ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

മണർകാട് മാത്യു

കേരളത്തിലെ ആയിരക്കണക്കിനു വീടുകളിലെ അടുപ്പുകളിൽ തീ പുകയുന്നത് ഗൾഫ്‌രാജ്യങ്ങളിൽനിന്നെത്തുന്ന റിയാലും ദിനാലും ദിറവുമൊക്കെ കൊണ്ടാണ്. നമ്മൾ കയറ്റി അയയ്ക്കുന്ന കുരുമുളകളും ഏലവും തേയിലയും കടൽവിഭവങ്ങളുമൊക്കെ കൊണ്ടുവരുന്ന തുകയേക്കാൾ ഒരുപക്ഷേ അധികമാകും കേരള ത്തിൽ നിന്നു കയറിപ്പോകുന്ന ശരീരവും തലച്ചോറും ഗൾഫിൽ നിന്നും മറ്റും നമ്മുടെ നാടിനു സമ്പാദിച്ചുതരുന്നത്. മെച്ചപ്പെട്ട…