തൊപ്പി

കെ. ഗോപിനാഥൻ

വീശിയെറിയുകയാണൊരു തൊപ്പി ഞാൻ പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ. അറിയുകയിതു നിങ്ങൾതൻ പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു സമ്മാനപ്പൊതിയല്ല. മുഴക്കം കുറയാതെയിന്നും, ഗുരുവിന്റെ വിമർശന മെതിയടിശബ്ദം മറവി വളർന്നു മറയാതെ, ആ വഴിയിലിപ്പഴും മുളപൊട്ടി കിടക്കുന്നു പരിഹാസ വിത്തുകൾ. അവ വളർന്ന ഓല നെയ്തു ഇനിയുമെറെ തലയിൽ എറിയണം. ആരോക്കെയാണവർ, മുന്നിൽ…

മദാലസ ശോശയുടെ മഗ്ദലിപ്പുകൾ അഥവാ ഒരു ലൈംഗിക ഇവാഞ്ചലിസ്റ്റിന്റെ പരിവർത്തനങ്ങൾ

ഇന്ദു മേനോൻ

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ വിയറ്റ്നാമിനെ വിശക്കുന്നുണ്ട് അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര പുരുഷനാണ് കയ്യിൽ തോക്കുണ്ട് പോരാത്തതിന് അമേരിക്കന്റെ പട്ടാളവും ഒരു യുദ്ധത്തോളം ആസക്തമാണാശകൾ പച്ചമാംസത്തിന്റെയുച്ഛിഷ്ട വിശപ്പുകൾ ഞാനെന്നെ വേവിക്കുന്നു. ഒരു കുക്കറിൽ മനുഷ്യസ്റ്റ്യൂവായ് തിളയ്ക്കുന്നു. എപ്പോഴും ചാവെറിയും പെണ്‍ചാവേർ എന്റെ മടിക്കുത്തിൽ വൈറസ്സിരമ്പും വിശുദ്ധമാം…

കവിത തീണ്ടിയ പെണ്ണ്

സന്ധ്യ ഇ.

കവിതയെഴുതാൻ തുടങ്ങിയ ഒരുത്തിയെക്കണ്ടപ്പോൾ ജനാലകൾ കൊളുത്തിളക്കി കളിയാക്കിച്ചിരിച്ചു വാതിലുകൾ ഉച്ചത്തിലടഞ്ഞ് പേടിപ്പിച്ചു മുക്കിൽ നിന്നും മൂലയിൽ നിന്നും പൊടികൾ അവൾക്കു മുന്നിൽ താണ്ഡവമാടി കഴുകിയ തുണികൾ കഴുകാത്തവക്കൊപ്പം കൂടി ചുഴലിക്കാറ്റായി എട്ടുകാലി വലകൾ കഴുത്തിൽ ചുറ്റിശ്വാസം മുട്ടിച്ചു ചിതലുകൾ ചെകുത്താന്മാരായി പല്ലിളിച്ചു പല്ലികൾ ദിനോസറുകളായി ഉറുമ്പുകൾ കിടങ്ങുകൾ കുഴിച്ചവളെ…

ഉറുമ്പുകളുടെ സാമ്രാജ്യം

സൂസൻ ജോഷി

ഉറുമ്പുകൾ തിടുക്കത്തിലങ്ങനെ പോകുന്നുണ്ട്. എല്ലാ യാത്രയും അന്നം തേടിയാണെന്ന് പറയാനാവില്ല. അവർക്കുമുണ്ടാകും നിങ്ങൾക്കറിയാത്ത രഹസ്യനീക്കങ്ങൾ. വിടവുകളിൽ മറഞ്ഞിരുന്ന് അവർ ശ്രദ്ധിക്കുന്നുണ്ട് നിങ്ങൾ പറയുന്നതൊക്കെയും. കഴിക്കുന്ന പാത്രത്തിന്റെ വിളുമ്പിൽ കണ്ടില്ലേ അവരെ. കഴുകിയുണക്കി മടക്കിയെടുത്ത വസ്ത്രങ്ങൾക്കിടയിലും അവർ കയറിപ്പറ്റിയിരിക്കുന്നു. അവർക്കു ലക്ഷ്യങ്ങളുണ്ട്. വേർപെടുത്താൻ അവർക്കറിയാം നിങ്ങളെക്കാൾ നന്നായി പലതിനെയും മണ്ണിൽ…

യാത്ര

എൽ. തോമസ്‌കുട്ടി

അടുത്തിരുന്ന യാത്രക്കാരൻ ഉടനടി മരിച്ചു വീഴുമെന്ന- റിഞ്ഞിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറുക. തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും, അല്പം കൂടി സ്നേഹവും കാരുണ്യവും സഹാനുഭൂതിയും കാട്ടാമായിരുന്നു. പതിവ് യാത്രയായിരുന്നു. തിക്കിത്തിരക്കി കയറിപ്പറ്റിയ സീറ്റിൽ അടുത്തിരിക്കുന്നവനെ ശ്രദ്ധിക്കേണ്ട കാര്യമില്ല. സ്വന്തം ചൂടിൽ പൊരുന്നിരിക്കുമ്പോൾ ആർക്കാണതിന് നേരം! എങ്കിലും പൊടുന്നനെയുള്ള അയാളുടെ വീഴ്ചയിൽ…

പച്ചയെ കറുപ്പിയ്ക്കുകയല്ല വേനൽ

ഡോ: ഇ. എം. സുരജ

ക്ഷീണിച്ച വേനലിരിയ്ക്കുന്നു, വഴിവക്കിൽ: കൂടയിലേറെപ്പഴങ്ങൾ നിറച്ചുകൊണ്ടും വിറ്റുപോകാത്തതിതെന്തെന്നൊരാധിയാൽ വിങ്ങും മുഖം കനപ്പിച്ചുകൊണ്ടും കാലത്തേ തീയൂതിപ്പാറ്റിയ വെയിലിന്റെ അലകളിൽച്ചിലതിനെത്താലോലിച്ചും ദാഹിച്ച വെള്ളമിറക്കാതതൊക്കെയാ പൂവിനും വേരിനും പങ്കുവെച്ചും പൊട്ടിത്തെറിയ്ക്കാനിരിക്കുന്ന വാക്കിൽ നിന്നർത്ഥത്തെയൂരിപ്പറത്തി വിട്ടും: ക്ഷീണിച്ച വേനലിരിയ്ക്കും വഴിവക്കിൽ, കാണുമോ, നീയതെന്നുള്ളു ചുട്ടും! Mobile: 9446153629

കാവലാൾ

കളത്തറ ഗോപൻ

ഇപ്പോഴും സുഹൃത്തായ ഒരു സുഹൃത്തുണ്ടായിരുന്നു പാർട്ടി സ്നേഹം മൂത്ത് വീട്ടിൽ കയറാത്ത കാലത്തിൽ. അന്നൊക്കെ ഇരുപാർട്ടികൾ തമ്മിൽ മിക്കവാറും സംഘർഷത്തിലാവും. ദേശീയതയെ ചൊല്ലിയോ അന്താരാഷ്ട്രീയ കാര്യങ്ങളിൽ തർക്കിച്ചോ ആയിരുന്നില്ല. ഇ.എം.എസ്സോ മറ്റോ ആയിരുന്നില്ലെങ്കിലും എന്നെ രക്ഷിക്കാൻ അവനെ പാർട്ടി ചുമതലയേൽപ്പിച്ചു. അവൻ വന്നു കത്തിയുമായി. വീട്ടിൽ ചിലരുടെ മുഖം…

69

വിമീഷ് മണിയൂർ

മോശം മോശം ആറും ഒമ്പതും എന്താണ് ചെയത്കാണിക്കുന്നത്? അക്കങ്ങൾക്കും വേണ്ടേ ഇത്തിരി സദാചാരം. വിശന്ന് വിശന്ന് പരസ്പരം തിന്ന് ജീവിക്കുന്ന രണ്ട് മനുഷ്യർ. തലയും തലയും തിരിച്ചുവെച്ച് ഒട്ടിച്ച രണ്ട് വീണകൾ. തുറന്ന് കണ്ടിട്ടില്ലാത്ത ശവക്കുഴികളിലേക്ക് വാ പിളർന്ന് നോക്കുന്ന രണ്ട് കുറുക്കൻമാർ. പിറന്ന് വീണ വഴികളിലേക്ക് അവധിക്ക്…