ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഡോ. മോത്തി വർക്കി

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില'. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ നിലയ്ക്കാത്ത നോവിന്റെ അടയാളപ്പെടുത്തലിലൂടെ മനുഷ്യാനുഭവങ്ങൾ ഏകതാനമല്ലെന്ന് നോവൽ വാദിക്കുന്നു. മനുഷ്യജീവിതങ്ങൾ അറബിക്കടലുപോലെ വിസ്തൃതവും സങ്കീർണവുമാണ്. ഇതിഹാസങ്ങൾ അറബിക്കടലിന്റെ മാറിൽ കിടക്കുന്ന വെള്ളിയാങ്കല്ലുപോലെയാണ്. അറബിക്കടലിനുള്ളിലാണ് വെള്ളിയാങ്കല്ലിന്റെ സ്ഥാനം. മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളുടെയും അസ്തിത്വപ്രതിസന്ധികളുടെയും തെറ്റിക്കൂടാത്ത…

ദേശമംഗലം രാമകൃഷ്ണൻ: ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല

ഡോ. ആശാ നജീബ്

വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്‌കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പിടിക്കുന്ന മുറിവേറ്റ സങ്കടങ്ങളെയും വികാരങ്ങളെയും അക്ഷരങ്ങളിൽ സന്നിവേശിപ്പിച്ച് കണ്ണീരും രക്തവും പുരണ്ട ഓർമകളുടെ തൂവലുകൾക്ക് നനവാർന്ന പച്ചിലയിൽ ആഴമാർന്ന കവിതകൾ തീർക്കുന്നു. കാവ്യാനുഭവത്തിന്റെ…

അധ്യാപക ഓർമകളുമായി കെ.സ്. റെജിയുടെ ‘മുയൽ ഒരു മാംസഭോജിയാണ്’

പ്രവാസിയായ മലയാളി അധ്യാപകന്‍ കെ.എസ് റജി രചിച്ച 'മുയല്‍ ഒരു മാംസ ഭോജിയാണ്' എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ വൈസ് പ്രിന്‍സിപ്പാളും കാര്‍ട്ടൂണിസ്റ്റുമായ പ്രൊഫ: വി.സി ജോണ്‍ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി നിര്‍വ്വഹിച്ചു. ഒമാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ്…

ബലിയും പുനർജനിയും: പി. രാമന്റെ കവിതയിലെ കഥാർസിസ്

ഡോ. ഇ.എം. സുരജ

പി. രാമന്റെ പുതിയ കവിതാസമാഹാരത്തിന്റെ പേര്, 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' എന്നാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്നാലോചിച്ച് ചുഴിഞ്ഞിറങ്ങുമ്പോഴാണ് ഉറക്കം നഷ്ടപ്പെട്ട ഒരു മനുഷ്യൻ രാമന്റെ കവിതയിലുണ്ട് എന്നു കാണുക. ഉറങ്ങാൻ കഴിയാതെയിരിക്കുകയോ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയോ ചെയ്യുന്ന ഒരാൾ. ഉറങ്ങണം എന്ന് നിർബന്ധമുള്ളതുകൊണ്ട് ഉറങ്ങാതിരുന്ന രാത്രികളെ…

നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

ഫൈസൽ ബാവ

(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം) മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് നടത്തി യ ഈ പ്രയാണം ജീവിതം കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു, അതുകൊണ്ടുതന്നെ ഇവരെ എല്ലാം സ്വദേശ സമ്പദ് വ്യവസ്ഥയുടെ അഭയാർത്ഥികൾ…

കിന്റു: ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ

ഫസൽ റഹ്മാൻ

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu. ആഫ്രിക്കൻ നോവലിനെ കുറിച്ചുള്ള യൂറോപ്പ്യൻ വാർപ്പു സങ്കൽപ്പങ്ങളെ നിഷേധിക്കുന്ന ഇതിഹാസമാനമുള്ള കൃതി, മറ്റൊരു ആഫ്രിക്കൻ നോവൽ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നു.) [caption id="attachment_53063" align="alignleft"…

പനയാൽ കഥകൾ: മൺവിളക്കുകൾ ജ്വലിക്കുേമ്പാൾ…

ഡോ: മിനി പ്രസാദ്

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക മതവിഭാഗക്കാർ മാത്രം സംസാരിക്കുന്ന ഭാഷകൾ പോലും ഉണ്ട് എന്ന അത്ഭുതം. തെയ്യങ്ങളുടെയും കളിയാട്ടങ്ങളുടെയും നാടായതിനാൽ ആ സംസ്‌കാരവും പൈതൃകവും നാടിന്റെ ജീവസ്സുറ്റ അവസ്ഥയാണ്. ഇതിനൊക്കെയൊപ്പം ചൂഷണത്തിനും…

ബംഗാളി കലാപം: ഭയം ഭക്ഷിക്കുന്നവർ!

ഡോ. മോത്തി വർക്കി

ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ 'ബംഗാളി കലാപം' (2019). അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തുന്ന ഭാഗ്യാനേ്വഷണ യാത്രകളാണ് മനുഷ്യന്റെ കൂടുമാറ്റം. ജീവന ഇടങ്ങൾ വാസയോഗ്യമല്ലാതാകുമ്പോൾ കൂടു മാറുന്നത് പ്രകൃതിയിൽ സാധാരണമാണ്. ഇത് ജീവന്റെ പ്രമാണവും പ്രതിരോധവുമാണ്. ദാരിദ്ര്യവും കലാപവും മതപീഡനങ്ങളും പ്രകൃതിദുരന്തവും മനുഷ്യ…