മകളേ ഉമ്മറവാതില്‍ ഞരങ്ങാതെ ചാരുക നിനക്കറിയാമോ പണ്ടിതൊരു വരിക്ക പ്ളാവായിരുന്നു കുട്ടിക്കാലത്ത് അച്ഛനും കൂട്ടുകാരും അതിന്‍ തണലത്ത് വീടുണ്ടാക്കി കളിച്ചിരുന്നു അതിന്‍റെ തുന്നാര കൊമ്പത്തൊരു തൂക്കണാംകുരുവി കുടുംബമായ് പാര്‍ത്തിരുന്നു രാത്രികളില്‍ പുഴുനെല്ലിന്‍റെ മണമുള്ള കാറ്റ് അതിന്‍റെ ചില്ലകളില്‍ തളര്‍ന്നുറങ്ങിയിരുന്നു അതിന്‍റെ പഴമായിരുന്നു അച്ഛന്‍ ഓര്‍മ്മയിലറിഞ്ഞ ആദ്യമധുരം മണ്ണ് തേവിയ…
വീട്ടുമൃഗം
സുനിൽ ജോസ്
മലമുകളിലെ കാട്ടില്‍ ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള്‍ ഏതിലൂടെ വന്നാല്‍ അതിനു നാട്ടിലെത്താം? റോഡരികിലോ പട്ടണത്തിലോ കടൽത്തീരത്തോ ഗ്രാമത്തിലോ പേടികൂടാതെ നിൽക്കാം; ശരിക്കും ഒരു വീടാകാം. അത് കൂടെ കൊണ്ട് പോരുമോ കാട്ടിലെ നിലാവിനെ…