ranolazine buy online india famciclovir buy australia buy erasmo online australia buy tenovate pharmacy where to buy suminat online mexico

സാറായിയുടെ മരുദേശങ്ങൾ: നീരാവിയാകുന്ന നിലവിളികൾ

ഡോ. മോത്തി വർക്കി

ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്. കാലാതിവർത്തിയായ റഷ്യൻ സാഹിത്യകാരൻ ദസ്‌തെയ്‌വ്‌സ്‌കിയുടെ 'കാരമസോവ് സഹോദരന്മാർ', കസാന്ദ് സാക്കീസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം', സരമാഗുവിന്റെ 'യേശുക്രിസ്തുവിന്റെ സുവിശേഷം' തുടങ്ങിയവ സമാനതികളില്ലാത്ത ആവിഷ്‌ക്കാരങ്ങളാണ്. മലയാള സാഹിത്യത്തിലും സമാനമായി ഭാവനാവ്യവഹാരങ്ങൾ വിവർത്തനമായും മൗലീക രൂപത്തിലും ഉണ്ടായിട്ടുണ്ട്.…

തൊപ്പി

കെ. ഗോപിനാഥൻ

വീശിയെറിയുകയാണൊരു തൊപ്പി ഞാൻ പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ. അറിയുകയിതു നിങ്ങൾതൻ പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു സമ്മാനപ്പൊതിയല്ല. മുഴക്കം കുറയാതെയിന്നും, ഗുരുവിന്റെ വിമർശന മെതിയടിശബ്ദം മറവി വളർന്നു മറയാതെ, ആ വഴിയിലിപ്പഴും മുളപൊട്ടി കിടക്കുന്നു പരിഹാസ വിത്തുകൾ. അവ വളർന്ന ഓല നെയ്തു ഇനിയുമെറെ തലയിൽ എറിയണം. ആരോക്കെയാണവർ, മുന്നിൽ…

ബഷീർ: ഏഴകളുടെ ഭാഷയെ കൊട്ടാര സദസ്സിൽ ആദരിച്ച സുൽത്താൻ

സഫര് അമീന ഹക്കിം

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ലെന്ന് എട്ടുനാടും പൊട്ടുമാറ് വിളിച്ചു പറയാൻ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. ചരിത്രത്തിൽ ഇതിനു തുല്യം ചാർത്താൻ പിന്നെ തെളിഞ്ഞു വരുന്നത് ആംഗലേയ സാഹിത്യകാരൻ ഡോ. ജോൺസൺ മാത്രമാണ്. തന്റെ ഡിക്ഷണറിയിലെ തെറ്റ് ചൂണ്ടിക്കാട്ടിയ കുട്ടിയോട് 'അറിവില്ലായ്മയാണ് ക്ഷമിക്കണം 'എന്നാണ് ഡോ.…

സൗദാമിനിയുടെ ആട്ടിൻകുട്ടികൾ

കെ. കേരളദാസനുണ്ണി

തകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നുണ്ട്. കണ്ണങ്കാൽവരെ വെള്ളംപൊങ്ങിയ മുറ്റത്തുകൂടി നടക്കുമ്പോൾ അയാൾ ചുറ്റും നോക്കി. ആഞ്ഞു…

മദാലസ ശോശയുടെ മഗ്ദലിപ്പുകൾ അഥവാ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ പരിവർത്തനങ്ങൾ

ഇന്ദു മേനോൻ

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ വിയറ്റ്നാമിനെ വിശക്കുന്നുണ്ട് അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര പുരുഷനാണ് കയ്യിൽ തോക്കുണ്ട് പോരാത്തതിന് അമേരിക്കന്റെ പട്ടാളവും ഒരു യുദ്ധത്തോളം ആസക്തമാണാശകൾ പച്ചമാംസത്തിന്റെയുച്ഛിഷ്ട വിശപ്പുകൾ ഞാനെന്നെ വേവിക്കുന്നു. ഒരു കുക്കറിൽ മനുഷ്യസ്റ്റ്യൂവായ് തിളയ്ക്കുന്നു. എപ്പോഴും ചാവെറിയും പെണ്‍ചാവേർ എന്റെ മടിക്കുത്തിൽ വൈറസ്സിരമ്പും വിശുദ്ധമാം…

Skip to toolbar