അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ ആകാശം

ഡോ. മിനി പ്രസാദ്

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നട
ക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം
അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ
കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട് വീടിന് പുറത്തു കിടന്നുറങ്ങുന്ന
പൂച്ചയെ അകത്തേക്ക് ക്ഷണിക്കാനും കാക്കയോട്
പരിചയം ഭാവിക്കാനും ശ്രമിക്കുമ്പോൾ അവ കാണിക്കുന്ന
ഭയവും അപരിചിതത്വവും ശ്രദ്ധാർഹമാണ്. മനുഷ്യന്റെ പുരോഗതിയുടെ
മുന്നോട്ടുള്ള പോക്കിൽ വന്നുപോയ അതീവ ഗുരുതരമായ
അപരിചിതത്വമാണ് ഇത് വെളിപ്പെടുത്തുന്നത്.

ചരിത്രം എന്ന സംജ്ഞയ്ക്കു കീഴിൽ നാം അറിഞ്ഞതും
പരിചയിച്ചതും രാജാക്കന്മാരുടെ
വീരാപദാനകഥകളാണ്. അവർ
നേടിയ യുദ്ധവിജയങ്ങൾ, പണി കഴി
പ്പിച്ച കോട്ടകളുടെയും കൊത്തളങ്ങളുടെയും
വർണനകൾ. അങ്ങനെ പറഞ്ഞുപോവുന്ന
ചരിത്രങ്ങളിൽ സാമാന്യ ജന
ങ്ങൾ തന്നെ അപ്രസക്തരാണ്. അവർ
വളരെ സംതൃപ്തരായിട്ടാണ് കഴിഞ്ഞിരുന്നത്
എന്ന ഒഴുക്കൻമട്ടിലുള്ള ഒരു വാച
കത്തിൽ ആ വിവരണം അവസാനി
ക്കും. ആ കാലഘട്ടത്തിലെ മറ്റു ജീവജാലങ്ങളുടെ
പരാമർശമോ വിവരണമോ
അവരും ചേർന്ന് നിർമിച്ചതാണ് ഈ ചരി
ത്രമെന്നോ ഒന്നും ആരും ഓർക്കാറില്ല.
ഭൂമിയിൽ ജീവനുണ്ടായ കാലം മുതൽ
ഇത്തരം പരസ്പരബന്ധിതമായൊരു
ജീവിതമായിരുന്നു മനുഷ്യനും ഇതര
ചരാചരങ്ങളും തമ്മിൽ നിലനിന്നിരുന്നത്.
അവരോട് ചേർന്ന് നിലനിൽക്കുന്നതിനാലാണ്
മനുഷ്യനും നിലനിൽക്കുന്നത്
എന്ന് ആധുനിക കാലഘട്ടത്തിൽ
മനുഷ്യകുലം വിസ്മരിച്ചു. മനുഷ്യച
രിത്രം പ്രമേയമായൊരു പുസ്തകം വായി
ച്ചുകൊണ്ടിരിക്കേ ‘ഇതര ചരാചരങ്ങ
ളുടെ ചരിത്രപുസ്തകം’ എന്നു പേരായ
ഒരെതിർപുസ്തകം മനസ്സിന്റെ മറുപുറത്ത്
പ്രത്യക്ഷപ്പെട്ട് വായനയെ തടസ്സപ്പെടു
ത്തിയ ഒരനുഭവത്തിൽ നിന്ന് അത്തരം
ഒരന്വേഷണത്തിലേക്ക് നടന്നുപോയതി
നെപ്പറ്റി എഴുതിയത് അയ്മനം ജോണാണ്.
അയ്മനം ജോണിന്റെ കഥാലോകം
മുഴുവനും സസ്യജന്തുജാലങ്ങൾക്ക് അർ
ഹമായ സ്ഥാനം നൽകി അവതരിപ്പിച്ച്
നമ്മുടെ പ്രമാണിക ചരിത്രഗ്രന്ഥങ്ങളെ
തള്ളിക്കളയുന്നു.

‘ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം’
മനുഷ്യൻ ഭൂമിയുടെ ഭരണാധികാരി
ആവും മുൻപും അതിനുശേഷവും എന്ന
രണ്ടു ഭാഗങ്ങളായി ആണ് എഴുതപ്പെട്ടി
രിക്കുന്നത്. ആദ്യകാലത്ത് ഭൂമിയിൽ
ജീവൻ ഏറ്റവും ഉല്ലാസപ്രദമായിരുന്നു
എന്നും ഭൂമിയിലെ കാലൊച്ചകൾ നൃത്ത
ച്ചുവടുകൾക്ക് സദൃശ്യമായിരുന്നുവെന്നും പച്ചിക്കരച്ചിലുകൾ ആ നൃത്ത
ത്തിനുള്ള സംഗീതമായിരുന്നുവെന്നും
പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. വിളഞ്ഞുകിടക്കുന്ന വയലിലേക്ക് ഒരു വെട്ടുകിളിക്കൂട്ടം
വന്നിറങ്ങിയതുപോലെയാണ് മനുഷ്യൻ ഭൂമിയിലേക്ക് വന്നുകയറിയത്
എന്നു പറയുന്ന പുസ്തകം മനുഷ്യൻ
തന്റെ കണ്ടുപിടിത്തങ്ങളായ രാസവസ്തുക്കൾ
കൊണ്ട് കൊന്നൊടുക്കുന്ന പ്രാണികളുടെയും കൃമികീടങ്ങളുടെയും
എണ്ണം ചൂണ്ടിക്കാണിച്ചുകൊണ്ട് വായന
ക്കാരനെ ലജ്ജിപ്പിക്കുന്നു. പൂച്ചയ്ക്കും ആ
ടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറി
യിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കി
പ്പണിതതോടെ അവറ്റകളെയെല്ലാം
അയിത്തം കല്പിച്ച് അകലത്തിൽ നിർ
ത്തിയിരിക്കുന്നത് അയാളിൽ കുറ്റ
ബോധം ഉണർത്തുന്നു. അതുകൊണ്ട്
വീടിന് പുറത്തു കിടന്നുറങ്ങുന്ന പൂച്ചയെ
അകത്തേക്ക് ക്ഷണിക്കാനും കാക്ക
യോട് പരിചയം ഭാവിക്കാനും ശ്രമിക്കുമ്പോൾ
അവ കാണിക്കുന്ന ഭയവും അപരിചിതത്വവും
ശ്രദ്ധാർഹമാണ്. മനുഷ്യന്റെ പുരോഗതിയുടെ മുന്നോട്ടുള്ള
പോക്കിൽ വന്നുപോയ അതീവ ഗുരുതരമായ
അപരിചിതത്വമാണ് ഇത് വെളി
പ്പെടുത്തുന്നത്.

സഹജീവനം നഷ്ടമായ സമൂഹം

പുരോഗതിയെന്നാൽ വമ്പൻ കെട്ടിട
ങ്ങളോ ജീവിതസൗകര്യങ്ങളോ ഒക്കെ
യാണെന്ന് ധരിച്ചുപോയ ഒരു സമൂഹ
ത്തിന്റെ ആത്മപ്രകാശനമാണ് മനുഷ്യ
നിർമിത ചരിത്രം എന്ന വലിയ ഉൾക്കാഴ്
ചയിലേക്ക് ഈ കഥ നമ്മെ നടത്തി
ക്കൊണ്ടുപോകുന്നു. ഇതേ ആശയത്തെ
യാണ് കഥാകൃത്ത് ‘അന്തിക്രിസ്തുവിനു
മുൻപ്’ എന്ന കഥയിലും അവതരിപ്പിക്കുന്നത്.
സിംഹവാലൻ കുരങ്ങ് മനുഷ്യൻ
തന്റെ വംശത്തെ വംശനാശത്തിൽ
നിന്ന് രക്ഷിക്കാനാണല്ലോ ശ്രമിക്കുന്നത്
എന്നോർക്കുന്നത്. ഇത്തരം ചിന്തകളെയാണ്
ചരിത്രത്തിന്റെ തകിടംമറിച്ചിലുകൾ
എന്ന് ആദ്യം സൂചി പ്പി ച്ച ത്.
സൈലന്റ് വാലിയെ സംരക്ഷിക്കാനാവശ്യപ്പെട്ട്
നടത്തിയ സമരത്തെ പരിഹസി
ച്ചവർ കുരങ്ങിനെ സംരക്ഷിക്കുന്നതിനേ
ക്കാളേറെ നമുക്കാവശ്യം വൈദ്യുതി
യാണ് എന്ന് അലമുറയിട്ടുകൊണ്ടിരു
ന്നു. വികസനവാദികൾക്ക് ഒട്ടും മനസ്സി
ലായതേയില്ല കുരങ്ങിനെ സംരക്ഷിക്കുന്നതിലൂടെ
ആ നിത്യഹരിത വനപ്ര
ദേശം സംരക്ഷിക്കുകയാണെന്നും അങ്ങ
നെ മനുഷ്യരാശിയെത്തന്നെ സംരക്ഷി
ക്കുകയാണെന്നും.

ഈ ഭൂമുഖത്ത് മനുഷ്യനോടൊ
പ്പമോ അതിലേക്കാളേറെയോ ഇതര
ജീവികൾ ജീവിതവും ജൈവതാളവും
ആസ്വദിക്കുകയും അതിനോട് ചേർന്നുപോവുകയും
ചെയ്യുന്നതായി അയ്മനം
ജോണിന്റെ കഥാലോകം നമ്മെ ഓർമപ്പെടുത്തുന്നു.
ഇണ ചേരുന്ന രണ്ട് പാറ്റകളെ
ദൈവം ഇരുകരങ്ങളാൽ താളം
പിടിക്കുന്ന രണ്ട് സംഗീതോപകരണങ്ങ
ളായി കാണാൻ അദ്ദേഹത്തിനാവു
ന്നതും ഈ സമ്യക്കായ വീക്ഷണം കാരണമാണ്.
‘നിയാണ്ടർ താഴ്‌വരയിൽ’, ജാഗരൂകരായിരുന്ന
ജീവജാലങ്ങളുടെ
വലിയ കൂട്ടുകെട്ടിനെപ്പറ്റി പറയുന്നുണ്ട്.
അന്ന് ”മനുഷ്യന് മനുഷ്യൻ മാത്രമായിരുന്നില്ല
കൂട്ടുകെട്ട്. നാനാതരം മൃഗങ്ങളും
പക്ഷികളും എപ്പോഴും കൂട്ടിനുണ്ടായിരുന്നു.
കാറ്റിനെയും മഴകളെയും മഞ്ഞുവീഴ്
ചയെയും മാത്രമല്ല, ജലപ്രളയങ്ങ
ളെയും ഭൂചലനങ്ങളെയും വരെ മുൻകൂട്ടി
അറി യിച്ചി രുന്നു പക്ഷിക്കൂ ട്ടുകാ ർ.
വലിയ പക്ഷികളുടെ വരവ് ഓരിയിട്ട്
അറിയിച്ചിരുന്ന കുറുനരികൾ. കുറുനരി
ക്കൂട്ടങ്ങളുടെ വരവറിയിക്കുന്ന ചെന്നാ
യ്ക്കൾ, ചെന്നായ്ക്കളെപ്പറ്റി മുന്നറിവു
നൽകുന്ന നായ്ക്കൾ… അങ്ങനെ വേണ്ട
മുൻകരുതലുകളെടുത്തിട്ട് ജീവജാലങ്ങ
ളുടെ ഓരോ കൂട്ടത്തെയും തടസ്സമേതുമി
ല്ല ാതെ താന്താങ്ങളുടെ വഴ ിക്കു
പോവാൻ അനുവദിക്കുന്ന ഒരു ജൈവ
വ്യവസ്ഥ നിയാണ്ടർ താഴ്‌വരയിലുണ്ടായിരുന്നു”.

എന്നാൽ ഇന്ന് മനുഷ്യൻ
സഹജീവികളുമായുള്ള ഉടമ്പടി തെറ്റിച്ചതിനുശേഷം
മെട്രോ നഗരജീവിതത്തി
ലെ തുടർച്ചയായുള്ള ബോംബ് സ്‌ഫോ
ടനങ്ങളിൽ ഭയവും മനംമടുപ്പും ഏറുമ്പോൾ
കഥാഖ്യാതാവ് തിരിച്ചറിയുന്ന
ഒരു കാര്യം സഹജീവിസ്‌നേഹത്തിന്റെ
യോ നീതിബോധത്തിന്റെയോ ഒരു
കണികപോലും മെട്രോ നഗരത്തിലെ
മനുഷ്യസമൂഹങ്ങൾക്കിടയിൽ ഇല്ല
എന്നതാണ്. എന്നോടു ചേർന്നു നട
ക്കുന്ന ഏതു മനുഷ്യന്റെ പക്കലും ഉഗ്ര
സ്‌ഫോടകശേഷിയുള്ള ഒരു ബോംബുണ്ടാവാം
എന്ന ഭീതി തന്റെ മനസ്സിൽ നിറയുന്നതായും
പറയുന്നുണ്ട്. ഭൂമിയിൽ
മനുഷ്യനു മാത്രമായി ഒരു വാഴ്‌വ് അസാദ്ധ്യമാണെന്ന
ഒരു ഓർമപ്പെടുത്തൽ
മാത്രമല്ല ഇത്. അതിനുമപ്പുറത്ത്
ഇത്തരം ചരാചരങ്ങളും സഹജീവികളാണെന്ന
വിശ്വാസം നിലനിർത്തിക്കൊണ്ടുള്ള
ഒരു ജീവിതം മാത്രമേ വളരെ
സജീവമായിരിക്കുകയുള്ളൂ എന്ന വ്യംഗ്യ
സൂചന കൂടി ഇതിലുണ്ട്.

നമ്മൾ എങ്ങോട്ടാണ് പോവുന്നത്?
വികസനത്തിന്റെയും പുരോഗതിയു
ടെയും വലിയ ലോകത്തേക്ക് നടന്നുപോവുകയാണ്
എന്നാവാം സകലരും
ഭരണകർത്താക്കൾ, മാധ്യമങ്ങൾ,
സാമാന്യമായി പൊതുസമൂഹം എന്നി
ങ്ങനെ എല്ലാ വരും നിരന്തരമായി
നമ്മോട് പറയുന്നത്. പക്ഷേ നമുക്കായി
ആരോ ഒരുക്കുന്നുണ്ടെന്ന് നാം സ്വപ്നം
കാണുന്ന ആ നവലോകം അത് വളരെ
ഊഷരമായിരിക്കില്ലേ എന്ന ആശങ്ക
ഈ എഴുത്തുകാരനുണ്ട്. ‘

‘ഇലകളും നീറുകളും ജോനലെറുമ്പുകളും ഓന്തുകളും
അക്ഷരങ്ങളും ഒന്നുമില്ലാത്ത നവലോക
മരുഭൂമിയാണ് ആ ചെന്നെത്തുന്നിടം”
എന്നാണ് അയ്മനം ജോൺ പറയുന്നത്
(മരുഭൂമിയിലേക്ക് പോവുന്ന
പാത). ഇത്തരം ഒരു മരുഭൂമി സൃഷ്ടിച്ചത്
ഉയരത്തിൽ നിന്ന് ഉയരത്തിലേക്കുള്ള
പറന്നുപൊങ്ങലാണ് പുരോഗതി എന്ന
വ്യർത്ഥമായ ചിന്ത ഉള്ളിൽ പേറി നട
ക്കുന്ന നമ്മൾ തന്നെയാണ്. അവിടെ
ഓരോ മരത്തിനോടും ചേർന്ന് അനേകം
ഓർമകൾ സൂക്ഷിക്കുന്ന ഒരമ്മ വളരെ
പഴയ ആളായിരിക്കും. ‘മഴക്കാല നിലാവ്’
എന്ന കഥ യിലെ ഈ അമ്മ
തന്നെയാ ണ് അബോധാവസ്ഥയിലും
ഓരോ മരം വീഴുന്ന അവ്യക്തമായ ശബ്ദത്തെയും
ഏറ്റുവാങ്ങുകയും ഞരങ്ങു
കയും ചെയ്യുന്നത്.

ഏട്ടത്തിയെപ്പോലെ സജീവ
സാന്നിദ്ധ്യമുള്ള കഥാപാത്രം
വല്യപ്പച്ചനാണ്. ‘ഡാർവിൻ
എന്ന മകനോട്’ ഭൂമി വരച്ചുതീരാത്ത
ചിത്രമാണെന്നും ഭൂമിയുടെ വലിപ്പം അറിയണമെങ്കിൽ
കടലിൽ നിന്നു ചുറ്റും നോക്കണം എന്നും വല്യപ്പ
ച്ചൻ പറഞ്ഞുകൊടുക്കുന്നു.
അവനെ കാട് കാണിക്കാനായി
കൊണ്ടുപോവുന്നു. ‘ഓറിയോണി’ലും ആകാശത്തെ
കാണിച്ച് കൊച്ചുമകന്റെ
ഭാവന വളർത്താൻ
ശ്രമിക്കുന്ന വല്യപ്പച്ചനെ
കാണാം. ‘വീട് നദീതടം ചില
ഓർമക്കുറിപ്പുകളി’ൽ
ഞാനൊരു നിർഭാഗ്യവാനാണ്
എന്നു പറയുന്ന ഒരു വല്യപ്പ
ച്ചനുണ്ട്. പക്ഷേ അദ്ദേഹ
ത്തിനും കഥകൾക്കു
പഞ്ഞമില്ല.

ആറ്റിറമ്പ് എന്ന സ്ഥലം

കിളിമരം, നാലുമണിപ്പൂക്കൾ, മുല്ലവള്ളികൾ
എന്നിവ നിറഞ്ഞുനിൽക്കുന്ന
ജോണിന്റെ കഥാലോകത്തെ മിക്ക വീടുകളും
ആറ്റിറമ്പ് എന്നൊരു സ്ഥലത്തെ
പശ്ചാത്തലമാക്കുന്നു. ”മദ്ധ്യതിരുവി
താംകൂറിൽ ഒരു ഗ്രാമമുണ്ട്, ആറ്റിറമ്പ്.
അന്തിവെയിലിൽ തൊട്ടാലുടൻ മുഖം
ചുവക്കുന്ന കുന്നുകൾ. പച്ചവയലുകളി
ലൂടെ നീല തോടുകൾ. തോട്ടിറമ്പിൽ
ഉപ്പൻ പക്ഷികൾ ഉപ്പിടുന്ന കൈതക്കാടുകൾ.
സർപ്പക്കാടുകളിലെ കൂമൻകരച്ചി
ലുകൾക്ക് ചെവിയോർത്ത് കിടക്കുന്ന
രാത്രികളിൽ നാട്ടുവിശേഷങ്ങൾ പറ
ഞ്ഞുനീങ്ങുന്ന കെട്ടുവള്ളങ്ങൾ. കൃഷി
പാ നെയ്ത്ത്, ആട് കോഴി വളർത്തൽ,
ക്ഷേത്രദർശനം, കുരിശു വരയ്ക്കൽ
എന്നി വ യി ലേ ർ പ്പെട്ട ജനങ്ങൾ ‘ ‘.
ഇതാണ് ആ സ്ഥലം. ഒരുകാലത്ത് കേരളത്തിലെ
എല്ലാ ഗ്രാമങ്ങളും ഇങ്ങനെതന്നെ
ആയിരുന്നുതാനും. ‘പൂവൻകോഴിയും
പുഴുക്കളും’, ‘വെ യി ലത്ത്
പെയ്യുന്ന മഴ’, ‘ഇന്ത്യാചരിത്രത്തിൽ
നാണിപ്പരണിക്കുള്ള സ്ഥാനം’, ‘വീട്
നദീതടം ചില ഓർമക്കുറിപ്പുകൾ’, ‘നാളത്തെ
പൊന്മാൻ’ എന്നിങ്ങനെ പല
കഥകളിലും ആറ്റിറമ്പ് പശ്ചാത്തലമാവുന്നുണ്ട്.
അത്തരം നന്മ നിറഞ്ഞ നാട്ടി
ൻപുറങ്ങളുടെ വളർച്ചയും പരിണാമ
ങ്ങളും കൂടി പറയുന്നയിടത്താണ് കേവല
ഗൃഹാതുരതയിൽ നിന്ന് ഈ കഥകൾ
വ്യതിചലിക്കുന്നത്. മുനിസിപ്പൽ സൈറനൊത്ത്
സമയം ക്രമീകരിച്ചിരുന്ന ആറ്റി
റമ്പുകാർക്ക് ഇപ്പോൾ അത് ശ്രദ്ധിക്കാൻ
പോലും സമയമില്ലാതെയായിരിക്കുന്നു.
ബാബേലിലെ ഭാഷ പോലെ ആറ്റിറമ്പുകാരുടെ
സമയം കലക്കപ്പെട്ടുകഴിഞ്ഞിരി
ക്കുന്നു. ഒൂവൻകോഴിയും പുഴുക്കളും
എന്ന കഥയിൽ ജോൺ ആ വ്യതിയാന
ങ്ങൾ കാണിച്ചുതരുന്നു.
നമ്മുടെ ഗ്രാമങ്ങളും ഗ്രാമീണ ഉല്പന്ന
ങ്ങളും കോർപറേറ്റ് അജണ്ടയുടെ ഭാഗമായി
കവർച്ച ചെയ്യപ്പെടുന്നുണ്ട്. കർഷകരെ
കൂടുതൽ ദാരിദ്ര്യത്തിലേക്ക് വലി
ച്ചിഴയ്ക്കാൻ മാത്രം ഉതകുന്ന ഈ കൊള്ളയടിക്കൽ
തീർച്ചയായും ഇടനിലക്കാ
രുടെ ഒത്താശയോടെ നിറവേറുന്ന ഒരു
മനോഹരാവസ്ഥയാണ്. കൃഷിയിട
ത്തിൽ നിന്ന് നേരിട്ട് ശേഖ രിക്കും
എന്നൊക്കെയുള്ള ചില സുന്ദര വാഗ്ദാ
നങ്ങൾ കർഷകരെ പ്രലോഭിപ്പിക്കാനുണ്ടാവും
എന്നുമാത്രം. അത്തരം ഒരു
കൈയടക്കലിനെയാണ് നാം ഇന്നത്തെ
പൊന്മാൻ എന്ന കഥയിലൂടെ അയ്മനം
ഏറ്റവും വ്യംഗ്യഭംഗ്യാ അവതരിപ്പിക്കുന്നത്.

പൊന്മാനുകളുടെ നാടായ ആറ്റിറമ്പിൽ
നിറയെ മത്സ്യങ്ങളെ തിന്ന് ഉല്ലാസഭരിതരായി
ജീവിച്ചിരുന്ന പൊന്മാനുകൾക്കിടയിലേക്ക്
പരദേശികളായ മീൻ
പി ടിത്തക്കാർ കട ന്നു വ രി കയും
മീനെല്ലാം തൂത്തിവാരിക്കൊണ്ടുപോവുകയും
ചെയ്യുന്നു. അതോടെ പൊന്മാനുകൾ
പട്ടിണിയിലാവുന്നു. പിറ്റേദിവസം
പരദേശികളായ മീൻപിടിത്തക്കാരിൽ
നിന്ന് വാങ്ങിയ മീനുമായി സ്ഥിരം മീൻക
ച്ചവടക്കാരൻ എത്തുമ്പോൾ തദ്ദേശവാസി
കൾ സന്തോ ഷ ത്തോടെ അത്
വാങ്ങുന്നു. നമ്മുടെ സ്വന്തമായ വിഭവം
മറ്റൊരുവൻ കൈക്കലാക്കി അത് നമു
ക്കുതന്നെ ഇടനിലക്കാരനിലൂടെ വിൽ
ക്കുക എന്ന തന്ത്രം. ഇപ്പോൾ ഇത്തരം
ഒരു തന്ത്രത്തിന്റെ ഭാഗമാണ് നാം. ഈ
കഥയിൽ ജോൺ ഒരു പടി കൂടെ കടന്ന്
മീൻ വാങ്ങി വരുന്ന ഒരാളിൽ നിന്ന് ഒരു
പത്തു രൂപ നോട്ട് റാഞ്ചിക്കൊണ്ട് മീൻ
കാരന്റെ പിന്നാലെ പറക്കുന്ന പൊന്മാനിനെ
അവതരിപ്പിച്ച ് പണം കൊടു
ത്താൽ കിട്ടാത്തത് എന്തുണ്ട് എന്ന
പുതിയ മനുഷ്യ രുടെ ചോദ്യത്തെ,
അതിന്റെ അർത്ഥശൂന്യതയെ പരിഹസി
ക്കുന്നു. നമ്മുടെ സ്വന്തമായി ഒന്നുമില്ല
എന്ന അവസ്ഥ. നമ്മുടേതായതിലും
അവകാശമില്ലാത്ത, പക്ഷേ അതൊരി
ക്കലും മനസ്സിലാവാത്ത ഒരു സമൂഹമായി
നാം മാറിയിരിക്കുന്നു.

സഹജാവസ്ഥകൾ നഷ്ടപ്പെട്ട ഇതേ സമൂഹത്തെ
യാണ് ‘മുയൽമാനസം’ എന്ന കഥയി
ലൂടെ അതിമനോഹരമായി പറഞ്ഞുവ
ച്ചതും. ഒരു കാട്ടുമുയലിന്റെ ആത്മഗതമാണത്.
ഒരുതരത്തിലും ഇണക്കാനാ
വാതെ പോയ കാട്ടുമുയലിനെ ഇണക്കി
യെടുക്കാനായി കൊണ്ടുവന്ന കാട്ടുമുയലുകൾ
അവരുടെ ‘നാടകം’ കഴിഞ്ഞ് ലഭ്യ
മായ ഭക്ഷണം കഴിച്ച് സംതൃപ്തരായി ഉറ
ങ്ങുമ്പോൾ തന്റെ മെരുക്കമില്ലായ്മയെപ്പറ്റി
കാട്ടുമുയൽ ഇങ്ങനെ പറയുന്നു:
”സായിപ്പിന്റെ ബംഗ്ലാവിൽ താമസി
ക്കുന്ന മാനേജർക്കോ തോട്ടത്തിന്റെ തടവുകാരനായ
തോട്ടക്കാരനോ കാട്ടുമുയലിന്റെ
സ്വാതന്ത്ര്യബോധം എന്തെന്നറി
യില്ല. അതി രി ല്ലാത്ത ചാടി യോ ട്ട
ത്തിന്റെ ആനന്ദമാണ് ഏതു മുയലി
ന്റെയും ജീവിതാനുഭവത്തിന്റെ കാതൽ.
അതിരറിയാതിരിക്കാനാണ് ഭൂമിക്ക്
ഗോളാകൃതി നൽകിയതെന്നുപോലും
ഞങ്ങൾ വിശ്വസിക്കുന്നു. തീറ്റയും
തലോടലും ഒരല്പം വ്യായാമവും കഴിഞ്ഞ്
തൃപ്തരായി ഉറങ്ങുന്ന നാട്ടുമുയലുകളോട്
എനിക്ക് സഹതാപമേയുള്ളൂ”. ഈ
തീറ്റയും തലോടലും ഏറ്റുവാങ്ങുന്നത്
മെരുങ്ങിക്കഴിഞ്ഞ നമ്മളാണ്. മതിൽ
ക്കെ ട്ടി നു ള്ളിൽ ലഭി ക്കു ന്ന താണ്
സ്വാതന്ത്ര്യം എന്നു വിശ്വസിച്ച നമ്മൾ
ഇതൊന്നും ഓർത്ത് വ്യാകുലപ്പെടേണ്ടതില്ല
എന്നും കഥാകൃത്ത് പറയുന്നു.
കാരണം ‘ജീവിതകഥകൾ കരയ്‌ക്കെത്തി
ച്ചിരുന്ന കെട്ടുവള്ളങ്ങൾ അവയുടെ ദീർ
ഘയാത്രകൾ അവസാനിപ്പിച്ച് ടൂറിസ്റ്റ്
റിസോർട്ടിലെ കെട്ടുകാഴ്ചകളാവുകയും
കഥകളെയെല്ലാം മെഗാസീരിയലുകൾ
എന്ന പെരുമ്പാമ്പുകൾ വിഴുങ്ങിക്കൊണ്ടിരിക്കുകയും
ചെയ്യുന്ന കാലം’ (വെള്ളത്തിലാശാൻ എന്ന കഥ) – അത്തരം
ഒരു കാലത്ത് ഇതി ൽ ക്കൂ ടു തൽ
എന്താണ് പ്രതീക്ഷിക്കേണ്ടത്?
ആറ്റിറമ്പ് ദേശകഥകളിൽ സൗമ്യ
മായ സ്‌നേഹം നിറഞ്ഞ ഒരു സാന്നിദ്ധ്യം
സൂസന്നയേട്ടത്തിയാണ്. പല കഥക
ളിൽ സൂസന്നയേട്ടത്തിൽ കടന്നുവരുന്നുണ്ടെങ്കിലും
സജീവമായ സാന്നിദ്ധ്യമാവുന്നത്
‘വീട് നദീതടം ചില ഓർമക്കുറിപ്പുകൾ’
എന്ന കഥയിലാണ്. ബാല്യകാലത്ത്
കുസൃതികളും തമാശകളുമായി
നടക്കുമ്പോഴും പ്രപഞ്ചത്തിലെ കാണാ
ക്കാ ഴ് ച ക ളി ലേക്ക് അനു ജ ന്മാരെ
അവൾ നടത്തിക്കൊണ്ടുപോവുന്നു.

കതകടയ്ക്കുന്നതിന്റെ ശബ്ദത്തിനു
പോലും അവൾക്കവളുടെ ഭാഷ്യങ്ങൾ
ഉണ്ടായിരുന്നു. അനുജന്മാരെ അടി
കൊള്ളാതെ സൂക്ഷിച്ച ് വെളിച്ചം
എത്തിച്ച് അവിചാരിത നിമിഷങ്ങളിൽ
പൊട്ടിക്കരഞ്ഞിരുന്നവൾ. കന്യാമഠ
ത്തിൽ ചേരാനായി അവൾ പോയ
തോടെ വീടിന്റെ ഭംഗിയും ഇല്ലാതെ
യായി എന്ന് അനുജൻ തിരിച്ചറിയുന്നുണ്ട്.
ഇപ്പോൾ പഴയ വീട് പൊളിച്ചുകളയുന്നതോടെ
ഏട്ടത്തിയുടെ ഓർമകളും
ഇല്ലാതെയാവും എന്ന് അവൻ നൊന്തുപൊള്ളുന്നു.

ഏട്ടത്തിയെപ്പോലെ സജീവ സാന്നി
ദ്ധ്യമുള്ള കഥാപാത്രം വല്യപ്പച്ചനാണ്.
‘ഡാർവിൻ എന്ന മകനോട്’ ഭൂമി വരച്ചുതീരാത്ത
ചിത്രമാണെന്നും ഭൂമിയുടെ
വലിപ്പം അറിയണമെങ്കിൽ കടലിൽ
നിന്നു ചുറ്റും നോക്കണം എന്നും വല്യപ്പ
ച്ചൻ പറഞ്ഞുകൊടുക്കുന്നു. അവനെ
കാട് കാണിക്കാനായി കൊണ്ടുപോ
വുന്നു. ‘ഓറിയോണി’ലും ആകാശത്തെ
കാണിച്ച് കൊച്ചുമകന്റെ ഭാവന വളർ
ത്താൻ ശ്രമി ക്കുന്ന വല്യ പ്പ ച്ചനെ
കാണാം. ‘വീട് നദീതടം ചില ഓർമക്കുറി
പ്പുകളി’ൽ ഞാനൊരു നിർഭാഗ്യവാ
നാണ് എന്നു പറയുന്ന ഒരു വല്യപ്പച്ചനുണ്ട്.
പക്ഷേ അദ്ദേഹത്തിനും കഥക
ൾക്കു പഞ്ഞമില്ല.

നമ്മുടെ വീടുകൾ ബഹുനില മാളികകളാവുകയും
മതിൽക്കെട്ടിനുള്ളിൽ
സുരക്ഷിതമാവുകയും ചെയ്തിട്ടുണ്ടാ
വാം. പക്ഷേ സ്‌നേഹം നിറഞ്ഞ വല്യപ്പച്ചന്മാരും
കരുണയുടെയും അലിവിന്റെയും
ആൾരൂപങ്ങളുമൊക്കെ അവിടെനിന്നും
പോയിരിക്കുന്നു. ജീവജാലങ്ങളും സസ്യ
ജാലങ്ങളും നഷ്ടപ്പെട്ട വളരെ ഊഷരമായ
ജീവിതങ്ങളായി സ്വന്തമായൊരു
സമയസങ്കല്പം പോലും ഇല്ലാതെ കൂട്ടിനുള്ളിലെ
സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം
എന്ന് തെറ്റിദ്ധരിച്ച് അതിൽ അഭിരമിച്ച്
അങ്ങനെ കഴിഞ്ഞുപോവുന്നു. അത്തരം
ഒരു അലസജീവിതത്തിലേക്കാണ് ദൃശ്യ
പരിധിക്കപ്പുറത്തെ ആകാശത്തെ ഓർമപ്പെടുത്തി
ഈ കഥകൾ വായനക്കാർക്ക്
നേരെ അതിനിശിതമായി വിരൽചൂണ്ടു
ന്നത്.