ശക്തമായ ജാതി വിരുദ്ധ ശബ്ദങ്ങൾക്കും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സംഗീത പാരമ്പര്യത്തിനും പേരുകേട്ട എട്ട് ഷാഹിറുകളിലേക്കാണ് ലേഖിക ശ്രദ്ധ ആകർഷിക്കുന്നത്.
ദൗർഭാഗ്യകരമെന്നു പറയട്ടെ രണ്ട് കാരണങ്ങളാൽ മറാത്ത്വാഡ പ്രദേശം വർഷം തോറും വാർത്തകളിൽ നിൽക്കാറുണ്ട്; വരൾച്ചയും വെള്ളപ്പൊക്കവും. ഈ വർഷം അത് വെള്ളപ്പൊക്കമായിരുന്നു. സാധാരണ വരൾച്ച നേരിടുന്ന മഹാരാഷ്ട്രിയൻ ഭൂപ്രകൃതിയിലെ നാല് പ്രധാന ജില്ലകളിൽ മൺസൂൺ മാസങ്ങളുടെ പിൻവാങ്ങൽ സമയത്ത് അമിതമായ മഴ കാരണം വമ്പിച്ച വിളനാശം നേരിട്ടു. കാർഷിക പ്രതിസന്ധി വാർത്താമാധ്യമങ്ങളുടെ പേജുകൾ കവർന്നെടുത്ത സമയത്ത് മറ്റൊരു പ്രധാന വിവരണമാണ് എന്നെ ആകർഷിച്ചത്. മറാത്ത്വാഡയിൽ നിന്നുള്ള വ്യത്യസ്തമായ ഒരു ശബ്ദം. ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ദി ആർട്സ് (ഐഎഫ്എ; IFA) മറാത്ത്വാഡയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പണ്ഡിതനും എഴുത്തുകാരനും പൂനെ നിവാസിയുമായ കേശവ് വാഗ്മരെയുടെ (Keshav Wagmare) ഒരു പ്രഭാഷണം സംഘടിപ്പിച്ച വാർത്ത. ജനങ്ങളിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ഉപകരണമായി തങ്ങളുടെ സംഗീത പാരമ്പര്യത്തെ പരിപോഷിപ്പിച്ച മറാത്ത്വാഡയിലെ എട്ട് ഷാഹിർമാരെ (കവികൾ) കുറിച്ചാണ് അന്ന് വാഗ്മരെ സംസാരിച്ചത്.
ഛത്രപതി ശിവാജി മഹാരാജിന്റെ കാലം മുതൽ മറാത്തി ധാർമ്മികതയിൽ ആശ്ലേഷിച്ച ഫർസി ഷാഹിരിയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിന് ഐഎഫ്എ ഗ്രാന്റ് ലഭിക്കുന്നതിന് വളരെ മുൻപ്, അതായത് 2017 മുതൽ, വാഗ്മരെ ഈ കവികളുമായി നിരന്തര സമ്പർക്കത്തിലായിരുന്നു. സമകാലിക മറാത്ത്വാഡയിൽ എട്ട് ഷാഹിർമാരുടെ സംഭാവനയെക്കുറിച്ച്. എട്ട് ഗാനരചയിതാക്കളുമായി അദ്ദേഹം അഭിമുഖം നടത്താൻ തുടങ്ങിയപ്പോൾ, കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രോട്ടോക്കോളുകൾ അദ്ദേഹത്തിന്റെ ജോലിയെ വല്ലാതെ തടസ്സപ്പെടുത്തി. എങ്കിലും, ഒരു വീഡിയോ ആർക്കൈവിനായി അവരുടെ വാക്യങ്ങൾ ഇടയ്ക്കിടെ കൂട്ടിച്ചേർക്കുന്നത് അദ്ദേഹം തുടർന്നു. അതിന്റെ ഫലമായുള്ള എട്ട് ഷാഹിറുകളെക്കുറിച്ചുള്ള ഒരു പുസ്തകം ഈ വര്ഷം പുറത്തിറങ്ങുന്നുണ്ട്. എന്നാൽ, എട്ട് ശബ്ദങ്ങളുടെ വീഡിയോ ഡോക്യുമെന്റേഷൻ – ഒരു ഷാഹിർ, ആത്മാറാം സാൽവെ ഇന്ന് ജീവിച്ചിരിപ്പില്ല – ആ പ്രവൃത്തി കൂടുതൽ ദുഷ്ക്കരമാണെന്നു തെളിയിക്കുന്നു.
നിർഭാഗ്യവശാൽ, മഹാമാരിക്ക് ശേഷമുള്ള ലോകത്ത് ഷാഹിർമാർക്ക് വളരെ കുറച്ച് തത്സമയ പ്രകടനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ അവരുടെ കച്ചേരികൾ പിടിക്കാൻ അപൂർവമായി മാത്രമേ സാധിക്കുന്നുള്ളൂ.നിരവധി ലൈറ്റ്ഫെസ്റ്റുകളും രാഷ്ട്രീയ മേളകളും അംബേദ്കർ ജലസുകളും ആഘോഷമാക്കി മാറ്റിയവരാണ് ഈ കവികൾ, എന്നാൽ കഴിഞ്ഞുപോയ ആ മഹത്തായ മുഹൂർത്തങ്ങളിൽ ഭൂരിഭാഗവും ആരും ആർക്കൈവ് ചെയ്തിട്ടില്ല.
ഒരു ഘട്ടത്തിൽ, ബാബാസാഹേബ് അംബേദ്കർ ഷാഹിർ ഭീംറാവു കാര്ഡാക്ക് (Bhimrao Kardak) ആകർഷിക്കുന്ന ജനക്കൂട്ടത്തെ പുകഴ്ത്തി പറഞ്ഞു:”എന്റെ 10 പൊതുയോഗങ്ങൾ ഭീംറാവു കർദാക്കിന്റെ ഒരു ജൽസയ്ക്ക് തുല്യമാണ്!” ഒരു ഓൺലൈൻ ഫിലിം ആർക്കൈവിൽ കർദാക്കിന്റെയോ മറ്റ് മഹാരഥന്മാരുടെയോ പ്രസംഗശേഷിയും കലയും സംരക്ഷിക്കപ്പെടുന്നില്ല എന്നത് മറ്റൊരു കഥയാണ്.
“ഈ കലാകാരന്മാർക്ക് അതിശക്തമായ സൃഷ്ടികളുണ്ട്, പക്ഷേ അതിന്റെ വ്യാപ്തിയും വിസ്തൃതിയും അവർക്കറിയില്ല. സാമൂഹിക പ്രസ്ഥാനങ്ങളുടെ ഗീതങ്ങളായി മാറിയ പല വാക്യങ്ങളും ഈ രചയിതാക്കൾ തലയിണയ്ക്കടിയിൽ എഴുതിയ കുറിപ്പുകളാണ്,” വാഗ്മരെ പറയുന്നു.
കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഫേസിംഗ് ഹിസ്റ്ററി ആൻഡ് അവർ സെൽവ്സ് റിവിസിറ്റിംഗ് ആർക്കൈവ്സ് ആൻഡ് മ്യൂസിയം ഇൻ 21 സ്റ്റ് സെഞ്ച്വറി (Facing History and Ourselves Revisiting Archives and Museums in the 21st Century) എന്ന കോൺഫറൻസിൽ ഈ എട്ട് ശബ്ദങ്ങൾ വാഗ്മരെ സഹൃദയസമക്ഷം കൊണ്ടുവരുന്നുണ്ട്.
മറാത്ത്വാഡയിലെ ദളിത് ന്യൂനപക്ഷങ്ങളെപ്പോലുള്ള സാധാരണക്കാരുടെ വിസ്മരിക്കപ്പെട്ട ചരിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഷാഹിർമാരുടെ ശബ്ദങ്ങൾ നിർണായകമാണ്, അവ പലപ്പോഴും ഭൂരിപക്ഷ മുഖ്യധാരാ വിവരണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.
“പതിനേഴാം നൂറ്റാണ്ടിൽ സ്വരാജ്യ സങ്കൽപം ഷാഹിർമാർ ആവിഷ്കരിച്ചപ്പോഴും, ലിംഗസമത്വം പ്രചരിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് മഹാത്മാ ഫൂലെ പൊവാദസ് [മറാത്തി കവിതയുടെ ഒരു തരം] സ്വീകരിച്ചപ്പോഴും ഈ ശബ്ദങ്ങൾ ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 1920-കളിൽ, അംബേദ്കറുടെ മൗലിക ചിന്ത സിഗ്നേച്ചർ ഗാനങ്ങളുടെ രൂപത്തിൽ സഞ്ചരിച്ചതും ഇവരിലൂടെയാണ്,” വാഗ്മരെ പറയുന്നു.
മറാത്ത്വാഡയിലെ കവികളുടെ സംഘത്തിനുവേണ്ടി ശബ്ദമുയർത്തുന്ന അഭിഭാഷകനായ വാഗ്മരെ വാക്കുകളുടെ ശക്തിയെക്കുറിച്ഛ് വാചാലനായി. ലളിതമായ ദൈനംദിന ശൈലികൾ, ഒഴുക്കൻ പ്രയോഗങ്ങൾ, ശാന്തമായ അഭ്യർത്ഥനകൾ എല്ലാം എങ്ങനെ ബലഹീനരെ ശക്തന്മാരായ എതിരാളികളെ നേരിടാൻ പ്രേരിപ്പിക്കുന്നു എന്നദ്ദേഹം വിശദീകരിച്ചു.
പ്രക്ഷുബ്ധമായ കാലത്തിനെതിരെ മുന്നറിയിപ്പ് നൽകാൻ പർഭാനിയിൽ നിന്നുള്ള 50 കാരനായ ഗംഗാധർ പോൾ ഹിന്ദിയാണ് ഉപയോഗിക്കുന്നത്.: “ദേശ് കോ ബച്ചാവോ തബഹി കെ പഹിലേ
ഇതിഹാസ് നയാ ലിഖ് ദോ ഹിഫജത് കെ പഹിലേ
(ഈ രാജ്യത്തെ നശിപ്പിക്കും മുമ്പ് അതിനെ സംരക്ഷിക്കുക/ ചരിത്രങ്ങൾ തിരുത്തിയെഴുതുക, അതിന്റെ സൗധങ്ങൾ സംരക്ഷിക്കുന്നത്തിനും മുൻപ് ).”
ഗംഗാപൂരിൽ നിന്നുള്ള ഗായകനായ 41-കാരനായ മേഘാനന്ദ് ജാദവ്, സമയത്തെക്കുറിച്ചുള്ള തന്റെ അതൃപ്തി കുച്ചുകൂടി കഠിനമായ വാക്കുകളിലാണ് പ്രകടിപ്പിക്കുന്നത്.
“ഭാരത ഭരത തു കഷാച മഹാൻ രേ
തുജ്യാച് ഘാതനകരാച ഹോതോ ഇതേ അപ്മാൻ രേ
(ഹേ ഭാരത് ദ ഗ്രേറ്റ്, ഏത് വിധത്തിലാണ് നീ മഹത്തരം?
കൊള്ളാം. നിങ്ങളുടെ രാജ്യത്തിന്റെ ഭരണഘടനയുടെ നിർമ്മാതാവിനെ അപമാനിക്കുക വഴിയോ?)”
വാഗ്മറെയുടെ പഠനം ചൂണ്ടിക്കാണിക്കുന്നതുപോലെ, എട്ട് ഷാഹിർമാരിൽ ബാബാസാഹെബ് അംബേദ്കറുടെ നേതൃത്വത്തെക്കുറിച്ച് പൊതുവെ അഭിപ്രായമില്ലാത്ത ദളിത് ഉപജാതികളിൽ നിന്നുള്ള ഷാഹിർമാരും, അംബേദ്കറുടെ ജനാധിപത്യത്തിലും നിയമവാഴ്ചയിലും ഉള്ള വിശ്വസ്തതയോട് കടപ്പെട്ടിരിക്കുന്നവരാണ്. വ്യക്തിഗതമായി ചില ഷാഹിറുകൾക്കെതിരെ സവിശേഷമായ പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും, തങ്ങളുടെ കൂട്ടായ ശക്തി അംബേദ്കറിന്റെ തത്വചിന്തയിൽ ഊന്നിയുള്ളതാണെന്ന് അവർ വ്യക്തമാക്കുന്നുണ്ട്..
അഹമ്മദ്നഗറിൽ താമസിക്കുന്ന, ഔറംഗബാദിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കവി-അവതാരകൻ ദാദു സാൽവെ, 75, പ്രഖ്യാപിക്കുന്നു:
“കുനാച്യ രാഗ ലോഭാചി ന അംഹല തമ കഹി
ഖര്യസ്തവ് ആജ് പട്കർല തയാഞ്ച റോഷ് ഭീംരായ
(മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഞങ്ങൾ അത്ര ശ്രദ്ധിച്ചിട്ടില്ല
എന്നാൽ, ഭീംറാവോ, സത്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ഭരണാധികാരികളുടെ ശത്രുത ഞങ്ങൾ ഏറ്റുവാങ്ങി).
അംബേദ്കറുടെ മഹത്വത്തിനായി ഒരു മാതംഗ ജാതി ഷാഹിർ ആയ ഗംഗാധർ പോൾ പാടുന്നതിന്റെ ശ്രദ്ധേയമായ ഒരുദാഹരണം വാഗ്മരെ ഉദ്ധരിച്ചു.
പർഭാനി ജില്ലയിലെ ഒരു പോത്രാ ജ് (നാടോടി കലാകാരൻ) ന്റെ മകനായി ജനിച്ച ഗംഗാധർ പോൾ, പിതാവിന്റെ കാൽപാടുകൾ പിന്തുടരാൻ നിയുക്തനായവനായിരുന്നു. പ്രാദേശിക ദേവതയെ പ്രീതിപ്പെടുത്താൻ ഒരു ദിവസം ആചാരമനുസരിച്ചു സ്വയം ചാട്ടവാറടിക്ക് നിയുക്തനാകുമെന്നു അവനു ഏതാണ്ട് തീർച്ചയായിരുന്നു. എന്നാൽ പോളിന്റെ അമ്മ അവനെ പ്രാഥമിക വിദ്യാലയത്തിൽ എത്തിച്ചുകൊണ്ട് ആ തിരക്കഥ ആകെ മാറ്റി എഴുതി. അത് മറ്റ് ജീവിത പഠനങ്ങൾക്കുള്ള വാതിലുകൾ തുറന്നു. പോൾ ഒടുവിൽ മാനവി ഹക്ക അഭിയാൻ എന്ന സാമൂഹിക പ്രസ്ഥാനം സ്ഥാപിച്ചു, അതിലൂടെ അംബേദ്കറുടെ ഉയർന്ന ജനാധിപത്യ ആശയങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു; ഇതിൽ ശ്രദ്ധേയമായത്, സാർവത്രിക സാഹോദര്യത്തിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മഹർ-മാതംഗ് ജാതികൾക്കിടയിൽ കണ്ടുപോന്ന ഇടുങ്ങിയ ഭിന്നതകളെ അപലപിച്ചു. അംബേദ്കറിനോടും ഷാഹിർ അണ്ണാഭൗ സാത്തേയോടുമുള്ള ആദരവിൽ നിന്നാണ് അദ്ദേഹത്തിന്റെ കവിതകൾ ഉരുത്തിരിഞ്ഞത്. വാമൻദാദ കർദാക്, ഏക്നാഥ് അവ്ഹദ് തുടങ്ങിയ മുതിർന്ന ഷാഹിർമാരിൽ നിന്നുള്ള സമയോചിതമായ അഭിനന്ദനം പോളിന് പരക്കെ അംഗീകാരം നൽകി..
“തന്റെ മതംഗ ജാതിയിൽ അംബേദ്കർ വിരുദ്ധ ശബ്ദങ്ങളാൽ ചുറ്റപ്പെട്ടിട്ടും, പോൾ സങ്കുചിതമായ സിദ്ധാന്തങ്ങൾ ആവർത്തിച്ചില്ല. ഇടുങ്ങിയ സങ്കുചിത വിദ്വേഷം പുലർത്തിക്കൊണ്ട് ആഗോള ചൂഷകരോട് ജാതി വിരുദ്ധ യുദ്ധങ്ങൾ നടത്താനാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി,” വാഗ്മരെ കൂട്ടിച്ചേർക്കുന്നു. 1990-കളിൽ മറാത്ത്വാഡ സർവ്വകലാശാലയ്ക്ക് ഡോ. അംബേദ്കറുടെ പേര് നൽകിക്കൊണ്ടുള്ള സുപ്രധാനമായ നമന്തർ പ്രസ്ഥാനത്തിന്റെ കാലത്ത് പോൾ കവിതകൾ ചിന്തയുടെ ശക്തമായ ഒരു പതാകവാഹനമായി മാറി.
മിക്ക ഷാഹിർമാരുടെ പാതകളും സാമൂഹിക ആവശ്യങ്ങൾക്കായി നീണ്ട പോരാട്ടങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, സ്ത്രീ ഷാഹിർമാരുടെ ജീവിതം പ്രത്യേക പ്രതിബന്ധങ്ങൾക്കെതിരെയാണ്നിലകൊണ്ടത്. സാധാരണയായി പുരുഷന്മാർ വായിക്കുന്ന ഒരു ചെറിയ താളവാദ്യമായ ഖൻജീരിയുടെ കുറ്റമറ്റ പിടിയ്ക്ക് പേരുകേട്ട മീര ഉമാപ്പിന് അലയടിക്കുന്ന ശബ്ദമുണ്ട്. എഴുപതുകാരനായ ഉമാപ് പത്തു വയസ്സു മുതൽ പാടുന്നു – അവരുടെ അഭിനയ വൈദഗ്ധ്യവും പ്രശംസനീയമാണ്. ബീഡിലെ മാതാങ് സമൂഹത്തിൽ നിന്നുള്ള ഉമാപ്പ്, കീർത്തങ്കരന്മാരുടെ ഒരു പ്രമുഖ സമ്മേളനം അബദ്ധവശാൽ കേട്ടപ്പോൾ, ഒരു ഭാരുദ് (വിശുദ്ധ കവികൾ ഉപയോഗിക്കുന്ന കാവ്യരൂപം) പാടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സവർണ്ണ ഗായകരെ സമീപിക്കുന്നതിൽ നിന്ന് അവളുടെ പിതാവ് അവളെ തടഞ്ഞപ്പോൾ, അവൾ വേദിയിലേക്ക് കുതിച്ചു, ആത്മവിശ്വാസത്തോടെ പാടി, വിശുദ്ധ തുക്ദോജി മഹാരാജ് ഉൾപ്പെടെയുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. വാർകാരി വംശജനായ സന്യാസി വേദിയിൽ വെച്ച് തന്നെ അവൾക്ക് ഒരു ഖൻജിരി സമ്മാനിച്ചു, വര്ഷങ്ങളോളം ആ ഖൻജിരി ഉമാപ്പിന്റെ കൂടെയുണ്ടായിരുന്നു.
ഉമാപ്പിന്റെ കവിതകൾ ലിംഗനീതി ഉൾപ്പെടെ നിരവധി കാരണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിച്ചു. സ്ത്രീധനം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെയും അവർ സംസാരിക്കുന്നു. കോവിഡ് കാലത്ത് ഔറംഗബാദിലെ തന്റെ താമസസ്ഥലം ഷോർട്ട് സർക്യൂട്ട് മൂലം ചാരമായി മാറിയ സമയങ്ങളിലല്ലാതെ ഉമാപ്പ് തന്റെ പൊതു പരിപാടികൾ നിർത്തി വെച്ചില്ല. ലോക്ക്ഡൗൺ സമയത്ത് പാചകം ചെയ്യാൻ ഇന്ധനത്തിനുവേണ്ടി അവൾക്ക് അവളുടെ ട്രോഫികൾ അക്ഷരാർത്ഥത്തിൽ കത്തിക്കേണ്ടി വന്നതും ഓർക്കണം. തീർച്ചയായും, ഉമാപ്പിന്റെ ശക്തമായ ഉറച്ച ശബ്ദത്തെ പ്രതികൂല സാഹചര്യങ്ങളിലും നിശബ്ദമായിട്ടില്ല.. ഭീം ഗീത് പാടി മരിക്കണമെന്നതാണ് അവരുടെ അന്ത്യാഭിലാഷം.
65 കാരിയായ കടുബായിയുടെ നിശ്ചയദാർഢ്യവും ഇതുതന്നെയാണ്, ജൽനയിൽ നിന്നുള്ള ഈ ഷാഹിർ, 16-ാം വയസ്സിൽ വിവാഹിതനായി, താമസിയാതെ വിധവയായി, അരച്ചാൺ വയറു നിറക്കാനായ് ഭക്ഷണം തേടി വീടുതോറുമുള്ള ഭജന സേവനത്തിന്റെ ഒരു രൂപമായ ഇക്താരിയിലേക്ക് തിരിഞ്ഞു. തന്റെ മൂന്ന് കുട്ടികളുമായി ജൽനയ്ക്ക് ചുറ്റും ദാരാളം അലഞ്ഞുനടന്നു; പിന്നീട് ഔറംഗബാദിലേക്ക് താമസം മാറി, കാരണം ഭക്തിഗാനങ്ങൾ ഉപജീവനത്തിന് കാര്യമായ ഉറവിടമായിരുന്നില്ല. ക്രമേണ, അവൾ അംബേദ്കറുടെ തത്ത്വചിന്ത പാടാൻ തുടങ്ങി; അനുകമ്പയെയും സാർവത്രിക സാഹോദര്യത്തെയും കുറിച്ചുള്ള ഗാനങ്ങൾ. ഈ പരിവർത്തനത്തിൽ അവൾ അവളുടെ സ്ഥാനം കണ്ടെത്തി.
വർഷങ്ങളായി, അവളുടെ റെൻഡറിംഗിന്റെ ലാളിത്യം അവൾ നിലനിർത്തിയിട്ടുണ്ട്, ജാസ് അപ്പ് ടിവി ഷോകൾക്കും തത്സമയ മത്സരങ്ങൾക്കും വിളിക്കുമ്പോൾ പോലും അവൾ ഒഴിവാക്കാത്ത ഒരു വ്യാപാരമുദ്രയായതു മാറി.
“ഭീംഗീതുകൾ (Bheem Geeth) സ്വയം ഒരു ശക്തിയാണ്, അവ ഒരു തരത്തിലും പ്രചരിക്കേണ്ട ആവശ്യമില്ല,” ഒരു ടിവി ചാനൽ അവളുടെ നോ-ഫ്രിൽസ് ഇക്താരിയോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അവർ പ്രതികരിച്ചു.
മറാത്ത്വാഡയിലെ ഓരോ ഷാഹിറും ഒരു ജീവിതരേഖ അവതരിപ്പിക്കുന്നു, പുനരവലോകനം ചെയ്യേണ്ട ഒരു കഥയാണിത്. ഓരോ ശബ്ദത്തിനും ആരാധകരുണ്ട്. ഈ ഷാഹിറുകൾ ആർക്കൈവിലും മ്യൂസിയത്തിലും ഒരു സ്ഥാനം അർഹിക്കുന്നുവന്നതിനു സംശയമില്ല അവ സമ്പന്നമായ ജീവിത ചരിത്രങ്ങളാണ്, മറാത്ത്വാഡയ്ക്ക് മാത്രമല്ല, വിശാലമായ വൈ വിധ്യമാർന്ന ലോകത്തെ എല്ലാ പ്രേക്ഷകർക്കും.
(സുമേധ റായ്കർ-മാത്രേ മിഡ്ഡേയിലെ ഒരു കോളമിസ്റ്റാണ്. Mail id: sumedha.raikar@mid-day.com). ചിത്രങ്ങൾ/വികാസ് സൊൺഡേറ്റ്.