ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

രാജേഷ് കെ എരുമേലി

ദൃശ്യം, ഭാഷ, വേഷം, മനുഷ്യർ എന്നിവയുടെ നടപ്പുശീലങ്ങളോട് കലഹിക്കുകയോ അവയെ തള്ളിമാറ്റുകയോ ചെയ്യുന്നുണ്ട് ഇന്ന് മലയാള സിനിമ. വരേണ്യമായ വള്ളുവനാടൻ ഭാഷയിൽനിന്ന് അതത് ദേശത്തെ മനുഷ്യരുടെ വർത്ത മാനങ്ങൾ സിനിമയുടെ ഭാഗമായിക്കഴി ഞ്ഞു. ഇതോടെ ഭാഷയിലെ വരേണ്യതയും തകർക്കപ്പെട്ടു. സവർണ ഹിന്ദു ബോധ്യങ്ങളിൽനിന്ന് ഇതര മനുഷ്യരി ലേക്കും ക്യാമറകൾ ചലിച്ചു…

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

രാജേഷ് കെ എരുമേലി

തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ മുഖാമുഖം ചേർത്തുനിർത്തി ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (2016) അവസാനിച്ചത്. സിനിമയുടെ ഭാഷയ് ക്ക് ഒന്നും അന്യമല്ലെ ങ്കിലും എന്തു കൊണ്ടാണ് കാഴ്ചയെയും ആവി ഷ്‌കാരത്തെയും ഭരണകൂടം ഇത്രമാത്രം ഭയപ്പെടുന്നത് എന്ന ചോദ്യമാണ് ഈ മേളയിൽ പ്രസക്തമായത്. ദേശീ യത, ഫാസിസം, രതി,…

ഉമ്രാവോ ജാൻ: ഒരു നർത്തകിയുടെ സ്വത്വസംഘർഷങ്ങൾ

ഡോ: പ്രീയ നായർ

1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന ആദ്യചിത്രവുമായെത്തുന്നത്. 1981ൽ വന്ന ഉമ്രാവോ ജാൻ ആണ് മുസാഫർ അലിയുടെ ഏറ്റവും പ്രശസ്തമായ ചിത്രം. ഇന്ത്യൻ സിനിമ വിഭിന്നങ്ങളായ…

എട്ടു സ്ത്രീകൾ ജീവിതം പറയുന്നു

പി. കെ. സുരേന്ദ്രൻ

Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ സംവിധായികമാരുമായി അഭിമുഖം എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ ജീവിക്കുന്നവർ. ഇവർ ജീവിതം പറയുകയാണ്. റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറും ചേർന്ന് സംവിധാനം ചെയ്ത 75 മിനിറ്റ് ദൈർ ഘ്യമുള്ള, Scattered Windows, Connected Doors (2013) എന്ന ഡോക്യുമെന്ററിയെക്കുറിച്ചാണ് ഞാൻ…

കർഷക ആത്മഹത്യ സിനിമയിൽ പിറവിയെടുക്കുമ്പോൾ…

എൻ. ശ്രീജിത്ത്

വിദർഭയിൽ കടക്കെണി മൂലം കർ ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ചില ബോളിവുഡ് ചി ത്രങ്ങളും കർഷക ആത്മഹത്യ വിഷയം അവരുടെ ചേരുവകൾ ചേ ർത്ത് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. അതിജീവന പ്രശ്‌നങ്ങൾ, വെള്ളപ്പൊ ക്കം മൂലം കൃഷി നശിച്ച കർഷക വേദനകൾ, വരൾച്ച, പണം…

കോർട്ട്: മറാഠി സിനിമയുടെ പുതിയ മുഖം

എൻ. ശ്രീജിത്ത്

മറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ് ചൈതന്യ തമാനെയുടെ കോർട്ട് എന്ന ചിത്രം വരച്ചുകാട്ടുന്നത്. ജീവി തത്തോട് അടുത്തുനിൽക്കുന്ന സിനി മയാണ് കോർട്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ജീർണ ഇടങ്ങളെ ആഴത്തിൽ സമീപിച്ച ചിത്രം. പാർശ്വവത്കൃത സമൂഹത്തെ കൃത്യമായ രാഷ്ട്രീയത്തോടെ സമീപിച്ച ചിത്രവുമാണ്. മുംബൈയിലെ ഒരു കീഴ്‌ക്കോ ട തിയാണ്…

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

ഡോ: പ്രീയ നായർ

ഭ്രമാത്മകവും അതിഭൗതികവും വിസ്മയകരവുമായ ആവിഷ്‌കരണ ശൈലിയിലൂടെയാണ് പക്കീസയുടെ കഥ അമ്രോഹി അവതരിപ്പിച്ചത്. ഭാവനയുടെ ബ്രഹദാകാശങ്ങളെയാണ് തന്റെ എല്ലാ ചിത്രങ്ങളിലും അമ്രോഹി സങ്കല്പി ച്ചിട്ടുള്ളത്. കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും ആവിഷ്‌കരണവുമെല്ലാം ഭ്രമകല്പനകളുടെയും അമാനുഷികതയുടെയും ഉദാത്ത നിലയെ പ്രാപിച്ചിരുന്നു. യഥാതഥമായ പാത്രസങ്കല്പനമോ കഥാസന്ദർഭങ്ങളോ സംഭാഷണമോ ഗാനമോ ഒന്നും അമ്രോഹിയുടെ ചിത്രത്തിലു ണ്ടായിരുന്നില്ല.…

മീ സിന്ധുതായി സപ്കൽ: കാലം നൽകിയ സിനിമ

ശ്രീജിത്ത് എൻ

കാലം നൽകിയ ശ്രദ്ധേയമായ സിനിമയാണ് മീ സിന്ധുതായ് സപ്കൽ. സമൂഹത്തിലെ അശരണർക്കു വേണ്ടി ജീവിതം ഉഴി ഞ്ഞുവച്ച് ജീവിക്കുന്ന മഹനീയമായ മഹാരാഷ്ട്രീയൻ വനിതയെ പ്പറ്റിയുള്ള ജീവചരിത്രസിനിമകൂടിയാണ് മീ സിന്ധുതായ് സപ്കൽ. മറാത്തിയിൽ പുറത്തിറങ്ങിയ 'മീ വൻവാസി' എന്ന പുസ്തകത്തെ ആധാരമാക്കി മലയാളിയായ ആനന്ദ് മഹാദേവനും സഞ്ജയ് പവാറും ചേർന്ന്…