ആണവബോധമില്ലാത്ത രസതന്ത്രകാമുകി

എസ്.എ. ഷുജാദ്

''ഞങ്ങൾ ആണവനിലയത്തിൽ പോയിമടങ്ങവെ കയ്യിൽ ഒരു ലഘുലേഖയുമുണ്ടായിന്നു. നാട്ടിലെത്തുമ്പോൾ അവിടെയെല്ലാം വൈദ്യുതി നിലച്ചിരിക്കുന്നു. വന്നുടനെ കൊച്ചാപ്പ കിടക്കുന്ന മുറിയിലേക്കോടി. അകത്തേയ്ക്കു വലിച്ചെടുത്ത ആ അവസാന ശ്വാസത്തിന്റെ നീളം അളക്കാനാവാതെ വിശറിയുമായി അരി കിൽ നിന്നത് ഞാൻ തന്നെയാണ്. പിന്നെ നിശ്ശബ്ദമായി ഗോളാകൃതിയിൽ പുറത്തേയ്ക്ക് ഉരുണ്ടിറങ്ങിയ നിശ്വാസ വേവലാതികൾ ക്കിടയിൽ…

അപ്രൈസൽ

റിഷി വർഗീസ്

വൈകുന്നേരം കുഞ്ഞാവ ചില സഹപ്രവർത്തകരോടൊപ്പം ഓഫീസിനു പുറകുവശത്തുള്ള ഇടുങ്ങിയ നിരത്തിലെ ചായക്ക ടയ്ക്ക് മുമ്പിൽ. ചായ, സിഗരറ്റ്, സമോസ ഒക്കെയുണ്ട് പലരുടെയും കയ്യിൽ. പല കൂട്ടമായി നിന്ന് തോരാത്ത സംസാരം. ഓഫീ സിൽ ആകെ ഉള്ളതിൽ പകുതി പേരും വെളിയിലാണെന്നു തോന്നുന്നു. ചിലർ വിളർക്കെ ചിരിക്കുന്നു. മറ്റു ചിലർ…

ഗണിതകല്പിതം

ജോണി വർക്കി

ഒളിവിൽ നിന്ന് പ്രണവിനെ നിരിക്ഷിക്കുമ്പോൾ കിട്ടുന്നതായി രുന്നു രേണുകയ്ക്ക് ദാമ്പത്യം നൽകിയ ആനന്ദം. സ്വകാര്യതയിൽ തിമിർക്കുന്ന മൃഗഭാവങ്ങൾ കണ്ട്, ചപലതകളിൽ അധമത്വം ആരോപിച്ച് ഏറെനേരം നിൽക്കുമവൾ. ഒളിവിൽ നിന്നു മാത്രമവൾ പ്രണവിനെ കണ്ടു. നേരിട്ട് നിൽക്കുമ്പോഴൊക്കെ മറ്റുള്ള തെല്ലാം നോക്കിക്കാണും രേണുക. അകലെയുള്ളതും അപ്രധാനവുമായ പലതും - ഇവിടെങ്ങും…

രണ്ടാമത്തെ പോത്ത്

രാകേഷ് നാഥ്

''ജീവിതമേ...... മരണവേദന നീ എന്നേ തന്നു കഴിഞ്ഞിരിക്കു ന്നു'' ഇംഗ്മൻ ബർഗ്മാൻ (നിലവിളികളും മർമ്മരങ്ങളും) കനം കുറഞ്ഞ വഴിയായിരുന്നു. ഒരു പക്ഷേ അതൊരു രസകരമെന്നേ പറയേണ്ടൂ. ആ വഴി ഒരു രസം എനിക്കു തരുന്നു. മരണരസം. അതെങ്ങനെയാണ് നുകരേണ്ടതെന്ന് കഥാകൃത്തായ എന്റെ സംശയം. അതിപ്പോൾ ഇങ്ങനെ നീണ്ടുപോകുന്നതുകൊണ്ട് വലിയ…

അശിവസന്യാസം

തിലോത്തമ മജുൻദാർ

അതെ, അച്ഛൻ അവനോട് നഗ്നനാകണമെന്ന് പറഞ്ഞതും അവൻ ഞെട്ടി ഒരു മുളങ്കോലുപോലെ നിന്നു. അവൻ തരുണനാണ്, അമ്മ ഭുവി എന്നു വിളിക്കുന്നു, അച്ഛൻ ഭവനെന്നും. യഥാർത്ഥ പേര് ഭുവൻ. വേണമെങ്കിൽ അവനെ ഒരു കർഷകന്റെ മകനെന്നും പറയാം. ഒരു സന്യാസിയുടെ മകനെന്നും പറയാം. അതെ, ശരിയാണ്, കേൾക്കുമ്പോൾ കുറച്ചൊരു…

നഷ്ടപ്പെട്ടതെന്തോ

റീനി മമ്പലം

കപ്പൽ തുറമുഖം വിട്ടപ്പോൾ താര ഡെക്കിൽ നിന്നു. എല്ലിസ് ഐലണ്ട് കണ്ണുകളിൽ നിന്ന് അകന്നു പോവുന്നു. വർഷങ്ങൾക്കു മുമ്പ് കുടിയേറ്റക്കാർ വന്നിറങ്ങിയതിന്റെ ഓർമകളിലേക്ക് ദീപം തെളിച്ച് പ്രൗഢഗംഭീരമായി നിൽക്കുന്ന സ്റ്റാച്യു ഓഫ് ലിബേർട്ടി. നേരിയ ഇരുട്ടിലൂടെ സൂക്ഷിച്ച് നോക്കിയാൽ അവിടെ വന്നിറങ്ങുന്ന കുടിയേറ്റക്കാരെ കാണാമെന്ന് അവൾക്ക് തോന്നി. തുറമുഖത്ത്…

ഒച്ച്

അനൂപ് കെ. വി

''നമ്മുടെ സവർണ ശരീരങ്ങൾക്ക് പൊതുവേ ഒരു പ്രശ്‌നമുണ്ട്. ഒരു പ്രായം കഴിഞ്ഞാ മസിലൊക്കെ തൂങ്ങി ശരീരം മൊത്തം കൊഴകൊഴാന്നാവും...'' മേശപ്പുറത്ത് ഊരി വച്ചിരുന്ന കണ്ണട എടുത്തണിയാനുള്ള സാവകാശമെടുത്ത ശേഷം അയാൾ പൂരിപ്പിച്ചു, ''അതാ ഞാൻ പറഞ്ഞത്, മാഡത്തിനെ കണ്ടപ്പോൾ നമ്മുടെ ആളാണെന്നു തോന്നിയതേയില്ലെന്ന്...'' സുകന്യ ഇന്നലെയാണ് അയാളെ ആദ്യം…

ശലഭമഴ

കണക്കൂർ സുരേഷ്‌കുമാർ

''നിങ്ങളെപ്പോലൊരാളെ മുമ്പിവിടെക്കണ്ട ഓർമ എനി ക്കൊണ്ട്. അയാളും അന്നെന്നോടൊപ്പം ഈ മല കയറാൻ ഒണ്ടാരുന്നു. ഇതുപോലെ മുതുകിൽ ഒരു വലിയ യാത്രാസഞ്ചീം ചുമന്ന് തണുത്തുമരവിച്ച വഴീടെ വഴുക്കലിലൂടെ അയാൾ മുഴുവൻ മലേം കയറി. പിന്നെ കാറ്റ് മൂളിപ്പാഞ്ഞുവരുന്ന ആ ഇടനാഴിയില്ലേ? അവിടെ വച്ച് അയാൾ താഴേക്ക് കൊഴിഞ്ഞുവീണു''. ഗുരുദാസ്…