എന്റെ ചിത്രമെഴുത്ത്: ദേവൻ മടങ്ങർളി

ദേവൻ മടങ്ങർളി

എന്നെക്കുറിച്ച് ഞാൻതന്നെ എഴുതുമ്പോൾ എനിക്കോർമവരുന്നത് കെ.ജി.എസ്സിന്റെ ഒരു കവിതാശകലം ആണ്. ''ആരെയാണ് ഏറെ ഇഷ്ടം''/''എന്നെത്തന്നെ''/''അതുകഴിഞ്ഞാലോ?''/''കഴിയുന്നില്ലല്ലോ?''/ഇങ്ങനെ സ്വന്തം അനുഭവങ്ങളുടെ ഓർമകളുടെ ചാരത്തിൽ നിന്ന് ഞാൻ ചിത്രം വരച്ചുകൊണ്ടി രിക്കുന്നു. വേദന ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിൽ അതിൽ നിന്നും മുക്തി നേടാനുള്ള മാർഗവും നമ്മുടെ കൈവശമുണ്ട്. അതാണ് എനിക്കു ചിത്രംവര. ബാല്യകാലം…

അഹല്യ ശിലേ്പാദ്യാനം

ദേവൻ മടങ്ങർളി

തലയുയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കാണുന്ന കരിങ്കൽ ശില്പങ്ങളാണ് പാലക്കാട്ടുള്ള അഹല്യ ഫൗണ്ടേഷന്റെ നിമ്‌ന്നോന്നതങ്ങളെ താരാട്ടുന്ന ഭൂമി കയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മെ എതിരേൽക്കുന്നത്. പത്ത് ഏക്കറോളം വരുന്ന കരിങ്കൽ ശില്പ ഉദ്യാനത്തിന്റെ ആവശ്യത്തി ലേക്കുള്ളതാണ് ഈ ശില്പങ്ങളെല്ലാം. ഇതിൽ കണ്ണകിയും സാവി ത്രിയും ദ്രൗപദിയും…

പ്രതികരണങ്ങൾ സമീപനങ്ങൾ: വിഖ്യാത ചിത്രകാരനായ എ. രാമചന്ദ്രനുമായുള്ള സംഭാഷണം

ഡോ. അജയകുമാർ

?വളരെ കൃത്യമായ ഡ്രോയിംഗ് പൂർത്തീകരിച്ച ശേഷമാണ് താങ്കൾ നിറംകൊടുത്തു തുടങ്ങാറുള്ളത്. ആദ്യഘട്ടം ചെറുതായി ചെയ്യുന്ന ഡ്രോയിംഗുകൾ പിന്നീട് ക്യാൻവാസിലേക്ക് വലുതാക്കി പകർത്തും. ചിത്രം പൂർത്തീകരിച്ചു കഴിയുമ്പോൾ ഓരോ ബിംബങ്ങളുടെയും അതിർത്തികൾ (ഡമഭളമഴറല) രേഖീയമായോ അല്ലാതെയോ കൃത്യമായി നിർവചിക്കപ്പെടുന്നില്ല. ബിംബങ്ങൾക്ക് ഒരു അതിർത്തി രേഖയില്ല എന്നല്ല ഞാൻ പറഞ്ഞത്. മറിച്ച്…

മൈക്രോസ്കോപിക് കാഴ്ച/പടങ്ങൾ ലിയോണിന്റെ തട്ടകം

സാജൻ മണി

ഉണ്ണീരി മുത്തപ്പൻ ചന്തയ്ക്കു പോയി'' എന്ന് കല്ലിലെഴുതിയതും കണ്ട് മുമ്പോട്ടും പുറകോട്ടും വശങ്ങളി ലേക്കും നീങ്ങിയ കാഴ്ചക്കാരൻ, ലിയോൺ കെ.എൽ. എന്ന സമകാലിക കലാകാരന്റെ മൈക്രോസ്‌കോ പിക് കാഴ്ചകളുടെ 'തട്ടക'ത്തിലാണ് ബിനാലെ നേര ങ്ങളിൽ കയറി നടന്നത്. കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പ് ആരംഭിക്കുന്നതിന് ഏഴു മാസങ്ങൾക്കു മുമ്പ് പെപ്പർ…

ആറാം ദിവസം – ചിത്രകലയിലെ ഉല്പത്തിക്കഥ

കെ.പി. രമേഷ്

ചിത്രകലാഭിനിവേശത്താൽ ബറോഡയിലെത്തുകയും പ്രയുക്തകല പഠിക്കുവാൻ ഇടവരികയും ചെയ്ത ഒരാൾ കലാസംരക്ഷകനായി (ആർട് റെസ്റ്റോറർ) പരിണമിച്ച കഥയാണ് എം. നാരായണൻ നമ്പൂതിരിയുടേത്. പാശ്ചാത്യദൃശ്യകലയുടെ കവാടമായി അറിയപ്പെടുന്ന ബറോഡാ സ്‌കൂളിന്റെ സന്തതിയായിട്ടും, അദ്ദേഹം നിനവൂട്ടിയത് ശ്രീകൃഷ്ണപുരത്തെ സന്ധ്യകളും ഈർപ്പം നിറഞ്ഞ പ്രകൃതിയും അതിനെയെല്ലാം ചൂഴുന്ന വേദാദ്ധ്യയനമായികതയുമായിരുന്നു. ഏറെ വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹത്തിലെ…

പ്രകാശം പരത്തുന്ന ഇടവഴികള്‍

സാജൻ മണി

കേരളത്തില്‍ നിന്നു കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി സാഹിതീയഭാവുകത്വം മാത്രം കൈമുതലായുള്ള ഈ ദേശത്തുതന്നെ കലാപ്രവര്‍ത്തനം തുടരുക എന്ന വെല്ലുവിളിയും/സമരവും ഏറ്റെടുത്ത ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ് സനം സി.എന്‍. കൊച്ചി വൈപ്പിന്‍ ദ്വീപിലുള്ള ചെറായിലും പറവൂരുമായി ബാല്യകാലം. തൃപ്പുണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നിന്ന് ബിരുദ, ബിരുദാനന്തരബിരുദങ്ങള്‍ ശില്പകലയില്‍ പൂര്‍ത്തിയാക്കിയ സനം…

ആൾക്കൂട്ടത്തിനുള്ളിൽ, അടുത്ത്, അകലെ…

സാജൻ മണി

കേരളത്തിന്റെ പുതുതലമുറയിലെ ശ്രദ്ധേയയായ ചിത്രകാരി പി.എസ്. ജലജയുടെ രചനകളിലെല്ലാം ആൾക്കൂട്ടം നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ ഇവിടെ ഓരോ വ്യക്തിയിലും വ്യതി രിക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുംവിധം വ്യത്യസ്തരാണ് ആൾക്കൂട്ടത്തിലെ ഓരോരുത്തരും. ഇറ്റലിയിലെ പോലീസുകാരനും, കൊച്ചിയുടെ പോലീസുകാരനും, കൂട്ടുകാരും, ചുറ്റും കാണുന്നവരും, അനിയത്തിയും, കൂട്ടുകാരനും, കുഞ്ഞുണ്ണിമാഷും, കൃഷ്ണപിള്ളയും, നാരായണഗുരുവും, മത്സ്യവില്പനക്കാരികളും എല്ലാമടങ്ങുന്ന…

പ്രകൃതിയിൽ നിന്ന്, പ്രകൃതി വഴി പ്രകൃതയിലേക്ക്

സാജൻ മണി

''നമ്മൾ പ്രകൃതിതന്നെയാണെന്ന സത്യം നാം പലപ്പോഴും മറന്നുപോകുന്നു. 'പ്രകൃതി' നമ്മളിൽ നിന്നും വേറിട്ട ഒന്നല്ല. അതുകൊണ്ട് പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം നമുക്ക് നഷ്ടപ്പെട്ടു എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ നമുക്ക് നമ്മ ളോടുതന്നെയുള്ള ബന്ധമാണ് നഷ്ടപ്പെട്ടിരിക്കുന്നത്'' - ആൻഡി ഗോഡ്‌സ്‌വർത്തി (ലോകപ്രസസ്ത പാരിസ്ഥിതിക കലാകാരൻ) മൂന്നുമാസം നീണ്ടുനിന്ന ബിനാലെ ദിനങ്ങളിൽ…