നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…

എ വി ഫര്‍ദിസ്

നീലഗിരികുന്നുകളുടെ സ്വച്ഛതയിലിരുന്നാണ് വയലാര്‍ രാമവര്‍
മ ഈ വരികള്‍ എഴുതിയതെന്ന് ഈ ചലച്ചിത്രഗാനം കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുമെങ്കില്‍, നാമറിയുക കോഴിക്കോട് റെയില്‍
വേസ്റ്റേഷനടുത്തെ നൂറ്റാണ്ട് പഴക്കമുള്ള നീലഗിരി ലോഡ്ജ് കെട്ടിടത്തിലെ ഒരു മുറിയിലിരുന്നാണ് മലയാളത്തിന്റെ പ്രിയ കവി
കേരളം ഇന്നും എന്നും ഓര്‍ക്കുന്ന ഈ വരികള്‍ക്ക് അക്ഷരരൂപം
നല്‍കിയത്.
ഇപ്പോള്‍ ഇക്കാര്യം വീണ്ടും സജീവമായി ചര്‍ച്ചയാവുകയാണ്.
കാരണമെന്തെന്നാല്‍ ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴു
ത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമെല്ലാം കോഴിക്കോട്ടെ
ത്തിയാല്‍ രാത്രി തങ്ങാനൊരിടമായിരുന്ന നീലഗിരി ലോഡ്ജ് വി
സ്മൃതിയിലാവുകയാണ്. ലോഡ്ജ് പൊളിച്ച് അവിടെ മള്‍ട്ടി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ചു കഴിഞ്ഞു.
ഇവിടെ ലോഡ്ജ് എന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള ആശയം പ്രാവര്‍ത്തികമാക്കുന്നത് രാമദാസ് വൈദ്യരാണ്. നഗരത്തിലെ പ്രശസ്തരായ കല്ലിങ്ങല്‍ കുടുംബത്തില്‍ നിന്നാണ് ഈ കെട്ടിടം വൈദ്യരുടെ അച്ഛന്‍ നീലകണ്ഠന്‍ വൈദ്യര്‍ വാങ്ങിയത്. പിന്നീട് ഇവി
ടെ രാമദാസ് വൈദ്യര്‍ 1976 മെയ് മാസത്തില്‍ തുടങ്ങുകയായിരുന്നു. ഒരു വാസസ്ഥലം എന്നതിനപ്പുറം പല പ്രമുഖരുടെയും അ
ത്താണിപോലെയായിരുന്നു നീലഗിരി ലോഡ്ജ്. അതാണ് വയലാറിനെപ്പോലെ ഒരു പ്രഗത്ഭന്‍ പോലും ഇവിടെ വച്ച് തന്റെ സര്‍
ഗസപര്യ നിര്‍വഹിച്ചുവെന്നത് കാണിക്കുന്നത്.
ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ തന്റേതായ രീതിയില്‍ പ്രതികരിച്ചിരുന്ന വൈദ്യര്‍
ലോഡ്ജിനെയും മാധ്യമങ്ങളില്‍ വാര്‍ത്തയും ചര്‍ച്ചാവിഷയവുമാ
ക്കി മാറ്റുകയായിരുന്നു. ലോഡ്ജ് തുടങ്ങിയത് വൃദ്ധ ദമ്പതികള്‍
ക്ക് കോഴിക്കോട്ട് വന്നാല്‍ സുഖകരമായി താമസിക്കാനൊരിടം എന്നാണെന്ന് പറഞ്ഞ രാമദാസ് വൈദ്യര്‍ പിന്നീട് ഈ ലോഡ്ജി
ന്റെ ഒരു ഭാഗം പരിശുദ്ധ യുവദമ്പതികള്‍ക്ക് വേണ്ടി മാത്രം താമസിക്കുവാനുള്ള ‘കല്യാണ്‍ഗിരി’ എന്നയിടമാക്കി മാറ്റി. ഈ ഭാഗ
ത്തിന്റെ തുടക്കം കുറിക്കുന്നത് മുതല്‍ തുടങ്ങുന്നു രാമദാസ് വൈദ്യരുടെ ഹാസ്യപരിപാടികളുടെ ഇവിടുത്തെ എഡിഷന്‍. പാതിരാത്രിയിലാണ് ഈ വിഭാഗത്തിന്റെ ഉദ്ഘാടനം നടന്നത്. അനേകം
വലിയ ബലൂണുകള്‍ മുകളിലേക്ക് പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നടന്നത്. എന്നാല്‍ ഇതിലെ ഏറ്റവും വലിയ തമാശ, ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിനടുത്തെ കാളൂര്‍ വീട്ടില്‍
വൈദ്യര്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു എന്നതാണ്. 75
രൂപ മുതല്‍ 300 രൂപ വരെ വാടക വാങ്ങിയായിരുന്നു ഇവിടെ യുവാക്കള്‍ക്ക് മുറികള്‍ നല്‍കിയിരുന്നത്.
നീലഗിരി ലോഡ്ജിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആദ്യംതന്നെ
നിങ്ങളെ സ്വാഗതം ചെയ്യുന്നത് തകഴി ശിവശങ്കരപ്പിള്ളയും വൈദ്യരും ചിരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ്. അതോടൊപ്പം പഴയ പത്തുരൂപ നോട്ടുകൂടി വലുതായി ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്.
ഇവിടം മുതല്‍ തുടങ്ങുകയാണ് ഈ ലോഡ്ജിന്റെ സാംസ്‌കാരി
ക ലോകത്തെ കഥകള്‍.
പൊതുവേ പണം ചെലവഴിക്കാന്‍ ഏറെ മടിയുള്ള ആളായാണ് തകഴിയെ അടുത്ത സുഹൃത്തുക്കളെല്ലാം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടെയെത്തി രാമദാസ് വൈദ്യരുടെ ആതിഥ്യം
സ്വീകരിച്ച് മടങ്ങവെ തകഴി വൈദ്യര്‍ക്ക് സന്തോഷസൂചകമായി
നല്‍കിയതാണ് പത്തുരൂപാ നോട്ട്. തകഴിയെപ്പോലൊരാളുടെ
കൈയില്‍ നിന്ന് ആ പഴയ കാലത്ത് ഒരു പത്തുരൂപാ നോട്ട് കിട്ടുകയെന്നുള്ളത് വലിയ കാര്യമാണെന്ന് പറഞ്ഞാണ് വൈദ്യര്‍ ഇത് ലോഡ്ജിന്റെ റിസപ്ഷനില്‍ തന്നെ പിന്നീട് വരുന്നവര്‍ക്ക് കാണുവാന്‍ പാകത്തില്‍ ചില്ലിട്ട് വച്ച് മറ്റൊരു തമാശ സൃഷ്ടിച്ചത്.
ഇതാണ് രാമദാസ് വൈദ്യരുടെ വക്രദൃഷ്ടി.
സമൂഹത്തിന്റെയും മറ്റുള്ളവരുടെയുമെല്ലാം കൊള്ളരുതായ്മകള്‍ ഒരു ദോഷമായി മാറുന്നുവെന്ന് വന്നാല്‍ വൈദ്യര്‍ പ്രതികരി
ക്കുവാന്‍ തെരഞ്ഞെടുത്തിരുന്നത് ഇത്തരം മാര്‍ഗങ്ങള്‍ തന്നെയായിരുന്നു. അതിന് പലപ്പോഴും വേദിയായത് വൈദ്യരുടെ സ്വന്തം
സ്ഥാപനമായ നീലഗിരി ലോഡ്ജുമായിരുന്നു. തെങ്ങുകയറുവാന്‍
ആളെ കിട്ടാതെ ജനം ഏറെ ബുദ്ധിമുട്ടിയ ഒരു സന്ദര്‍ഭമുണ്ടായിരുന്നു വടക്കന്‍ കേരളത്തിലൊന്നാകെ. പാരമ്പര്യമായി തെങ്ങുകയറ്റം ചെയ്തിരുന്ന ഒരുകൂട്ടം ആളുകളിലെ യുവതലമുറ ഒന്നാകെ
ഈ മേഖലയോട് മുഖം തിരിഞ്ഞ് നിന്നപ്പോള്‍ സമൂഹത്തിന്റെയും
നാട്ടുകാരുടെയും യുവാക്കളുടെയും ശ്രദ്ധ ഈ മേഖലയിലേക്ക്
കൊണ്ടുവരാന്‍ വൈദ്യര്‍ കൊണ്ടുവന്ന പരിപാടിയായിരുന്നു കാലിക്കറ്റ് കോക്കനട്ട് ട്രീ ക്ലൈംബേഴ്‌സ് ട്രെയിനിംഗ് കോളേജ് അഥവാ തെങ്ങുകയറ്റ കോളേജ് എന്ന ആശയം. ഈ കോളേജ് സ്ഥി
തി ചെയ്തിരുന്നത് നീലഗിരി കോളേജിന്റെ മുറ്റത്തായിരുന്നു. ഇവിടെ ഉണ്ടായിരുന്ന അഞ്ചു തെങ്ങുകളിലാണ് കോളേജ് പ്രവര്‍
ത്തിച്ചിരുന്നത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍
തളാപ്പിലെ കാര്‍ഷിക വികസന കേന്ദ്രത്തിന്റെ കീഴില്‍ നിന്നുപോലും അനേകം യുവാക്കള്‍ ഇവിടെ തെങ്ങു കയറ്റം പഠിക്കുവാന്‍
എത്തിയിരുന്നു. തെങ്ങുകയറ്റു യന്ത്രം പോലുള്ളവ വ്യാപകമാകുന്നതിന് മുമ്പായിരുന്നിത്. ഇതിന്റെ തുടക്കമായി കൊണ്ട് വെസ്റ്റ്ഹില്‍ കാമ്പുറത്തെ ഒരു തെങ്ങിന്‍തോപ്പില്‍ വച്ച് തെങ്ങുകയറ്റ
തൊഴിലാളികള്‍ക്കായി ഒരു അഖിലകേരള തെങ്ങുകയറ്റ മത്സരവും സംഘടിപ്പിച്ചിരുന്നു. ബി ബി സിയുടെ ലണ്ടനില്‍ നിന്നുള്ള ടി
വി സംഘം, ജപ്പാന്‍, ഇന്തോനേഷ്യ അടക്കമുള്ള സ്ഥലങ്ങളില്‍
നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരായിരുന്നു അന്ന് വൈദ്യ
രെ തേടി തെങ്ങുകയറ്റ കോളേജിലെത്തിയത്.
ബാര്‍ അറ്റാച്ച്ഡ് ലോഡ്ജുകള്‍ എന്നത് തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കാനുള്ള ഒരു തന്ത്രമായി ലോഡ്ജുടമകള്‍ പരസ്യം
ചെയ്തു പ്രചരിപ്പിക്കുവാന്‍ തുടങ്ങിയപ്പോഴാണ് വൈദ്യര്‍ നീലഗി
രി ലോഡ്ജിന്റെ മുന്‍വശത്ത് ഏ ടെമ്പിള്‍ അറ്റാച്ച്ഡ് ലോഡ്ജ് എന്ന ബോര്‍ഡ് വച്ച് ഇവര്‍ക്കു നേരെ കൊഞ്ഞനം കാട്ടിയത്.
പരദൂഷണം പറയുകയെന്നത് നമ്മുടെ ചുറ്റുപാടില്‍ വ്യാപകമാകുയും അത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തപ്പോഴാണ് ഇതിനെതിരെ എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് അഖിലകേരള പരദൂഷണ മത്സരം വൈദ്യര്‍ സംഘടിപ്പി
ച്ചത്. ഏറ്റവും നല്ല പരദൂഷണം എഴുതി അയയ്ക്കുന്ന മൂന്ന് ആള്‍
ക്ക് 1001, 501, 251 രൂപ വീതമായിരുന്നു സമ്മാനം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പി. കുഞ്ഞിമ്മൂസയായിരുന്നു ഇതിന്റെ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇദ്ദേഹത്തോടൊപ്പം അന്ന്
സജീവമായി ഉണ്ടായിരുന്നത്.
ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത് അന്ന് ആകാശവാണി തൃശൂര്‍ നിലയത്തില്‍ പോഗ്രാം എക്‌സിക്യൂട്ടീവും എഴുത്തുകാരിയുമായിരുന്ന കെ.എ. ബീനയ്ക്കായിരുന്നു. രണ്ടാം സമ്മാനം
ലഭിച്ചത് കോഴിക്കോട്ടെ ചായപ്പൊടി വ്യാപാരിയായിരുന്ന ഉസ്മാന്‍
കോയയ്ക്കായിരുന്നു. ഇദ്ദേഹത്തിന് പരദൂഷണ മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത് പത്രങ്ങളില്‍ വാര്‍ത്തയായത് പിറ്റേ ദിവസം നഗരത്തില്‍ വലിയ ചര്‍ച്ചയായി!. എന്തുകൊണ്ടെന്നാല്‍ ബാ
ഒടടപപട മഡള 2018 ബടളളണറ 10 2
ങ്കു കൊടുക്കുമ്പോള്‍ അഞ്ചു നേരവും പട്ടാളപ്പള്ളിയില്‍ നിസ്‌കാരത്തിനായി എത്തിയിരുന്ന ഉസ്മാന്‍കോയയ്ക്ക് പരദൂഷണ മത്സരത്തില്‍ രണ്ടാം സമ്മാനമോ! ആശ്ചര്യത്തോടെയായിരുന്നു അദ്ദേഹത്തെ അറിഞ്ഞിരുന്നവരെല്ലാം ഇക്കാര്യം കേട്ട് മൂക്കത്ത് വിരല്‍
വച്ചത്! ഈ മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവുമെല്ലാം നടന്നത് നീലഗിരി ലോഡ്ജിലെ കോമ്പൗണ്ടില്‍ വച്ചായി
രുന്നു. ഈ മത്സരത്തിലെ സമ്മാനത്തിനുമുണ്ടായിരുന്നു ഒരു പ്രത്യേകത. 1001, 501, 251 എന്നീ സമ്മാനത്തുക പണക്കിഴികളായാണ് നല്‍കിയത്. അതായത് ഒരു രൂപയുടെയും രണ്ട് രൂപയുടെയുമെല്ലാം നാണയതുട്ടുകളായിരുന്നു ഈ പണക്കിഴിയില്‍ ഉണ്ടായിരുന്നത്. പഴയ രാജകീയ സ്റ്റെലില്‍. രാജാവിനെ പുകഴ്ത്തിയും
രാജാവിന്റെ ശത്രുക്കളെക്കുറിച്ച് പരദൂഷണം പറഞ്ഞും പണം
കൈപ്പറ്റിയിരുന്ന ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതിലൂടെ നമ്മുടെ സമൂഹത്തില്‍ വ്യാപകമായിരുന്ന പരദൂഷണമെന്ന
വിപത്തിനെക്കുറിച്ച് ചിരിയിലൂടെ ഒരു ചിന്ത നല്‍കുകയെന്നുള്ളതും വൈദ്യരുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു.
ബഷീര്‍, തകഴി, വി കെ എന്‍, എസ് കെ, എന്‍ പി, കടമ്മനിട്ട,
കാക്കനാടന്‍, പത്മരാജന്‍, ഒ വി വിജയന്‍, മലയാറ്റൂര്‍, പുന
ത്തില്‍, എം മുകുന്ദന്‍, അഴീക്കോട്, അടൂര്‍, തിക്കോടിയന്‍, സുരാസു, പുനലൂര്‍ ബാലന്‍ – ഈ ലോഡ്ജിലെ മുറികളുടെ ആതിഥ്യ
വും തങ്ങളുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത ഒരു ഏടായി കണ്ടവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്. ഇവരില്‍ പലര്‍
ക്കും നഗരത്തില്‍ താമസിക്കാന്‍ മറ്റിടങ്ങള്‍ കിട്ടാഞ്ഞിട്ടോ മറ്റോ
ആയിരുന്നില്ല, മറിച്ച് വൈദ്യരുടെ സല്‍ക്കാരം അനുഭവിക്കുവാന്‍
വേണ്ടി മാത്രമായിരുന്നു ഇവര്‍ നീലഗിരിയെ തേടിയെത്തിയത്. കൂടാതെ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ലോഡ്ജ് എന്നൊരു
ആനുകൂല്യവും കൂടിയുണ്ടായിരുന്നു.
ലോഡ്ജ് പൊളിച്ചുമാറ്റി ഷോപ്പിംഗ് കോംപ്ലക്‌സ് പണിഞ്ഞാലും അതില്‍ ഒരു നിലയില്‍ നീലഗിരി ലോഡ്ജിന്റെ സ്മരണ നി
ലനിര്‍ത്തുന്ന പഴയ ഫോട്ടോകളും മറ്റും ഉള്‍പ്പെടുത്തി ഒരു മുറി
യും ആളുകള്‍ക്ക് താമസിക്കുവാനുള്ള റൂമുകളടങ്ങിയ കേന്ദ്രവും
ഉദ്ദേശിക്കുന്നുണ്ടെന്നാണ് രാമദാസ് വൈദ്യരുടെ മകന്‍ ഡോ. മനോജ് കാളൂര്‍ പറയുന്നത്.
എന്തായാലും കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന അനേകം
തെരുവുകളിലൊന്നായിരുന്ന ആനി ഹാള്‍ റോഡിലെ മറ്റൊരു പുരാതന ഓര്‍മ കൂടി കാലയവനികയ്ക്കുള്ളിലേക്ക് മറയുകയാണ്.
റാവൂ ബഹദൂര്‍ ചിരുകണ്ടന്‍ കഷായാശുപത്രി, ആനി ബസന്റിന്റെ
നേതൃത്വത്തിലുള്ള തിയോസഫിക്കല്‍ സൊസൈറ്റി, കേരള നദ്‌വ
ത്തുല്‍ മുജാഹിദീന്‍ ആസ്ഥാനമായിരുന്ന മുജാഹിദ് സെന്റര്‍ എന്നീ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ആനി ഹാള്‍ റോഡിന്റെ ഇരുവശങ്ങളിലുമായിരുന്നു.