ചെമ്പനീർപൂവായി അവൻ

സുജ സൂസൻ ജോർജ്

അവനൊരു കുമാരൻ ഇടതുകണ്ണിലുണ്ടൊരു സൂര്യൻ വലതുകണ്ണിലുണ്ടൊരു സൂര്യൻ ചുഴലിക്കാറ്റായവനെപ്പൊഴും ചുറ്റിത്തിരിഞ്ഞവൾക്കു ചുറ്റും അവളൊരു കുമാരി ഇടതുകണ്ണിലുണ്ടൊരു കടൽ വലതുകണ്ണിലുണ്ടൊരു കടൽ കൊടുങ്കാറ്റായവളെപ്പോഴും ഉറഞ്ഞുനിന്നവനു ചുറ്റും അവൾ തൊട്ടു അവൻ മരമായി തളിർത്തു അവൻ തൊട്ടു അവൾ പൂവായി വിടർന്നു തളിർക്കുമെന്നവന്റെ വാക്ക് പൂക്കുമെന്നവളുടെ വാക്ക് വാക്കു തെറ്റിച്ചവൻ വിടർന്നു…

പ്രച്ഛന്ന മത്സരം

പി. വൈ. ബാലൻ

കടലിളകുന്ന ഒരു ദിവസം ഞായറാഴ്ച എന്നാണോർമ്മ നീ പള്ളിമുറ്റത്ത് രാജമല്ലിയുടെ ചോപ്പു നോക്കി ഇല നോക്കി നില്ക്കുന്നു നിന്റെ മലേഷ്യൻ മിഡിയിൽ കാറ്റു തടയുന്നു ക്യാറ്റിസം* ക്ലാസിന് സമയമായില്ല ഞാനെത്തുമ്പോൾ നീ പള്ളിപ്പടി കയറുന്നു. മുകപ്പിലെ കുരിശ് മരമാകുന്നു പള്ളിയുടെ ഗേറ്റ് കതിരാകുന്നു പള്ളിക്കിണർ ജലധാര നീ മാലാഖ…

ബി.ഒ.ടി. പാതകൾ

ആർ. മനോജ്

നമ്മുടെ സ്വന്തം റോഡുകൾ ഇനി കാണുമോ? നമ്മുടെ സ്വന്തം കടകൾ നീർച്ചാലുകൾ പരിമ്പുറം ലോകം ഭൂമി ആയുസ്സ്, ക്ഷേമം, തീരുവ, ജനനം... - ഒന്നും മേലാൽ ഗവൺമെന്റ് തരുന്നില്ല. നമ്മുടെ സ്വന്തം വാഹനങ്ങൾ വിശേഷങ്ങൾ സമ്പാദ്യം ദർഭ മഴു... ജഡങ്ങൾ... എല്ലാം സർക്കാർ കണക്കിൽ കാണുമോ? കമ്പനികരാറുകളിലും കറൻസിനോട്ടുകളിലും…

രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ…

പി.കെ. മുരളീകൃഷ്ണൻ

പണ്ടു പണ്ട്... രണ്ടു പാതകൾ, കണ്ടുമുട്ടിയപ്പോൾ... യാത്രകളേറി... പുതിയ കടകളുണ്ടായി, വാഹനങ്ങൾ പെരുകി, കുന്നിറങ്ങിവന്നൊരു ചെമ്മൺപാത കൂട്ടുപാതയുണ്ടാക്കി. രാമേട്ടന്റെ ശീട്ടിത്തുണിക്കട മഹിമ ടെക്‌സ്റ്റൈൽസായി ഔസേപ്പച്ചന്റെ ചായക്കട ഡേയ്‌സി കോഫി ഹൗസും, സെയ്താലിയുടെ ബാർബർ ഷോപ്പ്, അമർ ജെന്റ്‌സ് പാർലറുമായി. പിന്നീടാണ് വഴിമുടക്കികളും മൊഴിയടക്കികളും അപകടങ്ങളും അഴിച്ചുപണികളുമുണ്ടായതത്രേ.. പലതരം കൊടികളും,…