സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന് അറിയുക. സ്നേഹത്തിന്റെ കിരീടം അണിയുവാൻ ശിരസ്സുയർത്തുന്നതിനുമുമ്പ് ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച് ചോരയിറ്റിക്കുമെന്നും, സ്നേഹത്തിന്റെ പാത അടയാളപ്പെടുത്തുമെന്നും തിരിച്ചറിയുക. മൃദുവായൊരു ഹംസതൂലികാശയ്യയിൽ…
നിശബ്ദ സഞ്ചാരങ്ങൾ: ഭൂമിയിലെ മാലാഖമാരുടെ കനിവിന്റെ കഥ
ഷിബി ഐ.ജി.
മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് 'നിശബ്ദ സഞ്ചാരങ്ങൾ' എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ബെന്യാമിൻ പറയുന്നത്. മരണത്തിന്റെയും അതിജീവനത്തിന്റെയും മുറികൾ ആശുപത്രികളിൽ പലപ്പോഴും അടുത്തടുത്തായിരിക്കും. അവയ്ക്കു ഒരു ജനൽ മറ പോലും പലപ്പോഴും കാണില്ല. അജ്ഞാതരായവരുടെ മരണം നമുക്ക്…