കായ്ച്ച പടി

അനിത തമ്പി

പടംവരപ്പുകാരി ചക്കപ്പഴങ്ങൾ വരയ്ക്കുന്നു പ്ലാഞ്ചില്ലയിൽ, വേരിൽ, കായ്ച്ച പടി. പെൺതടിയിൽ മുലകളായ് രൂപകൽപന ചെയ്തല്ല. മുറിവും തുറവുമായ് മെയ്പ്പിളർപ്പുകളായല്ല, രണ്ട് നിമിഷം മുൻപ് അമ്മച്ചി വാക്കത്തിയാൽ മുറിച്ചു വച്ച മട്ട്, വെറും തറയിൽ. മടൽ, ചകിണി, ചുളകൾ, കുരു തെന്നുന്ന പോള, വേറേ വേറേ വരച്ചിട്ടില്ല. മുള്ളിൽത്തന്നെ പണിത…

പിടച്ചിലിനു തൊട്ടുമുമ്പ്

സന്തോഷ് നെടുങ്ങാടി

കരച്ചിലും ചോരയും ചേർന്ന് എന്റെ ഉടലിൽ ഒരു കുപ്പായം വരച്ചുചേർത്തിരുന്നു. വേദനയും നിരാശയും ചേർന്ന് ശിരസ്സിൽ ഇരുട്ട് കത്തിച്ചിരുന്നു. മഴനൂലിനാൽ വാനം എന്റെ മുറിവുകൾ തുന്നുന്നു പ്രണയം പുതപ്പിച്ച് കാറ്റ് നെറുകയിൽ മുത്തുന്നു. മിഴികളടയുന്നു കിനാക്കൾ മറയുന്നു. ഞാൻ ഒരു സ്ഫടിക നൗകയിൽ കയറി വിജനമായ ഹരിതദ്വീപിലേക്കടുക്കുന്നു. ഇപ്പോൾ…

കൈമോഗ്രാഫ്*

ദീപ ബിജോ അലക്‌സാണ്ടർ

ഉള്ളംകൈയിൽ മുഖമമർത്തി പാതിമയങ്ങിക്കിടക്കുമ്പോൾ പ്രതീക്ഷിച്ചു കാണില്ല നീ പിൻകഴുത്തിൽ കൂർത്തൊരു മുനയുടെ- യാഴ്ന്നിറക്കം. ഒറ്റ നിമിഷം! എല്ലാം ഭദ്രം. അപ്പോഴും കരുതിയിരിക്കില്ല, നെഞ്ചു പൊളിച്ച് വിടരാത്ത പൂമൊട്ടുപോലെ തുടിക്കുന്ന ഹൃദയം എല്ലാവരും കാൺകെ തുറന്നു വയ്ക്കുമെന്ന്. ഗ്രാഫിൽ കൊളുത്തിയിട്ട പാവം ഹൃദയം ഉരുളും കരിച്ചുരുളിൽ ചിത്രങ്ങളെഴുതുന്നു... മലകൾ, താഴ്‌വാരങ്ങൾ,…

ഇടവഴിപ്പശു

എൽ. തോമസ്‌കുട്ടി

അശ്രദ്ധമായി എതിരേ പശു വരുന്നു. ഒട്ടിയ പള്ള ചുക്കിയ മുല വെച്ചൂർ പശു നിർവികാരം! പുളിയരിക്കാടിയും പിണ്ണാക്കും കഞ്ഞിവെള്ളവും മോന്തും സാധു! ഓരത്തൊതുങ്ങി; വലതുവശം കൊടുങ്കുഴി ഇടത്, മല- പർപ്പൻ പുല്ല്! പശു അടുക്കുമ്പോൾ കൊമ്പ് തിളങ്ങുന്നു! കിടങ്ങും കൊമ്പും തമ്മിൽ തുലനമില്ല തുലാസുമില്ല! ഓതാനൊട്ട് വേദമില്ല പോത്തല്ല;…

വാക്കുമാറ്റം

ലാൽ ലൂക്കോസ്

വാക്കു മാറ്റരുത്; തല പോയാലും വാക്കിന്റെ തലപ്പത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ ഐ.സി.യുവിൽ വാക്കു മാറരുത് പിളർന്ന വാക്കുകൾ വിതയ്ക്കുന്ന സ്‌ഫോടനം വാക്കിലൊതുങ്ങില്ല തെന്നിമാറിയ വാക്കുകൾ വെട്ടുകിളികളായ് ആകാശം നിറയുന്നു. വാക്ക് മാറ്റരുത്, ഉറക്കത്തിൽപ്പോലും, എങ്കിലേ സ്വപ്‌നങ്ങൾക്ക് അർത്ഥമുണ്ടാകൂ വാക്കു മാറരുത്; വാക്കിന്റെ വക്കിലിരുന്ന് കൊഞ്ഞനം കൊത്തുകയുമരുത്.…

ഞാൻ വരും, തീർച്ച

സുജ സൂസൻ ജോർജ്

ചരിത്രം നീ കശക്കിയെറിയും നിറംപിടിപ്പിച്ച നുണകൾ നീ എഴുതും എങ്കിലും.... ഖനി തുരന്നു ഞാൻ പോകും എനിക്കറിയാം നിന്റെ വാക്കുകൾ എന്നെ നിലംപരിശാക്കുമെന്ന്. ആകാശം തുളച്ചു ഞാൻ പറക്കും എനിക്കറിയാം നിന്റെ നോട്ടം എന്നെ തുണ്ടുതുണ്ടാക്കുമെന്ന്. മധുരമധുരമായി ഞാൻ പാടും എനിക്കറിയാം നിന്റെ പരിഹാസം എന്റെ നാദം പിഴുതെടുക്കുമെന്ന്.…

തൂവലുകൾ കൊഴിയുന്നു

സ്വപ്ന നായർ

നീയെത്ര കേട്ടിരിക്കുന്നു വേദനയുടെ വിള്ളലിന്റെ ക്രമം തെറ്റിപ്പോയ ഹൃദയ താളങ്ങൾ. ചില്ലുകൂട്ടിൽ നിന്നും പിടഞ്ഞു ചാടുന്ന ജീവനെ എത്രയോ തിരികെ ചേർത്തിരിക്കുന്നു. തണുത്തു തുടങ്ങിയ എന്റെ ശരീരത്തിലേക്ക് പ്രാണന്റെ വൈദ്യുതി കടത്തി വിടും മുൻപേ ചെവിയോർക്കുക. പാതി തുറന്ന ചുണ്ടുകളിൽ കൂട് വിട്ടൊഴിഞ്ഞ പക്ഷിയുടെ ശബ്ദമില്ലാത്ത ചിറകടികൾ.

ഭൂമിക്ക് എല്ലാമറിയാം

ബൃന്ദ

ദാഹാർത്തനായ കടൽപക്ഷി തലയോട്ടികൾക്കു മീതെ വിശ്രമിച്ചുകൊണ്ട് ഉപ്പുതീർന്ന ഭൂമിയുടെ തെളിഞ്ഞുവന്ന വാരിയെല്ലുകളിലേക്ക് മിഴി തളരുംവണ്ണംനോക്കി ഇങ്ങനെ പ്രാർത്ഥിച്ചു ദൈവമേ ഒരു ഇലയുടുപ്പിന്റെപ്പോലും ഭാരമില്ലാതെ ഒലിച്ചുപോയ പച്ചപ്പുകളെ തൂവൽകൊണ്ട് തലോടി സ്ഫടികംപോലെ തിളങ്ങുന്ന കൈകൾകൊണ്ട് ഭൂമിയുടെ വേരുകളെ മുറുകെപിടിച്ചാലും വരൂ ഇനി നമുക്ക് ഈ വഴിയിറമ്പിലൂടെ നടക്കാം. പാതയോരത്ത് നിറയെ…