കേരള തലസ്ഥാനം തൃശൂർക്കെങ്കിലും മാറ്റുക

നീലകണ്ഠൻ സി.ആർ.

തമിഴ്‌നാട്ടിലെ തിരുനൽവേലി ജില്ലയിലെ കൂടംകുളത്ത് ആണവവിഘടനം വഴി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഒരു റഷ്യൻ നിലയ സമുച്ചയം സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു. 1981-ൽ സോവിയറ്റ് യൂണിയനും ഇന്ത്യയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഇതാരംഭിച്ചത്. എന്നാൽ പിന്നീട് സോവിയറ്റ് യൂണിയൻതന്നെ ഇല്ലാതായതോടെ എല്ലാം നിലച്ചു. പിന്നീട് റഷ്യതന്നെ മുൻകയ്യെ ടുത്ത്…

ആണവനിലയങ്ങൾ: ചോദ്യങ്ങളും ഉത്തരങ്ങളും

എം.പി. പരമേശ്വരൻ

കൂടംകുളം ആണവോർജകേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്തിനാണ്? ആണവനിലയങ്ങളിലെ അപകടങ്ങൾ മറ്റു പ്ലാന്റുകളിലെ അപകടങ്ങളിൽനിന്നും വ്യത്യസ്തമാണ്. അതിൽനിന്ന് പുറത്തു വരുന്ന റേഡിയോ ആക്തീവപദാർത്ഥങ്ങൾ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും റേഡിയോ ആക്തീവങ്ങളായി തുടരും. ചെർണോബിലും ഫുക്കുഷിമയും ഉദാഹരണങ്ങളാണ്. ചെർ ണോബിലിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് മനുഷ്യവാസത്തിനും മാനുഷികപ്രവർത്തനങ്ങൾക്കും പറ്റാതായിത്തീർന്നിരിക്കുന്നത്. കൂടംകുളത്ത് അത്തരത്തിലുള്ള ഒരു…

കൂടംകുളം ആണവ റിയാക്ടറുകൾ സുരക്ഷിതമല്ലെന്നോ?

ഡോ. കെ. എസ്. പാർത്ഥസാരഥി

കുറച്ചുമാസങ്ങൾക്കു മുമ്പ്, എന്റെ വീട്ടിലെ അമ്പതു വർഷം പഴക്കമുള്ള വൈദ്യുതിബന്ധം നവീകരിക്കാനായി, നാട്ടിൽ സമീ പമുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ ഞാൻ പോയിരുന്നു. അപ്പോൾ നമ്മുടെ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ്ഥ രുമായുണ്ടായ സംഭാഷണത്തിൽ അവർ വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനിടയായി. ആ ചോദ്യങ്ങൾ എന്റെ കണ്ണു തുറപ്പിച്ചു.…

ആണവനിലയങ്ങൾ അപകടകാരികളാണോ? ആശങ്കകൾ-വസ്തുതകൾ-പരിഹാരങ്ങൾ, ഒരു പഠനം

ഡോ. പി.വി. നാരായണൻ നായർ

വിലയേറിയ രാഷ്ട്രീയസ്വാതന്ത്ര്യം ശക്തമാക്കുവാനും, മഹ ത്തായ പൊതുജനക്ഷേമം സാക്ഷാത്കരിക്കുവാനും ആവശ്യ മായ സാമ്പത്തിക പുരോഗതി നേടുവാൻ, ഭാരതം ജനാധിപത്യ പരമായ മാർഗമാണല്ലോ കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ഘടകമായ ഊർജോല്പാദനത്തിനായി തുടർന്ന് സ്വീകരിക്കാവുന്ന വഴികളെപ്പറ്റി വിവിധ തലങ്ങളിൽ ചർ ച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ ഊർജോല്പാദനവുമായി…

സ്വാതന്ത്ര്യം അഭിശപ്തമോ?

ഡോ. സിസ്റ്റർ ജെസ്മി

ഹൃദിസ്ഥമാക്കിയ പ്രാർത്ഥനകൾ ഉരുവിട്ട് മണലാരണ്യത്തിൽ മറവു ചെയ്യപ്പെടുന്ന മൃതദേഹത്തെ മിത്രങ്ങൾ അഭിനന്ദിച്ചു: ''ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് അദ്ദേഹം മരണം വരിച്ചത്'' ((He died as a free man) പീറ്റർ വിയർ (Peter Weir) എന്ന ആസ്രേ്തലിയൻ ഡയറക്ടറുടെ 'മടക്കയാത്ര' The Way Back - 2010 എന്ന…

ഇന്ത്യൻ പ്രകൃതിചികിത്സയുടെ മൗലിക പ്രതിസന്ധി

അലക്‌സാണ്ടർ പോപ്പ്

അലോപ്പതിയെന്ന ഇംഗ്ലീഷ് വൈദ്യം പരശ്ശതം കോടി ഡോളർ കൊള്ളലാഭം കൊയ്യുന്ന ഒന്നാന്തരം അറവുശാലയുമാണെന്നത് ഇന്ന് എല്ലാവർക്കുമറിയാം. ആരോഗ്യചിന്താരംഗത്ത് വ്യാപരിക്കു ന്നവരൊക്കെ ഇതു സമ്മതിച്ചുതരുന്നുമുണ്ട്. അലോപ്പതി ചികി ത്സാ-മരുന്നുവ്യവസ്ഥ തങ്ങളുടെ പണം മാത്രമല്ല ആരോഗ്യവും കവർന്നെടുക്കുകയാണെന്ന അവബോധം പുതിയ ബദൽ ചികി ത്സാമാർഗങ്ങളെ കുറിച്ച് കാര്യക്ഷമമായ സജീവ അന്വേഷണ ങ്ങളും…