ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ…
സ്നേഹത്തിന്റെ സുവിശേഷം
ജോയ് വാഴയിൽ
സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന് അറിയുക. സ്നേഹത്തിന്റെ കിരീടം അണിയുവാൻ ശിരസ്സുയർത്തുന്നതിനുമുമ്പ് ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച് ചോരയിറ്റിക്കുമെന്നും, സ്നേഹത്തിന്റെ പാത അടയാളപ്പെടുത്തുമെന്നും തിരിച്ചറിയുക. മൃദുവായൊരു ഹംസതൂലികാശയ്യയിൽ…