പ്രണയത്തിന്റെ താക്കോൽ

പ്രീത ജെ. പ്രിയദർശിനി

തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്കും നിനക്കുമിടയിൽ ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി. നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ എന്നും എന്റെ…

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന ഇന്ദുഗോപൻ കഥകൾ

ഡോ. മിനിപ്രസാദ്

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ…

സ്നേഹത്തിന്റെ സുവിശേഷം

ജോയ് വാഴയിൽ

സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന്‌ അറിയുക. സ്നേഹത്തിന്റെ കിരീടം അണിയുവാൻ ശിരസ്സുയർത്തുന്നതിനുമുമ്പ് ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച് ചോരയിറ്റിക്കുമെന്നും, സ്നേഹത്തിന്റെ പാത അടയാളപ്പെടുത്തുമെന്നും തിരിച്ചറിയുക. മൃദുവായൊരു ഹംസതൂലികാശയ്യയിൽ…

നിശബ്‌ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ

ഷിബി ഐ.ജി.

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്‌സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ബെന്യാമിൻ പറയുന്നത്. മരണത്തിന്റെയും അതിജീവനത്തിന്റെയും മുറികൾ ആശുപത്രികളിൽ പലപ്പോഴും അടുത്തടുത്തായിരിക്കും. അവയ്ക്കു ഒരു ജനൽ മറ പോലും പലപ്പോഴും കാണില്ല. അജ്ഞാതരായവരുടെ മരണം നമുക്ക്…

ജി.ആർ. ഇന്ദുഗോപൻ: വായനക്കാർ കുത്തിപ്പൊക്കിയ എഴുത്തുകാരൻ

ഡി. പി. അഭിജിത്ത്

ജി. ആർ. ഇന്ദുഗോപനോട് 25 ചോദ്യങ്ങളും ഉത്തരവും Q1.മലയാളത്തിലെ ആദ്യത്തെ ടെക്-നോവല്‍ എഴുതുന്നത് ചേട്ടനാണ്. 15 കൊല്ലം മുമ്പ്. ‘നാനോടെക്‌നോളജിയെ പശ്ചാത്തലമാക്കിയ ഈ നോവലിന്റെ പശ്ചാത്തലം മലയാളിക്ക് അന്ന് തീരെ അപരിചിതമായിരുന്നു. കാലത്തിനു മുൻപേ വന്ന നോവൽ. ചേട്ടന്റെ ധാരാളം കഥകളും നോവലുകളും ആ കാലഘട്ടത്തിൽ പുറത്തുവന്നിരുന്നു. താങ്കൾ…

അനിൽ പനച്ചൂരാൻ: നനഞ്ഞു കുതിര്‍ന്ന ഒരു കവിതപോലെ

എം.ശബരീനാഥ്

(ആകസ്മികമായി ഇന്നലെ രാത്രി നമ്മോട് വിട പറഞ്ഞ അനിൽ പനച്ചൂരാനെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ്.) വെളുത്ത തുണിയില്‍ അങ്ങിങ്ങായി നീലപ്പുള്ളികളുള്ള ഷര്‍ട്ടും ചുവന്ന നിക്കറും നെറ്റിയില്‍ ഒരു ഭസ്മക്കുറിയുമായാണ് അനില്‍ ക്ലാസിലെത്തിയിരുന്നത്. വന്നു കഴിഞ്ഞാല്‍ അത്രയൊന്നും വൃത്തിയില്ലാത്ത തുണി സഞ്ചി തടി ബഞ്ചിന്റെ ഓരത്ത് തൂക്കി സ്ഥായിയായ അന്തര്‍ മുഖത്വത്തിലേക്ക്…

രൂപാന്തരം

കൃഷ്‌ണൻ

ഒരു സെമിത്തേരിയിൽ കിടന്നു ശവമാകാം, പട്ടിയാകാൻ എളുപ്പം ഒരു ചവറ് കൂനയിൽ പോയി ഭക്ഷിക്കുക, മണ്ണിരയെ കൊത്തി തിന്നാൽ കോഴിയാകാം, വെള്ളചാട്ടത്തിലേക്ക് എടുത്തു ചാടി അതാകാം, കടലിൽ മുങ്ങിത്താണ് കടലാകാം, മരുന്ന് കഴിച്ച് രോഗിയാകാം, ചെസ്സ് കളിച്ച് ഒരു ചെസ്സ് പ്ളെയർ ആകാം, പഠിച്ച് ശാസ്ത്രജ്ഞൻ ആകാം, കലയെ…

കൃഷ്ണദുഃഖം

ശാന്തി പാട്ടത്തിൽ

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണനെ ഇന്നു വിടാവതല്ലെന്നു ഞാനും. നിർണ്ണയം പൂണ്ടു നിലകൊള്ളവേ, ചോദ്യശരങ്ങളുമായിയായാദവൻ കലികാലത്തിലിമ്മട്ടിൽ പ്രത്യക്ഷനായ്. വറ്റിവരണ്ട യമുനയെ നോക്കി നിശ്വാസമാർന്നവൻ ഗദ്ഗദനായ് കാലികളെത്ര ഗൃഹങ്ങളിലിന്നുണ്ട് മേയ്ക്കുവാനായെന്ന്…

ഒറ്റക്കണ്ണി

സ്മിത വി നമ്പൂതിരി

വൃദ്ധസദനത്തിലെ പതിമൂന്നാം നമ്പർ മുറി; ഊരുതെണ്ടികളുടെ ഇടത്താവളം, എനിക്കായ് മാറ്റിവെച്ചത്. എൻ്റെ ഊഴം കാത്ത്, പതിമൂന്നാം നമ്പർ മുറി നിശ്ശബ്ദമാകുന്നു. യൂറോയുടെ വിശുദ്ധിയിൽ മകനുള്ള ആംഗലേ ഭാഷാ പുസ്തകം അവനതിലുള്ള നിർവൃതി ഞാനാസ്വദിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനു ദാഹിക്കുമ്പോൾ എൻ്റെ ശരീരം അന്യാധീനമാകുന്നു. നൈഷ്ഠിക ബ്രഹ്മചര്യ കാപട്യത്തിൽ ഞാൻ അനാഥയാകുന്നു.…

കൊല്ലം കണ്ടവന് ഇല്ലം വേണ്ട

ബാലകൃഷ്ണൻ

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന പഴമൊഴി കുട്ടിക്കാലത്തു തന്നെ കേട്ടിരുന്നു. അതിൻറെ പൊരുളെന്താണെന്ന് അന്വേഷിച്ചില്ല. കാരണം കൊല്ലവുമായി എനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.വാസ്തവത്തിൽ കോളേജ് വിദ്യാഭ്യാസം കഴിയുന്നതുവരെ ഞാൻ എറണാകുളത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. എൻറെ വടക്കൻ…

Skip to toolbar