടെ മലയാള നോവൽ സഞ്ചരിക്കുന്ന വഴികളെയും അത് സൃഷ്ടിച്ച സർഗാത്മക വ്യതിയാനങ്ങളെയും അടയാളപ്പെടുത്തുന്ന മികച്ചൊരു പഠനഗ്രന്ഥം സമീപകാലത്ത് പുറത്തു വരികയുണ്ടായി. കേരള സർവകലാശാലയിൽ അദ്ധ്യാപകരായ ഡോ. കുമാർ ജെ.യും ഡോ. കെ. ഷിജുവും എഡിറ്റ് ചെയ്ത ‘ആധുനികാനന്തര മലയാള നോവൽ’ എന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ
മാളുമ്പൻ പബ്ലിക്കേഷൻസാണ്. രണ്ടു ദശാബ്ദങ്ങളിലായി പുറ
ത്തു വന്ന അറുപത്തിയാറ് മലയാള നോവലുകളെ പ്രമേയാടി
സ്ഥാനത്തിൽ വർഗീകരിച്ച് മുന്നോടിയായി ആധികാരികമായ പഠനങ്ങൾ ചേർത്ത് മനോഹരമായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം സാഹിത്യ പഠിതാക്കൾക്കും ആസ്വാദകർക്കും നിശ്ചയമായും ഒരു മുതൽക്കൂട്ടാണ്. ചരിത്ര ഗാഥകൾ, ലിംഗ നീതിയുടെ
കാണാക്കാഴ്ച്ചകൾ, തിരസ്‌കൃതരുടെ സുവിശേഷങ്ങൾ, ഹരിത
മാനവികതയുടെ നഖചിത്രങ്ങൾ, ആഖ്യാനത്തിന്റെ നവലോക
ങ്ങൾ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ
വലിയ പുസ്തകത്തിൽ നമ്മുടെ വിശേഷ ശ്രദ്ധ പിടിച്ചെടുക്കുന്ന ചില മികച്ച നോവൽ പഠനങ്ങളുണ്ട്. ഏറ്റവും നൂതനമായ
ജ്ഞാന മേഖലകളെപ്പോലും ഉൾക്കൊണ്ട് എഴുതപ്പെട്ട മണ്ഡന
വിമർശങ്ങളുണ്ട്. പ്രതിഭയെ ആഴത്തിൽ മനസ്സിലാക്കിത്തരാൻ ഉപകരിക്കുന്ന ആസ്വാദനങ്ങളുണ്ട്. ചിന്തകളുടെയും ദർശനങ്ങളുടെയും സ്വരലയങ്ങളുണ്ട്.
വിമർശകലോകത്തെ സമുന്നത വ്യക്തിത്വങ്ങളുടെ ചില മി
കവുറ്റ പഠനങ്ങൾ ഉൾപ്പെടുത്താതിരുന്നതും കോളജദ്ധ്യാപനത്തി
ന്റെ ഭാഗമായി തയ്യാർ ചെയ്ത നോവൽ പ്രബന്ധങ്ങളും
യു.ജി.സി. സ്‌കെയിലു കിട്ടാനുള്ള ധീരപ്രയത്‌നങ്ങളുടെ ശേഷി
പ്പായ ചില ജാർഗണുകളും വഴിപാട് മട്ടിലുള്ള ചില ബോറൻ ഉപന്യാസങ്ങളും ഒക്കെ ഉൾപ്പെടുത്തിയതും ഈ പുസ്തകത്തിന്റെ വലിയ പോരായ്മ തന്നെയാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ
പരസ്യരൂപത്തിൽ പോലും പ്രത്യക്ഷപ്പെടാതെ നമ്മുടെ ശ്രദ്ധയിൽ
നിന്ന് അകന്ന് നിൽക്കുന്ന, തീവ്രാനുഭവങ്ങൾ കൊണ്ടും നൂതന
പ്രമേയങ്ങൾ കൊണ്ടും ചടുലമായ പല നോവലുകളെയും നമ്മുടെ കാഴ്ച്ചവട്ടത്തേക്ക് ഈ പുസ്തകം കൊണ്ടു വന്ന് നിർത്തുന്നു. സമഗ്രതലസ്പർശിയായ കലയാണ് നോവൽ സാഹിത്യം.
ഭാഷയുടെയും ഭാവുകത്വത്തിന്റെയും വളർച്ചയ്ക്ക് അത് സമ്മാനിക്കുന്ന ഊർജം അപാരമാണ്. ദർശനത്തിന്റെയും ചിന്തയുടെയും മഹാവാതിലുകൾ അത് തുറന്നിടുന്നു. ഭാഷ മരിക്കുന്നു എന്നതിനെക്കുറിച്ചൊക്കെ നാമെന്തിനു വ്യാകുലചിത്തരാവണം, പ്രത്യേകിച്ചും ഇത്രയേറെ നോവലുകൾ പുറത്തെത്തുമ്പോൾ.

കഠോരമായ നക്‌സേലിയൻ സാഹിത്യം

നക്‌സലൈറ്റുകളും മലയാള സാഹിത്യവും തമ്മിലെന്ത് എന്ന് സാമാന്യ വിവരമുള്ളവരാരും ചോദിക്കാനിടയില്ല. രാഷ്ട്രീയത്തി
ലും സാമൂഹ്യജീവിതത്തിലും നക്‌സലൈറ്റ് പ്രത്യയശാസ്ത്രം ഭീ
തിയുടെ സുവിശേഷമാണ് ഘോഷിച്ചിരുന്നതെങ്കിലും അറുപതുകളിലെയും എഴുപതുകളിലെയും സാഹിത്യത്തിലത് വസന്തത്തി
ന്റെ ചില ഇടിയൊച്ചകൾ ഉണ്ടാക്കിയിരുന്നു. ‘ബംഗാൾ’ തീവ്രാനുഭവങ്ങളുടെ തീ സർഗാത്മകതയുടെ ധമനികളിലേക്ക് ആളിപ്പടർത്തി. കവിതകളും നാടകങ്ങളും ചെറുകഥകളും പുതിയൊരു
ഭാവുകത്വ തീവ്രത നിർമിച്ചെടുത്തു. അരാജകത്വത്തിന്റെ ചില
കൃത്രിമ ഭാവങ്ങളെ ഒഴിച്ചുനിർത്തിയാൽ, തീവ്ര ഇടതുപക്ഷക്കാരായ എഴുത്തുകാർ ആത്മാർത്ഥത നിറഞ്ഞവരായിരുന്നു. ഭീമാകാരം പൂണ്ടു നിന്ന ആധുനികതയെ ചെറുത്തു നിൽക്കാൻ അല്പമെങ്കി
ലും ധീരത കാട്ടിയത് അവർ മാത്രമായിരുന്നു. എന്നാലിപ്പോൾ
അവരെഴുതുന്നത് അത്യാസന്ന നിലയിൽ കഴിയുന്ന ഒരു രോഗി
യുടെ ജല്പനങ്ങൾ പോലെ അരോചകമായിരിക്കുന്നു. അവരുടെ
വരട്ടു സിദ്ധാന്തങ്ങളെപ്പോലെ പഴഞ്ചൻ സാഹിത്യ ബോധവും
കാലഹരണപ്പെട്ടിരിക്കുന്നു. മാറി മാറി വരുന്ന പുതിയ ഭാവുകത്വത്തിന്റെ സൗന്ദര്യാത്മകലോകം അവരുടെ വരണ്ട പ്രത്യയശാ
സ്ര്തങ്ങളുടെ വൻമതിലുകൾക്ക് പുറത്താണ്. നക്‌സലൈറ്റ് രാഷ്ട്രീ
യ ജീവികൾ എന്ന നിലയ്ക്കും അവർ വമ്പൻ പരാജയങ്ങളായി
രുന്നു. അവരിൽ മഹാഭൂരിപക്ഷത്തിന്റെയും അനന്തര രാഷ്ട്രീയ
ജീവിതങ്ങൾ ലക്കില്ലാത്ത വികട സവാരികളായിരുന്നു. എന്നാൽ
ഇടക്കാലത്ത് വച്ച് അവരുടെ പഴയ കാല ജീവിതങ്ങൾ നമ്മുടെ
മുഖ്യധാരാ മാധ്യമങ്ങൾക്ക് വേണ്ടത്ര അന്നം നൽകി. അവരുടെ
ഓർമക്കുറിപ്പുകളും ആത്മകഥകളും വായനക്കാരെ മുച്ചൂടും ചെ
ടിപ്പിച്ചു തകർക്കുന്നതു വരെ തുടർന്നു കൊണ്ടേയിരുന്നു.
ഏതോ അത്ഭുത ഭാഗ്യത്താൽ അതൊക്കെ അവസാനിച്ചല്ലോ
എന്നോർത്ത് സമാധാനപ്പെട്ട് കഴിഞ്ഞിരുന്ന ഇക്കാലത്തിതാ വീ
ണ്ടും പ്രണയത്തിന്റെ ചതുര നെല്ലിക്കകളുമായി പണ്ട് ‘സങ്കടൽ’
എന്ന നല്ല നാടകമെഴുതിയ ജോയി മാത്യു കടന്നുവന്നിരിക്കുന്നു.
സിനിമാതാരങ്ങളും മുൻ നക്‌സലൈറ്റുകളും എന്തെഴുതിയാലും
സംഗതി ക്ലിക്കാവുന്ന കാലം വീണ്ടും അങ്ങനെ വന്നണഞ്ഞിരി
ക്കുന്നു. ആട്ടോ ഫിക്ഷന്റെ നാണംകെട്ട നാൾവഴികൾ തിരിച്ചു
വരുന്നു. മാധവിക്കുട്ടിയുമായുള്ള എണ്ണമറ്റ കൂടിക്കാഴ്ചാവേളകളിലെ അനുഭവങ്ങളും തന്റെ ജീവിതത്തിലെ കഴിഞ്ഞ കാലങ്ങ
ളും ഓർത്തെടുത്തെഴുതിയ പുസ്തകമാണിത്. സ്വകാര്യമായ അനുഭവങ്ങളുടെ എഴുത്താഘോഷങ്ങളുടെ അരോചകത തന്നെയാണ് ഈ പുസ്തകവും നൽകുന്നത്. സാരി, ഭക്ഷണം, കള്ള്, ദാസേട്ടൻ, പ്രണയം, നീർമാതളം തുടങ്ങിയ ക്ലീഷേകളും തനി പൈങ്കിളിത്തവും നിറച്ചു വച്ച ഈ പുസ്തകം വിപണിയിൽ വിറ്റഴിയപ്പെടും. എന്നാൽ നമ്മുടെ സാഹിത്യ ബോധത്തെ വികസ്വരമാ
ക്കുന്നതിലും സാംസ്‌കാരിക ജീവിതത്തെ ധനികമാക്കുന്നതിലും
ഒരു സംഭാവനയും നൽകാത്ത കനത്ത പരാജയം എന്ന നിലയി
ലാവും ഇത് വിലയിരുത്തപ്പെടുക.
ഇത്തരം പുസ്തകങ്ങളിലൂടെ മാധവിക്കുട്ടി അപമാനിതയാകുന്നോ എന്ന് കൂടി സന്ദേഹിക്കുകയാണ്. ജീവിതത്തിന്റെ അന്ത്യ
നാളുകളിൽ ബഷീറിനാണ് ഇത്തരം ദുരന്താനുഭവങ്ങൾ നേരിടേണ്ടി വന്നത്. കണ്ണിൽ കണ്ടവനും വഴിയേ പോകുന്നവനുമെല്ലാം
ബേപ്പൂരിലെ വൈലാലിലേക്ക് അതിക്രമിച്ചു കയറുകയും ബേപ്പൂർ
സുൽത്താൻ, സുൽത്താൻ എന്നൊക്കെ ലേശം പോലും ലജ്ജ
ഒടടപപട ടയറധഫ 2019 ഛടളളണറ 08 3
യില്ലാതെ വിളിച്ചും മാങ്കോസ്റ്റയിനെക്കുറിച്ചും സൈഗാളിനെക്കുറിച്ചും അരോചകമായ ക്ലീഷേകൾ ഉണ്ടാക്കിയും മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലെങ്ങും ബഷീറിനെ നാണം കെടുത്തി. ഇതിനെതിരെ ഇത്തിരി ദയാവായ്‌പോടെ പ്രതികരിച്ച പുനത്തിൽ കുഞ്ഞ
ബ്ദുള്ളയെ ബേപ്പൂർ തീർത്ഥാടകർ ഓടിച്ചിട്ടടിച്ചു. അപക്വമായ വൈകാരികതയുടെ ജഡിലപ്രകടനങ്ങളായിരുന്നു ഇതൊക്കെ. ഇതി
ന്റെ വികൃതത്തുടർച്ചയാണ് പ്രണയത്തിന്റെ ‘ചതുര നെല്ലിക്ക
കൾ’.

തോറ്റു തോറ്റു പോകുന്ന കവിതകൾ

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തെരുവു നായ്ക്കളെ വെറുക്കുന്നതു പോലെ മുതലാളിത്തത്തെ വെറുക്കുന്ന മലയാളിയാണ്
ഉമേഷ് ബാബു കെ.സി. എഴുത്തിലും പ്രഭാഷണത്തിലും വൈകുന്നേരത്തെ ചാനൽ ചർച്ചയിലും എന്നുവേണ്ട കവിതയിൽ പോലും അതിനിശിതമായി മുതലാളിത്തത്തെ കടന്നാക്രമിച്ചു കൊണ്ട് അദ്ദേഹം തന്റെ ജീവിതത്തെ തന്റേതായ രീതിയിൽ ധന്യമാ
ക്കുന്നു. വിഷയം എന്തുമാകട്ടെ അദ്ദേഹത്തിന്റെ അജണ്ടയ്ക്ക് ഒരു മുഖമേയുള്ളു. ചൂഷണത്തിലും ആക്രമണത്തിലും അധിഷ്ഠി
തമായതും ഭൂലോക തിന്മയുടെ മൊത്ത വ്യാപാരികളുമായ മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടം. സംഗതിയൊക്കെ കൊള്ളാം. എന്നാൽ താനെഴുതുന്ന സകലമാന കവിതകളിലും ഈയൊരു വിഷയം മാത്രമെ പ്രതിപാദിക്കാനുള്ളു എന്നു വരുമ്പോഴാണ് കാവ്യാംഗന പോലും ലജ്ജിച്ച് ഓടിയൊളിക്കുന്നത്. ഒരു
പക്ഷേ ജനിച്ചപ്പോൾ മുതൽ തന്നെ കവിതയെഴുതാൻ തുടങ്ങിയ
മലബാറിലെ ഈ യെവതുഷൻകൊ 2019 ഫെബ്രുവരി 11-ന് പുറത്തിറങ്ങിയ ‘മാധ്യമം’ ആഴ്ചപ്പതിപ്പിലെഴുതിയ ‘ക്യാമറ’ എന്ന
കവിത കാണുക. അസാമാന്യമായ ധീരതയുടെയും തളർച്ച തീ
ണ്ടാത്ത വിപ്ലവത്തിന്റെയും സമാനതകളില്ലാത്ത സാമ്രാജ്യ വി
രുദ്ധ പോരാട്ടത്തിന്റെയും ജ്വലിക്കുന്ന പ്രതീകമായ ലാറ്റിനമേരി
ക്കൻ ഇതിഹാസം ചെ ഗുവേരയുടെ ചിത്രം മദ്യക്കുപ്പിക്കു പുറ
ത്തും ചെരുപ്പിലും ടീ ഷർട്ടുകളിലും ബാറിലും പതിപ്പിക്കുന്നതി
നെതിരെയുള്ള തീരാത്ത രോഷം ഒഴുക്കിപ്പരത്തുകയാണ് കവി
‘ക്യാമറ’യിലൂടെ. ഒരു ലേഖനത്തിലൂടെയോ പ്രഭാഷണത്തിലൂടെയോ വായനക്കാരിലേക്ക് പ്രയാസമൊന്നും കൂടാതെ എത്തിക്കാൻ
കഴിയുന്ന ഒരാശയത്തെ എന്തിനാണ് ഇദ്ദേഹം ഇത്ര ബുദ്ധിമുട്ടി
കവിതയുടെ ഉടുപ്പിനുള്ളിലാക്കി കവിതയെയും വായനക്കാരെയും നിന്ദിക്കുന്നത്. ഒരു പ്രത്യയശാസ്ത്രത്തെ എതിർക്കാനോ ഒരു രാഷ്ട്രീയ വിശ്വാസം പ്രചരിപ്പിക്കാനോ ഒക്കെ കവിതയെ ആയുധമാക്കുന്നതു നിയമം കൊണ്ട് ആരും നിരോധിച്ചിട്ടൊന്നുമില്ല
ഇതുവരെ. എന്നാൽ അതിൽ കവിതയുടെ മൗലികമായ കാന്തി
പ്രസരിക്കണം നിർബന്ധമായും. അല്ലെങ്കിൽ ദാ കവിത ഇങ്ങനെയാകും…..
പോസ്റ്ററുകളിലെ ചെ ഗുവേരയോട്
യഥാർഥ ചെ ഗുവേര അലറി:
”ജനവഞ്ചനക്ക് എന്നെ നിരത്തുകയോ”
ബാറിൽ, ഹോട്ടലിൽ, തെരുവിൽ, താന്തോന്നിത്തത്തിൽ,
കോടികൾ കൊയ്യുന്ന താര ശരീരങ്ങളിൽ,
രാഷ്ട്രീയക്കൊലയാളികളുടെ മുഖപുസ്തകങ്ങളിൽ,
മനുഷ്യവിരുദ്ധരുടെ പാർട്ടിയാപ്പീസുകളിൽ,
സിനിമകളിൽ, കഥകളിൽ, കവിതകളിൽ,
പട്ടാളത്തൊപ്പികളിൽ, മതയോദ്ധാക്കളിൽ
എല്ലായിടത്തും നിറഞ്ഞ ചെ ഗുവേരമാരോട്
യഥാർത്ഥ ചെ ഗുവേര പ്രഖ്യാപിച്ചു
”നിങ്ങളൊന്നും എന്റേതല്ല”
ഇങ്ങനെയൊക്കെ വച്ചങ്ങ് കത്തിപ്പടരുകയാണ് ഉമേഷ് ബാബു. എന്നാൽ അണുവിടയെങ്കിലും നമ്മിൽ ആന്തരികാനുഭവമുളവാക്കാൻ ഈ വരികൾക്കാവുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ
പ്രത്യയശാസ്ത്രത്തിന്റെ ഭാവി എന്തായിത്തീരുമെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. എന്നാൽ അദ്ദേഹത്തിന്റെ കവിതകൾക്ക് ഒരു ഭാവിയുമില്ലെന്ന് യാതൊരു സന്ദേഹവുമില്ലാതെ ഉറപ്പിച്ചു പറയാനാകും.

കഥയിലെ ദർശന ചാരുതകൾ

‘ചിത്രശലഭങ്ങളുടെ കപ്പൽ’ എന്ന മികവാർന്ന കഥാസമാഹാരത്തിനു ശേഷം തോമസ് ജോസഫിന്റെ കഥകളെ ഞാൻ സഗൗരവം പിൻപറ്റിയിട്ടില്ല. തനതായ വ്യക്തിത്വം പുലർത്തുന്ന ശക്ത
മായ കഥകളാണ് തോമസ് ജോസഫിന്റേത്. നരേന്ദ്രപ്രസാദ് ആ
കഥകളെ ഒരിക്കൽ ഇങ്ങനെ കൃത്യമായി നിരീക്ഷിച്ചിരുന്നു: ”തോമസ് ജോസഫിന്റെ കഥകൾ വായിക്കുമ്പോൾ നാം ലോകത്തി
ന്റെ അത്ഭുത കഥാപാരമ്പര്യത്തിൽ തൊടുന്നു. യുക്തിയുടെ മേഖലയിൽ നിന്നു മാറി അതിശയോക്തിയും അകാരണ പ്രതിഭാസങ്ങളും ഇരമ്പി നിൽക്കുന്ന ഒരു പ്രപഞ്ചമാണ് അത് സൃഷ്ടി
ക്കുന്നത്. സ്വപ്‌നങ്ങളാണവ. പേക്കിനാവെന്നും പേടിസ്വപ്‌നമെന്നുമൊക്കെ നാം പറയാറുള്ള അനുഭവങ്ങളാണവയിൽ മുഖ്യം”.
കുറെ നാൾ മുമ്പ് പ്രസിദ്ധീകൃതമായ അദ്ദേഹത്തിന്റെ ‘പശുവുമായി നടക്കുന്ന ഒരാൾ’ എന്ന കഥാസമാഹാരത്തെക്കുറിച്ച് ഹൃദ്യവും ഊഷ്മളവുമായൊരു കുറിപ്പ് പൂെനയിൽ നിന്നും പുറത്തി
റങ്ങുന്ന പ്രവാസി ശബ്ദം മാസികയുടെ 2019 ഫെബ്രുവരി ലക്ക
ത്തിൽ കെ.ബി. പ്രസന്നകുമാർ എഴുതിയിട്ടുണ്ട്. ബഹളങ്ങളോ
ജാഡകളോ ഒന്നുമില്ലാതെ കാമ്പുറ്റ ആസ്വാദനങ്ങളെഴുതുന്ന നി
രൂപകനാണ് പ്രസന്നകുമാർ. തോമസ് ജോസഫിന്റെ കഥകളെ
നേരോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ ആസ്വാദനക്കുറിപ്പ് സമകാലിക പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്. വിസ്മൃതി
യിലേക്ക് ഒരിക്കലും മാഞ്ഞു പോകാത്ത കഥാകൃത്താണ് തോമസ് ജോസഫ് എന്ന് ഈ കുറിപ്പ് നമ്മെ സൗമ്യതയോടെ ഓർമപ്പെടുത്തുന്നു.