നവമലയാള കഥയിലെ പ്രാദേശിക നെയ്ത്തുകൾ

സുനിൽ സി.ഇ

മലയാള കഥാസാഹിത്യത്തിൽ ടി. പത്മനാഭന്റെയും എം. മുകുന്ദന്റെയും സേതുവിന്റെയും കാലഘട്ടത്തിനു ശേഷം കടന്നുവന്ന കഥാകാരന്മാരുടെ രചനകളിൽ നൂലോടിനിൽക്കുന്ന സവിശേഷതയെ നമുക്ക് പ്രാദേശിക നെയ്ത്തുകൾ എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഏറ്റവും പുതിയ കഥയിലെ നടീനടന്മാർ പ്രാദേശികവാസികളായിരിക്കുന്നുവെന്നതുതന്നെ ശ്രദ്ധേയമാണ്.

അവ തുറന്നു തരുന്ന പ്രാേദശിക ഉൾക്കാഴ്ചകൾ വാക്കുകളിലൊതുങ്ങാത്തവണ്ണം സാന്ദ്രീഭവിച്ചു നിൽക്കുന്നതു കാണാം. അതി
ലെ ചില ബാഹ്യവസ്തുതകളുടെ പ്രാധാന്യത്തെ യുക്തിപരമായ പ്രസക്തിയോടെ സമീപിച്ചാലേ അതിൽ കവിഞ്ഞു നിൽക്കുന്ന മലയാളീകരണത്തിന്റെ തോത് നമുക്കു ബോധ്യമാകുകയുള്ളൂ. വംശാഭിമാനം വീണ്ടെടുക്കുക എന്ന ഒരു മറയ്ക്കപ്പെട്ട ലക്ഷ്യം ഈ പ്രാദേശികാഖ്യാനത്തിനു പിന്നിലുണ്ടായിരിക്കാനുള്ള സാധ്യതയെ നമുക്കു തള്ളിക്കളയാനാവില്ല. ഗ്ലോബലാകലിന്റെ ആപത്തിനെ
കൈ നീട്ടി വാങ്ങാൻ ചില കഥാകാരന്മാരെങ്കിലും വിസമ്മതിക്കുന്നതിന്റെ മഹാരഹസ്യം അന്വേഷിക്കുകയെന്നത് ഒരു പിടിപ്പതു
പണിയാണല്ലോ. ഗബ്രിയേൽ ഗാർസ്യ മാർക്വേസ് സൃഷ്ടിച്ച ‘മക്കൊണ്ട’ ഇപ്പോൾ ഗ്ലോബൽ ദേശമാണ്. ഏതാണ്ടിതുപോലെ
പ്രാദേശികതയിലൂടെ കുറെ നാൾ സഞ്ചരിച്ച് ഒരു ഗ്ലോബൽ സെൻസിബിലിറ്റി സൃഷ്ടിക്കാൻ ആംഗലവാണികൾ ആവശ്യമില്ലായെന്ന് സ്ഥാപിക്കുന്ന ചില കഥാകൃത്തുക്കൾ നമുക്കുണ്ട്. പ്രാദേശികഭാഷയെ മുത്തുകളാക്കാൻ അവർ വിനിയോഗിക്കുന്ന മാർഗങ്ങളെ നാം കുറെക്കൂടി ഗൗരവത്തിൽ കാണേണ്ടതുണ്ട്. കഥയുടെ പ്രാദേശിക നെയ്ത്തിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കുറച്ചു കഥകൾ വച്ച് ഒരു പദ്ധതി തയ്യാറാക്കാനുള്ള ശ്രമമാണിത്. നമ്മുടെ പ്രാദേശിക നന്മകൾക്ക് ഉടവു
തട്ടിയ കാലത്തുതന്നെയാണ് അമിത പ്രാദേശികതയുടെ കരുത്തി
നാൽ കഥാകാരന്മാർ അതിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.
ഓരോ ദേശത്തിനും ഇനിയും കവർന്നെടുത്തു മാറ്റപ്പെടാത്ത
കന്യകാത്വം നിലനിൽക്കുന്നുവെന്ന് നാം തിരിച്ചറിയുന്നത് ചില
കഥകളിലൂടെതന്നെയാണ്. ഈവിധം തങ്ങളുടെ കഥാപാത്രങ്ങ
ൾക്ക് അഴകു പകരുന്ന ആ പുതിയ പ്രവണതയെ ഇതിനകം മലയാളി വായനക്കാർ അംഗീകരിച്ചു കഴിഞ്ഞു. വെറും ഭാവനകളുടെ ബുദ്ധിശാലകളല്ല പുതിയ കാലത്തിൽ എഴുതെപ്പടുന്ന കഥകൾ. അതിൽ കഥാകാരന്റെ തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന,
പാദങ്ങൾക്കു ചുറ്റും പടർന്നു നിൽക്കുന്ന യാഥാർത്ഥ്യങ്ങളുടെ
ശേഷിപ്പുകളുണ്ട്. ഈ പ്രാദേശികാഖ്യാനം നമ്മെ ജിജ്ഞാസുകളാക്കി മാറ്റുന്നു. അത്തരം കഥാകാരന്മാർ എഴുതുന്ന കഥകളിൽ
ഭാവനയെ വിനിയോഗിച്ചിരിക്കുന്നത് രസച്ചരടായി മാത്രമാണ്.
പക്ഷെ കഥയുടെ ഈ പരിണാമഗുപ്തിയെ ചുരുക്കം ചിലരെ
പ്രയോജനപ്പെടുത്തുന്നുള്ളൂ. പ്രാദേശികാഖ്യാനങ്ങൾ പലതും
ഭാഷയുടെ മെഴുകുവത്കരണം എന്നതിൽ കവിഞ്ഞ് അവ ഉഗ്രവ്രതത്തിന്റെ ഉല്പന്നങ്ങളാണ്. നമ്മൾ പലപ്പോഴും ഇതേ കഥകളെക്കുറിച്ച് നടത്തുന്ന പരാമർശങ്ങളിലൊന്നിതാണ് – ‘അവ സഭ്യ
തയുടെ അതിരുകളെ കരുതിക്കൂട്ടി ലംഘിക്കുന്നു’. പ്രാദേശിക
ഭാഷയിലെ തെറികൾ പോലും സംവാദത്തിനുള്ള മീഡിയമാണെന്ന് അവരെ, അതു പറഞ്ഞു ബോധിപ്പിക്കും?
സ്വന്തം ദേശത്തിലൂടെ ഇതുപോലെ പുളച്ചുനടക്കുന്ന എഴു
ത്തുകാരാണ് വി.ആർ. സുധീഷും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ്രഫാൻസിസ് നൊറോണയും വിനോയ് തോമസും വി. ഷിനി
ലാലും. കൊണ്ടുപിടിച്ച ആവേശത്തോടെയല്ല മലയാളി ഇവരുടെ കഥകളെ പാരായണം ചെയ്യുന്നത് എന്നു പറയാൻ വരട്ടെ.
അവർ പങ്കുവയ്ക്കുന്ന പ്രാദേശിക ഭാഷയ്ക്കുമേൽ ശാപവാക്യ
മുച്ചരിച്ച്, അതിനെ അധാർമികമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന
ഒരു ചെറിയ ശതമാനം വായനക്കാർ ഉണ്ടായിരിക്കാം. ചില ഭാവനകളുടെ തുമ്പു വെട്ടിയാൽ അവ യാഥാർത്ഥ്യങ്ങളായി മാറുമെന്ന് ഇവരിലെ കഥാകാരന്മാർ തിരിച്ചറിയുന്നു. ഒരു പ്രാദേശിക
സമൂഹത്തെ പിളർന്നു നോക്കുന്ന ഈ കഥാകാരന്മാർ പ്രാദേശി
ക ഭാഷയുടെ മാതൃത്വനന്മയെ പലവട്ടം പൂവണിയാൻ നിർബന്ധി
ക്കുകയാണ്. അതുകൊണ്ടുതന്നെ ഇവർ എഴുതുന്ന കഥകൾ
പ്രാദേശികാനുഭവങ്ങളുടെ സഞ്ചയമാണ്. ഭാവനയുടെ ഖജനാവ് കൊള്ളയടിക്കാതെതന്നെ പ്രാദേശികാഖ്യാനം വഴി കഥയെ
ഗ്ലോബലാക്കാനുള്ള പരിശ്രമങ്ങൾ മുകളിൽ പറഞ്ഞ കഥാകൃത്തു
ക്കൾ പലതരത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. അത്തരം ചില കഥകളെ തുറന്നുനോക്കുകയെന്ന ഒരു പരസ്യ സംഘട്ടനത്തിലാണ്
ഈ ലേഖകൻ ഇടപെടുന്നത്.

കഥയുടെ ബയോപിക് കാലം
ബയോപിക് കഥകളുടെ ദൃശ്യരേഖകൾ നന്നേ കുറവുള്ള ഭാഷയാണ് മലയാളം. ഒരു കവിയുടെ അല്ലെങ്കിൽ എഴുത്തുകാരന്റെ
സ്വത്വത്തെ അലിയിച്ചെടുക്കുന്ന ഈ പ്രവണത മുമ്പ് വിനു എബ്രഹാമിന്റേതായി വന്നിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന കവി
യെക്കുറിച്ച് വിനു എബ്രഹാം എഴുതിയ ഒരു കഥയുണ്ട്, ‘ദർശനം’. തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള ഇന്ത്യൻ
കോഫി ഹൗസിൽ ബാലചന്ദ്രൻ എത്തുന്നതും ആഖ്യാതാവുമായി സംവാദത്തിൽ ഏർപ്പെടുന്നതുെമാക്കെയാണ് ‘ദർശനം’ എന്ന
കഥയുടെ പശ്ചാത്തലഭംഗി. ഇതൊരു നാട്ടുനന്മയുടെ വീണ്ടെടുപ്പാണ്. ഏതാണ്ടിതുപോലെയാണ് വി.ആർ. സുധീഷ് എന്ന കഥാകാരൻ ആധി പൂണ്ട കാലത്തിന്റെ ഒരു കവിയെ തന്റെ കഥകളി
ലൂടെ പുന:സൃഷ്ടിക്കുന്നത്. സുധീഷ് എഴുതിയ ‘ഒരു കാവ്യകഥ’/
(വൈലോപ്പിള്ളിക്ക്), (മാധ്യമം വാർഷികപ്പതിപ്പ് 2019) വൈലോപ്പിള്ളിയുടെ ആഭ്യന്തര ജീവിതത്തിന്റെ ഉപരിതലത്തിലേക്ക് കട
ക്കാനുള്ള വൈകാരിക മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ
പ്രാദേശിക കക്ഷികൾക്ക് നിസ്സാരമായ വാഴ്‌വിന്റെ പൊരുളല്ലായുള്ളതെന്ന് ഈ കഥ തെളിയിക്കുന്നു. ഈ കഥയിൽ സുധീഷ് ഇങ്ങ
നെ എഴുതുന്നു – ‘ഓർമ എന്നെ പഴയ കണ്ണീർപ്പാടത്തേക്ക്
കൊണ്ടുപോകുന്നു. മയത്തിൽ ദാക്ഷിണ്യവും പരിഭവവും പറ
ഞ്ഞ് നമ്മൾ അമ്പലത്തിലേക്ക് പോയ പാടവരമ്പുകൾ. അന്നു
നാം വല്ലാതെ പരിക്കേറ്റ ദയനീയർ. സ്‌നേഹിക്കാനും വെറുക്കാനും
വേണ്ടി മാത്രമായി പാരിൽ പിറന്നവർ. തമ്മിൽ ഒറ്റപ്പെട്ടുപോയ
നമ്മുടെ പഴയ ദാമ്പത്യകഥകൾക്കൊക്കെയും ഞാൻ പുതിയ
പ്രേമാഭിമാനശോഭ നൽകി. നമ്മുടെ ജീവിതപ്രശ്‌നങ്ങളെ ഞാൻ
എത്ര സങ്കല്പകഥകളാക്കി. മുടിനാരിലുള്ളത് നീയല്ല. ഊഞ്ഞാലി
ലുള്ളത് നീയല്ല. കുടിയൊഴിക്കലിലും നീയല്ല. കണ്ണീർപ്പാടത്ത് മൂകശീതയുദ്ധം നടത്തിയ ദമ്പതികൾക്ക് നമ്മുടെ അതേ ഛായ!”
വൈലോപ്പിള്ളിയുടെ കവിതയിലെ സൂക്ഷ്മപരിണാമങ്ങളെ
അനേകം ദാമ്പത്യജീവിതങ്ങളുമായി ഇടകലർത്തി, അതിന്റെ
പിരിഞ്ഞിരിപ്പുകളെയും സങ്കോചങ്ങളെയും മുഴുപ്പൊത്ത പൊയറ്റിക് ഡിക്ഷനിലാണ് വി.ആർ. സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. ദൈർഘ്യമുള്ള മീറ്ററുകളുടെ അധികഭാരമുപേക്ഷിച്ച് വൈലോപ്പിള്ളി എന്ന കവിയുടെ സമകാലിക പ്രാധാന്യത്തെയും ജീവിതമെന്ന ഹ്രസ്വതയെയും ഏകതാനതയെയും സുധീഷ് തുറന്നുകാട്ടുന്നു. ഒരാളുടെ ലൈഫ് സ്പാൻ കുറുകിക്കൂടി നിമിഷാർദ്ധത്തി
ഒടടപപട മഡളമഠണറ 2019 ഛടളളണറ 08 2
ൽ ചുരുങ്ങാൻ ഒരിക്കൽ ശക്തിയായിരുന്ന ഒരു ചിറകു കൊഴിഞ്ഞു
പോയാൽ മാത്രം മതിയെന്ന ദർശനബോധവും വി.ആർ. സുധീ
ഷിന്റെ ‘ഒരു കാവ്യകഥ’ മുന്നോട്ടുവയ്ക്കുന്നു. ബാഹ്യവർണനകളുടെ വിതാനം വിട്ട് വൈലോപ്പിള്ളി എന്ന കവിയുടെ ദർശനസംഹിതകളെ വച്ച് ഈ കാലത്തിന്റെ ദാമ്പത്യജീവിതത്തെ
ആഖ്യാനിക്കുമ്പോൾ ഈ കഥ ബയോപിക് മാത്രമല്ലാതായി മാറുന്നു എന്ന അത്ഭുതവും ഇവിടെ നടക്കുന്നു.

പ്രാദേശിക കഥാപാത്രങ്ങൾ
നാടൻ കഥാപാത്രങ്ങൾക്ക് നാടൻ ഭാവക്രമങ്ങളാണുള്ളത്.
അപ്പോൾ രാകിമിനുക്കിയ ഭാഷയ്ക്ക് അവിടെ പ്രസക്തിയില്ല.
അത്തരം കഥാപാത്രങ്ങൾ നമ്മെ അപാരമായ ഉണർവിനും
ആലോചനയ്ക്കും മധ്യേ കൊണ്ടുവയ്ക്കും. അത്തരത്തിലൊരു
പ്രാദേശിക നിർമിതി സംഭവച്ചിട്ടുള്ള കഥയാണ് ശിഹാബുദ്ദീൻ
പൊയ്ത്തുംകടവിന്റെ ‘വിക്ക്’ (മാധ്യമം വാർഷികപ്പതിപ്പ് 2019)
എന്ന കഥ. ഈ കഥയിൽ ആഖ്യാതാവിന്റെ സ്വപ്നത്തിൽ ബഷീർ
എന്ന കഥാകാരൻ എത്തുകയാണ്. ബഷീറിന്റെ സ്മരണാർത്ഥമുള്ള പ്രസംഗത്തിന് തയ്യാറെടുക്കുന്ന ആഖ്യാതാവുതന്നെയായ
കഥാപാത്രം ഉറങ്ങിപ്പോകുമ്പോൾ ബഷീർ സ്വപ്നത്തിൽ വന്നു നട
ത്തുന്ന ഒരു സംവാദം ഉദ്ധരിച്ചാൽ ‘വിക്ക്’ എന്ന കഥയുടെ ചില
ശരികളെയെങ്കിലും നമ്മുടെ ബോധഞരമ്പിൽ തടഞ്ഞുനിർത്താനായേക്കും.
”സ്വപ്നത്തിൽ ബഷീർ വന്നു ചോദിച്ചു:
‘എപ്പോഴെത്തി?’
അദ്ദേഹത്തെ കണ്ടതും ഞാൻ ആദരവോടെ പിടെഞ്ഞണീക്കാ
ൻ ശ്രമിച്ചു.
അദ്ദേഹം തടഞ്ഞു: ‘വിശ്രമിക്കൂ’.
ബഷീർ എന്റെ ഉള്ള് അറിഞ്ഞതുപോലെ പറഞ്ഞു:
‘പ്രസംഗം വേണ്ട. ഹൃദയത്തിലേക്ക് നോക്കി സംസാരിച്ചാൽ
മതി. ഇര തേടിപ്പോകുന്ന മുക്കുവന്റെ കൈയിലെ വല കണ്ടിട്ടുണ്ടോ, അതാണ് പലപ്പോഴും പ്രസംഗം’.
അദ്ദേഹം കമ്പിളിയെടുത്ത് പുതപ്പിച്ച് ഉറങ്ങൂ എന്ന് സാവധാനം മന്ത്രിച്ചു. ഞാൻ നിദ്രയിലാണ്ടു.
പുതിയ കാലത്ത് എഴുതപ്പെടുന്ന പല കഥകളിലും പ്ലേസ്‌മെന്റ്
ലഭിക്കുന്ന കഥാപാത്രങ്ങൾ ആദ്യം പ്രാദേശിക നന്മകളുടെ വാഹകരാവുകയും പിന്നീട് ഗ്ലോബൽ സ്വഭാവത്തിലേക്ക് വളരുകയും
ചെയ്യും. ശിഹാബുദ്ദീൻ ബഷീർ എന്ന വിഖ്യാത കഥാകാരനെ
പ്രതിഷ്ഠിക്കുക വഴി നിവർത്തിതമാക്കുന്ന കുറച്ചധികം തിരുത്ത
ലുകളുണ്ട്. ഇവിടെ സ്വപ്നത്തിലെ ബഷീർ ഈടുറ്റ ഒരു ജീവിത
യാഥാർത്ഥ്യത്തെ തുറന്നുകാട്ടുന്നുണ്ട്. എഴുത്തുകാരാ/സാംസ്‌കാരിക നായകാ നിങ്ങൾ പ്രസംഗിക്കരുത്. ഹൃദയത്തിലേക്ക് നോക്കി
സംസാരിച്ചാൽ മതി. ഇവിടെ സാംസ്‌കാരിക കസേരകൾ ജീർ
ണിച്ചുതുടങ്ങിയതിന്റെയും പ്രസംഗ തൊഴിലാളികൾ ഡയസുകളെ മലിനമാക്കുന്നതിന്റെയും ഒക്കെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ആവോളമുണ്ട്. ഈ കഥയിലെ പ്രധാന കഥാപാത്രമൊന്നുമല്ല സ്വപ്നത്തിലെ ബഷീർ. പക്ഷെ ഈ കഥയിൽ ഉൾച്ചേർന്നി
ട്ടുള്ള അന്തിമമായ ഉൾക്കാഴ്ചയുടെ കൃത്യമായ മർമം തിരിച്ചറി
യാൻ സ്വപ്നത്തിലെ ബഷീർ ശ്രദ്ധാലുവായൊരു വായനക്കാരനെ
ക്ഷണിക്കുന്നു. ഹൃദയത്തിന്റെ ഭാഷ വശമില്ലാത്ത പുതിയ കാല
സാംസ്‌കാരിക നായകത്വത്തിന്റെ പ്രതിസന്ധി മൂപ്പെത്തുന്ന സന്ദ
ർഭത്തെ വലം വച്ചു കാണിക്കാനാണ് ശിഹാബുദ്ദീനിലെ കഥാകാരൻ ഈ സ്വപ്നത്തെ ഇൻസേർട്ട് ചെയ്തിരിക്കുന്നത്. സ്വപ്നത്തി
ലെ ബഷീർ ഇവിടെ തുളച്ചുകയറുന്ന ഒരു സാംസ്‌കാരികപ്പെട്ടവനാണ്.
ഏറ്റവും പുതിയ കഥാകാരന്മാർ സൃഷ്ടിക്കുന്ന പല കഥാപാത്രങ്ങൾക്കും ഇത്തരത്തിലുള്ള പ്രതിഷേധ ശബ്ദമാകാൻ കഴിയുന്നുണ്ട്. കഥ എന്ന മാധ്യമം ആഹ്ലാദമൂർച്ഛയ്ക്കു മാത്രമുള്ള ഉപാധിയല്ലെന്ന് സ്ഥാപിക്കാൻ അത്തരം കഥകൾക്കാവുന്നു. ഒരു
കഥാപാത്രത്തിന്റെ സംഭാഷണ സ്ഫുടത കാലം കഥയിൽ
നിന്നും ആവശ്യപ്പെടുന്ന നന്മയാണ്. അവയുടെ ഉൾത്തലത്തി
ലെ തിളക്കം മങ്ങാതെ നോക്കുക എന്നത് കഥാകാരന്മാരുടെ
ഉത്തരവാദിത്വം. ഇത്തരത്തിൽ കഥയുടെ നിർമാണ ഉത്തരവാദിത്വം ഏറ്റെടുത്തവരാണ് വിനോയ് തോമസും ഫ്രാൻസിസ്
നൊറോണയും. പലരും ഇവരുടെ കഥകളെക്കുറിച്ച് പറഞ്ഞിട്ടുള്ള ഒരു കമന്റിങ്ങനെയാണ് – ‘ഹോ എന്തൊരു ക്രൂരന്മാരാണ്
അവരുടെ കഥാപാത്രങ്ങൾ’. കാലം അവരിൽ നിന്ന് ആവശ്യപ്പെടുന്നത് ക്രൂരമായ തെളിമയും മൂർച്ചയരുളുന്നതുമായ കഥാപാത്ര
ങ്ങളെ സൃഷ്ടിക്കാനായി ഇവരുടെ കഥാപാത്രങ്ങൾ വായനയുടെ
മുഹൂർത്തങ്ങളിൽ നമ്മുടെ ബോധത്തിൽ കിടന്ന് ആളിക്കത്തും.
അത് വായനക്കാരന്റെ ഉയിരിനെ ആകമാനം തൊട്ടുഴിയുന്നത്
കഥാപാത്ര നിർമിതിയുടെ സവിശേഷത കൊണ്ടാണ്. കഥാപാത്രങ്ങളുടെ ഉള്ളിൽ നടക്കുന്ന ഉൾപ്പോരുകളെ നിർബന്ധപൂർവം
പിടിച്ചുകൊണ്ടുവരാനുള്ള ശേഷി ഈ കഥാകാരന്മാർക്കുണ്ട്.
പക്ഷെ അവരുടെ ഏറ്റവും പുതിയ കഥകളിലെ കഥാപാത്രങ്ങ
ൾ അത്രകണ്ട് ക്രൂരരല്ല. അവർ പ്രാദേശികരായിരിക്കുമ്പോഴും
ഭാവനയിലൂടെ ഒരു ഗ്ലോബൽമാനം തീർക്കുന്നു.
വിനോയ് തോമസിന്റെ ‘അടിയോർ മിശിഹ എന്ന നോവൽ’
(മാധ്യമം വാർഷികപ്പതിപ്പ് 2019) ഏറ്റവും പ്രാദേശികത്വമുള്ള ഒരു
പ്രമേയമാണ് അവതരിപ്പിക്കുന്നത്. അതിന് ഏറ്റവും അനുയോ
ജ്യമായ ഒരു കഥാപാത്രത്തെയും വിനോയ് ഒരുക്കുന്നുണ്ട്. ഇതി
ലെ റോൾസൻ എന്ന കഥാപാത്രം ഗ്രാമപഞ്ചായത്ത് മെംബറും
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയുമാണ്. ഇയാൾ പതിനാറു ലിറ്റർ പാലു നൽകുന്ന പശുവിനെ വിൽ
ക്കാൻ തീരുമാനിക്കുകയാണ്. അതിൽനിന്ന് അയാളെ തടയാനായി ആന്റച്ചനും കൂട്ടരും പ്രസിഡന്റിനെ സമീപിക്കുന്നു. പ്രസിഡ
ന്റും റോൾസനുമായി നടക്കുന്ന ഒരു സംസാരമുണ്ട്.
”റോൾസാ ഇപ്പോ നിന്റെ കുടുംബം ചെലവും കഴിഞ്ഞുപോകുന്നത് ആ പശൂനെ വളർത്തീട്ടല്ലെ. അതിനെ വിറ്റിട്ട് എന്നാ കടം
വീട്ടാനാ നീ പറയുന്നെ? വേറെന്തെങ്കിലും വരുമാന മാർഗം നീ
കണ്ടിട്ടുണ്ടോ?”
പ്രസിഡന്റിന്റെ ചോദ്യം കേൾക്കാത്തതുപോലെ റോൾസൺ
പുറത്തേക്കു നോക്കിയിരുന്നു.
റോൾസാ പറഞ്ഞേ, ”നീ എന്നാ ചെയ്തു ജീവിക്കും?”
പിന്നെയും കുറച്ചു കഴിഞ്ഞിട്ടു തിരിഞ്ഞുനോക്കാതെതന്നെ
റോൾസൺ പറഞ്ഞു.
”എഴുത്തുകാരനായിട്ട് ജീവിക്കാന്നാ കരുതുന്നെ”.
പ്രസിഡന്റിന് അതു മനസ്സിലായില്ല.
”ആധാരം എഴുത്തുകാരനായിട്ടാ?”
”അല്ല”.
”പിന്നെ ബോർഡിന്റേം ബാനറിന്റേമൊക്കെ പണിയാണോ?”
”അല്ല പ്രസിഡന്റേ, സാഹിത്യം എഴുതിയിട്ട്”.
ശിഹാബുദ്ദീൻ ബഷീറിനെ പ്രതിഷ്ഠിക്കുക വഴി സാംസ്‌കാരി
ക ജീർണതയെ ചൂണ്ടിക്കാട്ടിയതുപോലെ വിനോയ് റോൾസൻ
എന്ന കഥാപാത്രത്തെ സൃഷ്ടിക്കുക വഴി പ്രാദേശിക ചരിത്രം കൂടി
രേഖീകരിക്കപ്പെടുകയാണ്. ഇതിലെ വർഗീസ്, അഴീക്കോടൻ രാഘവൻ, എം.വി. രാഘവൻ ഒക്കെ പ്രത്യക്ഷപ്പെടുന്നു. ഇതിലെ റോൾ
സൻ ഒടുവിൽ നോവൽ എഴുതുകയാണ്. നക്‌സലൈറ്റാരുന്ന
സഖാവ് വർഗീസിന്റെ കഥയാണ് നോവലാക്കുന്നത്. അടിയോ
ഒടടപപട മഡളമഠണറ 2019 ഛടളളണറ 08 3
രുടെ പെരുമൻ എന്നാണ് വർഗീസിനെ വിളിച്ചിരുന്നത്. അതുകൊണ്ട് ‘അടിയോർ മിശിഹ’ എന്ന് നോവലിന് പേരു കൊടുക്കുകയാണ്. കഥയ്ക്കുള്ളിൽ പ്രാദേശിക ചരിത്രത്തിന് മുറുക്കം കൂട്ടാൻ
വിനോയിയുടെ ഇത്തരം ആഖ്യാനങ്ങൾക്കു കഴിയുന്നുവെന്നതാണ് വാസ്തവം.
ഫ്രാൻസിസ് നൊറോണയുടെ ‘അതിശയ ചേർപ്പി’ന് ഒരു ബി
ബ്ലിക്കൽ പരിസരമുണ്ട്. ഇതിൽ ഫ്രാൻസിസ് സൃഷ്ടിക്കുന്ന ലുവി
നാമ്മ എന്ന കഥാപാത്രം ഒരു സ്ര്തീയുടെ ഒന്നിലധികം ഭാവങ്ങളുടെയും ആഗ്രഹങ്ങളുടെയും േരഖീകരണമായി മാറുന്നു. മരണമെന്ന ഭാവഗീതത്തെ നൊറോണ അവതരിപ്പിച്ചിരിക്കുന്നതു വളരെ ശ്രദ്ധയോടെ വേണം വായിക്കാൻ – ”നിർത്താതെ പെയ്ത ജൂൺ
മേഴലാണ് ലൂവിനാമ്മ ഭൂമി വിട്ടു പോയത്. കർമല മലയിൽ പോയ
ഞങ്ങളുടെ സ്‌കൂൾ ബസ് തിരിച്ചെത്തുമ്പോഴേക്കും മരണപ്പെടുന്ന ലുവിനാമ്മയുടെ വീടിന്റെ കണ്ണീര് ആകാശം മറച്ചിരിക്കുന്നു”.
ഒരു പെണ്ണിനും ഭൂമിക്കുമിടയിൽ വളർന്നുകൊണ്ടിരിക്കുന്ന അക
ൽച്ചയുടെ സ്വഭാവത്തെ വ്യക്തമാക്കിത്തരാൻ, അതിന്റെ
സ്രൈ്തണത കലങ്ങിമറിയുമ്പോൾ അതിനെ ചൂണ്ടിക്കാട്ടിത്തരാൻ
ഒരു പ്രാദേശിക ശരീരത്തെ നൊറോണ സൃഷ്ടിച്ചുവയ്ക്കുകയാണ്. ഭൂമിയിൽ നിന്ന് മരണത്തിനു ശേഷമേ വാത്സല്യവും ലാളനയും ലഭിക്കുകയുള്ളൂവെന്ന ബോധ്യം ‘അതിശയ ചേർപ്പ്’ മുന്നോട്ടുവയ്ക്കുന്നുണ്ട്.

അനുബന്ധം:
കഥയുടെ പ്രാദേശിക നെയ്ത്തിൽ പ്രത്യക്ഷമാകുന്ന മറ്റൊരു ഗൗരവ സംഗതിയാണ് പ്രാദേശിക തത്വചിന്ത എന്നത്. ഒരാളുടെ പ്രാദേശിക ജീവിതത്തിലെ തകർച്ചയുടെ ആഴത്തെ കുറയ്ക്കാനുള്ള ജീവിതപാഠങ്ങളായി അവ വളർന്നുവരുന്നതാണ് നാം
കാണുന്നത്. വി. ഷിനിലാലിന്റെ ‘ചൂണ്ട’ (സമകാലിക മലയാളം
ഓണപ്പതിപ്പ്) എന്ന കഥ പ്രാദേശിക തത്വചിന്തകളാൽ നിർമിതമാണ്. ചന്തം നഷ്ടപ്പെടാത്ത അത്തരം ചില ദർശനങ്ങളെ ഷിനി
ലാലിന്റെ ‘ചൂണ്ട’യിൽ നിന്നും ഉദ്ധരിക്കാം:
1. ക്ഷമയാണ് ഒരു ചൂണ്ടക്കാരന്റെ ഒന്നാമത്തെ യോഗ്യത
2. ക്ഷമയായ് ക്ഷമത
3. കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുന്തോറും ഫലത്തിന്റെ
ഗുണവും കൂടും
4. ചൂണ്ട നമ്മളെ ബഹുദൂരം മുന്നിൽ അല്ലെങ്കിൽ ആഴത്തിൽ
കൊണ്ടുപോയി നിർത്തുന്നു.
ഇതൊക്കെയും പൗരുഷം തുടിച്ചുനിൽക്കുന്ന തത്വബോധങ്ങ
ളാണ്. കഥയുടെ പ്രാദേശിക നിർമിതിയിൽ ദേശവും ഭാഷയും
കഥാപാത്രങ്ങളും ദർശനങ്ങളും, കൂടാതെ ഇതേ ദേശങ്ങളെ അടയാളപ്പെടുത്തിയ വൈലോപ്പിള്ളിയെയും ബഷീറിനെയും പോലുള്ള വ്യക്തിസത്തകളും ഉൾച്ചേരുന്നുവെന്നതാണ് വാസ്തവം. അമി
ത പ്രാദേശികത ഒരു കുറ്റമല്ലെന്ന ഓർമപ്പെടുത്തലാണിതൊക്കെ.
വി.ആർ. സുധീഷും ശിഹാബുദ്ദീനും വിനോയ് തോമസും ഫ്രാൻ
സിസ് നൊറോണയും വി. ഷിനിലാലും നവമലയാളകഥയിലെ
പ്രാദേശിക നിർമിതികളുടെ നെയ്ത്തുകാരാവുന്നത് അങ്ങനെയാണ്.