ലോകത്തെ നെയ്ത്തു പഠിപ്പിച്ച പെൺകുട്ടി

മുരളി ബി.

(ഒരു വടക്കേ ഇന്ത്യൻ നാട്ടുകഥ പോലെ) മനുഷ്യൻ ഭൂമിയുടെ പുറത്തുകൂടി നടക്കാൻ തുടങ്ങിയ കാലമായി രുന്നു അത്. അക്കാലത്ത് അവർ വസ്ര്തങ്ങൾ ധരിച്ചിരുന്നില്ല. കാരണം ആർക്കും നെയ്ത്ത് അറിയില്ലായിരുന്നു. ഒരു ദിവസം ദൈവം ഭൂമിയിൽ ഒരാളെ നെയ്ത്തു പഠിപ്പിക്കാമെന്നു തീരുമാനിച്ചു. അതിനായി ദൈവം ഒരു പെൺകുട്ടിയെ കണ്ടെത്തി നെയ്ത്തുവിദ്യ…

വാചകലോകം

വി. ദിലീപ്

മാന്യരേ...... ഞാൻ നിങ്ങളേക്കാൾ സാധാരണക്കാരനാണ്. നാളെ മുതൽ വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്നവരെ വെടിവച്ചുകൊല്ലുമെന്ന് സർക്കാർ ഉത്തരവിറക്കിയാൽ കണ്ണുംപൂട്ടിയനുസരിക്കുന്നത്രയും സാധാരണക്കാരൻ. അതുകൊണ്ടാകാം അസാധാരണമായി ചിന്തിക്കുന്നവരോടെല്ലാം എനിക്കാരാധനയുണ്ട്. അവരുടെ പ്രസ്താവനകൾ പത്രത്തിലെ വാചകലോകത്തിൽ വായിക്കുമ്പോൾ ഇങ്ങനെയൊന്നും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ എന്നു ഞാൻ സങ്കടത്തോടെ ഓർക്കും. അതെന്നെ ഒരുപാടു സന്ദേഹങ്ങളിലേക്കും നയിക്കും.…

ബ്ലാസ്റ്റ്

ആർ.കെ. മാരൂർ

വലിയൊരു വാർത്താശകലവുമായിട്ടായിരുന്നു അനന്തമൂ ർത്തി കയറിവന്നത്. നേരം സന്ധ്യയോടടുത്തിരുന്നു. ഹോസ്റ്റൽമുറി ജനാലയ്ക്കൽ നിന്ന് ഞാൻ ഭീതിദമായ നഗരത്തെ കാണുകയായിരുന്നു. അനന്തമൂർത്തിയാകെ സ്തബ്ധനായി കാണപ്പെട്ടു. അവിചാരിതമായ ഉൾക്കിതപ്പുകളാൽ വന്നുകൂടിയ അന്ധാളിപ്പിൽ അവന്റെ ഭാവമാകെ ചലനരഹിതമാക്കപ്പെട്ടിരുന്നു. ബോംബുസ്‌ഫോടനത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് വന്നപാടെ ഞാൻകൂടി കേൾക്കട്ടെയെന്നു കരുതിയാവണം അനന്തമൂർത്തി വേണ്ടപ്പെട്ടവരാരോടോ ലേശം ഉറക്കെ…