ദേശീയ പൗരത്വ പട്ടിക (NRC): രാഷ്ട്രീയ അവസരവാദത്തിനായി രൂപകല്പന ചെയ്ത ഒരു വ്യായാമം

പട്രീഷ്യ മുഖിം

1970കളിലും 80കളിലും ഓൾ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്റെ (അഅംേ) നേതൃത്വത്തിൽ നടന്നിരുന്ന അക്രമാസക്തമായ പ്രകടനങ്ങൾ അവസാനിപ്പിക്കുന്നതിനായി ഉന്നയിക്കപ്പെട്ട ആവശ്യ
ങ്ങളിൽ ഒന്ന്, ആദികാലങ്ങളിൽ കിഴക്കൻ ബംഗാളെന്നും പിന്നീ
ട് കിഴക്കൻ പാകിസ്ഥാനെന്നും വിളിക്കപ്പെട്ട പ്രദേശങ്ങളിൽ നി
ന്ന് അതിർത്തി കടന്നെത്തിയ അനേകായിരം കുടിയേറ്റക്കാരിൽ
നിന്ന് യഥാർത്ഥ പൗരന്മാരെ തിരിച്ചറിയാനുള്ള സംവിധാനം വേണമെന്നതായിരുന്നു. ആസാമിലും പിന്നീട് മേഘാലയയിലും സംഭവിച്ചിട്ടുള്ള അക്രമാസക്തമായ സംഭവ പരമ്പരകളിൽ ഈ അകത്തുള്ളവർ-പുറത്തുനിന്ന് വന്നവർ എന്ന പ്രതിഭാസം ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ചരിത്രം, ഓർമ എന്നിവയുടെ ഭാഗധേയം മനസിലാക്കുന്നതിലുള്ള കഴിവുകുറവിൽ നിന്നാണിത് സംഭവിക്കുന്നത്. നമ്മളിപ്പോൾ കേവലം ‘ജനങ്ങൾ’ അല്ലെന്നും, സ്വന്തം സ്വ
ത്വം തെളിയിക്കാനായി ഒരു പറ്റം രേഖകൾ കൈവശം സൂക്ഷി
ക്കേണ്ടുന്ന ‘പൗരർ’ ആണെന്നും തിരിച്ചറിയാത്തവർ അതിർത്തി
കൾ കവച്ച് വയ്ക്കുമ്പോൾ അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തു
ക്കളെക്കുറിച്ച് ബോധവാന്മാരാകാതെ അവരെ പുതിയ രാഷ്ട്രങ്ങ
ളുടെ ഇടയിൽ വരച്ച അതികൃത്യതയാർന്ന അതിർത്തികൾക്കുള്ളിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതാണ് ചരിത്രം,
ഓർമ എന്നിവ നിലം പരിശാക്കപ്പെടുക എന്നത്. അഅംേവുമൊ
ത്ത് രാജീവ് ഗാന്ധി ഒപ്പുവച്ച 1985ലെ ആസാം കരാറിലാണ് ‘കടന്നുകയറ്റക്കാരി’ൽ നിന്ന് യഥാർത്ഥ പൗരന്മാരെ വേർതിരിക്കുക
എന്ന ആശയം രൂപപ്പെടുന്നത്.
1966 ജനുവരി ആയിരിക്കും വിദേശികളെ കണ്ടെത്തുന്നതിനുള്ള അടിസ്ഥാന വർഷം എന്ന് ഈ കരാറിൽ വ്യവസ്ഥ ചെയ്യപ്പെട്ടു. മാർച്ച് 1971നു ശേഷം വന്ന വിദേശികളുടെ പേരുകൾ വോട്ടർ
പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിക്കപ്പെട്ടു. അങ്ങിനെ
നീക്കം ചെയ്യപ്പെടുന്നവർ 1939ലെ രജിസ്‌ടേഷൻ ഓഫ് ഫോറി
നേഴ്‌സ് ആക്ട്, 1939ലെ രജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് റൂൾ
സ് എന്നിവ അനുസരിച്ച് അവരവരുടെ ജില്ലകളിൽ രജിസ്‌ട്രേഷൻ
ഓഫീസർമാർക്ക് മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് വ്യവസ്ഥയുണ്ടായി. ഈ ആവശ്യത്തിനായുള്ള ഭരണസംവിധാനങ്ങൾ
ക്ക് കരുത്ത് നൽകാനുള്ള നടപടികൾ എടുക്കേണ്ട ചുമതല ഭാരത സർക്കാരിന്റേതാണ്. 1971 മാർച്ച് 21ന് ശേഷം ആസാമിലെത്തി
യ വിദേശികളെ തിരിച്ചറിയുന്ന പ്രക്രിയ തുടരും, അവരെ നിയമം അനുശാസിക്കുന്ന വിധത്തിൽ രാജ്യത്തു നിന്ന് പുറത്താക്കും,
അത്തരത്തിലുള്ള വിദേശികളെ ഇല്ലീഗൽ മൈഗ്രന്റ്‌സ് (ഡിറ്റർമി
നേഷൻ ബൈ ട്രിബ്യുണൽസ്) ആക്ട്, 1983 അനുസരിച്ച് ഉടൻ
പുറത്താക്കാൻ വേണ്ട പ്രായോഗികമായ നടപടികൾ എടുക്കും
എന്നൊക്കെ വ്യവസ്ഥയുണ്ടായി. ഈ ആക്ട് പക്ഷേ അഅംേവിനെ
സംബന്ധിച്ചിടത്തോളം പ്രശ്‌നമായി, വിദേശിയാണെന്ന് തീരുമാനിക്കാനുള്ള തെളിവുകൾ നൽകാനുള്ള ഉത്തരവാദിത്വം പരാതി
ക്കാരിലാണ് എന്ന വ്യവസ്ഥയാണിതിനു കാരണം. 2005ൽ സുപ്രീം കോടതി എഛഊ അഡള അസാധുവാക്കി. ഒരു ദേശീയ പൗരത്വ ര
ജിസ്റ്റർ തയ്യാറാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. അങ്ങിനെയാണ് 2017ൽ ദേശീയ പൗരത്വ ര
ജിസ്റ്ററിനു തുടക്കമായത്.
ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിന് 2013ൽ തന്നെ തുട
ക്കമിട്ടിരുന്നു. സുപ്രീം കോടതിയുടെ ഒരു വിധിക്ക് പിന്നാലെയാണിതുണ്ടായത്. അന്നുമുതൽ സുപ്രീം കോടതി (ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ്, റോഹിന്തൻ ഫലി നരിമൻ എന്നിവരടങ്ങുന്ന
ബഞ്ച്) നേരിട്ട് ഈ പ്രക്രിയ നിരീക്ഷിച്ചുകൊണ്ടിരുന്നു, അതിനുള്ള മേൽനോട്ടം നടത്തിക്കൊണ്ടിരുന്നു. ഈ കർമപരിപാടി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർബന്ധിച്ചത് ചീഫ് ജസ്റ്റി
സ് ഗൊഗോയ് ആയിരുന്നു. സുപ്രീം കോടതി കൃത്യതയോടെ മേ
ൽനോട്ടം വഹിച്ച ദേശീയ പൗരത്വ കണക്കെടുപ്പിന്റെ സംസ്ഥാന
കോഡിനേറ്ററായി പ്രതീക് ഹജേല എന്ന ഐ എ എസ് ഓഫീ
സർ നിയമിതനായി. ഈ വർഷം ജൂലൈ 31ന് 19,06,657 പേരെ
പുറത്ത് നിറുത്തിക്കൊണ്ട് ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടി
ട്ടുള്ളവരുടെ അവസാന പേരുകൾ പ്രസിദ്ധപ്പെടുത്തി. പുറത്തായവർക്ക് പട്ടിക എ, പട്ടിക ബി എന്നിവയനുസരിച്ചുള്ള സാധുവായ രേഖകൾ ഹാജരാക്കാനായില്ല. ഇതിൽ ജനന സർട്ടിഫിക്ക
റ്റ്, സ്‌കൂൾ കോളേജ് സർട്ടിഫിക്കറ്റുകൾ, ഭൂമിയുടെ രേഖകൾ, സ്ഥി
രവാസസംബന്ധിയായ രേഖകൾ, റേഷൻ കാർഡ് മുതലായവ
ഉൾപ്പെടുന്നു.
അവസാന വിശകലനം വന്നപ്പോൾ പുറത്തായവരുടെ കുടുംബക്കാരിൽ പലരും ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതായി കണ്ടെത്തപ്പെട്ടു. ശുദ്ധവും നിപുണവുമായ സാങ്കേതി
ക പ്രക്രിയകൾ ഉപയോഗിച്ചിട്ടും, പട്ടികയിൽ തെറ്റുകൾ കടന്നു
കൂടി. അവ തിരുത്തപ്പെടും എന്ന് ആശിക്കാം. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ, പട്ടികയിലില്ലാത്തവർക്ക് സ്വന്തമായി നാടോ
വീടോ ഇല്ലെന്ന് വരുന്നു. മതിയായ രേഖകൾ സമർപ്പിക്കുന്നതുവരെ അവരെ ക്യാമ്പുകളിൽ താമസിപ്പിക്കേണ്ടി വരും. വലിയ
സംഖ്യയിൽ ബംഗാളി ഹിന്ദുക്കളും നേപ്പാൾ വംശജരും പട്ടികയിൽ നിന്ന് പുറത്തുപോയിരിക്കുന്നതായി കാണുന്നുണ്ട്. 2016ലെ
സംസ്ഥാന തിരഞ്ഞെടുപ്പിനിടയിൽ ഭാരതീയ ജനതാപാർട്ടി, ദേശീയ പൗരത്വ പട്ടികയെ അവരുടെ തിരഞ്ഞെടുപ്പ് അജണ്ടയാക്കി
മാറ്റിയിരുന്നു. മറ്റുള്ളവരെല്ലാവരേയും പോലെ ഭാരതീയ ജനതാപാർട്ടിയും, കുടിയേറ്റക്കാരിൽ അധികവും ബംഗ്ലാദേശികളായ മുസ്ലീങ്ങളാകുമെന്നും, അവരെ രാജ്യത്തിനകത്ത് ശത്രുക്കളായി രൂപകല്പന ചെയ്യപ്പെടുമെന്നുമുള്ള വിശ്വാസക്കാരായിരുന്നു. എന്നാൽ ഇപ്പോൾ, ദേശീയ പൗരത്വ പട്ടിക പുറത്തു വന്നപ്പോൾ അനേക ലക്ഷം ബംഗാളി ഹിന്ദുക്കൾ, പ്രധാനമായും ബാരക് താഴ്‌വരയിൽ നിന്നുള്ളവർ പുറത്തായി എന്ന് കണ്ടപ്പോൾ, ഭാരതീയ ജ
നതാപാർട്ടി മറ്റ് വിദ്യകൾ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് – മുസ്ലീം ആധിപത്യമുള്ള ബംഗ്ലാദേശിൽ അവർ മതപരമായ ദ്രോഹ
ങ്ങൾ നേരിടുന്നുവെന്ന ന്യായം ഉന്നയിച്ച്, സിറ്റിസൻ അമൻഡ്‌മെന്റ് ബില്ല് (ഇഅആ) ഉപയോഗിച്ച് പുറത്തായ ഹിന്ദുക്കൾക്ക് ഇന്ത്യ
യിൽ സ്ഥിരതാമസത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കാനൊരുങ്ങുന്നു.
ഇഅആയ്ക്ക് പക്ഷേ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊട്ടാകെ
പ്രത്യാഘാതമുണ്ട്. കുടിയേറിയവർക്ക് ഏത് സംസ്ഥാനത്ത് വേണമെങ്കിലും സ്ഥിരതാമസമാക്കാമെന്നതിനാൽ അവർ ജനസംഖ്യാപരമായ വ്യതിയാനങ്ങൾക്ക് കാരണമാക്കും എന്ന് അവിടെയുള്ളവർ ഭയപ്പെടുന്നു. ബംഗ്ലാദേശിൽ നിന്ന് കുടിയേറുന്നവർ
രാജ്യത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലാകും താമസമാ
ക്കാൻ താത്പര്യപ്പെടുക എന്നും അവർ അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ ഇഅആ അനുസരിച്ച് കുടിയേറുന്നവരെ ഉൾക്കൊള്ളാൻ പശ്ചിമ ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും നിർ
ബന്ധിതമാകും.
ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷത്തി
ലധികം പേരുടെ കാര്യമെടുത്താലുള്ള പ്രധാന പ്രശ്‌നം, ആസാം
സർക്കാരോ വലിയൊരു ഭാഗം ആസാം ജനതയോ, ഇക്കൂട്ടർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് കരുതിയാലും അവരെ അങ്ങോട്ട് നാടുകടത്താനാകില്ല എന്നതാണ്. ബംഗ്ലാദേശി പൗരർ ഇന്ത്യ
യിൽ അനധികൃത കുടിയേറ്റക്കാരായി താമസമുണ്ടെന്ന് തങ്ങൾ
കരുതുന്നില്ല എന്നും അങ്ങിനെ തങ്ങൾ അംഗീകരിക്കുന്നില്ല എന്നും ബംഗ്ലാദേശ് പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. അതിനർത്ഥം,
പൗരത്വമില്ലാത്തവർ ഇപ്പോൾ മ്യാന്മാറിൽ രോഹിംഗ്യൻ വംശജർ
എങ്ങിനെയാണോ അതുപോലെയായിത്തീരും എന്നാണ്. അപ്പോൾ ഇന്ത്യയ്ക്ക് ആകെയുള്ള മാർഗം, ഇവരെ തടഞ്ഞ് വയ്ക്കാനുള്ള ക്യാമ്പുകൾ നിർമിക്കുകയും അതിനകത്ത് ഇവരെ രണ്ടാം
തരക്കാരായി (പൗരത്വമില്ലാത്തവരായി) നിയന്ത്രിത അവകാശങ്ങ
ളോടെ, കാലാകാലങ്ങളിൽ വന്നേക്കാവുന്ന അടിച്ചമർത്തലുകൾ
ക്ക് വിധേയമാക്കി, താമസിപ്പിക്കുകയുമാണ്.
”രാജ്യമില്ലാത്തവർക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധി
ക്കപ്പെട്ടേക്കാം എന്ന അപായാവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ അടിസ്ഥാന അവകാശങ്ങൾ മിക്കപ്പോഴും ദേശവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നിയമ
പരമായ തൊഴിൽലാഭങ്ങൾ, വസ്തു വാങ്ങുവാനോ വിൽക്കുവാനോ ഉള്ള അധികാരം, ബാങ്ക് അക്കൗണ്ട് തുറക്കാനാകുക, എന്തി
ന് വിവാഹം കഴിക്കാനാകുക എന്നിവയൊക്കെ ഉൾപ്പെടുന്നു. രാഷ്ട്രമില്ലാതെ വരുന്നത് ചലന സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചേക്കാം,
ദീർഘങ്ങളായതും ഏകപക്ഷീയമായതുമായ തടഞ്ഞുവയ്ക്കലുകൾ സംഭവിക്കാം, അതുപോലെതന്നെ നാടുകടത്തലുകളും സംഭവിക്കാം,” എന്നാണ് ംഒ്രഇ െവക്താവായ ലിസ് ത്രോസ്സൽ അടുത്തയിടെ പ്രസ്താവിച്ചത്. ഇത് അശുഭസൂചകമായി നമുക്ക് മുന്നിലുണ്ട്. നിലവിലുള്ള പ്രഹേളികയ്ക്ക് തക്കതായ ഒരു പോംവഴി, പദ്ധതി, ഇപ്പോൾ ഇന്ത്യയുടെ പക്കലില്ല എന്ന് തോന്നുന്നു.
നമുക്കിപ്പോൾ കാത്തിരുന്ന് കാണാം എന്ന് പറയാനേ പറ്റുള്ളു.
രസകരമായ വസ്തുത ഭാരതീയ ജനതാപാർട്ടിപോലും ഇപ്പോൾ
കാലൊന്ന് പുറകിലേക്ക് വലിച്ചിരിക്കുന്നു എന്നതാണ്. 2015-16ൽ
വോട്ടുപിടിക്കാൻ പറ്റിയ വിദ്യയായിരുന്നത് ഇപ്പോൾ എല്ലിൽ കു
ത്തുന്ന മുള്ളായി മാറിയിരിക്കുന്നു.

വിവർത്തനം: സുരേഷ് എം.ജി