പായലേ വിട, പൂപ്പലേ വിട

എം.വി. ഷാജി

(എം.കെ. ഹരികുമാറിന്റെ ഫംഗസുകൾ എന്ന കഥ ചിത്രപ്പെടാത്ത ഉത്തര-ഉത്തരാധുനിക ചുവരുകളിൽ സ്മൃതിനാശം വന്നുപോയ കാലത്തെ വായിക്കുന്നു). തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ സമരം വിപ്ലവകരമായ രൂപം കൈക്കൊള്ളുമ്പോൾ, തൊഴിലാളികൾ ബൂർഷ്വാസിയുടെ സർവ്വാധിപത്യത്തിനു പകരം സ്വന്തം സർവ്വാധിപത്യം സ്ഥാപിക്കുമ്പോൾ, അവർ അടിസ്ഥാന തത്ത്വങ്ങളെ വ്യഭിചരിക്കുകയെന്ന ഭയങ്കര അപരാധമാണു ചെയ്യുന്നത്. കാരണം, ആയുധം…

ചാന്തു മുത്തു പറഞ്ഞു: “അണ്ണോ സ്ലാം”

കെ.ബി. പ്രസന്നകുമാർ

വെളിച്ചത്തേക്കാൾ ഇരുളിലേക്കാണ് ഖസാക്കിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്. വിസ്‌തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രിയിലൂടെ, കാറ്റ് പിടിച്ച കരിമ്പനച്ചുവടുകളിലൂടെ, മിന്നി മിന്നിക്കടന്നു പോകുന്ന ഈരച്ചൂട്ടുകൾ നൽകുന്ന, വ്യഥിത സന്ദേശങ്ങൾ ഖസാക്കിന്റെ വായനയിലെമ്പാടുമുണ്ട്. ഖസാക്ക് ആകമാനം ഇരുൾ ലോകമാണോ? ഇരുള്, പാപം, രോഗം, ഇല്ലായ്മ, വ്യർത്ഥത... ഖസാക്കിന്റെ ആകാശം എപ്പോഴും കാർമേഘഭരിതമാണോ? വിശാലമായ…

ടി.കെ. ശങ്കരനാരായണന്റെ ‘ശവുണ്ഡി’; ഒരു പുനർവായന

ജയശീലൻ പി.ആർ.

കൊറോണ ഭീതിയിൽ എല്ലാം ഒഴിഞ്ഞ് ശൂന്യവും നിശബ്ദവുമായ അഗ്രഹാരത്തിലെ വീട്ടിലിരുന്നുകൊണ്ട് ടി കെ ശങ്കരനാരായണൻ എന്ന എഴുത്തുകാരന്റെ ശവുണ്ഡി എന്ന നോവൽ വായിക്കുന്നത് തികച്ചും വേദനാജനകമായ അനുഭവമാകുന്നു. ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ ആയി മാത്രമല്ല ചിലതിനെ ചരിത്രത്തിന്റെ അനീതികൾ ആയി തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു മാനത്തിലേക്ക് അവതരണത്തിലേക്ക്ഈ…

വഴി മാറി നടക്കുന്ന കവിതകൾ

ഫാ. ബോബി ജോസ് കട്ടിക്കാട്

ലോകം നമ്മുടെ തെരുവിനേക്കാൾ ചെറുതാണ്. അതുകൊണ്ടുതന്നെ നമുക്ക് പലതിനേയും അഭിമുഖീകരിക്കേണ്ടതായി വരുന്നു. മനുഷ്യനെ, മൃഗങ്ങളെ, ദൈവത്തെ കാണേണ്ടി വരും. ഈ വാഴ്‌വിലെ ആരുടെയും ഒരു പ്രശ്‌നം ഏതെങ്കിലുമൊരു ഘട്ടത്തിൽ ദൈവത്തെ അഭിമുഖീകരിക്കേണ്ടിവരിക എന്നുള്ളതുതന്നെയാണ്. അതിനുള്ള ഓർമപ്പെടുത്തൽ ചുറ്റിലും നടക്കുന്നുണ്ട്. പുലരിയിൽ കരിമുണ്ടൊക്കെയുടുത്ത് മനുഷ്യൻ നഗ്നപാദരായി തെരുവിൽ നടന്നുപോകുന്നുണ്ട്. കടകളിൽ…

കറുത്ത പാലായി കുറുകുന്ന കവിത

ഡോ: ഇ. എം. സുരജ

ഏറെക്കാഴ്ചകൾ കണ്ടു കണ്ണുമങ്ങിത്തുടങ്ങിയ ചില മനുഷ്യർ, വാതിലിനു പകരം ചുമരിലൂടെ അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ, നേർവഴിയെ മാത്രം നടന്നു ശീലിച്ച ലോകം ഈർഷ്യയോടെ തിരുത്തും, അവിടെ വാതിലില്ല. പക്ഷെ, അവർക്ക് മുന്നിലുള്ള ചുമരും വാതിലുകളും ഭേദമില്ലാതായിക്കഴിഞ്ഞുവല്ലോ! അവരിൽച്ചിലർ, ഞെട്ടറ്റുവീണ പൂവിനെപ്പറ്റി, ഭ്രാന്തിൻ നിലാവോലും മസ്തകമുയർത്തുന്ന ആനയെപ്പറ്റിയൊക്കെ എഴുതിയിട്ടുണ്ട്. അവരുടെ…

വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം

ജയശീലൻ പി.ആർ.

ഏതെല്ലാം രീതിയിലുള്ള വാദഗതികൾ മുന്നോട്ടു വച്ചാലും വായനയും എഴുത്തും അതിന്റെ ആദ്യഘട്ടത്തിൽ വൈയക്തികവും ആത്മനിഷ്ഠവുമായ അനുഭവങ്ങൾ തന്നെയാണ്. പിന്നീട് അതിലേയ്ക്ക് സാമൂഹികാർത്ഥങ്ങളും ചരിത്രപരമായ തുടർച്ചകളും രാഷ്ട്രീയവും വന്നു ചേരുന്നുണ്ടാവാം. മലയാളത്തിൽ ഈ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണത മറ്റൊന്നാണ്. വളരെ ബോധപൂർവം എഴുത്തിനെ സമീപിക്കുകയും, അത് ഏതു രീതിയിലാണ് വായനക്കാരെ…

സ്വാതന്ത്ര്യവും മാതൃത്വവും

നസീർ ഹുസൈൻ

ഡി.എസ്.സി പ്രൈസ് നേടിയ അനുരാധ റോയ് രചിച്ച ഓൾ ദ ലിവ്‌സ് വി നെവർ ലിവ്ഡ് എന്ന പുതിയ നോവലിനെക്കുറിച്ച് ''ഇംഗ്ലീഷുകാരനോടൊപ്പം ഓടിപ്പോയ അമ്മയുടെ പുത്രൻ എന്നാണ് കുട്ടിക്കാലത്ത് ഞാൻ അറിയപ്പെട്ടിരുന്നത്. അയാൾ വാസ്തവത്തിൽ ജർമനായിരുന്നു. പക്ഷെ ഞങ്ങളുടേതു പോലുള്ള ചെറിയ പട്ടണങ്ങളിൽ എല്ലാ വിദേശികളും ഇംഗ്ലീഷുകാർ എന്നാണ്…

ഇ.ഐ.എസ്. തിലകന്റെ കവിതകൾ

ഡോ. പി. ഹരികുമാർ

മലയാള കവിതയ്ക്ക്, മുംബൈ മലയാളിയുടെ സവിശേഷ സംഭാവനയാണ് ഇ.ഐ.എസ്. തിലകൻ. അദ്ദേഹത്തിന്റെതന്നെ കവിതയിൽ സൂചിപ്പിക്കുന്നതുപോലെ; ഒരു 'ചുവന്ന മുത്ത്'. ചുവപ്പിന്റെ രാഷ്ട്രീയ വീക്ഷണവും, മുത്തിന്റെ വ്യക്തിവൈശിഷ്ട്യവും ഒത്തിണങ്ങിയ ഒരു കവി. 1959 തൊട്ട് ഇന്നുവരെയുള്ള അറുപതിലേറെ വർഷങ്ങൾ നീണ്ട മുംബൈ ജീവിതത്തിനിടയിൽ, മലയാളികളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ…