മലയാളം മിഷൻ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു

മലയാളികൾ മുംബൈയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി ഉണ്ടായിട്ടിെല്ലന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ പ്രവാസത്തിലിരുന്നു ധാരാളം എഴുത്തുകാർ മലയാളത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഞാൻ ഡെൽഹിയിലിരുന്ന് എഴുതുന്ന കാലത്ത് ഒ.വി. വിജയനും കാക്കനാടനും വി.കെ.എൻ-നും ആനന്ദും കുഞ്ഞബ്ദുള്ളയുമൊക്കെ മലയാള ഭാഷയിൽ മഹത്തായ ഒട്ടനവധി കൃതികളെഴുതി. എന്നാൽ മുംബൈയിൽ നിന്നും അത്തരത്തിലൊരു മുന്നേറ്റം ഉണ്ടായിട്ടില്ല. മാധവിക്കുട്ടിയെയും നാരായണപിള്ളയെയും വിസ്മരിക്കുന്നില്ല, മുകുന്ദൻ പറഞ്ഞു. മലയാളം മിഷന്റെ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. മുകുന്ദൻ I[/caption]

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സംസാരിക്കുന്നു I

ബാലകൃഷ്ണൻ സംസാരിക്കുന്നു I[/caption]

മലയാളം മിഷന്റെ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം മിഷൻ ഡയറക്ടർ പ്രൊ. സുജ സൂസൻ ജോർജ് നിർവഹിച്ചു. ഏഴായിരത്തിലധികം കുട്ടികൾ മുംബൈ ചാപ്റ്ററിന്റെ കീഴിൽ മലയാളം പഠിക്കാനെത്തുന്നുവെന്നത് തന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നതായി സുജ
സൂസൻ പറഞ്ഞു. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വരുംതലമുറയിലെത്തിക്കാൻ പരിശ്രമിക്കുന്ന മിഷൻ പ്രവർത്തകർ മലയാള ഭാഷയ്ക്ക് ഒരു വലിയ സേവനമാണ് ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

നോവലിസ്റ്റ് ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബായിലെ ഫാത്തിമ കെയർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ.പി. ഹു
സൈൻ, കറന്റ് ബുക്‌സ് പബ്ലിക്കേഷൻസ് മാനേജർ കെ.ജെ. ജോണി, കൈരളി ടി.വി. മിഡിൽ ഈസ്റ്റ് ഡയറക്ടർ ഇ.എം. അഷ്‌റഫ്, കേരളീയ കേന്ദ്ര സംഘടന അധ്യക്ഷൻ ടി.എൻ. ഹരിഹരൻ, സംഗീത നാടക അക്കാഡമി മുംബൈ ചാപ്റ്റർ ചെയർപേഴ്‌സൺ പ്രിയ വർഗീസ്, നോവലിസ്റ്റ് പ്രേമൻ ഇല്ലത്ത്, കേരള ഹാവ്‌സ് മാനേജർ ജി. രാജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുംബൈ ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്ത ‘ബോൺഴുർ മയ്യഴി’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും സുരേഷ് വർമ്മ സംവിധാനം ചെയ്ത കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.

രാമചന്ദ്രൻ മഞ്ചറമ്പത്ത് സംസാരിക്കുന്നു. വേദിയിൽ പ്രിയ വർഗീസ്, പ്രേമൻ ഇല്ലത്ത്, കെ.ജെ. ജോണി, സുജ സൂസൻ ജോർജ്, ബാലകൃഷ്ണൻ, എം. മുകുന്ദൻ, ഡോ. കെ.പി. ഹുസൈൻ, ഇ.എം. അഷ്‌റഫ്, ജി. രാജീവ്, ടി.എൻ. ഹരിഹരൻ, റീന സന്തോഷ് എന്നിവർ I[/caption]

സുരേഷ് വർമ്മ സംവിധാനം നിർവ്വഹിച്ച വീണപൂവിന്റെ ദൃശ്യവിഷ്‌കാരം I[/caption]