പ്രസുദേന്തി

അനീഷ് ഫ്രാൻസിസ്

ഇല്ലിച്ചോല ഇടവകയിലെ സെയിന്റ് സെബസ്ത്യാനോസ് പള്ളിയിലെ പ്രധാന തിരുനാളാണ് ഇന്ന്. വൈകുന്നേരം ആറുമണിയായി. പള്ളിയിൽ ആർഭാടമായ പാട്ടുകുർബാന പുരോഗമിക്കുന്നു. ഇനി ഇല്ലിച്ചോല ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ സ്‌നേഹവിരുന്ന്. അഞ്ഞൂറ് കിലോ കപ്പ, എഴുനൂറു കിലോ പോത്തിറച്ചി എന്നിവ ചേർത്തുള്ള 'എല്ലും കപ്പയും' എന്ന രുചിയേറിയ…

നൊമ്പരം പൂക്കുന്ന മരം

ആർ.കെ. മാരൂർ

ചോദ്യങ്ങൾക്ക് തുടക്കമിടുന്നത് എല്ലായ്‌പോഴും അമാനുള്ളമാരാണല്ലോ. ''എന്തിനീ പാവം വൃദ്ധൻ ഈ പടുമരത്തിൽ തൂങ്ങിമരിച്ചു'' മടിച്ചുമടിച്ചാണങ്കിലും അവിടെ കൂടി നിന്നവരോട് അമാനുള്ള ചോദിച്ചു. മറുപടി തേടിക്കൊണ്ട് ജനം മരച്ചില്ലയിൽ തൂങ്ങിയാടുന്ന വൃദ്ധജഡത്തെ പകച്ച കണ്ണുകളോടെ നോക്കി. ഞങ്ങൾക്കറിയാമെന്നു പറഞ്ഞ് അവരിൽ ചിലർ മുന്നോട്ടു വന്നു. വിധാൻസഭയോട് ചേർന്നുനിൽക്കുന്ന ഈ മരം…

രണ്ടെന്നു കണ്ടളവിലുണ്ടായ…

പി.എൻ. കിഷോർകുമാർ

പത്തിരി. ആദ്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും നോക്കിയപ്പോൾ പത്തിരി തന്നെയെന്ന് ഉറപ്പായി. അരിപ്പൊടി നനച്ചു പരത്തിയുണ്ടാക്കിയ നല്ല ഒന്നാന്തരമൊരു പത്തിരി. നോക്കി നിൽക്കെ പത്തിരി താഴോട്ട് ഇറങ്ങി വരാൻ തുടങ്ങി. അവന്റെ വായിലപ്പോൾ കൊതിവെള്ളമൂറി. നിമിഷനേരം കൊണ്ട് പത്തിരി കൈയെത്തും ദൂരത്ത് എത്തി. അവനത് ആർത്തിയോടെ പിടിക്കാനാഞ്ഞു.…

വീട്

മനോജ് പറയറ്റ

വീട് ഒരു കൂടാണ്, ഒറ്റമുറിയും അടുക്കളയും വരാന്തയും മാത്രമുളള ഒരു തീപ്പെട്ടിക്കൂട്. പിന്നീട് പലപ്പോഴായി ഒന്നിൽ നിന്ന് ഒന്നിലേക്ക് തുറക്കുന്ന നാല് കുഞ്ഞുമുറികൾ കൂടി അവിടവിടെയായി കൂട്ടിച്ചേർക്കപ്പെട്ട്, ജ്യാമിതിരൂപങ്ങളുടെ കേവലപരിമിതിക്ക് ഒരിക്കലും ഘടന ചേർക്കാൻ സാധിക്കാത്ത കണ്ടംപററി സ്‌റ്റൈലിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. വെട്ടുകല്ല് ചെത്തിതേക്കാതെ, ഏങ്കോണിച്ച നാല് സെന്റിന്റെ…

സായ്പിന്റെ ബംഗ്ലാവ്

ഷാനവാസ് കൊനാരത്ത്

നിറയെ മരങ്ങളും ചുറ്റും കരിങ്കൽ ഭിത്തിയുമുള്ള വിശാലമായ തൊടിയിൽ ഗൂഢസ്മിതം പൊഴിച്ച് സായ്പിന്റെ ബംഗ്ലാവ്. ഉൾവശം കണ്ടിട്ടുള്ള അപൂർവം ചിലരിലൊരാളാണ് പ്രൊപ്രൈറ്റർ രാമകൃഷ്ണൻ. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് സായ്പിന്റെ ബംഗ്ലാവാണെന്ന് അയാൾ. അന്തോണി സായ്പ് എന്നറിയപ്പെടുന്ന പാലയൂർ ചീരോത്ത് കിഴക്കേതിൽ ആന്റണി ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച വീട്.…

മീട്ടു

എം.പി. രമേഷ്

ഹനൂമാൻ 'സെലിബേറ്റാ'ണോന്ന് അച്ഛച്ഛൻ പറഞ്ഞുതന്നിരുന്നില്ല. ഹനൂമാന്റെ വിചിത്രരീതികളും സിദ്ധികളും ശീലങ്ങളും ഓരോ ദിവസങ്ങളിലും വ്യത്യസ്ത അവസാനങ്ങളോടെ വർണിക്കുമ്പോഴേക്കും മീട്ടു ഉറങ്ങാറാണ് പതിവ്. പേടിസ്വപ്നം കാണാതിരി ക്കാൻ ഹനൂമാന്റെ വാലാട്ടലിന് അച്ഛച്ഛൻ പ്രാർത്ഥിക്കുന്നത് ഏതോ വിദൂരശബ്ദം പോലെ ചിലപ്പോൾ അവൾ കേട്ടിട്ടുണ്ട്. അയ്യപ്പനും 'സെലിബേറ്റാ'ണെന്ന് സമ്മതിക്കാതെ മമ്മി മൊബൈലിൽ തകർക്കുന്നത്,…

പഠന യാത്ര

റദ്‌വ അഷൗർ

വാതിൽ പതുക്കെ തുറന്നു പ്രവേശിക്കാമോ എന്നാരാഞ്ഞ് അം അബ്ദുൽ ഖാദിറിന്റെ തല പ്രത്യേക്ഷപ്പെട്ടു. ഡോ. കാസിം തലയാട്ടി. ഖാദിറിനു പിന്നിൽ ഒരാൾ കൂടിയുണ്ട്. എനിക്കാളെ അറിയില്ല. കോളേജിന്റെ പ്രവേശന കവാടത്തിലെ പോലീസുകാരനാണ് അം അബ്ദുൽ ഖാദിർ. ഗേറ്റിൽ, മെടഞ്ഞുണ്ടാക്കിയ ഒരു കസേരയിൽ ദിവസം മുഴുവൻ അയാൾ ഇരിക്കുന്നതു കാണാം.…

ഒരു ചെമ്പനീർ പൂവ്

ആതിര രാജൻ

മഞ്ഞു കണങ്ങൾ വീണ എന്റെ ഇതളുകളിലേക്ക് സൂര്യരശ്മികൾ അരിച്ചിറങ്ങിയപ്പോൾ ആ ചെറിയ കുമിളകളിൽ ഏഴുവർണങ്ങളാൽ തീർത്ത മഴവില്ലു വിരിഞ്ഞു. ഏഴഴക്, വെളിച്ചത്തിന്മേൽ കോർത്ത് തട്ടി തട്ടി നിന്നു. എന്റെ ശരീരത്തിന്റെ ചുവപ്പ് ഓരോ ദിനവും കൂടി വന്നു. ആ ചുവപ്പിൽ പ്രണയം തോന്നീട്ടാവാം സൂര്യനെന്നെ നോക്കി അധികച്ചൂട് നൽകുന്നതുപോലെ…