ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

ഡോ. പ്രദീപൻ പാമ്പിരികുന്ന്

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീ തയിലോ ഖുറാനിലോ ബൈബിളിലോ എന്തു പറയുന്നു എന്നതിൽ നിന്നല്ല ഫാസിസം രൂപപ്പെടുന്നത്. അതിന്റെ പ്രായോഗിക ഘടനകളിൽ നിന്നാണ്. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടി യാണ് എന്ന് എല്ലാ മതഗ്രന്ഥങ്ങളും സാക്ഷിനിർത്തി മതവ്യാഖ്യാതാക്കൾ നിരന്തരം ഉദ്‌ബോധിപ്പിക്കാറുണ്ട്. എന്നിട്ടും…

സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം ചെ യ്ത് ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റ്

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ വൈവിധ്യവും വൈജാത്യവും അനാവരണം ചെയ്ത് ചർച്ചകളിലൂടെയും ആശയ സംവാദങ്ങളിലൂടെയും ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖരായ 50 എഴുത്തുകാരികൾക്കു പുറമേ സാഹിത്യത്തിലും സിനിമയിലും പ്രതിഭ തെളി യിച്ച 20 യുവ എഴുത്തുകാരികളും ലിറ്റ്‌ഫെസ്റ്റിന്റെ ഭാഗമായിരുന്നു. അസമീസ്, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ്, ഗുജറാത്തി,…

ദേവദാസി സമ്പ്രദായം – ചരിത്രപരവും പ്രാചീനവുമായ തുടർ വായന

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർത്തലാക്കുകയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നിയമങ്ങളിലൂടെ പൂർണമായും തുടച്ചു നീക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നതുമായ ദുരാചാരങ്ങളിൽ ഒന്നായ ദേവദാസി സംസ്‌കാരം ഇപ്പോഴും ഇന്ത്യയിൽ, പ്രത്യേകി ച്ചും തെക്കേ ഇന്ത്യയിൽ വ്യാപകമാണ്. പണ്ടുണ്ടായിരുന്നതിലും ഭീതിജനകമാം വിധം ഈ ദുരാചാരത്തിന്റെ തീവ്രത കൂടുന്നു എന്നതുമാത്രമാണ് സത്യം. ചിറ്റൂർ, തിരുവള്ളൂർ ജില്ലകളിൽ…

തടയണ കെട്ടുന്ന കാലത്തെ മാധ്യമ വിചാരം

ഗീതാനസീർ

സ്ത്രീയുടെ പക്ഷത്തുനിന്നും മാധ്യമങ്ങളെ രണ്ടു രീതിയിൽ സമീപിക്കേണ്ടതുണ്ട്. ഒന്ന് മാധ്യമങ്ങളിലെ സ്ത്രീയും മറ്റൊന്ന് മാധ്യ മങ്ങൾ അവതരിപ്പിക്കുന്ന സ്ത്രീയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും ക്രൂരവും അപലപനീയവുമായ രീതിയിൽ അതി ക്രമങ്ങൾ നടക്കുന്ന കാലത്ത് ഇത്തരമൊരു പരിശോധനയ്ക്ക് ഏറെ സാംഗത്യമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വിഭിന്ന മായ…

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു കരുവാളിച്ച അവരുടെ ജീവിതം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കാനയിക്കപ്പെട്ടത് പെട്ടെന്നായിരുന്നു. അക്ഷരങ്ങളോടുള്ള ബാല്യകാല പ്രണയമാണ് ഈ സാധാരണ വീട്ടുജോലിക്കാരിയെ ഇരുണ്ടതും വേദനാനിർഭരവുമായ സ്വന്തം ജീവിതം മറ്റുള്ളവർക്കായി പകർത്താൻ പ്രാപ്തയാക്കിയത്. ഹൽ ദറുടെ ആത്മകഥയായ ആലോ ആന്ധരി…

‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ. പിന്നീടത് ഭാവനയാണെന്ന് പറയിപ്പിച്ചത് ചുറ്റും നിന്നവരാണ്. ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളത്തിൽ തുറന്നെഴുത്തിന് പുതിയ ഭാഷ്യം നൽകിയ നളിനി ജമീലയുടേതാണ് ഈ വാക്കുകൾ. ഇവിടെ സ്ത്രീയെക്കുറിച്ചു പറയാൻ പുരുഷനു മാത്രമേ അധികാരമുള്ളു.…

കേരളത്തിലെ സ്ത്രീകളും സമയവും

ഡോ. ദിവ്യ എൻ

സമകാലീനലോകത്തെ സ്ത്രീയുടെ അസ്തിത്വനിർമിതി, സമൂഹ ശരീരത്തിന്റെ സമയസങ്കീർണതയിൽ കൂടിയുള്ള അവളുടെ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവൾ തന്റെ രാത്രികളും രാവിലെകളും നിർലോഭം പകുത്തു കൊടുക്കാൻ വി ധിക്കപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടിൽ സമയമെന്നതെന്നും സ്ത്രീകൾക്ക് ഒരു പ്രഹേളികയാണ്. ഇരുപത്തിനാല് മണിക്കൂറും ഒരു പുരുഷന് സ്വന്തമെന്ന് അവകാശപ്പെടാൻ ലഭിക്കുമ്പോൾ…

സഞ്ജയൻ അനുസ്മരണ പ്രഭാഷണം

സുഭാഷ് ചന്ദ്രൻ

നാല്പതാം വയസ്സിൽ നമ്മുടെ ഭാഷയോടും മണ്ണിനോടും വിടപറഞ്ഞ ഒരു മഹാശയനെ സ്മരിക്കാൻ, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം ഒട്ടേറെ ദശകങ്ങൾക്കിപ്പുറം മറ്റൊരു നാല്പതുകാരനായ ഞാൻ വന്നുനിൽക്കുമ്പോൾ, ചെറുതല്ലാത്ത ഒരു അഭിമാനവും ഒപ്പം ഭയവും എന്നെ ഭരിക്കു ന്നുണ്ട്. സഞ്ജയൻ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ മഹാകവികളെപ്പോലും തന്റെ പരിഹാസത്തിനു ശരവ്യമാക്കിയിരുന്നത് ഓർക്കുമ്പോൾ സാഹിത്യത്തിലെ…