തൂക്കിലേറ്റിയ (തൂക്കിലേറ്റേണ്ട) മാധ്യമങ്ങൾ

ഡോ. മിനി പ്രസാദ്

(കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ കെ.ആർ. മീര എഴുതിയ 'ആരാച്ചാർ' എന്ന നോവൽ. അഞ്ച് വ്യത്യസ്ത പുറംചട്ടകളോടെ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്). ബംഗാളിലെ നീം തല ഘാട്ട് എന്ന ശ്മശാനത്തിലേക്കുള്ള വഴി യിൽ നെല്ലിലും സൂര്യകാന്തി എണ്ണയിലും മൊരിയുന്ന മധുരപലഹാരങ്ങളുടെയും വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടെയും ഗന്ധം തങ്ങിനിൽക്കുന്ന ഒരു ഇടുങ്ങിയ വീടുണ്ട്.…

പി.പി. രാമചന്ദ്രനൊപ്പം

ശ്രീജിത്ത് എൻ

പി.പി. രാമചന്ദ്രൻ ഈയിടെ മുംബയ് നഗരത്തിലെത്തുകയു ണ്ടായി. നഗരത്തിലെ ചിത്രപ്രദർശനങ്ങൾ ഭക്ഷിച്ച് വൈകുന്നേരം ഫൗണ്ടിനിലെ ഹോർണിമൻ സർക്കിൾ ഗാർഡനിൽ വച്ച് ലോക ത്തിലെ സമസ്ത കാര്യങ്ങളെപ്പറ്റിയും ചർച്ച നടത്തുകയുണ്ടായി. നിയതമായ രീതികൾ ഒന്നും അവലംബിക്കാതെ നടത്തിയ ചർ ച്ചയിൽ കവി പി.ബി. ഹൃഷികേശൻ, കവിയും ചിത്രകാരനുമായ ടി.കെ. മുരളീധരൻ,…

ഇന്ത്യൻ കവിത: ദശകളും ദിശകളും

സച്ചിദാനന്ദൻ

ഇന്ത്യൻ കവിതയ്ക്ക് സ്വതന്ത്രഭാരതത്തിൽ സംഭവിച്ച പരിവർത്ത നത്തിന് രണ്ടു ദിശകളുണ്ട്. ആധുനികീകരണവും ജനാധിപത്യവത്കരണവും. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ ഇന്ത്യൻ കവിതയുടെ ഭാവുകത്വത്തിലും രൂപശൈലികളിലും സംഭവിച്ച സംക്രമണമാണ് ആധുനീകരണം. ജനങ്ങളുടെ ഭാഗധേയത്തെ നാടോടിരീതികളിലും ദൈനംദിനഭാഷയുമുപയോഗിച്ചു സംബോധന ചെയ്യുന്ന സമ്പ്രദായത്തെ ജനാധിപത്യവത്കരണമെന്നു പറയാം. രണ്ടു പ്രക്രിയകളും സമാന്തരമായിത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു, രണ്ടും…

ദു:സ്വപ്‌നങ്ങളുടെ ലോകവും കാലവും

ഡോ: മിനി പ്രസാദ്‌

വ്യവസായവിപ്ലവത്തോടെ പ്രകൃതിയെന്നാൽ യന്ത്രങ്ങളുടെയും വ്യവസായ ഉല്പന്നങ്ങളുടെയും സഹായത്തോടെ മനുഷ്യന് ചൂഷണം ചെയ്യാനുള്ള ഒരു ഉല്പന്നം മാത്രമായി ചുരുങ്ങിപ്പോയി. നാടൻകഥകൾ, അറിവുകൾ, പാട്ടുകൾ, ആചാരങ്ങൾ, മിത്തുകൾ, ചിത്രവേല, ശില്പവേല എന്നിവയുൾക്കൊണ്ടിരുന്ന ഒരു വൈവിധ്യ മാർന്ന സംസ്‌കാരവും അതിന്റെ തനിമയും നഷ്ടമാവുകയും ഏകതാനമായൊരു ശാസ്ര്തസാങ്കേതിക നാണ്യസംസ്‌കാരം വളർന്നുവരികയും ചെയ്തു. അതോടെ പ്രകൃതിയെന്നാൽ…

സംയമനത്തിന്റെ സൗന്ദര്യശില്പം

സജി എബ്രഹാം

''മനുഷ്യന്റെ നിലനില്പ് വിവരിക്കുവാനും തുറന്നുകാണുവാനും അപഗ്രഥിക്കുവാനും കഴിയുന്ന ഒരേയൊരു വഴി നോവലാണ്. ഒരു വ്യവസ്ഥയ്ക്കകത്തും മനുഷ്യജീവിതം തിരുകിവയ്ക്കാനാകില്ല എന്ന സങ്കല്പത്തിൽനിന്ന് നോവൽ തുടങ്ങുന്നു'' - മിലൻ കുന്ദേര മനുഷ്യനെക്കുറിച്ച് ഒറ്റവാചകത്തിലുള്ള ഉഗ്രൻ നിർവചനത്തോടെ ആരംഭിക്കുന്ന നോവലാണ് സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം'. ''പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ്…

കഥാസാഹിത്യത്തിൽ മുനിയുഗം കഴിയുന്നു

എം.ജി. രാധാകൃഷ്ണൻ

എഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്. ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമവാസനയുടെയും ആത്മസത്തയുടെയും ഇരുട്ടിലാണ്. സാധനയും മനനവും വ്യഗ്രതയുമില്ലായ്മ കൊണ്ട് ജീവിതത്തിന്റെ അസാധാരണത്വം അന്വേഷിക്കാൻ കെല്പില്ലാതെ പോവുന്ന മനസ്സിന്റെ നിശ്ചലതകളാണ്…

ലോകകവിതയിലേക്കു തുറക്കുന്ന വാതിൽ

പി.കെ. രാജശേഖരൻ

ലോകത്തിന്റെ പല ഭാഗങ്ങളിൽ കവിത എങ്ങനെ സഞ്ചരിക്കു ന്നുവെന്നറിയാൻ പൊതുവെ നോക്കിയാൽ വഴിയൊന്നുമില്ല. ഇംഗ്ലീഷ് പരിഭാഷ എന്ന മാധ്യമത്തിലൂടെയല്ലാതെ ഇന്ത്യയിലെതന്നെ മറ്റു ഭാഷകളിലെ കവിതയുടെ സ്വഭാവംപോലും അറിയുകവയ്യ. മറ്റു രാജ്യങ്ങളിലെ കവിതയിലും കാവ്യപഠനത്തിലും ഒട്ടേറെ പുതിയ പ്രവണതകൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റിലെ സ്രോതസുകളിൽനിന്നു കിട്ടുന്ന വിവരങ്ങളുടെ ആധികാരികത സംശയാസ്പദവുമാണ്. ആശയക്കുഴപ്പത്തിന്റെ…