പോരാട്ടങ്ങൾ ഓർമപ്പെടുത്ത ലുകളാണ്: ഉൽക്ക മഹാജൻ

മാനസി

നിങ്ങളുടെ വീട്, തലമുറകളായി
നിങ്ങളും നിങ്ങളുടെ ആൾക്കാരും ജീവി
ച്ചുപോന്ന സ്ഥലം, കണ്ടു പരിചയിച്ച
മുഖങ്ങൾ, ജോലി, എല്ലാം പൊടുന്നനെ
നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കെന്താണ്
തോന്നുക?

ഉൽക്കയ്ക്കും കൂട്ടർക്കുമൊപ്പം നില
ത്തിരുന്നപാടെ പെട്ടെന്നുള്ള രാജൻ
തെംസെയുടെ കറുത്തു വിങ്ങിയ ചോദ്യ
ത്തിനു മുന്നിൽ ഞാനൊന്നു പതറി.
അപ്പോൾ, ഉൽക്ക ഞങ്ങളുടെ വരവിനെ
ക്കുറിച്ച് ഇവരോട് പറഞ്ഞിട്ടുണ്ട്.
തെംസെയുടെ വീട്ടിലെ തളത്തിൽ
നിലത്ത് വട്ടത്തിൽ ഇരിക്കുകയായി
രുന്നു ഞങ്ങളെല്ലാം.

”ആലോചിച്ചിട്ടില്ല
ഇതുവരെ” എന്നതാണ് സത്യസന്ധ
മായ മറുപടി. പക്ഷെ ആ സന്ദർഭത്തിൽ
പറയാൻ പറ്റുന്ന മറുപടിയായിരുന്നില്ല
അത്. തെംസെയുടെയും ഒപ്പം അവിടെഇരുന്നവരുടെയും മുഖത്തെ ചുവപ്പും
വെറുപ്പും ആ ചോദ്യത്തിലെ ശബ്ദങ്ങൾ
ക്കൊപ്പം ഓളങ്ങൾ പോലെ എനിക്കു
നേരെ തുളുമ്പുന്നത് എനിക്ക് കാണാമായിരുന്നു.

കൃത്യമായ ഉത്തരമില്ലാത്തതിനാൽ,
ഉത്തരം വ്യക്തമാണല്ലോ എന്ന മട്ടിൽ
ജാള്യത മറച്ച ് ഞാൻ തെംസെയെ
നോക്കി ചിരിച്ചു.

”മാഡത്തിനറിയില്ല” തെംസെ പറ
ഞ്ഞു. ”ആർക്കുമറിഞ്ഞെന്നുവരില്ല.
അതിനു പേരില്ല. അതറിയാൻ നിങ്ങളതനുഭവിക്കണം.

പുറത്താളാൻ വഴി
കാണാതെ അകത്ത് കട്ട പിടിച്ച ു
കത്തുന്ന ഒരു തീപോലെയാണത്”.

തെംസെ കവിയാണ് എന്ന് ഉൽക്ക
പറഞ്ഞിരുന്നത് ഞാൻ പെട്ടെന്നോർ
ത്തു. എന്റെ പരുങ്ങലിലേക്ക് നോക്കി,
അപ്പുറത്തിരുന്നിരുന്ന ഉൽക്ക ഒന്നു
പതുക്കെ ചിരിച്ചു: ഒരു വല്ലാത്ത ചിരി,
വേണ്ടാ യി രുന്നു എന്നാണെനിക്ക്
തോന്നിയത്.
10,000 ഹെക്ടറിലധികം
വരുന്ന മഹാമുംബൈ
സ്‌പെഷ്യൽ ഇക്കണോമിക്
സോണിനെതിരെ ഗ്രാമീ
ണരെ അണിനിരത്തി സർ
ക്കാരിനെ മുട്ടുകുത്തിച്ച
ഉൽക്ക മഹാജൻ അധികാരി
വർഗത്തിന് എന്നും ഒരു
വെല്ലുവിളിയാണ്. റിലയ
ൻസ് ഗ്രൂപ്പ് ചെയർമാൻ
മുകേഷ് അംബാനിയായി
രുന്നു ഈ സമരത്തിൽ ഉൽ
ക്കയുടെ പ്രധാന എതിരാളി.
നിരക്ഷരരായ ഗ്രാമീ
ണരെ പ്രലോഭിപ്പിച്ച്
സ്ഥലം തട്ടിയെടുക്കാനുള്ള
ഭൂമാഫിയയുടെ നീക്കത്തെ
യാണ് ഉൽക്ക തടഞ്ഞത്.
സൈക്കിൾ ചവിട്ടി വന
ത്തിലും കൃഷിഭൂമികളിലും
ഗ്രാമീണരുടെ എല്ലാ ആവശ്യങ്ങൾക്കും
ഇപ്പോഴും
ചെന്നെത്തുന്ന ഈ മഹാരാഷ്ട്രക്കാരി
സാമൂഹ്യപ്രവ
ർത്തകർക്ക് എന്നും ഒരു
മാതൃകയാണ്.

റായ്ഗഡ് ജില്ലയിലെ പെൻ താലൂ
ക്കിലെ ‘വാഷി ഗാംവ്’ എന്ന ഗ്രാമ
ത്തിൽ രാജൻ തെംസെയുടെ വീട്ടിലായി
രുന്നു ഞങ്ങൾ ഇരുന്നിരുന്നത്. മഹാരാഷ്ട്രയിലെ
പല ഗ്രാമങ്ങളെയും പോലെ
ചെറുചെറു വീടുകളുടെ കൂട്ടങ്ങളും
നെല്ലും കരിമ്പും വിളഞ്ഞുനിൽക്കുന്ന
വയലുകളും അവിടവിടെ ഒറ്റപ്പെട്ടുനിൽ
ക്കുന്ന അധികം ഉയരത്തിൽ വളരാത്ത
പന്തലിച്ച മരങ്ങളും വഴിയോരത്ത് പുളി
ങ്ങയും പേരയ്ക്കയും പച്ചമാങ്ങപ്പൂളും
പനനൊങ്കും വിൽക്കുന്ന സ്ര്തീകളും
എല്ലാം ചേർന്നതായിരുന്നു ‘വാഷി
ഗാംവ്’ എന്ന ഗ്രാമവും. വയലുകൾക്ക്
തൊട്ടപ്പുറത്ത് കടലിനോട് ചേർന്നുകിട
ക്കുന്ന ഉപ്പളങ്ങൾ കാണാം. രാജൻ
തെംസെയുടെ വീട്ടിലേക്കുള്ള വഴി
നമ്മുടെ നാട്ടിൻപുറങ്ങളിലെന്നപോലെ
രണ്ടു ചെറിയ വയലുകൾക്കിടയിലെ
വരമ്പായിരുന്നു. അകത്തേക്കു കട
ക്കാൻ മുളങ്കമ്പുകൾ കൊണ്ടുള്ള കടമ്പ
കടക്കണം. ആ കടമ്പയ്ക്ക് പുറത്തുനിന്നുനോക്കിയാൽ
അകലെ, ചക്രവാള
ത്തിൽ മഹാനഗരമായ മുംബൈയിലെ
അംബരചുംബികൾ നിരന്നുനിൽക്കു
ന്നതു കാണാം. അവയ്ക്കു താഴെ വരിവരി
യായി പ്രൗഢിയോടെ കത്തുന്ന വെളിച്ച
ങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ചിതറൽ.
കാഴ്ചയുടെ നേർരേഖയിൽ ചില പുക
ക്കുഴലുകളുടെ അറ്റങ്ങൾ അപസ്വര
ങ്ങൾ പോലെ എറിച്ചുനിന്നു. എല്ലാ
ത്തിനും മുകളിൽ ഒടിഞ്ഞുതൂങ്ങിനിൽ
ക്കുന്ന വെറും ആകാശം.

വാഷി ഗ്രാമത്തിൽ നിന്ന് കുറെ അകലെയുള്ള,
ഖത്ക്കരി ഗോത്രവർഗക്കാരുടെ
ഗ്രാമത്തിലേക്ക് പിറ്റേദിവസം നടത്തേണ്ട
യാത്രയെക്കുറിച്ച് സഹപ്രവർ
ത്തകരുമായി സംസാരിച്ചുകൊണ്ടുനിൽ
ക്കുകയായിരുന്നു ഉൽക്ക.

”രാവിലെ വളരെ നേരത്തെത്ത
ന്നെ പുറപ്പെടേണ്ടിവരും” കുറെ ഫയലുകൾ
തെംസെ യുടെ കയ്യി ലേക്ക്
കൊടുത്ത് ഉൽക്ക പറഞ്ഞു. ”എളുപ്പവഴി
കാട്ടിലൂടെയാണ്. ചില്ലറ ഭക്ഷണസാധനങ്ങൾ
കരുതണം. വെള്ളവും. സൈക്കി
ളിലാകുമ്പോൾ വല്ലാതെ വെയിലാകുമ്പോഴേക്കും
അവിടെ എത്താം”.

പിറ്റേദിവസത്തേക്കുള്ള ഒരുക്കങ്ങൾ
ക്കായി തെംസെയും സുരേഷും ഓടിനട
ന്നു. എന്തു കരുതണമെന്ന്, എത്ര ദൂരത്തേക്കാണെന്ന്
രണ്ടുപേർക്കും നന്നായറിയാം.
സാമൂഹ്യമായും സാമ്പത്തികമായും
ഏറ്റവും അടി ത്ത ട്ട ി ലുള്ള
ഖത്ക്കരി വർഗക്കാർക്കിടയിൽ രാവും
പകലും കഴിച്ചുകൂട്ടി, അവിടെത്തന്നെ
അന്തിയുറങ്ങി അവരുടെ കാര്യങ്ങൾ
ക്കായി നിത്യവുമെന്നപോലെ സർക്കാരുമായി
ഏറ്റുമുട്ടി ജീവിക്കാൻ തീരുമാനിച്ച
തെന്തേ എന്ന എന്റെ ചോദ്യത്തിനു
മുന്നിൽ ഉൽക്ക പൊട്ടിച്ചിരിച്ചു.

”ആർക്കറിയാം. അത് ദൈവത്തിനുപോലും അറി
വുണ്ടാവില്ല”. പിന്നെ ഒരു നിമിഷം
ഉൽക്ക മൗനം പൂണ്ടു.
”അറിയില്ല” ഉൽക്ക പറഞ്ഞു: ”

ഞാൻ എന്നോടുതന്നെ പലപ്പോഴും
ചോദിച്ചിട്ടുള്ള ചോദ്യമാണത്. പത്തിരുപത്തിയൊന്നു
വയസ്സിൽ, ടാറ്റ ഇൻസ്റ്റി
റ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിൽ
നിന്നുള്ള ഒരു ബിരുദവും കയ്യിൽ പിടിച്ച്
ലോകത്തിനു നടു വി ലേക്കി റങ്ങു
മ്പോൾ ലോകത്തെക്കുറിച്ചെന്തറിയാം
നമ്മൾക്ക്? ഒന്നിനെക്കുറിച്ചും ഉറച്ച ഒരു
തീരുമാനവും മനസ്സിലുണ്ടായിരുന്നില്ല.
ഒന്നിനെക്കുറിച്ചും അറിവുണ്ടായിരു
ന്നില്ല എന്നതാണ് സത്യം.

ശ്രീമതി മേധാപാട്കറുടെ ‘നർമദാ ആന്ദോള
ൻ’ പ്രവർത്തനത്തിന്റെ ഭാഗമായി
മേധയ്ക്കുവേണ്ടി പ്രവർത്തിക്കു
ന്നതിനിടയിലാണ് കാട്ടിനുള്ളിൽ സകലവിധ
ചൂഷണങ്ങൾക്കും വിധേയരായി
അടിമകളെപ്പോലെ ജീവിക്കുന്ന കുറെ
ഗോത്രവർഗക്കാരെ ഉൽക്ക പരിചയപ്പെ
ടുന്നതത്രെ.

മേധാപാട്കറുടെ ‘നർമദാ
ആന്ദോളൻ’ പ്രവർത്തന
ത്തിന്റെ ഭാഗമായി ശ്രീമതി മേധ
യ്ക്കുവേണ്ടി പ്രവർത്തിക്കുന്നതി
നിടയിലാണ് കാട്ടിനുള്ളിൽ സകലവിധ
ചൂഷണങ്ങൾക്കും
വിധേയരായി അടിമകളെപ്പോലെ
ജീവിക്കുന്ന കുറെ
ഗോത്രവർഗക്കാരെ ഉൽക്ക പരി
ചയപ്പെടുന്നതത്രെ. കാട്ടിനുള്ളി
ലൂടെ, ദിക്കുകൾ പോലും മാറി
പ്പോകുന്ന നിബിഡതയിലൂടെ,
വിജനതയിലൂടെ സൈക്കിളും
ചവിട്ടിക്കൊണ്ട് ഗോത്രവർഗ
ക്കുടികളിലേക്ക് മാറിമാറി
സഞ്ചരിക്കുമ്പോൾ ഉൽക്കയ്ക്ക്
ഇരുപത്തിനാലു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
”ഒരു നീണ്ട യാത്രയുടെ
തുടക്കമായിരുന്നു
അതെന്ന് പിന്നീടേറെക്കഴി
ഞ്ഞാണ് തിരിച്ചറിയാനായത്”.
മനസ്സിലിട്ട് എന്തിനെയൊക്കെയോ
തിരുപ്പിടിക്കുംപോലെ
ഉൽക്കയുടെ മുഖം ഗൗരവം
പൂണ്ടു.
”നമുക്കൊക്കെ വിശ്വസി
ക്കാൻ കഴിയാത്തത്ര ദാരിദ്ര്യത്തിലാണവർ”
(വിശപ്പടക്കാൻ കടം വാങ്ങുകയും
അത് വീട്ടാൻ പണിയെടുത്ത് തീരാതിരി
ക്കുകയും ചെയ്യുന്ന ബോണ്ടഡ് ലേബർ
സമ്പ്രദായം അന്ന് അവിടെയുണ്ടായിരു
ന്നു) – ഉൽക്ക പറഞ്ഞു. ”ഓരോ തവണ
ഭക്ഷണം കഴിക്കുമ്പോഴും കുറ്റബോധം
തോന്നും. എന്തൊരു ധാരാളിത്തം,
എന്തൊരാർഭാടം എന്നാണ് സ്വയം
മനസ്സ് പറയാറ്. ജീവിച്ചുപോകാൻ ഇത്രയൊന്നും
ഭക്ഷിക്കേണ്ട ഒരാവശ്യവുമില്ല
എന്ന തിരിച്ചറിവ് ഒരു നീറ്റൽപോലെ
മനസ്സിലേക്ക് കടന്നുവന്നത് ഇക്കാല
ത്താണ്. എന്തൊ ക്കെയാണ് നാം
കാടിനു പുറത്തുള്ളവർ ഭക്ഷണത്തെ
ക്കുറിച്ച് ധരിച്ചുവച്ചിരിക്കുന്നത്” ഉൽക്ക
ചിരിച്ചു.

”ഇതൊന്നുമില്ലാതെ, ഇതിലുമൊക്കെ
എത്രയോ കുറവ് ആഹരിച്ച്
നാം ഇന്ന് സ്ഥിരമായി കഴിക്കുന്ന
പലതും ഭക്ഷണത്തിലുൾപ്പെടുത്താതെ
എത്ര നന്നായി ജീവിക്കാമെന്ന് ഞാൻ
പഠിച്ചതന്നാണ്. അത് ശരിക്കും മനസ്സി
ലാകുമ്പോൾ നാം ചെയ്യുന്ന ധൂർത്തി
നെക്കുറിച്ച് നാം അധികമധികം ബോധവാ
ന്മാ രാ കു കയും അവജ്ഞയിൽ
സ്വയം ചൂളിപ്പോകുകയും ചെയ്യും”.

ഇത്തരം ചിന്തകൾ വല്ലാതെ അല
ട്ടാനും അസ്വസ്ഥപ്പെടുത്താനും തുട
ങ്ങിയ നാളുകളിലായിരുന്നത്രെ ഉൽക്ക
യുടെ മനസ്സിൽ അവർക്കു വേണ്ടി
എന്തെങ്കിലും ചെയ്യാനൊക്കുമോ എന്ന
ആശയം ഉടലെടുത്തത്. കാട്ടിനുള്ളിലൂടെ,
ദിക്കുകൾ പോലും മാറിപ്പോകുന്ന
നിബിഡതയിലൂടെ, വിജനതയിലൂടെ
സൈക്കിളും ചവിട്ടിക്കൊണ്ട് ഗോത്രവർ
ഗക്കുടികളിലേക്ക് മാറിമാറി സഞ്ചരി
ക്കുമ്പോൾ ഉൽക്കയ്ക്ക് ഇരുപത്തിനാലു
വയസ്സേ ഉണ്ടായിരുന്നുള്ളൂ.

പോരാട്ടങ്ങൾ
ഓർമപ്പെടുത്ത
ലുകളാണ്. അധികാരത്തോടുള്ള
ഭയപ്പെടുത്തൽ.
സമതുലനം നഷ്ടപ്പെടരുതെ
ന്നുള്ള ഓർമപ്പെടുത്തൽ.
ചരിത്രം മുഴുവൻ പോരാട്ടങ്ങ
ളുടെ കഥയാണ്. അവനവനുവേണ്ടിയല്ലാതെയു
ള്ള പോരാട്ട
ങ്ങൾക്ക് ഏറെയാണ് ഊർജം.
അത് വറ്റരുതേ എന്നുണ്ട്. കാരണം,
എവിടെയായാലും,
തോറ്റാലും ജയിച്ചാലും പോരാ
ട്ടങ്ങളാണ് ചരിത്രങ്ങളാകുന്ന
ത്.; ചരിത്രത്തെ
മാറ്റിമറിക്കുന്നത്.

”ഒരു നീണ്ട
യാത്രയുടെ തുടക്കമായിരുന്നു അതെന്ന്
പിന്നീടേറെക്കഴിഞ്ഞാണ് തിരിച്ചറിയാനായത്”. മനസ്സിലിട്ട് എന്തിനെയൊ
ക്കെയോ തിരുപ്പിടിക്കുംപോലെ ഉൽക്ക
യുടെ മുഖം ഗൗരവം പൂണ്ടു. ”എല്ലാ
ആക്ടിവിസ്റ്റുകളെയും പോലെ കുറെ
ആവേശവും സ്ഥിതിഗതികളെ മാറ്റിമറി
ക്കാമെന്ന (മൂഢ!) വിശ്വാസവും മാത്രമായിരുന്നു
കൈമുതൽ. പിന്നെ എല്ലാവർ
ക്കുമുള്ളതുപോലെ സർക്കാരിനോടുള്ള
ധാർമിക രോഷവും”.

കാട്ടി നു ള്ളിലെ ഗ്രാമങ്ങളിലെ
ഗോത്രവർഗക്കാർക്കിടയിൽ പ്രവർ
ത്തിക്കാൻ തുടങ്ങിയപ്പോൾ മണ്ണും മനുഷ്യനും
അവിടെ എത്രമാത്രം ബന്ധപ്പെ
ട്ടാണ് കിടക്കുന്നതെന്ന കാര്യം ഒരു സൂചി
മുനയുടെ മൂർച്ച യോടെ മനസ്സിലേക്ക്
കുത്തിക്കയറി. അവർക്ക് വേണ്ടത്
മണ്ണും മരങ്ങളുമാണ്. അവയിൽ അധി
ഷ് ഠി ത മാണ് ആ ജീവി ത ങ്ങ ൾ.
ഓരോരോ പേരും പറഞ്ഞ് അവരുടെ
മണ്ണ് ആക്രമിക്കപ്പെടുമ്പോഴൊക്കെ,
നിരക്ഷരരായ അവർ, ‘രേഖകൾ’ എന്ന
വാക്കിന്റെ അർത്ഥം പോലുമറിയാതെ
അന്തിച്ചുനിന്നു. കടലാസും എഴുത്തും
ഒന്നും അവർ പരിചയിച്ചിട്ടില്ല. അങ്ങനെയൊന്നുണ്ടാകാമെന്ന്,
ഉണ്ടാകണമെന്ന്
അവർ ധരിച്ചിട്ടുമില്ല. തെളിവുകൾ എന്ന
വാക്ക് കേട്ടിട്ടുപോലുമില്ല. എന്തിനും
ഏതിനും അവർ പറയുന്ന രീതിയിലുള്ള
രേഖകൾ വേണമെന്ന് ശഠിക്കുന്ന,
അവരെ അറിയാത്ത സർക്കാർ ഒരു വശ
ത്ത്. സർക്കാർ പറയുന്നതെന്താണെന്ന്
മനസ്സിലാവുക പോലും ചെയ്യാതെ വനവാസികളായ
ഗോത്രവർഗക്കാർ ഇപ്പുറ
ത്ത്. മടുപ്പിക്കുന്ന, വല്ലാതെ നിസ്സഹായത
തോന്നിയ അന്തരീക്ഷം. ഉൽക്ക
ഓർക്കുന്നു.

വെള്ളം, വസ്ര്തം, വിദ്യാ
ഭ്യാസം എന്നിവയൊക്കെ എത്രയോ
പിന്നിലാണ്. മണ്ണാണ്, അതിനുള്ള
തെളി വാണ് അവ രുടെ ആവ ശ്യം.
ബ്രിട്ടീഷ് ഭരണകൂടം, കാട് അവരുടേതാണെന്ന്,
അവർക്കവകാ ശ പ്പെട്ടതാ
ണെന്ന് അതിനുള്ള നിയമങ്ങളുണ്ടാക്കി
പ്പറഞ്ഞു. നമ്മുടെ ഇന്നത്തെ (എന്ന
ത്തെയും) ഇന്ത്യൻ സർക്കാർ കാട് അവരുടേതാണെന്നതിനുള്ള
തെളിവ് ആവശ്യപ്പെടുന്നു!

ആരാണ് അതിരിട്ടത്?
എന്തിനെ അടിസ്ഥാനമാക്കി?

ഉൽക്കയോടൊപ്പം പ്രവർത്തിക്കുന്ന സുനിൽ
കുൽക്കർണി രോഷത്തോടെ ചോദിച്ചു.

സർക്കാരിന് ഒന്നിനും തെളിവു വേണ്ട.
എന്നാൽ നമുക്കെന്തിനും വേണം രേഖ,
തെളിവ്. ”ടു ബി ഓർ നോട്ട് ടു ബി”
എന്ന് ചിന്തിച്ചു കുഴഞ്ഞ ആ ദിവസങ്ങളി
ലാണ് സർക്കാരിന്റെ ‘സ്‌പെഷ്യൽ ഇക്ക
ണോമിക് സോൺ’ പദവി നേടി വ്യവസായ
ഇടനാഴി ഉണ്ടാക്കാനുള്ള റിലയൻ
സിന്റെ ആശയം തൊട്ടടുത്തുള്ള വാഷി
ഗാംവിലെ കർഷകർക്കുമേൽ ഇടി
ത്തീപോലെ വന്നുവീഴുന്നത്. പുകഞ്ഞുനിന്ന
മനസ്സിലേക്ക് വീണ തീപ്പൊരിയായിരുന്നു
അത്.

”വ്യവസായം വികസനം കൊണ്ടുവരും.
മക്കൾക്ക് ജോലി കിട്ടും” റിലയൻ
സിന്റെ ഏജന്റുമാർ, ഉദ്യോഗസ്ഥന്മാർ
അവിടത്തെ കർഷകർക്കിടയിലൂടെ
ജപിച്ചുനടന്നു. ”നിങ്ങൾ നിങ്ങളുടെ
ഭൂമിയും വയലും വിട്ടുകൊടുക്കുക. വെറുതെയല്ല
വിലയ്ക്ക്! നല്ല വിലയ്ക്ക്! നിങ്ങളുടെ
മക്കൾ എന്നും ഇങ്ങനെ പട്ടിണിയും പരി
വട്ടവുമായി ജീവിച്ചാൽ മതിയോ? അവ
ർക്ക് മുന്നേറണ്ടേ? അവർക്ക് ‘സുഖകര’
മായ ഒരു ജീവിതം വേണ്ടെ? ബംഗ്ലാവും
കാറും വേണ്ടെ? ഞങ്ങളെപ്പോലെയാകണ്ടെ?”
റിലയൻസിന്റെ ഏജന്റുമാർ
ആവേശംകൊണ്ട് അട്ടഹസിച്ചു.

മുംബൈയിൽ നിന്ന് ജലമാർഗം
വാഷിംഗാവിലേക്കുള്ള ദൂരം വെറും 24
കിലോമീറ്ററാണ്. ഉൽക്ക മഹാജൻ അർ
ത്ഥഗർഭമായ ഒരു ചിരിയോടെ ഞങ്ങൾ
ക്കുനേരെ നിന്നു. ”മുകേഷ് അംബാനി –
വികസനത്തെക്കുറിച്ച് ഏറെ ഏറെ വിവരവും
പരിചയവുമുള്ള മുകേഷ് അംബാനിയാണ്
പറയുന്നത്; സർക്കാരിന്റെ
സ്വപ്നപദ്ധതിയായ റിങ് റോഡ് വന്നാൽ
കരമാർഗമുള്ള ദൂരം തൊണ്ണൂറിൽ നിന്ന്
പതിനേഴ് കിലോമീറ്ററായി കുറയും, മഹ
ത്തായ മുംബൈ നഗരത്തിന്റെ പ്രൗഢി
യാർന്ന ഒരു സബേർബ് ആവും വാഷി
ഗാംവ് എന്ന ഈ കൊച്ചു ഗ്രാമം,
ഇതിലും കൂടുതൽ എന്തു സൗഭാഗ്യ
മാണ് ഇവർക്കു വേണ്ടത്? കൈയകല
ത്തുള്ള മുംബൈയിൽ മക്കൾക്ക് ജോലി
കിട്ടും! വെട്ടിയും കിളച്ചും ഉഴുതും
വിതച്ചും ഒക്കെയുള്ള നിരന്തരമായ ഈ
നരകജീവിതത്തിൽ നിന്ന് അവർക്ക്
കരകയറാനൊരു വഴി കാണിച്ചുകൊടു
ക്കുമ്പോൾ, കടലാസ്സും പുസ്തകവും കയ്യി
ൽപ്പിടിച്ചു നടക്കുന്ന എന്നെപ്പോലുള്ള
വർ പറയുന്നതു കേട്ട് അത് തട്ടിക്കള
ഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് വളരെ
ആപത്കരമായിരിക്കും എന്നവർ മനസ്സി
ലാക്കണം എന്ന്.

മുകേഷ് അംബാനിയെവിടെ,
ഈ ചെറുപ്പം പെണ്ണെവിടെ!
കർഷകർ അന്തംവിട്ടുനിന്നു. ശരിയാണ്.
‘അവർ’ പറയുന്നതുപോലെ കൃഷി
മഴയെയും വെയിലിനെയും ആശ്രയിച്ചു
ള്ളതാണ്. ഒരു മഴ തെറ്റിയാൽ, വെയിൽ
കൂടിയാൽ ഒരു വർഷത്തെ അദ്ധ്വാനം
മുഴുവൻ വെള്ളത്തിലാവും. ‘അവർ’ പറയുന്നപോലെ,
മകനൊരു ജോലി കിട്ടി
യാൽ എല്ലാ പ്രാരാബ്ധങ്ങളും ഒറ്റയടിക്കു
തീരും. ഏതാണ്, ഏതാണ് നല്ലത്?

”പുറംലോകത്തിന്റെ നീതിരഹിത
മായ ശൈലികൾ കണ്ടും കേട്ടും അറിയാ
ത്തവരുടെ നേരറിവിലുള്ള വിശ്വാസ
ത്തിനു മുന്നിൽ, നിഷ്‌കളങ്കതയ്ക്കു മുന്നിൽ
ഞാൻ പേടിച്ചു വിറച്ചു നിന്നു” ഉൽക്ക പറയുന്നു.

”സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ
ഇതുവരെയും കുടിയിറക്കപ്പെട്ടവരിൽ
മൂന്നു ശതമാനം പോലും പുനരധിവസി
ക്കപ്പെട്ടി ട്ടില്ല. ഒരു ശതമാനത്തിനു
പോലും വാഗ്ദാനം ചെയ്ത പ്രകാരം
ജോലി ലഭിച്ചിട്ടില്ല. പക്ഷെ ഈ ഗ്രാമീണരുടെ
മുന്നിൽ കണക്കുകൾ പറഞ്ഞിട്ട്
കാര്യമുണ്ടായിരുന്നില്ല. ഇത്തരത്തിൽ
കുടിയിറക്കപ്പെട്ടവരുമായി ഇവരെ സംവദിപ്പിക്കുക
മാത്രമായിരുന്നു ഏക പോംവഴി.
നിസ്സഹായയായി ഉൽക്ക സഹപ്രവർ
ത്തകരോട് പറഞ്ഞത്രെ. ”നമ്മൾ പറ
ഞ്ഞാൽ ഇവർ വിശ്വസിച്ചെന്നുവരില്ല.
നേരിൽക്കണ്ടാലേ മനസ്സിലാക്കൂ”.

സ്വന്തം ഭൂമി പേട്ടവിലയ്ക്ക് വിൽക്കല്ലേ
എന്ന് അവരോട് ഞങ്ങൾ പറയുമ്പോൾ
അവർക്കും വികസനത്തിനും എതി
രാണ് ഞാനെന്നും കോളേജ് കഴിഞ്ഞിറ
ങ്ങിയവരുടെ താളത്തിനൊത്ത് തുള്ളി
യാൽ അതിന് കനത്ത വില നൽകേണ്ടി
വരുമെന്നും ഏജന്റുമാർ കർഷകക്കൂ
ട്ടായ്മകൾ വിളിച്ചുകൂട്ടി നിരന്തരം ഉദ്‌ഘോഷിച്ചു.
ഒരു പുറത്ത് ഞാൻ. മറുപുറത്ത്
റിലയൻസ് എന്ന കോർപറേറ്റ് ഭീമ
ൻ. തോൽവി നിശ്ചിതമെന്ന് മനസ്സു പറ
ഞ്ഞുകൊണ്ടേയിരുന്നു.

എന്നാൽ നാം
പലപ്പോഴും പലതും, പലതും ചെയ്യു
ന്നത് തോൽക്കു മെന്നോ ജയിക്കു
മെന്നോ കൃത്യമായി കണക്കുകൂട്ടിയിട്ടല്ല.
ഒട്ടും കണ്ടുനിൽക്കാൻ കഴിയാതാകു
മ്പോൾ താനേ ചെയ്തുപോകുന്നതാണ്.
യുദ്ധം ചെയ്യുമെന്ന് ഉറപ്പിച്ചിറങ്ങിയത്,
വ്യാജരേഖകളുണ്ടാക്കി ഏറ്റവും ദരിദ്രരായ,
നിരക്ഷരരായ മൂന്നു കർഷകരുടെ
ഭൂമി റിലയൻസ് തട്ടിയെടുത്തപ്പോഴായി
രുന്നു.

അല്ല, പഠിച്ചതൊന്നും ഓർമവന്ന
തുകൊണ്ടല്ല റിലയൻസിനെ വെല്ലുവിളി
ക്കാമെന്ന് തോന്നിയത്. ഈ തട്ടിപ്പ് കണ്ടുനിൽക്കാൻ
വയ്യ എന്ന് തോന്നിയതു
കൊണ്ടു മാത്രമാണ്. വിപണിവിലയുടെ
മുപ്പതിലൊന്നു പോലും നൽകാതെ,
ജോലി എന്ന മോഹനവാഗ്ദാനവുമായി
അവരെ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറ
ക്കപ്പെട്ടപ്പോൾ റിലയൻസ് വിചാരിച്ചിരി
ക്കണം ആ കുടിയിറക്കലിലൂടെ സ്വന്തം
സാമ്രാജ്യസ്ഥാപനത്തിനുള്ള ജൈത്ര
യാത്ര ആരംഭിച്ചുകഴിഞ്ഞെന്ന്. സ്വാഭാവികം.
കാരണം ഈ അശ്വമേധത്തിന്
അകമ്പടി സേവിച്ചത് സർക്കാരായിരു
ന്നു.

2003-ൽ വാഷിയിലെ 35000 ഏക്കർ
ഭൂമി സ്‌പെഷൽ ഇക്കണോമിക് സോൺ
ആയി പ്രഖ്യാപിക്കപ്പെട്ടത് വെറും
ഒറ്റ ദിവസത്തിനുള്ളിലാണ്! ആ 35000
ഏ ക്ക ർ ഭ ൂ മ ി യ ു െട അവ ക ാ ശ ം
വാഷിംഗാവ് അടക്കമുള്ള 42 ഗ്രാമങ്ങൾ
ക്കായിരുന്നു. അവരിൽ നിന്ന് വിപണിവി
ലയുടെ വളരെ ചെറിയൊരംശം മാത്രം
വില യായി നൽകി താര ത മ്യേന
അജ്ഞരും അശിക്ഷിതരും ആയ ഗ്രാമീ
ണരെ പ്രലോഭിപ്പിച്ച് ഭൂമി കയ്യടക്കുക
എന്നതായിരുന്നു മുകേഷ് അംബാനി
അധിപനായി വാഴുന്ന റില യ ൻസ്
ഗ്രൂപ്പിന്റെ ലക്ഷ്യം. ഇത്തരം കയ്യടക്കലുകൾ
എന്നും കടന്നുകയറ്റത്തിന്റെയും
പിടിച്ചടക്കലിന്റെയും അജണ്ടകൾ ഉൾ
ക്കൊള്ളുന്ന അധിനിവേശ രാഷ്ട്രീയത്തി
ന്റേതാണ് എന്ന് തിരിച്ചറിയാനുള്ള അവബോധമൊന്നും
ഈ ഗ്രാമീണർക്കുണ്ടായിരുന്നില്ല.

”നിങ്ങൾ ഭൂമി തരൂ, ഞങ്ങൾ
ജോലി തരാം” എന്നാണ് എന്നും ഇത്തര
ക്കാരുടെ വാഗ്ദാനം. അത് എന്ന് നടപ്പാ
ക്കുമെന്നോ, നടപ്പാക്കുകതന്നെ ചെയ്യുമെന്നോ,
ഉള്ളതിന് യാതൊരുവിധ ഉറപ്പുകളും
ഇല്ലാത്ത മനോഹര വാഗ്ദാനം.

ഉൽക്കയുടെ ‘സ
ർവഹാര ജന ആന്ദോളൻ’ എന്ന സംഘടനയ്ക്കുമില്ല
സ്ഥിരം ഫണ്ടും സ്ഥിരം ഓഫീ
സും. ഏതെങ്കിലും പ്രദേശത്തെ പ്രശ്‌ന
ങ്ങൾ ഏറ്റെടുത്ത് പരിഹരിച്ചുകൊടു
ത്താൽ ആ പ്രദേശത്തെ ജനങ്ങളിൽ
നിന്ന് ചെറിയൊരു സംഭാവന ഈ
സംഘടന പ്രതീക്ഷിക്കുന്നു. വിദേശസഹായം
സ്വീകരിക്കാത്ത ഈ സംഘടനയുടെ
നട്ടെല്ല് സമാനമനസ്‌കർ നൽ
കുന്ന സംഭാവനകൾ മാത്രമാണെന്ന്
ഉൽക്ക പറയുന്നത് എന്തെന്നില്ലാത്ത
അഭിമാനത്തോടെയാണ്.
”പോരാട്ടങ്ങൾ അവസാനിക്കുന്നി
ല്ല” ഉൽക്കയുടെ ശബ്ദം കനത്തു.
കാരണം പോരാട്ടം രണ്ടു ചിന്താപദ്ധതി
കൾ തമ്മിലാണ്. എന്തു നേടിയാലും
മതിവരാത്ത ദുരാഗ്രഹങ്ങളും ധാർമി
കത തൊട്ടുതീണ്ടാത്ത രാഷ്ട്രീയപ്രവർ
ത്തനങ്ങളും നാണം കെട്ട് തമ്മിൽ
തമ്മിൽ കൈകോർക്കുന്ന ഈ അന്തരീ
ക്ഷത്തിൽ വെറുതെ ഒന്നു ജീവിച്ചുപോവുക
എന്നതുപോലും സാഹസികാഭ്യാസമായിത്തീരുന്നു.

23 വർഷം മുൻപ് നർമദയിലെ അണക്കെ
ട്ടിൽ മുങ്ങിപ്പോയ വീട്ടുകാർക്കും കിട്ടിയി
രുന്നു ഇത്തരം വാഗ്ദാനങ്ങൾ. പുനരധി
വാസം ഉറപ്പാക്കണമെന്ന, എന്നിട്ടേ
പദ്ധതികൾ ആരംഭിക്കാവൂ എന്ന കോടതിവിധികൾ
എത്രയോ കാലമായി എഴുതിയ
കടലാസിൽതന്നെ കിടപ്പാണ്.
അണക്കെട്ടിനുയരം കൂടുമ്പോൾ കുറെ
ക്കൂടി വീടുകൾ മുങ്ങും. ആ വീട്ടിലെ മനുഷ്യർ
അപ്പോൾ വെള്ളമെത്താത്ത കുന്നി
ൻമുകളിലേക്ക് കയറും. അവിടെയും
വെള്ളം വന്നാൽ അതിനും മുകളിലേ
ക്ക്. അതിനും മുകളിലേക്ക്. 23 വർ
ഷത്തെ കഥയാണ് ഇത്. ഇന്ന് സ്‌കൂളോ
ആസ്പത്രികളോ ഇല്ലാത്ത കുറെ കൂരകൾ
മാത്രം നിറഞ്ഞ ഇടമാണ് ആ പുനരധിവാസത്തിന്റെ
ഫലം. അവിടെനിന്ന്
മഹാനഗരങ്ങളുടെ ഓരങ്ങളിലേക്ക്
ഓടിപ്പോയ, ഒഴുകിപ്പോയ ജീവിതങ്ങൾ.
പുനരധിവാസം ഒരു കെട്ടുകഥയാ
ണെന്ന് ഉൽക്കയ്ക്ക്, ഉൽക്കയെപ്പോലുള്ള
വർക്ക് പച്ചവെള്ളംപോലെയറിയാം.
വീടും പാടവും കൊടുത്ത് തുച്ഛമായ തുക
വാങ്ങി നഗരത്തിലേക്ക് കുടിയേറണോ
അതോ മാന്യമായി, ധനികരല്ലെങ്കിലും
ദരിദ്രരാകാതെ ഗ്രാമത്തിൽതന്നെ ജീവി
ക്കണോ എന്നതായിരുന്നു ഗ്രാമവാസി
കൾക്കു മുന്നിൽ കുഴഞ്ഞുമറിഞ്ഞുകി
ടന്ന ചോദ്യം. രണ്ടിനുമുണ്ട് ശരിതെറ്റുക
ൾ. പക്ഷെ എത്രയോ കാലമായി തുട
ർന്ന ജീവിതരീതികൾ വിടാൻ വിങ്ങലു
ണ്ട്. എന്തിനെന്നറിയാത്ത വിങ്ങൽ.
ഉറക്കം കള യുന്ന പിട ച്ചി ലു ക ൾ.
പറയാനാവാത്ത ഒരു നീറ്റൽ. നഗരം
ഉള്ളിലേക്കേന്തുന്നത് നല്ലതിനോ കെട്ട
തിനോ എന്നറിയാതെ കുഴങ്ങിനിന്ന ഒരു
ഗ്രാമീണ ജനതയെ അവരുടെതന്നെ
മോഹങ്ങളും പേടികളും അനന്തരഫല
ങ്ങളും പറഞ്ഞുമനസ്സിലാക്കുക എന്ന
തായിരുന്നത്രെ ഉൽക്ക മഹാജന്റെ
ഏറ്റവും വലിയ കടമ്പ.

സാമൂഹ്യപ്രവർത്തനത്തിൽ ബിരു
ദാനന്തരബിരുദം നേടി വെറും ഇരുപ
ത്തിയൊന്നാം വയസ്സിൽ രംഗത്തിറ
ങ്ങിയ ഉൽക്ക, പുസ്തകത്തിലെ പാഠ
ങ്ങൾ പ്രവർത്തനത്തിലേക്ക് പകർത്തേ
ണ്ടിവന്നപ്പോഴത്തെ അങ്കലാപ്പ് ഞങ്ങളുമായി
പങ്കുവച്ചത് തികഞ്ഞ ഒരു ചിരി
യോടെയാണ്. പ്രവർത്തനങ്ങളുടെ
തുടിപ്പും തുടുപ്പും കറുപ്പും കലങ്ങലും
കലർന്ന ചിരി.

”ഇതൊന്നും ഞാൻ പ്രതീക്ഷിച്ചതേ
അല്ല” ഉൽക്ക പറയുന്നു. ”കൃത്യമായി
ഒരു പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങു
ന്നതുമല്ല കാര്യങ്ങൾ. മുകേഷ് അംബാനിയുടെ
റിലയൻസ് ഗ്രൂപ്പിന്റെ ഏജന്റുമാർ
ഗ്രാമീണരെ പ്രലോഭിപ്പിച്ച് തുച്ഛവി
ലയ്ക്ക് ഭൂമി കയ്യടക്കാനൊരുങ്ങുന്നതിലെ
ഒക്‌ടോബർ – ഡിസംബർ 2015 35
അതിരറ്റ അനീതി അന്ന് വല്ലാതെ
ചൊടിപ്പിച്ചു. ‘ഒരു സ്ഥിരം ജോലി’ എന്ന
തായിരുന്നു എല്ലാവർക്കുമുള്ള ഇര.
വ ള െര എ ള ു പ്പ ം ്രഗ ാ മ ീ ണ െര
വീഴ്ത്താവുന്ന ഇരയാണത്. സ്വന്തം
കാൽച്ചുവട്ടിലെ മണ്ണില്ലാതാകുമ്പോൾ
നില്പുറപ്പിക്കാനാവാതെ പിടയുന്നവ
രുടെ മുന്നിൽ ഈ വാഗ്ദാനം മിക്ക
വാറും എത്താറില്ല, എത്തിയിട്ടില്ല എന്ന
വർക്കറിയില്ല. ഭൂമിയുടെ ഉടമകൾ
ക്കാണ് ജോലി യുടെ വാഗ്ദാനം.
അവിടെ പണിയെടുക്കുന്ന ഭൂരഹിതരായവർ
റിലയൻസിന്റെ അജണ്ടയിൽ
പോലുമില്ല. കൃഷിഭൂമിയിലല്ലാതെ ഉപ്പള
ങ്ങളിലും മീൻപിടിത്തത്തിലുമുള്ളവർ
എന്തുചെയ്യുമെന്ന ചോദ്യംപോലുമില്ല.

”ഇതാ, നിങ്ങൾക്കൊരു സ്വപ്നനഗരി!
വികസനത്തിന്റെ, തന്മൂലമുള്ള അഭി
വൃദ്ധിയുടെ സ്വപ്നസാക്ഷാത്കാരം!”
ഇതാണ് അധിനിവേശ രാഷ്ട്രീയത്തിന്റെ
എന്നത്തെയും മുദ്രാവാക്യം.

വാഷി യ ി െല ക ർ ഷ ക ന ാ യ
തെംസെ യുടെ വീട്ടി ലി രു ന്നാണ്
ഞങ്ങൾ സംസാരിച്ചത്. 2003-ൽ സെസ്
പദവി സമ്പാദിച്ച 35000 ഏക്കർ കയ്യേൽ
ക്കുന്ന പ്രവർത്തനങ്ങൾ 2006 വരെയും
നടന്നുകൊണ്ടിരുന്നു. ‘സർവഹാര ജന
ആന്ദോളൻ’ എന്ന സംഘടനയുമായി
റിലയൻസിന്റെ ഭൂമി പിടിച്ചെടുക്കലിനെതിരെ
ഉൽക്ക രംഗത്തി റങ്ങു ന്നത്
അപ്പോഴാണ്. വളരെക്കുറവ് വിദ്യാഭ്യാസവും
വളരെ ആഴ്ന്ന രാഷ്ട്രീയവുമുള്ള
വരെ സംഘടിപ്പിക്കാൻ തുടക്കമിടുന്നത്
അവിടെനിന്നാണ്. മുന്നോട്ടു കടന്ന് വളരെയൊന്നും
ആലോചിച്ചില്ല. ആലോചി
ച്ചാൽ തുടങ്ങില്ല.

‘സർവഹാര ജന ആന്ദോളൻ’ എന്ന സംഘടനയ്ക്ക് ഇന്നുവരെയും
ഒരോഫീസില്ല. ഉൽക്കയുടെ
മുഖത്ത് സന്തോഷം നിറഞ്ഞു. ”ഒരു
ദേശത്തെ പ്രക്ഷോഭങ്ങൾ അവിടത്തെ
ജനതയുടേതാണ്. അവരുടെ പിന്തുണ
അതിന്റെ മുതൽമുടക്കാണ്. പ്രക്ഷോ
ഭത്തിന്റെ ചുമതലയും അവരുടേതാണ്.
അതിനാൽ പ്രക്ഷോഭാനുഭാവിയായ
ഒരാളുടെ വീട് ആ പ്രക്ഷോഭകാലത്ത്
‘സർവഹാര ജന ആന്ദോളൻ’ സംഘടനയുടെ
ഓഫീസാകും. ഓരോ ഗ്രാമത്തി
ലുമുണ്ടാകും ഇത്തരം ഓഫീസുകൾ. ആ
ദേശത്തിന്റെയാണത്”.

”കീഴടക്കാനുള്ള എളുപ്പവഴി എന്നും
സാംസ്‌കാരിക സമുച്ചയങ്ങൾ ശിഥിലീ
കരിക്കലാണ് എന്നറിയാത്ത അധിനി
വേശക്കാരില്ല. അക്രമാസക്തമല്ലാത്ത
കീഴടക്കലുകൾ എപ്പോഴും അങ്ങനെ
യാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.
സ്വന്തം ഭൂമിയിൽ നിന്ന് നിഷ്‌കാസിതരാകുമ്പോൾ
കൈവിട്ടുകളയുന്നതെന്താ
ണെന്ന് മൂർത്തമായി സങ്കല്പിക്കാൻ പല
ർക്കും കഴിയാറില്ല എന്നതാണ് യാഥാർ
ത്ഥ്യം. എന്നാൽ എത്ര പണം കിട്ടിയാലും
അസ്വസ്ഥമാകുന്ന ഒരു മനസ്സ് ബാക്കി
യാവുന്നത് അവരിൽ പലരും ഒന്നിച്ചറി
ഞ്ഞു. ആ അസ്വസ്ഥതകൾ അവരെഴുതിയ
കവിതകളായി. പതുക്കെ കവിതകൾ
ശക്തമായ പ്രതിരോധത്തിന്റെ
രൂപം പൂണ്ടു. അവ ഗ്രാമവാസികൾ ഒന്നി
ച്ചുപാടി. പലയിടത്തും മണ്ണും താനുമായുള്ള
ബന്ധത്തിന്റെ ഊടും പാവും തക
ർക്കാനെത്തുകയാണോ ഈ കമ്പനി
എന്ന് പലരും അവരുടേതായ രീതിയിൽ
സ്വയം ചോദിച്ചുപോയി. വല്ലാതെ ആശ
ങ്കപ്പെട്ടു. ഇവിടം നഗരമായാൽ നമ്മൾ
രക്ഷപ്പെടുമോ? കുടുംബത്തിൽ ഒരാൾ
ക്കൊരു ജോലി എന്നത് രക്ഷാമാർഗമാകുമോ?
വികസനമെന്നത് നഗരങ്ങൾ
ഉണ്ടാക്കലാണോ? ഇന്ത്യയെന്നാൽ ഈ
നഗരങ്ങൾ മാത്രമാണോ?

ഉൽക്ക ഗ്രാമീണർക്കൊപ്പം നിന്ന് പതുക്കെ പതുക്കെ
പിന്നെ ഉറക്കെയുറക്കെ ചോദിക്കാൻ
തുടങ്ങിയ ചോദ്യങ്ങൾ പതിവുപോലെ
അധികാരിവർഗം കേട്ടതായിപോലും
നടിച്ചില്ല. പത്തുനാല്പത്തിരണ്ട് ഗ്രാമങ്ങ
ളിലെ അധിനിവേശത്തിന്റെ ഭാഷ തിരി
ച്ചറിയാൻ കഴിയാതിരിക്കുന്ന ഗ്രാമീണരെ,
സ്വന്തം പാരമ്പര്യത്തി ന്റെയും
യാതൊരുറപ്പുമില്ലാത്ത പുനരധിവാസ
ത്തിന്റെയും കഥകൾ പറഞ്ഞ്, റിലയ
ൻസ് എന്ന വ്യാവസായിക ഭീമനെതിരെ
ഒറ്റക്കെട്ടാക്കി നിർത്തുകയും അവരുടെ
ശബ്ദം അധികാരികളെ കേൾപ്പിക്കു
കയും ചെയ്യുക എന്ന ദൗത്യം നിശ്ചയിച്ചുറപ്പിച്ച
ജീവിതപ്രവർത്തനത്തിന്റെ വഴി
യിൽവച്ചേറ്റെടുത്തെങ്കിലും അതിന്റെ
വലിപ്പം ഭയപ്പാടോടെയാണ് നോക്കിനി
ന്നുപോയത്” – ഉൽക്ക മഹാജൻ ഓർമി
ക്കുന്നു.

അപ്പുറത്ത് പണത്തിന്റെയും സ്വാധീ
നത്തിന്റെയും അധികാരത്തിന്റെയും
സകല പിൻബലവുമുള്ള റിലയൻസ്
ഗ്രൂപ്പ്. ഇപ്പുറത്ത്, സ്വന്തം മോഹങ്ങൾ
മാത്രം കൈമുതലായുള്ള ഗ്രാമീണർ.
റിലയൻസ് ഗ്രൂപ്പ് എന്ന കോർപറേറ്റ്
ഭീമനെ അവരുടെ വരുതിയിലുള്ള
തൊന്നും കയ്യിലില്ലാതെ എങ്ങനെ
നേരിടും എന്ന ചോദ്യത്തിന് ഉൽക്ക നൽ
കിയ മറുപടി, ഒരുമയും ബുദ്ധിയും ആർ
ജവവും കൊണ്ട്, ആരെയും ഉപദ്രവി
ക്കാത്ത ക്രിയാത്മക പ്രവർത്തനങ്ങൾ
കൊണ്ട് എന്നായിരുന്നത്രെ. ആരോ
ഉള്ളിൽനിന്ന് പറഞ്ഞ് പറയിപ്പിച്ചപോലെയായിരുന്നു
ആ ഉത്തരം. പക്ഷെ
പൊടുന്നനെ ആ വാക്കുകൾ തനിക്കു
മുന്നിൽതന്നെ ഒരു വെളിപാടുപോലെ
ഒരു വാതിൽ തുറന്നു തന്നു എന്നാണ്
ഉൽക്ക പറയുന്നത്. ”നേരിട്ടേ തീരൂ
എന്നു വന്നാൽ നേരിടാനുള്ള വഴികൾ
നാം കണ്ടുപിടിച്ചെന്നുവരും. നേരിടൽ
നിലനില്പിന്, അതിജീവനത്തിന് വേണ്ടി
യാണെങ്കിൽ പിന്നെ തിരിഞ്ഞുനോ
ക്കാൻ പറ്റില്ല. അതാണ് ഞാൻ ചെയ്തത്.

സാംസ്‌കാരിക സമുച്ചയങ്ങളെ ശിഥി
ലീകരിച്ച ് ഗ്രാമീണരെ ഭിന്നിപ്പിക്കാൻ
ശ്രമിച്ച റിലയൻസ് ഏജന്റുമാരുടെ തന്ത്ര
ങ്ങളെ ബോധവത്കരണം കൊണ്ട് ഒരുമിപ്പിക്കുക
ഒരു ബാലികേറാമലയായിരു
ന്നു വെന്ന് തെംസെ, സ്വന്തം വീട്
പ്രക്ഷോഭത്തിന്റെ കേന്ദ്രമാക്കാൻ നൽ
കി, ഗ്രാമങ്ങളിലെ ജനങ്ങളെ നേരിട്ടു
പോയി കണ്ട് അവരെ ബോധവത്കരി
ക്കാൻ, അവരുടെ മനസ്സിലെ അസ്വസ്ഥ
തകളെ മൂർത്തീകരിച്ച് പറഞ്ഞു മനസ്സി
ലാക്കാൻ രാവും പകലും പ്രയത്‌നിച്ച,
വീടു പോയാൽ എന്തു തോന്നുമെന്ന്
എന്നോട് മുഖത്തടിച്ചപോലെ ചോദിച്ച
തെംസെ പറഞ്ഞത് ഒരായുഷ്‌കാല
ക്ഷീണത്തോടെയായിരുന്നു. ‘തോറ്റു
കൊടുക്കില്ല’ എന്നു മാത്രമേ അന്ന് മന
സ്സിലുണ്ടായിരുന്നുള്ളൂ. ”അല്ല, ഞങ്ങൾ
പണക്കാ രല്ല” തെംസെ പറഞ്ഞു.
പക്ഷെ പട്ടിണിക്കാരുമല്ല. എല്ലാ ആപ
ത്തിലും ഒരു ബല മാ യി, പണം
വയ്ക്കാനോ വിളവെടുക്കാനോ വിൽ
ക്കാനോ ഞങ്ങൾക്കിതു മാത്രമേയുള്ളൂ.
ഈ മണ്ണ് ചവി ട്ടിനിൽക്കുന്ന മണ്ണ്
കൈവിട്ടാൽ മുഖമടച്ചുവീഴും. നഗരങ്ങൾ വരാൻ നമ്മളീഭൂമി നൽകണോ
എന്ന്, നമുക്കിത് വേണോ എന്ന് ഓരോരുത്തരും
ചോദിക്കാൻ തുടങ്ങിയത്
അങ്ങനെയാണ്. ഞാൻ മുന്നിൽ നിന്നു
എന്നുമാത്രമേയുള്ളൂ.

ഉൽക്കയുടെ ശബ്ദം കേൾക്കാൻ, ഈ
ഗ്രാമീണരുടെ ഉള്ളു കാണാൻ പതുക്കെ
പതുക്കെ പല പല രംഗങ്ങളിലുമുള്ള
പ്രഗത്ഭർ, ആസൂത്രകർ തയ്യാറായതാണ്
തന്റെ ഏറ്റവും വലിയ വിജയമായതെന്ന്
ഉൽക്ക നന്ദിയോടെ ഓർക്കുന്നുണ്ട്. നിയമവും
സാമ്പത്തിക ശാസ്ര്തവും പഠിച്ച
പ്രഗത്ഭർ സർക്കാരിന്റെ പൊള്ളയായ
വാക്കുകളെ നിർദാക്ഷിണ്യം ലോക
ത്തിനു മുന്നിൽ തുറന്നുകാട്ടി. 35000 ഏക്ക
റിലെ സെസ് പദവി പിൻവലിക്കുക, കർ
ഷകരെ കൃഷി ചെയ്തു ജീവിക്കാനനുവദി
ക്കുക, കോർപറേറ്റുകളുടെ ഗ്രാമങ്ങളി
ലേ ക്കുള്ള കട ന്നു ക യറ്റം തട യുക
എന്നീആവശ്യങ്ങളുമായി ‘സർവഹാര
ജന ആന്ദോളൻ’ പല പല സമരങ്ങൾക്ക്
തുടക്കമിട്ടു. ഹൈവേകൾ, താലൂക്കാപ്പീ
സുകൾ, സംസ്ഥാനഭരണത്തിന്റെ സിരാകേന്ദ്രങ്ങൾ
എന്നിവ പിക്കറ്റു ചെയ്തു. ‘വി
കസന വിരോധി’കളെന്നു പറഞ്ഞ് ഗ്രാമവാസികളെയും
ഉൽക്കയെയും കൂട്ട
രെയും തീണ്ടാപ്പാടകലെ നിർത്തിയി
രുന്ന പലരും ആ സമരങ്ങളുടെ സാധുതയെ
കുറിച്ച ് പുന ർ വി ചി ന്ത നം
ചെയ്യാൻ തുടങ്ങി. മാറിനിന്ന മാധ്യ
മങ്ങൾ വലിയ പിന്തുണയുമായി വന്നു. ”
ഏറ്റവും അത്ഭുതമായി എനിക്കു തോന്നി
യത് ഭൂമി തുച്ഛവിലയ്ക്കു വിൽക്കാൻ ഗ്രാമവാസികളെ
പ്രേരിപ്പിക്കാൻ നടന്ന ഏജ
ന്റുമാരിൽ പലരും ചേരി മാറി സമരക്കാർ
ക്കൊപ്പമായി എന്നതാണ്. ഒരുപക്ഷെ
അവരിൽ പലരും ആ ഗ്രാമത്തിൽ നിന്നുതന്നെയായിരുന്നു
എന്നതാവാം കാരണം.
ആ ഗ്രാമങ്ങളുടെ ഉൾത്തുടിപ്പുകൾ
അവരും അറിഞ്ഞിരിക്കണം. എന്താ
യാലും സമരങ്ങളുടെ മുന്നോട്ടുള്ള ഗതി
യിൽ അതൊരു വലിയ ചുവടായി. ഗ്രാമവാസികളുടെ
ആത്മവിശ്വാസം ഏറെ
വർദ്ധിപ്പിക്കുന്ന ചുവട്” ഉൽക്ക പറ
ഞ്ഞു.

”എന്റെ ശബ്ദം, ഈ ഗ്രാമവാസികളുടെ
ശബ്ദം എത്തേണ്ട സ്ഥലങ്ങളിൽ
എത്തിത്തുടങ്ങിയതിന്റെ തെളിവായി
രുന്നു പല രംഗങ്ങളിൽ പ്രവർത്തിച്ചിരുനന്ന
പല മഹാ പ്രതി ഭകളുടെയും
പിന്തുണ എന്നെനിക്കു തോന്നി. ഒരു
കൂട്ടായ്മയ്‌ക്കൊപ്പം, സത്യത്തിനും സ്വന്തം
നിലനില്പിനും വേണ്ടി സൗമ്യമായി,
സഹനത്തിന്റെ സാഹസികതയിലൂന്നി
നീങ്ങുമ്പോൾ ആത്മവിശ്വാസം കൂടും.
ഇവിടെയും സംഭവിച്ചതതാണ്. 2006
മുതൽ 2011 വരെ ഓരോ വർഷത്തിലും
നാല്പതിലധികം സമരങ്ങൾ ഞങ്ങൾക്ക്
സംഘടിപ്പിക്കാൻ കഴിഞ്ഞു”.

വാഷി ഗ്രാമത്തിലെ ചിലർ, ഏജന്റുമാരുടെ
പ്രലോഭനങ്ങൾക്കു വഴങ്ങി
സ്വന്തം ഭൂമി ഭാഗികമായി (അഞ്ചേക്കറുണ്ടെങ്കിൽ
ഒരേക്കർ) റിലയൻസിന് നൽ
കിക്കഴിഞ്ഞിരുന്നു. പക്ഷെ അവിടവിടെയായി
ചിതറിക്കിടന്ന ഇത്തരം ഭൂമിയിൽ
കൃഷിയിറക്കിയിരുന്നത് പഴയ ഉടമസ്ഥ
ർതന്നെയായിരുന്നു. ചുറ്റുമുള്ള ഭൂമി റിലയൻസിന്റേതല്ലാത്തതിനാൽ
അവർക്ക്
വാങ്ങിക്കഴിഞ്ഞ ഭൂമിയിലേക്ക് പ്രവേശി
ക്കുക അസാദ്ധ്യമായിരുന്നു എന്നതായി
രുന്നു കാരണം. സമരം പ്രാദേശിക തല
ത്തിൽ നിന്നു വിട്ട് ദേശീയ-അന്തർദേശീയ
മാധ്യമങ്ങളുടെ ചൂടുപിടിച്ച ചർച്ചാവിഷയമായി.
കാരണങ്ങൾ ഏറെയായി
രുന്നു. കൃഷിഭൂമി കാർഷികാവശ്യങ്ങ
ൾക്കു മാത്രമേ കൈമാറ്റം ചെയ്യാനാവൂ
എന്ന നിയമത്തെയാണ് റിലയൻസ്
കാറ്റിൽ പറത്തിയിരുന്നത്. അതിനെ
തിരെ ഉൽക്ക കോടതിയിൽ കേസ്
ഫയൽ ചെയ്തു. കൃഷിഭൂമിയെ വിനിയോഗിക്കുന്നതിൽ
മുൻകരുതലുകൾ ഇല്ലെ
ങ്കിൽ, അവയുടെ ഉപയോ
ഗ ത്തെക്കു റിച്ച ്
വ്യക്തമായ രേഖകളി
ല്ലെങ്കിൽ, ദുർവിനി
യോഗം സംഭവിക്കാമെ
ന്നും അവ ആ പ്രദേ
ശത്തെ ജലസ്രോതസ്സുകളെ
വറ്റിവരണ്ടതാ
ക്കു മെന്നും പറഞ്ഞ്
വാ ട്ടർ അഥോ റിറ്റി
വകുപ്പ് രംഗത്തുവന്നു.
കൃഷിഭൂമി വ്യാപ്തിയിൽ
ചുരുങ്ങുന്നത് രാജ്യ
ത്തിന്റെ ഭക്ഷ്യ സു ര
ക്ഷയ്ക്ക് വലിയ ഭീഷണി
യാണെന്ന് കൃഷിവി
ദഗ്ദ്ധർ അഭിപ്രായപ്പെ
ട്ടു. സെസ് നൽകുന്ന
ഇ ള വ ു ക ൾ ര ാ ജ ്യ
ത്തിന്റെ സമ്പദ്‌വ്യവ
സ്ഥയ്ക്ക് വൻ നഷ്ടമാ
ണെന്ന് ലോകപ്രസിദ്ധ
രായ ഇക്കണോമിസ്റ്റു
കൾ കണക്കുകൾ നിര
ത്തി. ”ആർ ക്കാണ്
പിന്നെ ഇതുകൊണ്ട് പ്രയോജനം, ഈ
വികസനത്തിന്റെ ലാഭം” എന്ന് പല മൂലകളിൽ
നിന്നും ചോദ്യമുയർന്നു. സമാനഹൃദയരുടെ
കെട്ടുറച്ച ഇടപെടലുകളും
ബൗദ്ധികമായ കൂടിച്ചേരലുകളും അവയിൽ
നിന്നുയർന്ന ക്രിയാത്മകമായ പദ്ധ
തികളും സർക്കാരിന് വെല്ലുവിളിയായി.
35000 ഏക്കർ ഭൂമി റിലയൻസ് അക്വയർ
ചെയ്യുന്നു. അതിന്റെ എഴുപത് ശതമാന
ത്തിലധികം ഭൂമി റിയൽ എസ്റ്റേറ്റ് ഉപയോഗങ്ങൾക്കാണ്
എന്നിരിക്കെ ഇന്ത്യ
യുടെ വികസനത്തിൽ ഇതിനെന്തു
്രപ സ ക്ത ി എ ന്ന ് പ ല ര ു ം
ഉൽക്കയോടൊപ്പം ചോദിക്കാൻ തുടങ്ങി.
മുംബൈയിൽ അരങ്ങേറിയ ഒരു ഉപ
രോധ സമരത്തിൽ ഉൽക്കയ്ക്ക് പിന്തുണ
പ്രഖ്യാപിച്ചുകൊണ്ട് എത്തിയത് നാല്പതി
നാ യി രത്തി ല ധികം ആളു ക ളാണ്
എന്നാണ് സർക്കാരിന്റെ കണക്ക്. സർ
ക്കാരിന് ഉൽക്കയുടെ കാതടപ്പിക്കുന്ന
ശബ്ദം കേൾക്കാതെ വയ്യ എന്നായി.
വാഷിയിലെ പതിനേഴ് കർഷകരടക്കം
പല സമരാനുകൂലികളും നടത്തിയ നിരാഹാര
സമരത്തിനു മുന്നിൽ അവസാനം
അധികാരകേന്ദ്രങ്ങൾ സമരക്കാർ പറയു
ന്നതു കേ ൾക്കാ മെന്നു സമ്മ തി ച്ചു.
അസംബ്ലിയിൽ കാര്യം ചർച്ചാവിഷയമായി.
കളക്ടറുടെ നേതൃത്വത്തിൽ നടന്ന
ചർച്ചയിൽ കർഷകർ അവരവരുടെ അഭി
പ്രായങ്ങൾ എഴുതിത്തരണമെന്ന ധാരണയായി.
തങ്ങൾ ചവിട്ടിനിൽക്കുന്ന
മണ്ണ് എന്തായാലും വിട്ടുകൊടുക്കില്ലെന്ന്
96 ശതമാനം ആൾക്കാർ എഴുതിക്കൊടു
ത്തു. ഭൂമി ഏറ്റെടുക്കൽ അനുകൂലിച്ചുനിന്ന
നാലു ശതമാനം അവരുടെ ഭൂമിക്ക്
കോടികൾ ആവശ്യപ്പെട്ടു. സർക്കാർ ഈ
അഭിപ്രായ റഫറണ്ടത്തിന്റെ റിപ്പോർട്ട്
പക്ഷെ പുറത്തുവിട്ടില്ല.

പക്ഷെ മാധ്യമപിന്തുണയും
പല രാഷ്ട്രീയകക്ഷികളുടെ
സമരസഹകരണവും ജനങ്ങൾക്കിട
യിൽ അഭി പ്രായ രൂപീകരണത്തിന്
നേതൃത്വം നൽകിയവരുടെ ഇടപെടലും
എല്ലാം കൂടിയായപ്പോൾ മഹാമുംബൈ
എന്ന പദ്ധതിക്കു വേണ്ടി 3500 ഏക്കർ
ഭൂമി വാങ്ങി സ്വന്തം വ്യവസായ സാമ്രാജ്യ
വുമായി മുന്നോട്ടുപോകാമെന്ന് സ്വപ്നം
കണ്ട മുകേഷ് അംബാനിയുടെ റിലയ
ൻസ് മുട്ടുകുത്തി.

അതുവരെ റിലയൻസ്
ഏറ്റെടുത്ത ഭൂമിയിൽ നിന്ന് 700 ഏക്കർ
കർഷകർക്ക് തിരിച്ചുകൊടുത്തു. ബാക്കി
ക്കുമേൽ തിരിച്ചുനൽകാനുള്ള നിയമനടപടികൾ
തുടങ്ങി. വാസ്തവത്തിൽ, ഭൂമി
എന്തായാലും പിടിച്ചെടുക്കുമെന്ന ദൃഢവിശ്വാസത്തിൽ
പല സ്ഥലത്തും കിട്ടിയ
ഭൂമി വാങ്ങിക്കുകയാണ് റിലയൻസ്
ചെയ്തത്. പക്ഷെ ചുറ്റുപാടുമുള്ളവർ ഭൂമി
വിൽക്കാൻ തയ്യാറാകാതായതോടെ റിലയൻസിന്
കാശു കൊടുത്തു മേടിച്ച
സ്വന്തം ഭൂമിയിലേക്ക് പ്രവേശിക്കാനാവാതെ
വന്നു. തിരിച്ചുകൊടുക്കുക മാത്രമായിരുന്നു
ഏക പോംവഴി.

ഇന്ന് മുംബൈയിൽ ജീവിക്കുന്ന ഒരു
സാധാരണ മലയാളിക്ക് വിശ്വസിക്കാനാവാത്ത
പല കഥകളും ഉൽക്ക ഞങ്ങ
ളോട് പറഞ്ഞു. ജാതിശ്രേണിയിൽ
ഏറ്റവും അടിത്തട്ടിൽ കിട ക്കുന്ന
ഖാത്കരി എന്ന വിഭാഗത്തിന്റെ ജീവിതവ്യഥകളിൽ,
അടിമവേലയും സ്വാഭാവി
കമായ ലൈംഗികചൂഷണവും അതിരറ്റ
ദാരിദ്ര്യവും ഇന്നും നിത്യസംഭവമാണ്.
ഇവർക്കിടയിലാണ് ഉൽക്ക മഹാജൻ
പ്രവ ർ ത്ത ന ങ്ങൾ ആരം ഭി ച്ച ത്.
മുംബൈയിൽ നിന്ന് അത്ര അകലെ
യൊന്നുമല്ല ഈ ഗ്രാമങ്ങൾ. കാട്ടിനു
ള്ളിൽ പ്രകൃതിയോട് ഇണങ്ങി ജീവി
ക്കുന്ന ഇവരുടെ ഭൂമി ഏതാണ്? എവിടം
മുതൽ എവിടം വരെ? എവിടെയാണ്
രേഖകൾ? വിദ്യാഭ്യാസമോ നിയമമോ
ഒന്നുമില്ലാത്ത ഒരു ജീവിതചര്യയിൽ
അവർക്ക് രേഖകൾ തികച്ചും അപ്രധാനമാണ്.
അതുവച്ചാണ് കുൽക്കർണി
എന്ന ഭൂവുടമ, ഇവരുടെ ഭൂമി കയ്യടക്കി
വച്ച് കാലങ്ങളായി ഇവരെ വെറും പണി
ക്കാരാക്കിയത്. ഉൽക്കയും കൂട്ടരും കുൽ
ക്കർണിയോടും ചോദിച്ചത് അയാൾ
അടക്കിവച്ച ഭൂമിയുടെ രേഖകളാണ്.
നമ്മുടെ ഇതുവരെയുള്ള ഏതു സർക്കാരിനേക്കാളും
ഉപയോഗപ്രദമായ കാര്യം
ബ്രിട്ടീഷ് അധികാരികളാണ് ചെയ്തത്
എന്ന ഉൽക്ക അഭിപ്രായപ്പെടുന്നു. കാട്
അവിടെയുള്ള ആദിവാസികളുടേതാ
ണെന്നും മറ്റാർക്കും അതിൽ യാതൊരുവിധ
അവകാശവുമില്ലെന്നും അവർ
എന്നേ നിയമങ്ങളുണ്ടാക്കി! ഇന്നും ഒരു
പരിധിവരെ ആദിവാസികളെ രക്ഷിച്ചുനിർത്തുന്നത്
അന്നത്തെ നിയമങ്ങളാണ്.

വാഷിയിൽ നിന്ന് എഴുപതു കിലോമീറ്റർ
അകലെയാണ് ഉൽക്കയുടെ
ശരിയായ പ്രവർത്തനമണ്ഡലം. 21-ാം
വയസ്സിൽ കാട്ടുവഴികളിലൂടെ രാത്രി
യെന്നോ പകലെന്നോ ഭേദമില്ലാതെ
ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി ആദിവാസി
ഗ്രാമങ്ങളിലേക്കു പോയ ആ പെൺകുട്ടി
യുടെ മനസ്സിൽ തനിക്ക് അഭിമുഖീകരി
ക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെ കുറിച്ച ്
ഇത്തരത്തിലൊരു ചിത്രമേ ഉണ്ടായിരു
ന്നില്ല. ആദിവാസികളുടെ ജീവതവും,
അവരെ പരിഷ്‌കാരവും വികസനവും
പറഞ്ഞ് എല്ലാതരത്തിലും പീഡിപ്പിക്കുകയും
ശ്വാസംമുട്ടിക്കുകയും കൊല്ലാ
ക്കൊല ചെയ്യുകയും ചെയ്യുന്ന ഒരു പുറംലോക
ജീവിതസംസ്‌കാരവും! തീരെ
സാമ്യമില്ലാത്ത, എതിർനിൽക്കുന്ന
രണ്ടു ലോകങ്ങളാണ് അവ”. ഉൽക്ക
അന്നാളുകളെ ഒരുതരം അങ്കലാപ്പോടെ
ഓർത്തെടുത്തു. ”ഞാൻ പ്രതീക്ഷിച്ചതോ അതുവരെ അറിയുമെന്ന് വിചാരിച്ചിരുന്നതോ
ആയ ലോകമല്ലായിരുന്നു
അത്. അതെ, അടിമവേലയിൽ നിന്ന്
ആ പാവങ്ങളെ മോചിപ്പിച്ചെടുക്കാൻ,
കേലദ്‌വാഡിയിലെ ജമീന്ദാരുടെ വീട്ടിൽ
വർഷങ്ങളായി അടിമപ്പണി ചെയ്തു ജീവി
ച്ചിരുന്ന, അറിയില്ല, ആ ജീവിതത്തെ
ജീവിതമെന്ന് വിളിക്കാമോ എന്ന്, ശാന്ത
സാഡൻ എന്ന സ്ര്തീയെ ആ വീട്ടിൽ നിന്ന്
രക്ഷിക്കാൻ, എന്തും ഏതും വിലയ്ക്കു
വാങ്ങാൻ കഴിവുള്ള കുൽക്കർണി പിടി
ച്ചെടുക്കുന്ന ഭൂമി ആ ആദിവാസികൾക്ക്
തിരിച്ചുനൽകാൻ, ആ പട്ടിക നീണ്ടതാണ്.
എണ്ണിയാലൊടുങ്ങാത്ത എത്ര
യെത്ര നിയമയുദ്ധങ്ങൾ! എത്ര നീണ്ട
നിയമയുദ്ധങ്ങൾ! ഭീഷണികൾ, പ്രത്യേ
കിച്ചും ഒരു സ്ര്തീയോടാവുമ്പോൾ പലതര
ത്തിലാണ്. പക്ഷെ എന്തോ, ഈ കാടും
ഈ ആദിവാസികളുമാണ് തന്റെ പ്രവർ
ത്തനകേന്ദ്രം എന്നുറപ്പിച്ച ് ആദ്യമായി
കാട്ടിലേക്കിറങ്ങിയപ്പോൾ പേടിയായിരു
ന്നില്ല തോന്നിയത്. യൗവനത്തിന്റെ
ആവേ ശവും പ്രശ്‌നങ്ങളുടെ ആഴ മി
ല്ലായ്മയും കാരണമാകണം യുദ്ധങ്ങൾ
ഹരമായി. യുദ്ധങ്ങൾ നാം തിരഞ്ഞെടു
ക്കുന്നതല്ല. പലപ്പോഴും അവ നമുക്കു
മേൽ വന്നുവീഴുകയാണ്. പിന്നെ തിരി
ഞ്ഞുനോക്കാൻ സമയം കിട്ടില്ല.

 

ഇന്ന് ആദിവാസികളെ സംബ
ന്ധിക്കുന്ന നയപരമായ തീരുമാനങ്ങൾ
എടുക്കുന്നതിനു
മുൻപ് മന്ത്രാലയം പ്രധാനമായും
ഉപദേശമാരായുന്ന
ഒരു വ്യക്തിയാണ് ഉൽക്ക.
മേധാപാട്കർ നയിക്കുന്ന
നാഷണൽ അലയൻസ് ഫോർ
പീപ്പിൾസ് മൂവ്‌മെന്റിന്റെ
(എൻ.എ.പി.എം.) ജോയിന്റ്
കൺവീനറാണ്. സ്വന്തമായി,
സ്ഥിരമായി ഒരു വരുമാനമാ
ർഗം തേടാത്ത ഉൽക്ക മഹാജ
ൻ, പരീക്ഷാഡ്യൂട്ടികൾ ഏറ്റെ
ടുത്തും ഗസ്റ്റ് ലക്ചററായി
പണിയെടുത്തുമാണ് ഉപജീ
വനം തേടുന്നത്. ഉൽക്കയുടെ
‘സർവഹാര ജന ആന്ദോളൻ’
എന്ന സംഘടനയ്ക്കുമില്ല
സ്ഥിരം ഫണ്ടും സ്ഥിരം ഓഫീ
സും. ഏതെങ്കിലും പ്രദേശത്തെ
പ്രശ്‌നങ്ങൾ ഏറ്റെടുത്ത്
പരിഹരിച്ചുകൊടുത്താൽ ആ
പ്രദേശത്തെ ജനങ്ങളിൽ
നിന്ന് ചെറിയൊരു സംഭാവന
ഈ സംഘടന പ്രതീക്ഷിക്കു
ന്നു. വിദേശസഹായം സ്വീകരിക്കാത്ത
ഈ സംഘടനയുടെ
നട്ടെല്ല് സമാനമനസ്‌കർ നൽ
കുന്ന സംഭാവനകൾ മാത്രമാണെന്ന്
ഉൽക്ക പറയുന്നത്
എന്തെന്നില്ലാത്ത അഭിമാനത്തോടെയാണ്.

ഇന്ന് ഖത്കരി ആദിവാസികളുടെ ജീവിതം
കുറച്ച ് മെച്ചപ്പെട്ടി ട്ടുണ്ട്. അതൊരു
വലിയ ആശ്വാസമാണ്. പ്രവർത്തന
ങ്ങൾ ഒരു വലിയ ശരിയായിരുന്നു എന്ന
തിന്റെ സാക്ഷ്യപത്രം. പാഠപുസ്തക
ത്തിൽ നിന്ന് മണ്ണിലേക്കിറങ്ങിയപ്പോൾ
കണ്ടത് പ്രതീക്ഷിച്ചിരുന്നതല്ലാത്തതി
നാൽ യുദ്ധങ്ങൾ, കലഹങ്ങൾ അനിവാര്യങ്ങളായി.
ഇന്ന് ആദിവാസികളെ
സംബന്ധിക്കുന്ന നയപരമായ തീരുമാനങ്ങൾ
എടുക്കുന്നതിനു മുൻപ് മന്ത്രാലയം
പ്രധാനമായും ഉപദേശമാരായുന്ന
ഒരു വ്യക്തിയാണ് ഉൽക്ക. മേധാപാട്കർ
നയിക്കുന്ന നാഷണൽ അലയൻസ്
ഫോർ പീപ്പി ൾസ് മൂവ്‌മെന്റിന്റെ
(എൻ.എ.പി.എം.) ജോയിന്റ് കൺവീനറാണ്.
സ്വന്തമായി, സ്ഥിരമായി ഒരു വരുമാനമാർഗം
തേടാത്ത ഉൽക്ക മഹാജൻ,
പരീക്ഷാഡ്യൂട്ടികൾ ഏറ്റെടുത്തും ഗസ്റ്റ്
ലക്ചററായി പണിയെടുത്തുമാണ്
ഉപജീവനം തേടുന്നത്. ഉൽക്കയുടെ ‘സ
ർവഹാര ജന ആന്ദോളൻ’ എന്ന സംഘടനയ്ക്കുമില്ല
സ്ഥിരം ഫണ്ടും സ്ഥിരം ഓഫീ
സും. ഏതെങ്കിലും പ്രദേശത്തെ പ്രശ്‌ന
ങ്ങൾ ഏറ്റെടുത്ത് പരിഹരിച്ചുകൊടു
ത്താൽ ആ പ്രദേശത്തെ ജനങ്ങളിൽ
നിന്ന് ചെറിയൊരു സംഭാവന ഈ
സംഘടന പ്രതീക്ഷിക്കുന്നു. വിദേശസഹായം
സ്വീകരിക്കാത്ത ഈ സംഘടനയുടെ
നട്ടെല്ല് സമാനമനസ്‌കർ നൽ
കുന്ന സംഭാവനകൾ മാത്രമാണെന്ന്
ഉൽക്ക പറയുന്നത് എന്തെന്നില്ലാത്ത
അഭിമാനത്തോടെയാണ്.
”പോരാട്ടങ്ങൾ അവസാനിക്കുന്നി
ല്ല” ഉൽക്കയുടെ ശബ്ദം കനത്തു.
കാരണം പോരാട്ടം രണ്ടു ചിന്താപദ്ധതി
കൾ തമ്മിലാണ്. എന്തു നേടിയാലും
മതിവരാത്ത ദുരാഗ്രഹങ്ങളും ധാർമി
കത തൊട്ടുതീണ്ടാത്ത രാഷ്ട്രീയപ്രവർ
ത്തനങ്ങളും നാണം കെട്ട് തമ്മിൽ
തമ്മിൽ കൈകോർക്കുന്ന ഈ അന്തരീ
ക്ഷത്തിൽ വെറുതെ ഒന്നു ജീവിച്ചുപോവുക
എന്നതുപോലും സാഹസികാഭ്യാസമായിത്തീരുന്നു.
ഇതാ വരുന്നു, ഡൽ
ഹി-മുംബൈ ഇൻഡസ്ട്രിയൽ കോറി
ഡോർ എന്ന മായാമരീചിക. 18 ലക്ഷം
പുതിയ തൊഴിലുകൾ എന്നാണ പ്രചരണം.
വാഗ്ദാനം 72 ജില്ലകളിലെ 67000
ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കാൻ
പോകുന്നു. ഉൽക്ക പിടയുകയാണ്.
കണ്ടു തഴമ്പിച്ച കണ്ണീർ വീണ്ടും കാണണം.
അനാഥത്വത്തിന്റെ എവിടെയുമെ
ത്താത്ത കരച്ചിലുകൾ ഇനിയും കേൾ
ക്കണം. സ്വന്തം കൃഷിസ്ഥലങ്ങളിൽ
നിന്ന് കുടിയിറക്കപ്പെടുന്ന 20 ലക്ഷം
പേരെക്കുറിച്ച് ആരുമൊന്നും പറയാത്ത
തെന്തേ എന്ന്, റിലയൻസിനോട് ചോദി
ച്ചപോലെ, കൃഷിക്കാർക്കൊപ്പം നിന്ന്
ഉൽക്ക മഹാജൻ മഹാരാഷ്ട്ര ഇൻ
ഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ
അധികാരികളോട് ഇന്ന് ചോദിക്കു
ന്നു. ഇരിക്കാൻ നേരമില്ല.

നിസാംപൂരിൽ
നിന്നാണ് ഉൽക്കയുടെ കലഹ
ത്തിന്റെ തുടക്കം ഇത്തവണ. അറിയാം,
എല്ലാവർക്കുമറിയാം, ഈ സമസ്യക
ൾക്ക് ത്വരിത പരിഹാരങ്ങളില്ലെന്ന്.
അവിടെയാണ് സമചിത്തതയുടെ ആവശ്യം.
പ്രസക്തി. ഗ്രാമങ്ങളെ, ഗ്രാമീണരെ
തുടച്ചുമാറ്റാൻ എളുപ്പമായേക്കാം. കൂടെ
കൊണ്ടുനടക്കാനാണ് ബുദ്ധിയുടെ
ആവശ്യം. പ്രകൃതിയുടെയും മനുഷ്യ
ന്റെയും പാരസ്പര്യമറിഞ്ഞുള്ള സമചി
ത്തത മാത്രമാകും പോംവഴി. സൗമ്യമായി,
ആകാവുന്നത്ര താഴ്മയോടെ, പ്രകൃതിയോടുള്ള
പാരുഷ്യം ഒരു നെറ്റിപ്പട്ടം
പോലെ കൊണ്ടുനടക്കുന്നവരോട്
ഉൽക്ക അപേക്ഷിക്കുന്നു. ”അരുതേ,
അത് വിനാശത്തിലേക്കുള്ള വഴിയാണ്.
ഒരാൾക്കും അതിൽ നിന്ന് രക്ഷപ്പെട്ടു നട
ക്കാ നാ വി ല്ല ‘ ‘. അതി നാ ൽ തന്നെ
എവിടെ ജോലി ചെയ്യുന്നവരായാലും,
എന്ത് വിഷയം പഠിച്ചവരായാലും സമൂഹത്തെ
സമഗ്രമായി കാണാൻ ശ്രമിക്കു
ന്നവർ സ്വന്തം സമയത്തിന്റെ പതി
നഞ്ചു ശതമാനമെങ്കിലും സാമൂഹ്യസേവനത്തിന്
മാറ്റിവയ്ക്കണമെന്ന് വ്യക്തിപരമായി
വിശ്വസിക്കുന്ന ആളാണ് ഉൽക്ക.

” പു രോ ഗ തിയെ സമ ഗ്ര മായി
കാണുക എന്നത് ഒരു സമൂഹത്തിന്റെ
ചുമതലയാണ്” ഉൽക്ക വാചാലയായി.
”സമൂഹത്തിലെ ഓരോരുത്തരുടെയും
ഉത്തരവാദിത്വമാണത്. ഒരു ലോകത്തി
നുവേണ്ടി മറ്റൊരു ലോകത്തെ ബലി
കൊടുക്കലല്ല പുരോഗളതി. ആരുടെ
ലോകത്തിന്റെ പുരോഗതി? ആർക്കുവേ
ണ്ടിയുള്ള പുരോഗതി? ലക്ഷക്കണക്കി
നാളുകൾ പുഴുക്കളെപ്പോലെ ജീവി
ക്കുന്ന ഈ മുംബൈ നഗ രത്തിൽ
കണ്ണായ സ്ഥലത്ത് രണ്ടോ മൂന്നോ ആൾ
ക്കാർക്ക് താമസിക്കാൻ 27 നില കെട്ടിടം
പണിയുന്ന കാഴ്ചപ്പാട്, ഏറ്റവും സൗമ്യ
മായി പറഞ്ഞാൽ, ബീഭത്സമാണ്. അശ്ലീ
ലമാണ്. അതാണ് പേടിയും. കാഴ്ചപ്പാടുകളുടെ
തുടർച്ചയാവും എപ്പോഴും ആരുടെയും
പ്രവർത്തനങ്ങൾ. മറ്റൊരു കാഴ്
ചപ്പാടിൽ നിന്നുകൊണ്ടാണ്, നിങ്ങ
ൾക്ക് വീടില്ലാതായാൽ, കാൽച്ചുവട്ടിലെ
മണ്ണൊഴുകിപ്പോയാൽ എന്തു തോന്നുമെ
ന്ന് നിങ്ങളോട് രാജൻ തെംസെ ചോദിച്ച
ത്. നമ്മുടെ മനസ്സുകൾക്കുമുണ്ട് നിറങ്ങ
ൾ. ഇഷ്ടപ്പെടലുകൾ. നിങ്ങൾ എവിടെ
നിൽക്കുന്നു എന്ന് സ്വയം തീരുമാനി
ക്കാം. നേരംപോക്കിനും നിലനില്പിനും
വേണ്ടിയുള്ള എതിർദിശയിലുള്ള രണ്ടു
പോരാട്ടങ്ങളിൽ ഏതെങ്കിലുമൊന്നിൽ
പക്ഷേ നിങ്ങൾക്ക് സ്വാഭാവികമായും
പങ്കുചേരേണ്ടിവരും.

പോരാട്ടങ്ങൾ ഓർ
മപ്പെടുത്തലുകളാണ്. അധികാരത്തോടുള്ള
ഭയപ്പെടുത്തൽ. സമതുലനം നഷ്ട
പ്പെടരുതെന്നുള്ള ഓർമപ്പെടുത്തൽ.
ചരിത്രം മുഴുവൻ പോരാട്ടങ്ങളുടെ കഥയാണ്.
അവനവനുവേണ്ടിയല്ലാതെയു
ള്ള പോരാട്ടങ്ങൾക്ക് ഏറെയാണ് ഊർ
ജം. അത് വറ്റരുതേ എന്നുണ്ട്. കാരണം,
എവിടെയായാലും, തോറ്റാലും ജയി
ച്ചാലും പോരാട്ടങ്ങളാണ് ചരിത്രങ്ങളാകുന്നത്.;
ചരിത്രത്തെ മാറ്റിമറിക്കുന്നത്.