തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്കും നിനക്കുമിടയിൽ ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി. നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ എന്നും എന്റെ…
ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന ഇന്ദുഗോപൻ കഥകൾ
ഡോ. മിനിപ്രസാദ്
ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ…