അംബികാസുതൻ മാങ്ങാട്: മണ്ണും മരവും മനുഷ്യനും ജന്തുക്കളും ഹിംസിക്കപ്പെടരുത്

മിനിഷ് മുഴുപ്പിലങ്ങാട്

മനുഷ്യൻ അനുസ്യൂതം മുറിവേല്പിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവ സ്ഥയിൽ നിന്നു മുക്തമാക്കാനും ആവുംവിധം വീണ്ടെടുക്കാനുമുള്ള വിലാപ ങ്ങളായി പരിണമിക്കുന്നുണ്ട്, അംബികാസുതൻ മാങ്ങാടിന്റെ സാഹിത്യ രചനകൾ. ഗാഹിത്യത്തെ സമൂഹത്തിൽ ശ ക്തമായ അവബോധം സൃഷ്ടിക്കാൻ കഴിയുന്ന ഒരു മാധ്യമം എന്ന നിലയിൽ വളർത്തിയെടുക്കാനുള്ള ശ്രമം കൂടി അദ്ദേഹം നടത്തു ന്നുണ്ട്.…

കുഞ്ഞു കഥകളുടെ തമ്പുരാൻ

മിനിഷ് മുഴുപ്പിലങ്ങാട്

കഥയുടെ സാമ്പ്രദായിക രച നാരീതിയിലും ഘടനയിലും അനിതരസാധാരണമായ ആത്മവി ശ്വാസത്തോടെ ഒരു പൊളിച്ചെ ഴുത്ത് നിർവഹിക്കുകയും പകരം തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും അങ്ങ നെ സംസ്‌കരിച്ചെടുത്ത കഥാരൂപത്തിലേക്ക് വായനക്കാരെ വശീകരിച്ചടുപ്പിക്കുകയും ചെയ്ത കഥാകാരനാണ് പൊന്നങ്കോട്ട് അഹമ്മദ് പാറ ക്കടവ് എന്ന പി.കെ. പാറക്കടവ്. വലിയ കഥകളെഴുതി…

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം: ഊർമിള പവാർ

കാട്ടൂര്‍ മുരളി

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച് അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതാണ്. അവരുടെ ആത്മകഥാപരമായ നോവലാണ് ആയ്ദാൻ. മൂന്നു തലമുറകളുടെ കഥ പറയുന്ന, വളരെ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകം ജാതി വ്യവസ്ഥയിലെയും ലിംഗവ്യവസ്ഥയിലെയും പ്രശ്‌നങ്ങൾ വിമർശനാത്മകമായി ഉയർത്തിക്കാട്ടി ചോദ്യം ചെയ്യുന്നതോടൊപ്പം…

മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

കാട്ടൂര്‍ മുരളി

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ബാലകൃഷ്ണൻ. മറ്റുള്ളവരുടെ കൃത്രിമമായ അന്തർമുഖത്വം കേവലം അഹങ്കാരത്തിന്റെയും ജാടയുടെയുമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഏത് ബാലകൃഷ്ണനെക്കുറിച്ചാണ് പരാമർശമെന്ന് സ്വാഭാവികമായും സംശയമുയർന്നേക്കാം. ഇവിടെ…

ഉണ്ണികൃഷ്ണൻ തിരുവാഴിയോട്: ആത്മാവിഷ്കാരത്തിന്റ ആവാഹനങ്ങൾ

മിനിഷ് മുഴുപ്പിലങ്ങാട്

ജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യംലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു പൂർത്തിയാക്കിയ വേളയിൽ 'കാക്ക'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും ദൽഹി കേന്ദ്രീകരിച്ച് എം.പി. നാരായണപിള്ളയും കാക്കനാടനും ഒ.വി. വിജയനും എം. മുകുന്ദനും…

സിസ്റ്റർ ഫിലമിൻ മേരി: സന്യാസ ജീവിതത്തിനിടയിലെ പോരാട്ടങ്ങൾ

കാക്ക ന്യൂസ് ബ്യൂറോ

എൺപത്തേഴു വയസ്സ് പിന്നിട്ട് വിശ്രമ ജീവിതം നയിക്കുമ്പോൾ സിസ്റ്റർ ഫിലമിൻ മേരിക്ക് ഓർമിക്കാനുള്ളത് ഒരു കാലത്തെ തന്റെ പോരാട്ടങ്ങളുടെ കഥകളാണ്. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതി ന് വേണ്ടി എല്ലാ വർഷവും ജൂൺ മുതൽ ആഗസ്റ്റ് വരെ യന്ത്രവത്കൃത ബോട്ടുകളുടെ ട്രോളിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 1984-ൽ സിസ്റ്റർ ഫിലമിനും കൂട്ട രും…

സുരേഖ തായി: നിങ്ങള്‍ എലിയെ തിന്നിട്ടുണ്ടോ?

മാനസി

''നിങ്ങള്‍ എലിയെ ചുട്ടുതിന്നിട്ടുണ്ടോ?'' സുരേഖ ദല്‍വി ഒരു നേര്‍ത്ത ചിരിയോടെ സംസാരം തുടങ്ങിയത് അങ്ങനെയാണ്. ''ഇല്ല'' മുഖത്തു വന്ന അമ്പരപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ പറഞ്ഞു. ''മാഡം?'' ''ഇല്ല. കഴിഞ്ഞില്ല. അതെന്റെ മുന്നില്‍ വിശിഷ്ട ഭോജ്യം പോലെ വിളമ്പിയ ദാമു, ഇരുന്നിടത്തുനിന്ന് ഓക്കാനത്തോടെ പുറത്തേക്കോടിയ എന്റെ പിന്നില്‍ അന്തംവിട്ടുനിന്നതോര്‍മയുണ്ട്''.…

ലോകസിനിമയിലേക്ക് സൈക്കിൾ ചവിട്ടി ഒരാൾ

ശ്രീജിത്ത് എൻ

ദേശീയ പുരസ്‌കാരം ദേശീയ പുരസ്‌കാരം കിട്ടുന്നതുവരെയുള്ള ഇടവേളയിൽ എന്റെ ജീവിതംതന്നെ കടുത്ത പ്രതിസന്ധിയുടേതായിരുന്നു. കെ.ആർ. മോഹനേട്ടന്റെ യാഗത്തിൽ വർക്ക് ചെയ്തു. ഇടയ്ക്ക് സ്വർ ണപ്പണിയെപ്പറ്റിപോലും ആലോചിച്ചു. ദേശീയ അവാർഡ് കിട്ടിയതോടെ നാട്ടിലെ പീടികത്തിണ്ണയിൽ ഇരിക്കാനാവാതെയായി. അനാവശ്യ കമന്റുകൾ. അതെന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഭാഷ ഭാഷ എനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ല.…