പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം

മണിലാൽ

നേരിയ വെളിച്ചം നിറഞ്ഞ മുറിയിൽനിന്നും സിനിമ ആരംഭിക്കുന്നു. കൊതുകുവലകൊണ്ടു മൂടിയ ഒരു കട്ടിലിൽ യുവാവ് (25 വയസ്സ്) ഇരിക്കുന്നു. ടീഷർട്ട്, ബെർമൂഡ, കഴുത്തിൽ അഴിച്ചു മാറ്റാൻ മറന്ന ടൈ. കട്ടിലിനും കൊതുകുവലയ്ക്കും പുറത്ത് ടേബിളിൽ തുറന്നുവച്ച കംപ്യൂട്ടർ. കംപ്യൂട്ടറിൽ യൂടൂബിൽ നിന്നുള്ള ആബിദാ പർവീണിന്റെ ബുല്ലേഷായെപ്പറ്റിയുള്ള പാട്ട്. റോഡു…

ഇത് ആരുടെ രാഷ്ട്രമാണ്?

ജി.പി. രാമചന്ദ്രൻ

ന്യൂ ജനറേഷൻ വികൃതിക്കാരുടെയും അവരുടെ പിന്തുണക്കാരുടെയും ശബ്ദബഹളങ്ങൾ കൊണ്ട് കുമിളവത്കരണത്തിന് വിധേയമായ മലയാള സിനിമ, കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും അഭിമുഖീകരിക്കുന്ന അഞ്ച് സിനിമകളിലൂടെ അടുത്ത കാലത്ത് അതിന്റ അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചു എന്നതും കേരള/കേന്ദ്ര സർക്കാർ പുരസ്‌കാരങ്ങൾക്ക് മികച്ച തോതിൽ പരിഗണിക്കെപ്പട്ടു എന്നതും…

ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ

ശ്രീജിത്ത് എൻ

വിജയ് തെണ്ടുൽക്കറുടെ പ്രമുഖ നാടകമായ ഖാഷിറാം കോട്ട്‌വാൾ വീണ്ടും കാണുമ്പോൾ ഒരു ചരിത്രത്തെയും അത് രൂപപ്പെടു ത്തിയ സാഹചര്യത്തെയും സൂക്ഷ്മമായി എങ്ങനെയാണ് തെണ്ടു ൽക്കറിലെ നാടകകൃത്ത് പുനർവായിച്ചതെന്ന് നമുക്ക് ബോദ്ധ്യമാവും. ശക്തമായ ആക്ഷേപഹാസ്യത്തിന്റെ വഴിയിലൂടെ സഞ്ചരി ക്കുന്ന ഈ നാടകം രൂക്ഷമായ സാമൂഹ്യവിമർശനംതന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. 1972-ൽ രചന പൂർത്തിയാക്കി…

എങ്ങോ വഴിമാറിപ്പോയ സമാന്തര സിനിമ

കാട്ടൂര്‍ മുരളി

ലൂമിയർ സഹോദരന്മാർ കണ്ടുപിടിച്ച സിനിമ (ചലച്ചിത്രം) എന്ന കൗതുകം അതിന്റെ ചരിത്രപരമായ പ്രയാണത്തിനിടയിൽ എല്ലാതരം കലാരൂപങ്ങളെയും ഉൾക്കൊണ്ട് പ്രൗഢവും സമ്പ ന്നവും ഏറെ ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത ദൃശ്യ ശ്രാവ്യ കലാമാധ്യമമായും വൻവ്യവസായമായും വികാസം പ്രാപിക്കുകയായിരുന്നു. അതിനു പിന്നിൽ കലാകാലങ്ങളായി ഉദയം ചെയ്ത നിരവധി കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും…

അഭ്രപാളിയിലെ അർദ്ധനാരികൾ

ഡോ. സിസ്റ്റർ ജെസ്മി

തികച്ചും ആസ്വാദ്യകരമായ ട്രെയിൻ യാത്രകളിൽ ജുഗുപ്‌സാവഹവും ബീഭത്സാവഹവും ഒപ്പം അനുകമ്പാവഹവുമായ അനുഭവമാണ് ഹിജഡകളുടെ ആഗമനം ഉള്ളിൽ ഉളവാക്കാറുള്ളത്. പുരുഷന്മാർ ഭയചകിതരായി ഇത്തരക്കാരെ വീക്ഷിക്കുന്നതും അടുത്തെത്തുന്നതിനു മുൻപേ തങ്ങളുടെ പോക്കറ്റുകളിൽനിന്ന് പണമെടുത്തു നീട്ടുന്നതും അത്ഭുതത്തോടെയാണ് കണ്ടുനിൽക്കുക പതിവ്. ഏതെങ്കിലും ധൈര്യശാലി പണം കൊടുക്കാതെ കയ്യുംകെ ട്ടിയിരുന്നാൽ അദ്ദേഹത്തിന്റെ മുഖത്തും ദേഹത്തും,…

ശകുന്തള: ചലച്ചിത്രപാഠനിർമിതിയുടെ ചരിത്രവും രാഷ്ട്രീയവിവക്ഷകളും

പ്രിയാനായർ

ദേശീയ വ്യവഹാരങ്ങളെ സംബന്ധിച്ച ആധുനികമായ ആവിഷ്‌കരണങ്ങൾ സാദ്ധ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ സിനി മയുടെ ആരംഭം. കൊളോണിയൽ ആധുനികത പല നിലകളിൽ ആധിപത്യമുറപ്പിച്ച ഇന്ത്യയിൽ വർത്തമാനകാലത്തെ അഭിമുഖീ കരിക്കാൻ കെല്പുള്ള ഒരു മാധ്യമമെന്ന നിലയിൽ സിനിമ അതിന്റെ ഉള്ളടക്കത്തെ നിർണയിച്ചതും സമകാലികതയെ വ്യാഖ്യാനിച്ചതും പുരാണ-ഇതിഹാസ പ്രമേയങ്ങളെ ചലച്ചിത്രപാഠമാക്കി മാറ്റി ക്കൊണ്ടായിരുന്നു. പൗരാണികപ്രമേയങ്ങളുടെ…

മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പുനർവായിക്കുന്നു

ശ്രീജിത്ത് എൻ

ബോളിവുഡ്ഡിന് എന്തും പഥ്യമാണ്. ലൈംഗികതയും ഭീകരതയും യുദ്ധവും പ്രണയവും അങ്ങിനെ ഞരമ്പുകളെ ത്രസിപ്പിക്കാൻ എന്തൊക്കെയുണ്ടോ അതെല്ലാം ബോളിവുഡ്ഡിന് പഥ്യമാണ്. അതിനിടയിലാണ് മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പുനർവായിക്കുന്നത്. പ്രകാശ് ഝായുടെ പുതിയ ചിത്രം ചക്രവ്യൂഹ് അത്തരമൊരു ശ്രമത്തിന്റെ യഥാർത്ഥമെന്നു തോന്നിക്കുന്ന, അയഥാർത്ഥമായ പൂർത്തീകരണമാണ്. മാവോയിസത്തിന്റെ ഹൃദയഭുമിയായ ഛത്തിസ്ഗഡിലെ ദന്തെവാഡയിൽ പ്രമുഖ…

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

മണർകാട് മാത്യു

കേരളത്തിലെ ആയിരക്കണക്കിനു വീടുകളിലെ അടുപ്പുകളിൽ തീ പുകയുന്നത് ഗൾഫ്‌രാജ്യങ്ങളിൽനിന്നെത്തുന്ന റിയാലും ദിനാലും ദിറവുമൊക്കെ കൊണ്ടാണ്. നമ്മൾ കയറ്റി അയയ്ക്കുന്ന കുരുമുളകളും ഏലവും തേയിലയും കടൽവിഭവങ്ങളുമൊക്കെ കൊണ്ടുവരുന്ന തുകയേക്കാൾ ഒരുപക്ഷേ അധികമാകും കേരള ത്തിൽ നിന്നു കയറിപ്പോകുന്ന ശരീരവും തലച്ചോറും ഗൾഫിൽ നിന്നും മറ്റും നമ്മുടെ നാടിനു സമ്പാദിച്ചുതരുന്നത്. മെച്ചപ്പെട്ട…